രാജീന്ദര്‍ പാണ്‌ഡെ ജനവാതില്‍ തുറന്നു പുറത്തേക്കു നോക്കി. നിരത്തിനപ്പുറം നിരനിരയായുള്ള കടകളാണ്. കടകളുടെ പിറകില്‍ ഒരു വലിയ മൈതാനം കാണാം. നിരത്തില്‍ നിന്നു നോക്കിയാല്‍ ആ മൈതാനം കാണുകയില്ല. അയാളുടെ മുറി രാം നിലയില്‍ റോഡിനഭിമുഖമായാണു സ്ഥിതി ചെയ്യുന്നത്. അതുകൊ് ജനലിന്നരികില്‍ ചെന്നു നിന്നാല്‍ താഴെ തെരുവും നിരയായുള്ള പീടികകളും അപ്പുറത്തെ മൈതാനവും എല്ലാം അയാള്‍ക്ക് വ്യക്തമായി കാണാം.
മൈതാനത്തിനു നടുവിലൂടെ ഒരു ഒറ്റയടിപ്പാത കടന്നുപോകുന്നു. അതിലേ പോയാല്‍ ചിരാഗ് ദല്‍ഹിയിലേക്കുള്ള പ്രധാനനിരത്തില്‍ എളുപ്പം ചെന്നെത്താം. മൈതാനം സദാ വിജനമായിരിക്കും. വല്ലപ്പോഴും മാത്രം ആ ഒറ്റയടിപ്പാതയിലൂടെ വല്ലവരും വരുകയോ പോകുകയോ ചെയ്‌തെന്നു വരും. പകല്‍ സമയങ്ങളില്‍ അവിടെ പന്നികള്‍ മേഞ്ഞു നടക്കുന്നുാവും. പടിഞ്ഞാറുവശത്ത് ഒരു ഇടിഞ്ഞു തകര്‍ന്ന ശവകുടീരം കാണാം. മുഗളരുടെ കാലത്തുള്ളതാണ്. അതില്‍ നിറയെ പ്രാവുകളാണ്. എല്ലായ്‌പോഴും പ്രാവുകളുടെ കുറുകുറുക്കലും ചിറകടിയൊച്ചയും കേള്‍ക്കാം.
പാണ്‌ഡെ ജനലഴികളില്‍ പിടിച്ചുകൊ് വെറുതെ വെളിയില്‍ നോക്കി നിന്നു. അയാളുടെ കൂടെ അതേ മുറിയില്‍ താമസിക്കുന്ന കിശോര്‍ ലാല്‍ റേഡിയോ തുറുന്നു പാട്ടു കേട്ടിരിക്കുകയാണ്. സിനിമാപ്പാട്ടുകളില്‍ താല്പര്യമില്ലാത്ത പാണ്‌ഡെ ബോറടിച്ച് എന്തു ചെയ്യണമെന്നറിയാതെ ജനലിങ്കല്‍ത്തന്നെ നിന്നു.
താഴെ നിരത്തിലൂടെ രഘുവീറും നാനക് ചന്ദും നടന്നു വരുന്നത് അയാള്‍ കു. അവര്‍ സ്ഥലത്തെ പ്രധാന തെമ്മാടികളാണ്. രുപേരും ചെറുപ്പക്കാരാണ്. ഐ.പി. കോളജിലെ വിദ്യാര്‍ത്ഥിനികളെ ബസ്സ്‌സ്‌റ്റോപ്പില്‍ വച്ച് ഉപദ്രവിച്ചതിന് രഘുവീര്‍ രു ദിവസം ലോക്കപ്പില്‍ കിടക്കുകയുായി. നാനക്ചന്ദ് അഞ്ചുതവണ ജയിലില്‍ കിടന്നിട്ടു്. അവസാനത്തെ ജയില്‍ശിക്ഷ ഒരു സ്ത്രീയുടെ കഴുത്തില്‍നിന്ന് ആഭരണം പിടിച്ചു പറിച്ചതിനായിരുന്നു.
