Sunday, October 17, 2010

പുസ്തകങ്ങള്‍ക്കിടയില്‍ എന്‍റെ രഹസ്യ ജീവിതം - ഡോ. പി. കെ. രാജശേഖരന്‍

എല്ലായിടത്തും ഞാന്‍ പ്രശാന്തി തിരഞ്ഞു. എന്നാല്‍ പുസ്തകവുമായി ഒരു മൂലയിലിരിക്കുമ്പോള്‍ മാത്രമാണ് എനിക്ക് അത് ലഭിച്ചത്' എന്നാണ് മധ്യകാല ജര്‍മ്മന്‍ ക്രൈസ്തവ സന്ന്യാസിയായ തോമസ് കെംപിസ് (Thomas a Kempis, 1380-1471) എഴുതിയത്. ക്രിസ്തുവിന് സ്വയം സമര്‍പ്പിച്ച കെംപിസ് വായിക്കുക മാത്രമായിരുന്നില്ല, പകര്‍ത്തിയെഴുതുകയുമായിരുന്നു. അച്ചടിക്കു മുമ്പുള്ള കാലത്ത് ജീവിച്ച കെംപിസ് നാലുതവണയെങ്കിലും ബൈബിള്‍ തുകല്‍ക്കടലാസില്‍ പകര്‍ത്തിയെഴുതിയെന്നു കരുത പ്പെടുന്നു. പുസ്തകങ്ങളിലെ ആ ഏകാന്തധ്യാനത്തില്‍ നിന്നാണ് ഒരുപക്ഷേ, ബൈബിളിനു ശേഷം ഏറ്റവുമധികം വായിക്കപ്പെട്ട ക്രൈസ്തവഗ്രന്ഥമായ ക്രിസ്ത്വനുകരണം (The Imitation of Christ) കെംപിസ് എഴുതിയത്. ജീവിതം മുഴുവന്‍ സന്ന്യാസി മഠത്തില്‍ ഏകാകിയായി കഴിഞ്ഞ കെംപിസിന് വിശ്വാസത്തിന്റെ വിളക്കുായിരുന്നതിനാല്‍ ഒറ്റപ്പുസ്തകത്തിന്റെ വായന പ്രശാന്തിയുടെയും അഭയത്തിന്റെയും ജ്ഞാനത്തിന്റെയും അനുഭവങ്ങള്‍ നല്‍കി. എന്നാല്‍ വിശ്വാസത്തിന്റെ വിളക്കുമരമില്ലാത്ത നാം പുസ്തകങ്ങളുടെ വിപിനത്തിലാണ് അകപ്പെട്ടിരിക്കുന്നത്. ഇറ്റാലോ കാല്‍വിനോ സാക്ഷ്യപ്പെടുത്തുംപോലെ, ഒരായുസു മുഴുവന്‍ വായിച്ചാലും തീരാത്തത്രയും പുസ്തകങ്ങളുടെ പടയണി; എന്നാലോ നമ്മുടെ ദിനങ്ങള്‍ എണ്ണപ്പെട്ടതും. ആ പടനിരയെ കാല്‍വിനോ ഇങ്ങനെയാണ് അവതരിപ്പിച്ചത്:
വായിക്കാന്‍ വേി കാലങ്ങളായി തയ്യാറെടുക്കുന്ന പുസ്തകങ്ങള്‍, വര്‍ഷങ്ങളായി വിഫലമായി തിരഞ്ഞുകൊിരിക്കുന്ന പുസ്തകങ്ങള്‍, ഈ നിമിഷത്തില്‍ ചെയ്തുകൊിരിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, വേിവരുകയാണെങ്കില്‍ ഇരിക്കട്ടെ എന്നുകരുതി സ്വന്തമാക്കാനാഗ്രഹിക്കുന്ന പുസ്തകങ്ങള്‍, ഈ വേനല്‍ക്കാലത്ത് വായിച്ചേക്കാമെന്നു കരുതി എടുത്തുവെച്ചിരിക്കുന്ന പുസ്തകങ്ങള്‍, അലമാരയിലെ മറ്റു പുസ്തകങ്ങളുമായി ഒത്തുപോകണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍, എളുപ്പത്തില്‍ ന്യായീകരിക്കാനാവാത്ത, പെട്ടെന്നു വിശദീകരിക്കാനാവാത്ത, ജിജ്ഞാസകൊു നിറയ്ക്കുന്ന പുസ്തകങ്ങള്‍.
