Sunday, October 17, 2010

ശന്തനുവിന്റെ പക്ഷികള്‍ - സക്കറിയ

കൈയിലൊരു കൊങ്ങിണിക്കൊമ്പുമായി ശന്തനു കാത്തുനിന്ന മുറ്റത്തിന്റെ കോണില്‍ സായാഹ്നത്തണല്‍ പ്ലാവിന്‍ ചില്ലപ്പഴുതുകളിലൂടെ ഊര്‍ന്നിറങ്ങി മണ്ണിലെ വീണിലകളെ പുതപ്പിച്ചുറക്കി. അകലെ പറന്നുപോയ ആകാശത്തില്‍ വീശിയ മേഘങ്ങളും മേലെയൊരു സുഷിരങ്ങള്‍ വീണ കൂടാരം പോലെ കാവല്‍നിന്ന പ്ലാവിന്‍കൊമ്പുകളും അവയിലൂടെ ഊറിയ വെയിലിന്റെ ആടുന്ന നിഴലുകളും ശന്തനുവിന്മേല്‍ പ്രസാദിച്ചു. അവനു പിന്നില്‍ മുറ്റത്തിന്റെ വക്കിലെ ചെമ്പരത്തിപ്പടര്‍പ്പിനെ ചില ഉളളനക്കങ്ങള്‍ ആട്ടുകയും കുലുക്കുകയും ചെയ്തു. അവന്‍ അനങ്ങാതെ, ശ്വാസമടക്കി, മടക്കിയ കൈയിലൊരു വാള്‍പോലെ പിടിച്ച കൊങ്ങിണിക്കൊമ്പുമായി ചെമ്പരത്തിപ്പൊന്തയിലേക്കു തുറിച്ചുനോക്കിക്കൊു പഴുത്തിലകളുടെ മേല്‍ ഒരു പാവക്കുട്ടിയെപ്പോലെ നിന്നു. പെട്ടെന്ന്, പൊന്തയിലെ ഇളക്കങ്ങള്‍ ഇലകളെ തള്ളിത്തുറന്ന് ചിറകടികളായി മാറി ആകാശത്തിലേക്കുയര്‍ന്നു. പ്ലാവിന്‍ തലപ്പിലെ ചിലചാഞ്ചാട്ടങ്ങളായിത്തീര്‍ന്നു. ശന്തനു ഒരിക്കല്‍ക്കൂടി പരാജിതനായി.
പക്ഷികള്‍ അവനെ ഒരിക്കല്‍ക്കൂടി നിരാശനാക്കി. അവന്‍ എത്ര അനങ്ങാതെ, മിാതെ, ആശാപൂര്‍വം കാത്തുനിന്നിട്ടും അവന്റെ കൊങ്ങിണിക്കൊമ്പില്‍ അവര്‍ വന്നിരുന്നില്ല. കൊങ്ങിണിപ്പൂമണത്തിലിരുന്നു നോവിപ്പിക്കുന്ന കൊച്ചുചുുകളും മായാജാലകങ്ങള്‍ പോലുള്ള കണ്ണുകളും കാറ്റുകള്‍ വിടര്‍ത്തിയൊതുക്കുന്ന തൂവല്‍ക്കൂമ്പുകളുമായി ആ ആതിഥേയനെ ആഹ്ലാദിപ്പിച്ചില്ല. അവനാകട്ടെ, അവര്‍ തന്റെ കവിളിങ്കല്‍ ചിറകടിക്കുകയും താണിരിക്കുകയും ചെയ്യുന്നത് അറിയുന്നതിന്റെ ആനന്ദത്തിനുമുപരി, എത്രയോ കാലമായി അവരോട് ഒരു കാര്യം അന്വേഷിക്കാന്‍ കാത്തിരിക്കുകയായിരുന്നു. നിങ്ങള്‍ മരിക്കുമ്പോള്‍ എവിടെയാണു പോകുക? അതോ നിങ്ങള്‍ക്കു മരണമില്ലേ?