രഘുവീറും നാനക്ചന്ദും അമീര്‍സിങ്ങിന്റെ ഡ്രൈക്ലീന്‍ കടയുടെ പുറകിലൂടെ മൈതാനത്തേക്ക് ഇറങ്ങിപ്പോകുന്നത് പാണ്‌ഡെ കു. അവര്‍ പുക വലിച്ചുകൊ് ഒരു വെട്ടുകല്ലിന്മേല്‍ ഇരുന്നു.
അകലെ മൈതാനത്തിന്റെ മറുവശത്ത് ഒരു മഞ്ഞ നിഴല്‍ തെളിഞ്ഞു വരുന്നത് പാണ്‌ഡെ ശ്രദ്ധിച്ചു. കൂടെ ഒരു നീ നിഴലും. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അവര്‍ മഞ്ഞ സാരിയുടുത്ത ഒരു സ്ത്രീയും പുരുഷനുമാണെന്ന് അയാള്‍ക്ക് മനസ്സിലായി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ അയാളുടെ കൈയില്‍ ഒരു കുഞ്ഞുകൂടിയുന്നെ് അയാള്‍ക്കു മനസ്സിലായി.
വെട്ടുകല്ലില്‍ ഇരിക്കുന്ന രഘുവീര്‍ മുഖംതിരിച്ചു സ്ത്രീയേയും പുരുഷനേയും നോക്കി. എന്നിട്ട് അയാള്‍ നാനക്ചന്ദിനോട് എന്തോ പറഞ്ഞു. അയാളും മുഖംതിരിച്ച് ആ സ്ത്രീയേയും പുരുഷനേയും നോക്കി. അവര്‍ വീും തമ്മില്‍ എന്തോ പറഞ്ഞു. അതിനുശേഷം അവര്‍ എഴുന്നേറ്റ് മൈതാനിയിലൂടെ നടക്കുവാന്‍ തുടങ്ങി.
`അബ്ബേ കിശോര്‍, തമാശ കാണണമെങ്കില്‍ വാ.'
രാജീന്ദര്‍ പാണ്‌ഡെ കിശോര്‍ ലാലിനെ ജനലിന്റെ അരികിലേക്കു വിളിച്ചു. കിശോര്‍ ലാല്‍ ചുില്‍ വിരല്‍വച്ചു മിരുതെന്ന് ആംഗ്യം കാണിച്ചു. റേഡിയോയില്‍ അമിതാബ്ബച്ചന്‍ പാടി, `ലാവരിസ്സി'ലെ പാട്ടാണു വരുന്നത്.
പരസ്പരം, തോളില്‍ കൈയിട്ട്, അലസമായി, ഒരു സിഗരറ്റുതന്നെ മാറിമാറി വലിച്ചുകൊ്, നാനക് ചന്ദും രഘുവീറും മൈതാനത്തിന്റെ നടുവിലേക്ക് നടക്കുകയാണ്. ഇപ്പോള്‍ മഞ്ഞ നിഴല്‍ കുറേക്കൂടി തെളിഞ്ഞു കാണാം. ആ സ്ത്രീയും പുരുഷനും മൈതാനിയുടെ ഏകദേശം നടുവില്‍ എത്തിയിരിക്കുന്നു. ജനലിന്നരികില്‍ നില്ക്കുന്ന പാണ്‌ഡേക്ക് അവളുടെ അവളുടെ മുഖം വ്യക്തമായി കാണുവാന്‍ കഴിഞ്ഞില്ല. എങ്കിലും അവള്‍ സുന്ദരിയാണെന്ന് അയാള്‍ ഊഹിച്ചു. അവളുടെ കൂടെ നടന്നുവരുന്ന ചെറുപ്പക്കാരന്‍ നീു മെലിഞ്ഞിട്ടാണ്. അവര്‍ ഭാര്യയും ഭര്‍ത്താവും കുഞ്ഞും അടങ്ങുന്ന ഒരു സംതൃപ്ത കുടുംബമാണ്.
വെയിലിന്റെ ശക്തി കാരണമായിരിക്കണം, ചെറുപ്പക്കാരി സാരിയുടെ തുമ്പുകൊ് തലമൂടി. അവര്‍ ഇപ്പോള്‍ മൈതാനത്തിന്റെ മദ്ധ്യഭാഗം കഴിഞ്ഞിരിക്കുന്നു.