ഒരു മനുഷ്യന്റെ രഹസ്യജീവിതത്തിന്റെ താവളങ്ങളാണവ. പരസ്യജീവിതത്തിന്റെ ആള്‍ത്തിരക്കേറിയ മുഷിഞ്ഞ പരപ്പുകളില്‍ നിന്നു മോചിപ്പിച്ച് ഏകാന്തതയും ഭയവും സന്തോഷവും ഗൃഹാതുരത്വവും സ്വപ്നവും ഉള്‍ക്കിടിലങ്ങളും അവസാനമില്ലാത്ത സന്ദേഹങ്ങളും ആനന്ദോന്മാദങ്ങളും തരുന്ന ഒളിത്താവളങ്ങള്‍. ഓരോ പുസ്തകവും ഒരു ഇടുങ്ങിയ ഇടമാണ്. അനന്തമായ ഭൂഭാഗദൃശ്യങ്ങളിലേക്കു തുറന്നുവച്ച ഇടുങ്ങിയ വാതില്‍. ഓരോ പുസ്തകത്തിന്റെയും വായന ഇടുങ്ങിയ ഇടങ്ങളിലെ കുട്ടിക്കാലത്തെ ഒളിച്ചിരിപ്പുകളെക്കൂടി ഓര്‍മിപ്പിക്കും. അലമാരയ്ക്കു പിന്നിലോ വാതിലിനു പിന്നിലോ തട്ടിന്‍പുറത്തോ ഇരുള്‍മൂലയിലോ ചുരുട്ടിവച്ച പായ്ക്കുള്ളിലോ ചെറിയൊരു കുറ്റിക്കാട്ടിലോ ഒളിച്ചിരുന്ന കുട്ടിക്കാലത്തിന്റെ അനുഭൂതികള്‍ തരാതെ ഒരു പുസ്തകവും എന്നെ കടന്നു പോയിട്ടില്ല. രഹസ്യജീവിതത്തിന്റെ വെളിപ്പെടുത്താന്‍ വിഷമമായ ആനന്ദലഹരി. ഇടുങ്ങിയ ഇടങ്ങളില്‍ പതുങ്ങിയിരിക്കുന്ന കുട്ടി പുറത്തെ വലിയ ലോകത്തേക്കും അതിന്റെ പരസ്യമായ രഹസ്യങ്ങളിലേക്കുമാണ് പേടിച്ചും ഒളിവിന്റെ ഗൂഢാഹ്ലാദത്തോടെയും ഉറ്റുനോക്കിക്കൊിരിക്കുന്നത്. ഇടുങ്ങിയ ഒളിവിടങ്ങളോടുള്ള കുട്ടിയുടെ അഭിലാഷം സക്കറിയയുടെ ചെറുകഥകളില്‍ ഞാന്‍ വായിച്ചത് എന്റെ തന്നെ ആത്മകഥയും വായനയുടെ ആത്മകഥയുമാണ്. അടുപ്പിന്റെ ഇരു ചെറിയകോണുകളിലും മുറ്റത്ത് വിറകുകള്‍ അടുക്കിവെയ്ക്കുന്ന പുരയിലെ തണുപ്പുള്ള പൊടിഞ്ഞ മണ്ണും ഏകാന്തതയുമുള്ള കോണുകളിലും കുഴുയാനകളുടെ കുഴികളിലും മാവിലെ നീറിന്‍കൂടുകളിലും തെങ്ങിന്‍പോളകളുടെയും പൂക്കുലകളുടെയും തേങ്ങകളുടെയും ഇടയിലുള്ള ഇരുു ചെറുതായ സ്ഥലങ്ങളിലും ഒളിച്ചിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരുകുട്ടി സക്കറിയയുടെ പല കഥകളിലുമു്. നാം ശ്രദ്ധിക്കാത്ത കുറ്റിക്കാടുകളുടെയും ചെടിക്കൂട്ടങ്ങളുടെയും പുല്‍പ്പടര്‍പ്പുകളുടെയും മാളങ്ങളുടെയും രഹസ്യലോകം കാണാന്‍ ആഗ്രഹിക്കുന്ന ഒരാള്‍. ലോകാവസ്ഥയെയും മനുഷ്യഭാവങ്ങളെയും ജീവിതത്തെയും കുറിച്ച് സക്കറിയയുടെ കഥകളിലുള്ള ഉത്ക്കണ്ഠകളും വീക്ഷ്ണസ്ഥാനങ്ങളും ഈ രഹസ്യലോകാഭിനിവേശത്തോടു ബന്ധപ്പെട്ടാണ് രൂപപ്പെടുന്നത്. നമ്മുടെ ലോകത്തിന്റെ തുറസ്സിനു താഴെ മറ്റൊരു ലോകം, മറ്റൊരു കര സാധ്യമാണെന്ന ബോധവും അതിനെ പ്രാപിക്കാനുള്ള അഭിലാഷവുമാണ് അവിടെയുള്ളത്. എഴുത്തിലും വായനയിലും നിത്യമായി മിടിച്ചുകൊിരിക്കുന്ന ഒരു ഘടികാരമാണത്. വാക്കിന്റെ ഒരു മൂന്നാംകര.