കാരണം, തന്റെ അഞ്ചുവയസ്സിനുള്ളില്‍ ശന്തനു പലവിധ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കിയത് പക്ഷികള്‍ക്കു മരണമില്ല എന്നായിരുന്നു. അല്ലെങ്കില്‍ മറ്റേതോ രഹസ്യം അവയ്ക്കു് എന്നും. ശന്തനു മരിച്ച മനുഷ്യരെയും മൃഗങ്ങളെയും കിട്ടുായിരുന്നു. മരിക്കുന്ന പൂച്ചയ്ക്ക് ഒരിക്കല്‍ കൂട്ടിരുന്നിട്ടുായിരുന്നു. പാതയിലെ മഴവെള്ളക്കുില്‍നിന്നു നനഞ്ഞൊട്ടിയ രോമങ്ങളും തുറന്ന വായയുമായി ഒരു പൂച്ച ഇഴയുന്നതു ക് ശന്തനു ഓടിച്ചെന്നു. നീട്ടിയ നഖങ്ങള്‍കൊ് മണ്ണില്‍ മാന്തിപ്പിടിച്ച് ഒരു മനുഷ്യനെപ്പോലെ കിതച്ചുകൊ് അത് എന്തില്‍നിന്നോ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഒരു സ്വപ്നത്തിലെന്നപോലെ സത്തയില്ലാത്ത, അനക്കമില്ലാത്ത നീക്കങ്ങളോടെ അത് അനങ്ങി. ശന്തനു അതിനടുത്തു കുത്തിയിരുന്നു ചുറ്റും നോക്കവേ, മൂന്നു നായകള്‍ വലിയ ഉല്ലാസത്തോടെ അവനെപ്പോലും വകവയ്ക്കാതെ പൂച്ചയ്ക്കുനേരെ പാഞ്ഞുവന്നു. പൂച്ചയുടെ ശരീരത്തിലെ മുറിവുകള്‍ ശന്തനുവിന് അപ്പോള്‍ മനസ്സിലായി. അവന്‍ അട്ടഹസിച്ചുകൊ് നായകളെ കല്ലെറിഞ്ഞ് ഓടിച്ചു. നഖങ്ങള്‍ വിടര്‍ത്തിയ ഒരു കൈ ഒരു വന്‍ ശ്രമത്തോടെ നായകള്‍ക്കെതിരെ ഉയര്‍ത്തിപ്പിടിച്ചത് പൂച്ച താഴ്ത്തി. അതിന്റെ ചീറ്റല്‍ തൊയില്‍നിന്നുയര്‍ന്ന് ഒരു മനുഷ്യശബ്ദമായി മാറി. അത് ഒരാശ്വാസത്തോടെ മഴവെള്ളത്തിലേക്കു മറിഞ്ഞുകിടന്ന് ശന്തനുവിനെ നോക്കി. അതിന്റെ കണ്ണുകളിലേക്ക് ശന്തനുവും ഉറ്റുനോക്കി. അങ്ങനെ നോക്കിയിരിക്കേ അതു കണ്ണുകളടച്ച് ശന്തനുവിന്റെ മുമ്പില്‍ത്തന്നെ മരിച്ചു. അവനെ ഒരു വലിയ സമാധാനവും കാരുണ്യവും പുണര്‍ന്നു. അവന്‍ എണീറ്റ് ഒരില പറിച്ചു പൂച്ചയുടെ നനഞ്ഞ വാലില്‍ പിടിച്ചുയര്‍ത്തി അതിനെ വഴിവക്കത്തെ പുല്ലുകളിലേക്കു മാറ്റിയിട്ടു. നായകളിലൊരെണ്ണം അകലെനിന്നു വീും തിമിര്‍ത്ത് ഓടിച്ചാടി വന്നു. ശന്തനു ഒന്നും ചെയ്തില്ല. നായ പൂച്ചയുടെ ശവത്തിനടുത്തുചെന്ന് അതിനെ മണത്തു. ഒന്നുകൂടി മണത്തു. തലയുയര്‍ത്തി ഒന്നുരുതവണ വാലാട്ടി. ഒരു നിമിഷം ഉറപ്പില്ലാതെ അത് അവിടെനിന്നു. പിന്നെ ചാറിത്തുടങ്ങിയ മഴയിലൂടെ എങ്ങോട്ടോ മെല്ലെ നടന്നകന്നുപോയി.
പക്ഷേ, പക്ഷികള്‍ അവനെ അലോസരപ്പെടുത്തിയ ഒരു രഹസ്യം നിര്‍മ്മിച്ചു. അവ മരിക്കുന്നുവെങ്കില്‍ എവിടെ അവയുടെ മൃതദേഹങ്ങള്‍? ഒരു പക്ഷിപോലും മരിച്ചുകിടക്കുന്നത് ശന്തനു കിട്ടുായിരുന്നില്ല. അവന്റെ രഹസ്യാന്വേഷണങ്ങളെല്ലാം വിരല്‍ ചൂിയത് മറ്റെന്തോ നിഗൂഢരഹസ്യത്തിലേക്കാണ്. പക്ഷികളുടെ മരണത്തെപ്പറ്റിയുള്ള ഈ അന്വേഷണങ്ങളില്‍ ശന്തനുവിനുതന്നെ ഒരു ഗൂഢോദ്ദേശ്യമുായിരുന്നു. ഒരിക്കലും