നാനക് ചന്ദിന്റെയും രഘുവീറിന്റെയും നടത്തം സാവധാനത്തിലായി. മൈതാനിയിലെവിടെയും കണ്ണെത്താവുന്നയിടത്തൊന്നും ആരേയും കില്ല. തകര്‍ന്ന ശവകുടീരത്തിലെ പ്രാവുകള്‍ പോലും നിശബ്ദരാണ്.
`അബ്ബേ, കിശോര്‍. നിന്റെ റേഡിയോ ബന്ത് കരോ. എഴുന്നേറ്റ്
വാ യാര്‍?'
പാണ്‌ഡെ ഒരിക്കല്‍ കൂടി കിശോര്‍ലാലിനെ ജനലിന്റെ അരികിലേക്കു വിളിച്ചു.
നാനക് ചന്ദും രഘുവീറും ആ ചെറുകുടുംബത്തിന്റെ അരികിലെത്തി.
`അരേ, ജല്‍ദി എഴുന്നേറ്റ് വാ യാര്‍.'
പാണ്‌ഡെ മൈതാനത്തിന്റെ നടുവിലേക്ക് മിഴിച്ചു നോക്കി. റേഡിയോ ഓഫാക്കാതെ തന്നെ കിശോര്‍ ലാല്‍ എഴുന്നേറ്റു വന്നു.
നാനക് ചന്ദും രഘുവീറും വഴിമുടക്കി നിന്നു. നാനക് ചന്ദ് ഇരുകൈകളും ഊരയില്‍വച്ച് വായിലെ സിഗരറ്റ് എടുക്കാതെ തന്നെ ചെറുപ്പക്കാരിയെ നോക്കി ഒന്നു ചിരിച്ചു. ചെറുപ്പക്കാരന്റെ മുഖം ചുമന്നു.
`മാറി നില്ക്കീന്‍, തെമ്മാടികളേ' അയാള്‍ പറഞ്ഞു. `റാസ്കല്‍സ്..'
നാനക് ചന്ദും രഘുവീറും അതു കേട്ടതായി ഭാവിച്ചില്ല. ചെറുപ്പക്കാരി മഞ്ഞസാരി തലയിലൂടെ വലിച്ചിട്ട് ചൂളി നിന്നു. അവളുടെ ഇരുകവിളുകളും ചുവന്നു തുടുത്തു.
`അരേ യാര്‍, നാനക് ചന്ദും രഘുവീറും എന്തിനാ ഭാവം?'
കിശോര്‍ലാല്‍ പാണ്‌ഡേയോട് ചോദിച്ചു.
`ലെറ്റസ് വെയ്റ്റ് ആന്‍ഡ് സീ. ഒരു സിഗരറ്റ് താ യാര്‍.'
കിശോര്‍ ലാല്‍ ഒരു റെഡ് ആന്‍ഡ് വൈറ്റിന്റെ പാക്കറ്റ് കീശയില്‍ നിന്നെടുത്തു പാണ്‌ഡേയുടെ നേരെ നീട്ടി. അവര്‍ രുപേരും ഒരു സിഗരറ്റ് കത്തിച്ച് വര്‍ദ്ധിച്ച രസത്തോടെ മൈതാനത്തില്‍ നോക്കി നിന്നു. അവിടെ വെയില്‍ തിളയ്ക്കുകയാണ്.
അവര്‍ മാറ്റിനിക്കു പോകുകയായിരിക്കണം യാര്‍.'
പാണ്‌ഡെ അഭിപ്രായപ്പെട്ടു. അല്ലാതെ ഈ നേരത്ത്, ഈ വെയിലില്‍ അവര്‍ മറ്റെവിടെ പോകുവാന്‍?
`ഹായ് മഞ്ഞക്കിളീ, നിന്റെ മുഖമൊന്നു കാേട്ടെ.'
നാനക്ചന്ദ് ചെറുപ്പക്കാരിയുടെ മുഖത്തു നിന്നു സാരി പിടിച്ചുനീക്കി. മാംസളമായ കവിളുകളും വിടര്‍ന്ന കണ്ണുകളുമുള്ള അതീവ സുന്ദരമായ ഒരു മുഖം. തലമുടിയുടെ മദ്ധ്യരേഖയില്‍ കുങ്കുമം വിതറിയിരിക്കുന്നു. നെറ്റിയില്‍ പൊട്ടും.