പരസ്യലോകത്തു നിന്നുള്ള ഒളിവിടങ്ങളാണ് എനിക്ക് പുസ്തകങ്ങള്‍. പുറംലോകത്തിന്റെയും അകംലോകത്തിന്റെയും രഹസ്യങ്ങളത്രയും ഭീമമായ പരമാണുഭാരത്തില്‍ ഘനീഭവിച്ചു നില്‍ക്കുന്ന അവയുടെ ഇടുങ്ങിയ സ്ഥലം എന്റെ സ്വാതന്ത്ര്യത്തിന്റെയും വിവേകത്തിന്റെയും വിനയത്തിന്റെയും ഇടമായിരുന്നു. പരസ്യജീവിതത്തില്‍ എനിക്ക് സ്വായത്തമാകാത്തവയെല്ലാം ആ ഇടുങ്ങിയ വാസ്തുശില്‍പത്തില്‍ സാധ്യമായി. ഓരോ നിമിഷവും അന്യരുടെ ഇംഗിതങ്ങള്‍ക്കും സ്വാര്‍ഥങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും വ്യവസ്ഥാപിത മര്യാദകള്‍ക്കും പൊതുതാല്‍പര്യങ്ങള്‍ക്കും വേി സ്വന്തം ഇച്ഛകളും നിലപാടുകളും ബലിയര്‍പ്പിച്ചും ലജ്ജാകരമായ തോല്‍വികള്‍ക്കു വഴങ്ങിയും വിട്ടുവീഴ്ചകളുടെ വിഷം കുടിച്ചും അനീതികള്‍ക്ക് ഇരയായും ബുദ്ധിശൂന്യരുടെ നാട്യങ്ങള്‍ക്കും ദര്‍പ്പങ്ങള്‍ക്കും സാക്ഷിയായും പരസ്യജീവിതം നയിക്കേ ഈ ലോകത്തില്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ഇടുങ്ങിയ രഹസ്യസ്ഥാനങ്ങൡല്ലങ്കില്‍ ശ്വാസംമുട്ടി മരിക്കേിവരും. പുസ്തകങ്ങളാണ് എന്നെ അതില്‍നിന്ന് മോചിപ്പിച്ചത്. അവയ്ക്കിടയില്‍ സ്ഥാപിച്ചെടുത്ത രഹസ്യജീവിതം കൊാണ് പരസ്യജീവിതത്തിലെ കയ്പ്പുകള്‍ ഞാന്‍ മറന്നത്. അങ്ങനെ പുസ്തകങ്ങള്‍ എന്റെ സ്വാതന്ത്ര്യത്തിന്റെ ഇടങ്ങളായി. ലോകം നിലനില്‍ക്കുന്നതുതന്നെ ഒരു പുസ്തകത്തിനുവേിയാണെന്ന മല്ലാര്‍മെയുടെ വാക്യം ആ സ്വാതന്ത്ര്യത്തിന്റെ സ്തുതിഗീതമായിരുന്നു.
പുസ്തകത്തെ ഒരു പാര്‍പ്പിടമോ ധ്യാനാലയമോ ആയി സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടു്. കര്‍ഷകന്റെ സഹജജ്ഞാനവും ജീവിതവിജയിയുടെ കൗശലവും പണമിടമാടുകാരന്റെ സൂക്ഷ്മതയും സുസമ്മതന്റെ അച്ചടക്കവും അധികാരിയുടെ തന്ത്രജ്ഞതയും കുലീനന്റെ നിയമവിധേയത്വവും നിങ്ങളെ തീാതെ പോകും. നിയമലംഘനങ്ങളുടെ ഒരു ഒളിവിടമാണ് നിങ്ങള്‍ സ്വീകരിക്കുന്നത് എന്നതാണ് കാരണം. സ്വാതന്ത്ര്യത്തിന്റെയും സന്ദേഹത്തിന്റെയും സ്വപ്നത്തിന്റെയും ഈ ഉഷ്ണമേഖല യുക്തിയെയും നിയമത്തെയും അച്ചടക്കത്തെയും ലംഘിക്കുന്ന മഴക്കാടുകളാണ് വളര്‍ത്തിയെടുക്കുന്നത്. അതുകൊാണ് ഫ്രാന്‍സ് കാഫ്ക പുസ്തകത്തെ ആത്മവിലെ തണുത്തുറഞ്ഞ സമുദ്രങ്ങളെ ഉടയ്ക്കുന്ന മഞ്ഞുകോടാലിയായി കത്. ഹിമസമുദ്രങ്ങളെ മാത്രമല്ല ശിലാദുര്‍ഗങ്ങളെയും ഉടച്ചുകളയും, ഭൗതികമായി ദുര്‍ബലമായ ഈ മഞ്ഞുകോടാലി. 'ദ നെയിം ഓഫ് ദ റോസ്' എന്ന നോവലില്‍ ഉംബെര്‍ട്ടോ എക്കോ പറയുന്നതുപോലെ `ദുര്‍ബലവസ്തുവായ പുസ്തകം കാലം ചെല്ലുന്തോറും ജീര്‍ണിക്കും. മൂഷികന്മാരെയും മൂലകങ്ങളെയും വൃത്തികെട്ട കൈകളെയും അത് പേടിക്കും.' എന്നാല്‍ അത് നിങ്ങളെ സ്വപ്നങ്ങളിലേക്കും അസാധ്യങ്ങളിലേക്കും നിയമലംഘനങ്ങളിലേക്കും വിവേകത്തിലേക്കും സ്വതന്ത്രരാക്കും. മറ്റു പുസ്തകങ്ങളെയും മനുഷ്യരെയും ചരിത്രത്തെയും ഭാവിയെയും ആത്മാവിന്റെ വേദനകളെയും സന്ദിഗ്ധതകളെയും കുറിച്ച് സംസാരിക്കുന്ന ഈ ഒളിവിടം രഹസ്യമായിരുന്നുകൊ് പുറംലോകത്തിന്റെയും അകംലോകത്തിന്റെയും അര്‍ഥങ്ങളിലേക്കും നിരര്‍ഥതകളിലേക്കും തുഴഞ്ഞുപോകാനുള്ള ഒരു കടവാണ്. പരസ്യലോകത്തിന്റെ തുറസ്സില്‍നിന്ന് മറ്റൊരു കരയിലേക്ക്, വാക്കിന്റെ മൂന്നാം കരയിലേക്കു തുഴഞ്ഞുനീങ്ങാനുള്ള തുറമുഖം.
കാലംപോലെ ഒഴുകിപ്പോകുന്ന നദിയിലൂടെ ഇരുകരകളുടെയും നിശബ്ദതയ്ക്കിടയില്‍ മൂന്നാംകര തേടി തുഴഞ്ഞുകൊിരിക്കുന്ന ഒരു കഥാപാത്രത്തെ ബ്രസീലിയന്‍ എഴുത്തുകാരനായ ഷുവോ ഗിമറാസ് റോസ (Joao Guimaraes Rosa) സൃഷ്ടിച്ചിട്ടു്. നദിയുടെ മൂന്നാംകര
(The Third Bank of the River) എന്ന ചെറുകഥയില്‍ . അന്യാപദേശമായ ഒട്ടേറെ അര്‍ഥങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആ കഥയെ എഴുത്തിന്റെയും വായനയുടെയും തീവ്രാഭിലാഷമായ മൂന്നാംകര തേടലായാണ് ഞാന്‍ വായിച്ചത്. കഥാഖ്യാനം, ഭാഷ തുടങ്ങിയവയെ പ്രശ്‌നവത്കരിക്കുന്ന നദിയുടെ മൂന്നാംകര പലതരം വ്യാഖ്യാനങ്ങള്‍ക്കു സാധ്യത തുറന്നിടുമ്പോഴും പിന്നെയും എന്തോ മറച്ചുപിടിച്ച് ഏകാന്തമായി ഒഴുകിപ്പോകുന്നു; അതിലെ തുഴച്ചില്‍ക്കാരനാകട്ടെ മൂന്നാംകര തേടിക്കൊിരിക്കുകയും.
എന്നേക്കുമായി നദിയില്‍ വഞ്ചി തുഴഞ്ഞുകൊിരിക്കുന്ന അച്ഛനെപ്പറ്റി മകന്‍ പറയുന്ന കഥയാണത്. കഥയിലെ ആര്‍ക്കും പേരുകളില്ല; അച്ഛന്‍, അമ്മ, മകന്‍, സഹോദരി തുടങ്ങിയ കുടുംബപദവികള്‍ മാത്രം. വലിയ പ്രത്യേകതകളൊന്നുമില്ലാത്ത തീര്‍ത്തും സാധാരണക്കാരനായ അച്ഛന്‍ ഒരു ദിവസം ഒരു വഞ്ചി വാങ്ങി. അമ്മയ്ക്കായിരുന്നു വീട്ടില്‍ മേല്‍ക്കോയ്മ. വഞ്ചി കൊുവന്ന ഉടന്‍ അച്ഛന്‍ ഭക്ഷണമോ മറ്റു വസ്ത്രങ്ങളോ ഒന്നുമെടുക്കാതെ അതില്‍ കയറി നദിയിലേക്ക് തുഴഞ്ഞുപോയി. വിശാലമായ നദിയുടെ കരയിലായിരുന്നു അവരുടെ വീട്. `പോവുകയാണെങ്കില്‍ ഒരിക്കലും തിരിച്ചു വരരുത്' എന്നുമാത്രം അമ്മ പറഞ്ഞു. കഥയിലെ ആഖ്യാതാവായ ഇളയമകന്‍ മാത്രം നദീതീരംവരെ അച്ഛനോടൊപ്പം ചെന്നു. അവനെ അനുഗ്രഹിച്ച ശേഷം ഒന്നും മിാതെ അയാള്‍ തുഴഞ്ഞകന്നു. ഒരിക്കലും അയാള്‍ തിരിച്ചുവന്നില്ല. എന്നാല്‍ ആ നദി വിട്ട് ഒരിടത്തും പോയതുമില്ല. നിത്യേന രാവും പകലും അയാള്‍ നദിയിലൂടെ സഞ്ചരിച്ചുകൊിരുന്നു. ഇക്കരയോ അക്കരയോ അയാളെ ആകര്‍ഷിച്ചില്ല. ആ കരകള്‍ അയാള്‍ തേടിയതുമില്ല.