നാനക്ചന്ദ് കൈയില്‍ കുഞ്ഞുമായി നില്ക്കുന്ന ചെറുപ്പക്കാരന്റെ നേരെ തിരിഞ്ഞ് അയാളോടായി പറഞ്ഞു.
`അരേ ബ്രദര്‍, നീ വലിയ ഭാഗ്യവാന്‍തന്നെ. ഹേമമാലിനിയെപ്പോലെയുള്ള ഒരു ഭാര്യയെ നിനക്കു കിട്ടിയല്ലോ.'
ചെറുപ്പക്കാരന്റെ ക്ഷമ നശിച്ചു. അയാള്‍ ഉള്ളാലെ ജ്വലിച്ചു. കൈയില്‍ കുഞ്ഞു്. കൂടെ ഭാര്യയു്. അല്ലെങ്കില്‍...
അയാള്‍ കോപം ഉള്ളിലൊതുക്കി മയത്തില്‍ പറഞ്ഞു:
`ഫ്ര്‌സ്, നിങ്ങള്‍ക്ക് എന്താണു വേത്? ഇത്തരം ഇന്‍ഡീസന്റായ പെരുമാറ്റം നല്ലതല്ല. നിങ്ങള്‍ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരല്ലേ? പ്ലീസ്... ഞങ്ങള്‍ പോകട്ടെ.'
അയാള്‍ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത്, ഭാര്യയുടെ കൈപിടിച്ച് അവരെ മറികടന്നു പോകുവാന്‍ ശ്രമിച്ചു.
`അങ്ങനെ പോകാന്‍ വരട്ടെ.'
രഘുവീര്‍ ചെറുപ്പക്കാരന്റെ ചുമലില്‍ കൈവച്ചു.
`ഞങ്ങളുടെ അനുവാദം കൂടാതെ താന്‍ ഇവിടെ നിന്ന് അനങ്ങാന്‍ പാടില്ല. ഓക്കേ?'
ചെറുപ്പക്കാരന്‍ ഉടനെ കൈവീശി രഘുവീറിന്റെ മുഖത്തു നോക്കി ഒന്നു കൊടുത്തു. അയാളുടെ കൈയില്‍ കിടന്നു കുഞ്ഞ് ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി.
`സാലേ കുത്തേ, നീ അത്രയ്ക്കായോ?'
നാനക്ചന്ദ് പാന്റിന്റെ ഉള്ളില്‍ നിന്ന് ഒരു കത്തി വലിച്ചു പുറത്തെടുത്തു. ചെറുപ്പക്കാരിയുടെ ചങ്ക് ഒരു പ്രാവിന്റെ ചങ്കുപോലെ മിടിച്ചു. വഴക്കിനൊന്നും പോകരുതേയെന്ന് അവള്‍ കണ്ണുകളാല്‍ ഭര്‍ത്താവിനോടു യാചിച്ചു.
ആ ചെറുപ്പക്കാരന്‍ കുഞ്ഞിനെ ഭാര്യയുടെ കൈകളില്‍ ഏല്പിച്ച് എന്തിനും തയ്യാറായി നിന്നു.
`സാലേ കുത്തേ...'
രഘുവീര്‍ അടികൊ കവിള്‍ തടവിക്കൊ് അയാളുടെ നേരേ തിരിഞ്ഞ് ഷര്‍ട്ടില്‍ കയറിപ്പിടിച്ചു. കരയുന്ന കുഞ്ഞിനെ കൈയിലേന്തി ചെറുപ്പക്കാരി നിസ്സഹായയായി നാലുപാടും നോക്കി. ഭയത്താല്‍ അവള്‍ അടിമുടി വിറയാര്‍ന്നു.
`വണ്‍ മോര്‍ സിഗററ്റ് യാര്‍'
പാണ്‌ഡെ മൈതാനത്തുനിന്ന് കണ്ണെടുക്കാതെ കിശോറിന്റെ നേരെ കൈ നീട്ടി. അയാള്‍ ഒരു സിഗരറ്റു കൂടി കത്തിച്ച് പുകവിട്ടു. അതിനിടയില്‍ അയാള്‍ പറഞ്ഞു.
`യാര്‍ വെറി ഇന്ററസ്റ്റിങ്.'
ചെറുപ്പക്കാരനും നാനക് ചന്ദും പിടിയും വലിയുമായി നില്ക്കവേ രഘുവീര്‍ അല്പം അകലെ നടന്നുചെന്ന് ഒരു വലിയ കരിങ്കല്ല് എടുത്തു തിരികെ വന്നു. ആ കല്ല് ചെറുപ്പക്കാരന്റെ തലയ്ക്കുമുക ളില്‍ ഉയര്‍ത്തിപ്പിടിച്ചുകൊ് അയാള്‍ അവിടെ നിന്നു. അതുകൂടി കപ്പോള്‍ മഞ്ഞക്കിളി ആകെ തളര്‍ന്നു.
മൈതാനത്തിന്റെ മറ്റേ അറ്റത്ത് ഒരു വെളുത്ത നിഴല്‍ പ്രത്യക്ഷമായി. ദുര്‍മേദസ്സ് നിറഞ്ഞ, ഒരു മദ്ധ്യവയസ്സ് കഴിഞ്ഞ ഒരു മാന്യന്‍. അയാളുടെ കൈയില്‍ ഒരു ബ്രീഫ്‌കെയ്‌സ് കാണാം. അയാള്‍ മൈതാനത്തിന്റെ നടുവില്‍ നോക്കി ഒന്നു സംശയിച്ചു നിന്നു. അതിനുശേഷം ബ്രീഫ്‌കെയ്‌സ് തൂക്കി പിടിച്ചുകൊ് നടത്തം തുടര്‍ന്നു.
`അതാരെടാ ആ സുബ്ബര്‍?'
പാണ്‌ഡെ പറഞ്ഞു. ആ നവാഗതന്‍ ഒരു രസംകൊല്ലി തന്നെ. അയാള്‍ എല്ലാം തകരാറിലാക്കുമെന്നു പാണ്‌ഡേക്കു തോന്നി.
ചെറുപ്പക്കാരനും നാനക്ചന്ദും പരസ്പരം തര്‍ക്കിക്കുകയും ഇടയ്ക്കിടെ ഉന്തുകയും തള്ളുകയും ചെയ്യുന്നു. രഘുവീറിന്റെ കൈയില്‍ ഇപ്പോഴും ആ കരിങ്കല്ല് കാണാം. ഇടയ്ക്കിടെ അയാള്‍ അതു ചെറുപ്പക്കാരന്റെ തലയ്ക്കു മുകളില്‍ ഉയര്‍ത്തും. അപ്പോഴൊക്കെ ചെറുപ്പക്കാരിയുടെ ജീവന്‍ പോകും.
മൈതാനിയിലൂടെ നടന്നുവരുന്ന മാന്യനെ കപ്പോള്‍ അവള്‍ക്കു ശ്വാസം നേരെ വീണു.
`ഒന്നോടിവരണേ... ഇവരിപ്പോള്‍ എന്റെ മോന്റെ അച്ഛനെ കൊല്ലും...
അവള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
ആ മാന്യന്റെ കാലുകള്‍ക്ക് വേഗതയേറി. അയാള്‍ തന്റെ ഭാരിച്ച ശരീരം കുലുക്കിക്കൊ് ധൃതിയില്‍ ചെറുപ്പക്കാരിയുടെ നേരെ നടന്നു. അയാള്‍ ഏകദേശം ഒരു നൂറുവാര അടുത്തെത്തിയപ്പോള്‍ രഘുവീര്‍ അയാളുടെ നേരെ തിരിഞ്ഞു:
`ബദ് മാഷ്, ദഫാ ഹോജാവോ ഇവിടുന്ന്.'
രഘുവീര്‍ തന്റെ കൈകളിലെ കരിങ്കല്ല് അയാളുടെ നേരെ ഓങ്ങി. മാന്യന്റെ കാലുകള്‍ പൊടുന്നനെ ചലിക്കാതെയായി. നാനക്ചന്ദിന്റെ കൈയിലെ നീ വായ്ത്തലയോടു കൂടിയ കത്തിയും അയാളുടെ കണ്ണില്‍ പെട്ടിരുന്നു.