ആരും കാണാതെ അച്ഛനുള്ള ഭക്ഷണം വീട്ടില്‍ നിന്ന് മോഷ്ടിച്ച് ഇളയ മകന്‍ നദീതീരത്തെ ഒരു പാറപ്പൊത്തില്‍ കൊുവയ്ക്കുമായിരുന്നു. അതില്‍ നിന്ന് ജീവന്‍ നിലനിര്‍ത്താന്‍ വേതുമാത്രം അച്ഛന്‍ എടുത്തു. തനിക്കു മോഷ്ടിക്കാന്‍ വേി മാത്രം അമ്മ ഭക്ഷണസാധനങ്ങള്‍ വീട്ടില്‍ എളുപ്പമുള്ള സ്ഥാനത്ത് വയ്ക്കുന്നത് പിന്നീട് മകന്‍ മനസിലാക്കി. അനന്തമായി തുഴഞ്ഞുനടക്കുന്ന മൗനിയായ ആ മനുഷ്യനെ ആര്‍ക്കും മനസിലായില്ല. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും ആ പ്രതിഭാസത്തെപ്പറ്റി ചര്‍ച്ചചെയ്തു. അയാള്‍ ദൈവത്തോടുള്ള ഏതോ നേര്‍ച്ച അനുഷ്ഠിക്കുകയാണെന്നും അല്ലെങ്കില്‍ കുഷ്ഠം പോലുള്ള ഏതോ മാരകരോഗം വന്നതിനാല്‍ വീട്ടുകാരെ അതില്‍നിന്ന് രക്ഷിക്കാനായി വിട്ടുപോയതാണെന്നും അതുമല്ലെങ്കില്‍ അയാള്‍ക്ക് ഭ്രാന്താണെന്നുമുള്ള തീരുമാനങ്ങളില്‍ അവര്‍ എത്തിച്ചേര്‍ന്നു. തീരുമാനങ്ങളുടെ ഇരുകരകള്‍ക്കുമപ്പുറം ഒരു മൂന്നാംകര തേടുമ്പോലെ അച്ഛന്‍ പുഴയില്‍ തുഴഞ്ഞുകൊേയിരുന്നു, നദിയെപ്പോലെ നിശബ്ദനും ഗഹനനുമായി. നദിയിലെ യാത്രക്കാര്‍ അയാളെപ്പറ്റി പല വിവരങ്ങളും കൊുവന്നു. അയാള്‍ക്ക് പിശാച് ബാധിച്ചതാണെന്നു കരുതി അമ്മ ഒരു പുരോഹിതനെക്കൊ് ഉച്ചാടനം നടത്തിച്ചുനോക്കി, മറ്റൊരിക്കല്‍ പോലീസിനെക്കൊു പേടിപ്പിച്ചു. കരയില്‍ നിന്നുള്ള ഈ അഭ്യാസങ്ങളിലൊന്നും അയാള്‍ കുലുങ്ങിയില്ല. തന്റെ ചിത്രമെടുക്കാന്‍ വന്ന പത്രപ്രവര്‍ത്തകരില്‍ നിന്ന് രക്ഷപ്പെടാന്‍ അയാള്‍ നദിയുടെ മറുകരയിലെ അനന്തമായ ചതുപ്പിലേക്ക് തുഴഞ്ഞുപോയി.
കാലം ഒരുപാട് കടന്നുപോയി. വീടുവിട്ടതിനു ശേഷം ഒന്നും സംസാരിച്ചിട്ടില്ലാത്ത ആ മനുഷ്യന്‍ ഇപ്പോഴും തുഴഞ്ഞുകൊിരിക്കുകയാണ്. ആഖ്യാതാവിന്റെ സഹോദരി വിവാഹിതയായി. തനിക്കൊരു കുഞ്ഞുായപ്പോള്‍ അതിനെ സ്വന്തം അച്ഛനെ കാണിക്കണമെന്ന് അവള്‍ക്കു തോന്നി. വിവാഹവേഷമണിഞ്ഞ് കൈക്കുഞ്ഞുമായി അവളും ഭര്‍ത്താവും നദീതീരത്തു പോയി നിന്നിട്ടും അച്ഛന്‍ പ്രത്യക്ഷപ്പെട്ടില്ല. സഹോദരിയും ഭര്‍ത്താവും വേറെ താമസം തുടങ്ങുകയും സഹോദരന്‍ നഗരത്തിലേക്ക് പോവുകയും ചെയ്തു. ഒടുവില്‍ അമ്മയും മകളോടൊപ്പം പോയി. കഥപറയുന്ന മകന്‍ മാത്രമായി വീട്ടില്‍. അയാളുടെയും തല നരച്ചു. ആ ഏകാന്തതയില്‍ അയാള്‍ അച്ഛന്‍ പോകാന്‍ കാരണെമന്തെന്നു ചിന്തിച്ചുനോക്കി. അച്ഛന് വഞ്ചിവിറ്റ മനുഷ്യന്‍ മരിച്ചുപോയതിനാല്‍ എന്തെങ്കിലുമൊരു കാരണമറിയാനുള്ള സാധ്യത നഷ്ടപ്പെട്ടിരുന്നു. വാര്‍ധക്യത്തിന്റെ വേദനകളും ക്ഷീണവും പിടികൂടിയപ്പോള്‍ മകന് അച്ഛനെക്കുറിച്ചുള്ള ദുഃഖം ഇരട്ടിച്ചു. ആരോടും സംസാരിക്കാനില്ലാത്ത ആ വീട്ടില്‍ നിശബ്ദത അയാളെ പീഡിപ്പിച്ചു. തനിക്ക് ഭ്രാന്ത് വരുകയാണെന്ന് അയാള്‍ക്കു തോന്നി. ഒടുവില്‍ നദീതീരത്തു ചെന്ന് അയാള്‍ അച്ഛനെ വിളിച്ചു. അച്ഛന് പകരം ഇനി താന്‍ തുഴയാമെന്നും അച്ഛന്‍ തിരിച്ചുവരണമെന്നും അയാള്‍ പറഞ്ഞു. അച്ഛന്‍ അത് സമ്മതിച്ചു. കൈവീശിയപ്പോള്‍ അപാരമായ ഭയത്തില്‍ മകന്‍ എങ്ങോട്ടെന്നില്ലാതെ പിന്തിരിഞ്ഞോടി. പിന്നീടൊരിക്കലും അച്ഛനെ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. മറുലോകത്തു നിന്നു വന്നതുപോലിരിക്കുന്ന ആ മനുഷ്യനെപ്പറ്റി പിന്നീട് ആരും ഒന്നും കേട്ടില്ല. തന്റെ ജീവിതത്തിലെ മരുഭൂമികളും വരള്‍സമതലങ്ങളും ജീവിച്ചുതീര്‍ന്ന് മരിക്കുമ്പോള്‍ തന്നെയും ഒരു വഞ്ചിയിലിട്ട് നദിയിലേക്ക് വിടണമെന്ന് മകന്‍ ആഗ്രഹിക്കുന്നു. നദിയില്‍ നഷ്ടപ്പെട്ട്, നദിക്കുള്ളില്‍, നദി...
പുഴയിലെ ആ മനുഷ്യന്‍ തേടിയതും പിന്നീട് അയാളുടെ മകന്‍ തേടാനിച്ഛിച്ചതുമായ മൂന്നാംകരയാണ് ഓരോ കഥയിലും എഴുത്തുകാര്‍ തേടുന്നത്, തേടേതും. സ്ഥിരവാസത്തിന്റെ സുഖങ്ങള്‍ ഉപേക്ഷിച്ച് ദേശാടകനായി നദിയില്‍ അലയുന്ന അച്ഛന്‍ ഒരിക്കലും ഒന്നും മിുന്നില്ല. ഏകാന്തതയുടെയും നിശ്ദതയുടെയും നദിയിലാണ് അയാള്‍. പതുക്കപ്പതുക്കെ അയാളുടെ കുടുംബവും ദേശാടകരാവുന്നു. സ്വന്തം ഇടംവിട്ട് മറ്റുകരകള്‍ തേടുകയാണ് ഓരോരുത്തരും. പിതാവുമായി ബന്ധം പുലര്‍ത്തുകയും ആ പിതൃബിംബത്തില്‍ നിന്ന് സ്വയം വേര്‍പെടുത്താന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന മകന്‍ ഒടുവില്‍ പിതാവ് തേടിയ മൂന്നാംകരയ്ക്കു മോഹിക്കുന്നു. എന്തിനായിരിക്കും ആ മനുഷ്യന്‍ നദിയിലൂടെ ഒരു മൂന്നാംകര തേടിപുറപ്പെട്ടതെന്ന ചോദ്യം വായനക്കാരെയും നിരൂപകരെയും ഒരുപാട് അലട്ടിയിട്ടു്. യുക്തിയില്‍ നിന്നുള്ള വിടപറയലിന്റെ പ്രതീകമാണ് ആ വഞ്ചിയെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടു്. അതുപോലെതന്നെ കഥയിലുടനീളമുള്ള നിശബ്ദതയും വ്യാഖ്യാനങ്ങളെ വശീകരിച്ചിട്ടു്. ഓരോ നിമിഷവും പുതിയതാവുന്ന പുഴ എന്ന സങ്കല്‍പത്തിന്റെ (ആരും ഒരു നദിയില്‍ രാമത് ഇറങ്ങുന്നില്ല, അപ്പോഴേക്കും അത് പുതിയൊരു നദിയായിക്കഴിയുമെന്ന ഹെറാക്ലിറ്റസിന്റെ വചനമോര്‍ക്കുക) വെളിച്ചത്തില്‍ വായിക്കാന്‍ കഴിയുന്ന ചെറുകഥയാണ് `നദിയുടെ മൂന്നാംകര.'