`ബാഗോ, ഓട്...'
ഒന്നു സംശയിച്ചശേഷം, ചെറുപ്പക്കാരിയുടെ വിലാപം ചെവിക്കൊള്ളാതെ, മാന്യന്‍ തിരിഞ്ഞു നടന്നു.
`ഓട്.'
മാന്യന്‍ തന്റെ ഭാരിച്ച ശരീരം കുലുക്കിക്കൊ് കൈയില്‍ ബ്രീഫ് കെയ്‌സുമായി ഓടി.
`സബാഷ്..'
ജനലരികില്‍ നില്ക്കുന്ന പാണ്‌ഡെയും കിശോറും തലയറഞ്ഞു ചിരിച്ചു.
ആ നിമിഷം രഘുവീര്‍ കരിങ്കല്ല് ഉയര്‍ത്തി ചെറുപ്പക്കാരന്റെ മൂര്‍ദ്ധാവില്‍ ഇടിച്ചു. അയാള്‍ നിന്ന കാലില്‍ ഒന്നാടി. നാനക് ചന്ദ് കാലുയര്‍ത്തി അയാളുടെ നാഭിയില്‍ ഒരു ചവിട്ടും കൊടുത്തു. അതോടെ അയാള്‍ ഒരു വില്ലുപോലെ മുമ്പോട്ടു വളഞ്ഞ് മറിഞ്ഞു വീണു.
`ഈ നാനക്ചന്ദിനേയും രഘുവീറിനേയും സമ്മതിക്കണം. റിയലീ ഗ്രേറ്റ്. ഓക്കെ യാര്‍?'
തന്റെ മുറിയന്‍ ഇംഗ്ലീഷില്‍ കിശോര്‍ ലാലും പറഞ്ഞു.
പാണ്‌ഡെ പറഞ്ഞു: `വെരി വെരി ഗ്രേറ്റ്. ഒക്കേ യാര്‍.'
അവര്‍ ഇരുവരുടെയും കണ്ണുകള്‍ മൈതാനിയുടെ നടുവില്‍.
`എഴുന്നേല്ക്ക് സിസ്റ്റര്‍.'
ഭര്‍ത്താവിന്റെ അരുകിലിരുന്നു കരയുന്ന ചെറുപ്പക്കാരിയുടെ കൈയില്‍ നാനക്ചന്ദ് കടന്നു പിടിച്ചു.
`ഞങ്ങളുടെ കൂടെ വാ. ആ കബറില്‍...'
അയാള്‍ ഇടിഞ്ഞു വീണ ശവകുടീരത്തിനു നേരെ വിരല്‍ ചൂി.
`എന്നെ ഒന്നും ചെയ്യരുതേ...'
അവള്‍ നിറമിഴികളോടെ അവരുടെ നേരെ കൈകൂപ്പി.
നാനക്ചന്ദ് അവളെ ബലമായി പിടിച്ച് എഴുന്നേല്പ്പിച്ചു മുന്നോട്ടു തള്ളി. നിലത്തു കിടന്ന് ഉച്ചത്തില്‍ കരഞ്ഞു, കൈക്കുഞ്ഞ്. രഘുവീര്‍ ഉടനെ കീശയില്‍ നിന്ന് ഒരു വലിയ തൂവാലയെടുത്ത് അതിന്റെ വായില്‍ തിരുകിക്കയറ്റി. കുഞ്ഞിന്റെ കണ്ണുകള്‍ വെളിയിലേക്കു തള്ളി. അതിന്റെ നിലവിളി നിന്നു.
അവള്‍ കുതറിമാറി മൈതാനിയിലൂടെ ഓടാന്‍ തുടങ്ങി.
`ബെഹന്‍ ചൂത്ത്... അബ്ബേ, പിടിയവളെ.'
നാനക്ചന്ദ് കോപിച്ചു. രഘുവീര്‍ പിറകെ ഓടിച്ചെന്ന് അവളെ കടന്നു പിടിച്ചു. ഇരുവരും കൂടി വീും അവളെ കബറിനു നേരെ വലിച്ചിഴച്ചുകൊു പോയി. ശവകുടീരത്തിന്റെ തകര്‍ന്നു വീണ മതിലുകള്‍ക്കു മുകളില്‍ അസ്വസ്ഥരായി പ്രാവുകള്‍ അതു നോക്കിയിരുന്നു.
`അരേ യാര്‍. അവര്‍ അവളെ ബലാല്‍സംഗം ചെയ്യുവാന്‍ കൊുപോകുകയാ.'
കിശോര്‍ലാല്‍ പറഞ്ഞു. ഒരു ഈസ്റ്റ്മാന്‍ സിനിമാ സ്‌കോപ്പ് ചിത്രം കാണുന്നതുപോലെ അവര്‍ മൈതാനിയില്‍ നോക്കി നിന്നു.
രഘുവീറും നാനക്ചന്ദും കൂടി അവളെ പൊക്കിയെടുത്ത് ശവകുടീരത്തിന്റെ ഉള്ളിലേക്കു കയറി. മഞ്ഞക്കിളിയുടെ വിയര്‍പ്പില്‍ കുതിര്‍ന്ന മഞ്ഞ ബ്ലൗസ് അവര്‍ വലിച്ചുകീറി. അവര്‍ അവളെ തകര്‍ന്ന കരിങ്കല്‍ ചുമരിനോടു ചേര്‍ത്തു നിര്‍ത്തി. അവള്‍ക്ക് ഇപ്പോള്‍ ചെറുത്തുനില്ക്കുവാനുള്ള കരുത്തില്ല. അവളുടെ തല ഒരു വശത്തേക്കു ചെരിഞ്ഞു.
`ആരായിരിക്കും ആദ്യം?'
കിശോര്‍ ലാല്‍ ചോദിച്ചു.
`നാനക്ചന്ദ് അല്ലാതെ ആര്?'
പാണ്‌ഡെ പറഞ്ഞു.
രഘുവീര്‍ അവളെ ചുമരിനോടു ചേര്‍ത്തു പിടിച്ചു നിര്‍ത്തി. നാനക് ചന്ദ് പാന്റിന്റെ കുടുക്കുകള്‍ അഴിച്ചു.
ആ നിമിഷം രാജീന്ദര്‍ പാണ്‌ഡെയുടെ മുറി ഒരു വന്‍ നഗരമായി രൂപാന്തരപ്പെടുന്നു. അവിടെ ആകാശം മുട്ടുന്നകെട്ടിടങ്ങള്‍ ഉയര്‍ന്നു വരുന്നു. രാജീന്ദ്രന്‍ പാണ്‌ഡെയും കിശോര്‍ ലാലും അമ്പത്തഞ്ചു ലക്ഷം വരുന്ന ഒരു വലിയ ജനതയായി മാറുന്നു. ഉയര്‍ന്ന പ്രസംഗവേദികളില്‍ നിന്നുകൊ്, ഹര്‍ഷാരവങ്ങള്‍ക്കിടയില്‍, ഖദറും ഗാന്ധിത്തൊപ്പിയും ധരിച്ച നേതാക്കള്‍ വാതോരാതെ ഹിന്ദിയില്‍ പ്രസംഗിക്കുന്നു. സിഗരറ്റ് പുക കനത്തു നില്ക്കുന്ന കോഫിഹൗസുകളില്‍ മേശയ്ക്കു ചുറ്റുമിരുന്ന്, തോളില്‍ സഞ്ചി തൂക്കിയ, താടിയും മുടിയും വളര്‍ത്തിയ ബുദ്ധിജീവികള്‍ തര്‍ക്കിക്കുന്നു.
ആ നിമിഷം കബറിന്റെ ഇരുളില്‍നിന്ന് ഒരു കൊച്ചരിപ്രാവ് പറന്നുവന്ന് തന്റെ ഇളം കൊക്കുകൊ് നാനക്ചന്ദിന്റെ മൂര്‍ദ്ധാവില്‍ ഒന്നു കൊത്തുന്നു.

0 comments:
Post a Comment
[b]