രു കരകളുടെ നിശബ്ദതയ്ക്കിടയില്‍ ഒരു മൂന്നാംകരയുടെ നിശബ്ദത തേടുന്ന വൃദ്ധനായ തുഴച്ചില്‍കാരനിലൂടെയും അയാളുടെ തുഴച്ചിലിലൂടെയും ഗിമറാസ് റോസ കഥാഖ്യാനത്തെക്കുറിച്ചു കൂടിയാണ് സംസാരിച്ചത്. അത് വാക്കിന്റെ മൂന്നാംകരയാണ്. ആഖ്യാനത്തിനും അര്‍ഥത്തിനും ഇടയ്‌ക്കോ അപ്പുറമോ തെളിയുന്ന ഒരു മൂന്നാംകര. സ്ഥിരമായ അര്‍ഥത്തിന്റെ ഇക്കരയും അക്കരയും തകര്‍ത്തുകൊ് കൃതിയെ അസ്ഥിരതയുടെ ഇടമായി, ഓരോനിമിഷവും പുതുതായി മാറ്റുന്ന രസരാസവിദ്യ, എതിര്‍ധ്രുവങ്ങളുടെയോ സ്ഥാനങ്ങളുടെയോ ഏറ്റുമുട്ടല്‍ ഒരു മൂന്നാംവസ്തു( third thing) സൃഷ്ടിക്കുമെന്നാണ് യുങ് പറഞ്ഞത്. `തേഡ് മീനിങ്' എന്ന് റോളാങ് ബാര്‍ത്തും ആ മൂന്നാംകരയെ സൂചിപ്പിച്ചിട്ടു്. `ധ്വന്യലോക'കാരനായ ആനന്ദവര്‍ധനാകട്ടെ നൂറ്റാുകള്‍ക്കു മുമ്പുതന്നെ ആദ്യത്തെ കരകളായ അഭിധയും ലക്ഷണയും കഴിഞ്ഞുള്ള വ്യഞ്ജനയാണ് ലാവണ്യാനുഭവത്തിന്റെ പരകോടിയെന്നു പ്രഖ്യാപിച്ചിരുന്നു. എഴുത്തുകാരന്റെ മധ്യസ്ഥതയിലല്ലാതെ വായനക്കാര്‍ തുഴഞ്ഞെത്തുന്നതാണ് ആ മൂന്നാംകര. പുസ്തകം എന്ന ഭൗതികരൂപത്തിലുള്ള കൃതിയാണ് അതിന്റെ വഞ്ചി. തുഴച്ചില്‍ക്കാരനും യാത്രക്കാരനും ഒരാള്‍ മാത്രം-ഏകാകിയായ വായനക്കാരന്‍. നല്ല പുസ്തകങ്ങള്‍, വീും വീും യാത്രക്ക് തിരിച്ചുവിളിക്കുന്ന നല്ല തുഴവള്ളങ്ങളെപ്പോലെ ഓരോ വായനയിലും നദിയെപ്പോലെ പുതുതായിത്തീരുന്നു. നിരന്തരം പുതുക്കപ്പെടുന്ന ഒരു കരാറാണത്. വായനക്കാരനും കൃതിയും തമ്മിലുള്ള കരാര്‍. കര്‍ത്താവിന് അവിടെ ഇടമില്ല. കരാര്‍ പുതുക്കലിലൂടെ നിലനില്‍ക്കുന്ന ഒരു സ്മരണ മാത്രമാണയാള്‍.
നിയമലംഘനത്തിന്റെയും കലഹത്തിന്റെയും വാസനകള്‍ നിറഞ്ഞ രഹസ്യജീവിതത്തിനിടയില്‍ എനിക്ക് സ്വാതന്ത്ര്യത്തിന്റെ പുസ്തകമാണ് നോവല്‍. എല്ലാ സാഹിത്യജനുസുകളിലും വെച്ച് ഏറ്റവും സ്വാഭാവികമായ ജനുസ് നോവലായിരിക്കണം. എപ്പോഴും ലോകത്തെ അഭിമുഖീകരിച്ചു കൊിരിക്കുന്ന നോവല്‍ എല്ലാത്തരം രൂപനിയമങ്ങളെയും ലംഘിക്കുന്നു. പാരമ്പര്യത്തിന്റെ ബാധ്യതയും തടവുമില്ലാത്ത അത് ഭാഷയെയും ആഖ്യാനത്തെയും കാരാഗൃഹങ്ങളില്‍ നിന്നു മോചിപ്പിക്കുന്നു. കവി പുരാവൃത്ത ചിന്തകന്‍ (mythical thinker) ആണെങ്കില്‍ നോവലിസ്റ്റ് വിമര്‍ശത്മകചിന്തകന്‍ (critical thinker) ആണ്. ഔദ്യോഗിക സംസ്കാരത്തെ കളിയാക്കിയും വിമര്‍ശിച്ചും തച്ചുടച്ചും നോവല്‍ സ്വാതന്ത്ര്യത്തിന്റെ ജനസ്വരം കേള്‍പ്പിക്കുന്നു. ആധുനികത്വത്തിലേക്കുള്ള മനുഷ്യന്റെ വളര്‍ച്ചയുടെ മൈക്രോക്രോസമാണ് നോവല്‍. ചിന്തയ്ക്കും ആവിഷ്കാരത്തിനുമുള്ള വൈയക്തികമായ സ്വാതന്ത്ര്യത്തിന്റെ വളര്‍ച്ചയും ആത്മബോധമുള്ള വ്യക്തിത്വത്തിന്റെ വികാസവും ധാര്‍മികമായ സ്വയം നിര്‍ണയാവകാശത്തിന്റെ പരിണാമവും നോവലിന്റെ ആവിര്‍ഭാവത്തില്‍ വായിക്കാം. സാഹിത്യത്തിലെ ജനാധിപത്യത്തിന്റെ രൂപമാണ് അത്. അതുകൊു കൂടിയാണ് നാം എല്ലായ്‌പ്പോഴും നോവല്‍ വായിച്ചുകൊിരിക്കുന്നത്. അല്ലെങ്കില്‍, നോവല്‍ എല്ലായ്‌പ്പോഴും വായിക്കാന്‍ കൊള്ളാവുന്നതാകുന്നത്. ഇതിഹാസങ്ങളിലെപ്പോലെ നമ്മില്‍നിന്നകലെയുള്ള ഒരു അടഞ്ഞ ലോകത്തെയല്ല നോവലില്‍ നാം വായിക്കുന്നത്. ജീവിതത്തോടു ചേര്‍ന്നുനില്‍ക്കുന്ന, വര്‍ത്തമാനകാലത്തോടു പരമാവധി സമീപസ്ഥമായ നോവലിലെ ലോകത്തെ ഇത് നമ്മുടെ ലോകമാണെന്ന് നാം തിരിച്ചറിയുന്നു. നമ്മുടെ ലോകം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ലോകമാണ്; നോവല്‍ അതിന്റെ പ്രതീകാത്മകമായ ഇടവും. രൂപനിയമങ്ങള്‍ ലംഘിച്ചുകൊ് നിയതമാര്‍ഗങ്ങള്‍ വിട്ടു സഞ്ചരിക്കുന്ന നോവല്‍ സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്നു. പല സ്വരങ്ങള്‍ കേള്‍പ്പിക്കുന്നു. ഒരു സ്വരത്തിനും അവിടെ മേല്‍ക്കോയ്മയില്ല, നായകന്റെയും നോവലിസ്റ്റിന്റെയുമൊന്നും. ഷുസെ സരമാഗുവിന്റെ വാക്കുകളില്‍, അതൊരു സാഹിത്യജനുസല്ല മറിച്ച് ഒരു സാഹിത്യസ്ഥലമാണ്. ഒരുപാട് നദികള്‍ ഒഴുകിച്ചേരുന്ന കടല്‍പോലെ ഒന്ന്. ബഹുധാരകളുടെ, ബഹുസ്വരങ്ങളുടെ ആ ലോകം വാഗ്ദാനം ചെയ്യുന്നവയാണ് നല്ല നോവലുകള്‍. അവ വാക്കിന്റെ മൂന്നാംകരയിലേക്ക് നമ്മെ കൊുപോകുന്നു.No comments:

Post a Comment

[b]