തന്റെ കൈയില്‍ പെടാതെ പറന്നുവന്ന പക്ഷികളെ മരണത്തില്‍ അവര്‍ കിടപ്പുറപ്പിക്കുമ്പോള്‍ സ്വസ്ഥമായി കൈയിലെടുത്തു പരിശോധിക്കാമല്ലോ എന്ന സ്വാര്‍ത്ഥചിന്തയായിരുന്നു ഇത്. അവര്‍ ഏതോ ഒളിവിടങ്ങളിലാണു മരിക്കുന്നത് എന്നുകരുതി അവന്‍ കുരുവികളെ അവയുടെ കാറ്റിലാടുന്ന കൂടുകളിലേക്കും പൊന്മാന്‍മാരെ അവയുടെ കയ്യാലപ്പൊത്തുകളിലേക്കും കരികിലപ്പിടകളെ പാണല്‍ക്കാടുകളുടെ അനന്തതയിലൂടെയും നിരന്തരമായി പിന്തുടര്‍ന്നിരുന്നു. പക്ഷേ, അവയെല്ലാം ചിറകുകളുടെ ഒരു ജാലവിദ്യയില്‍ ഇലകളുടെ ഒരു കരവിരുതില്‍ അവനില്‍നിന്നു രക്ഷപ്പെട്ടു. പൊന്തയിലും ചതുപ്പിലും ഈറ്റക്കാടുകളുടെ മുള്ളും മൂര്‍ച്ചയുമാര്‍ന്ന ഒളിമ്പാതകളിലും ശന്തനു പക്ഷികളെ അനുഗമിച്ചു. അവന്‍ മറ്റെത്രയോ കൊച്ചു രഹസ്യമൃതദേഹങ്ങള്‍ കെത്തി. അണ്ണാന്മാര്‍, എലികള്‍, പാമ്പുകള്‍, ഒരിക്കലൊരു കുറുക്കന്‍, ചിത്രശലഭങ്ങള്‍ എന്നിങ്ങനെ ആരൊക്കെയോ അവന്റെ മരണാന്വേഷണപാതകളില്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, മൃതരുടെ നിരകളില്‍ അവന്‍ ഒരു പക്ഷിയെപ്പോലും കില്ല.
ഇക്കാലത്തായിരുന്നു ശന്തനു ദൈവത്തെപ്പറ്റി കേട്ടത്. മരിച്ചുപോകുന്നവരെ സ്വീകരിക്കുന്നവനും ജീവിക്കുന്നവരോടു സ്‌നേഹമുള്ളവനുമാണ് ദൈവം. അദ്ദേഹത്തിനു മേഘങ്ങളിലൂടെ പറക്കാം. കാടുകളിലൂടെ പതുമ്മാം, കുഞ്ഞുങ്ങളുടെയൊപ്പം കളിക്കാം. വെള്ളത്തില്‍ ഒരിലയായി ഒഴുകാം. മരിച്ചവരുടെ ആത്മാക്കളുമായി ദൈവം മേഘങ്ങള്‍ക്കപ്പുറത്തു പറന്നുകളിക്കുകയും ജീവിച്ചിരിക്കുന്നവരുടെ ആഹ്ലാദശബ്ദങ്ങള്‍ക്കായി കാതോര്‍ക്കുകയും ചെയ്യുന്നു. ദൈവത്തിനെ കാണാന്‍ പ്രയാസമില്ല. അദ്ദേഹം എവിടെയുമു്. അങ്ങനെയിരിക്കെ തോട്ടുവക്കിലെ ചതുപ്പില്‍ മരിച്ചുകിടന്ന ഒരു മീനിന്റെ ചെതുമ്പലുകളുടെ വര്‍ണ്ണങ്ങള്‍ ശന്തനു പരിശോധിച്ചിരിക്കവേ, ചതുപ്പിന്റെ നനവിലൂടെ ദൈവം ഒരു തവളയായി അവന്റെ മുമ്പിലേക്കു ചാടിവന്നു. കാരണം, അവനെ ഉറ്റുനോക്കിയിരുന്നുകൊ് അതു മെല്ലെ സ്‌നേഹത്തോടെ അവനോട് എന്തെല്ലാമോ പറഞ്ഞു. ശന്തനു ഒരു വലിയ തൃപ്തിയോടെ മീനിനെ കൈയില്‍പ്പിടിച്ചുകൊു തോട്ടിലേക്ക് ഊളിയിട്ടു. മരിച്ച മീന്‍ വെയിലില്‍ ഒരു വെള്ളിക്കീറുപോലെ തകിടംമറിഞ്ഞു തിളങ്ങിക്കൊ് ഓളങ്ങളില്‍ ഒഴുകിപ്പോയി. ശന്തനു കരയ്ക്കു കയറി ഒരു കൈ വൈള്ളം കോരി ദൈവത്തിന്റെമേല്‍ ഒഴിച്ചുകൊ് പുഞ്ചിരിച്ചുകൊ് ചോദിച്ചു: `നമുക്കു പറന്നുപോകാം' ദൈവം ചതുപ്പിന്റെ മാര്‍ദ്ദവങ്ങളില്‍ ശന്തനുവിന്റെ വിരലുകളില്‍നിന്നു പൊഴിഞ്ഞ മഴയേറ്റിരുന്ന് അവനോട് എന്തോ രഹസ്യങ്ങള്‍ വീും വീും മന്ത്രിച്ചു.
കുറെ ദിവസം കഴിഞ്ഞ് ശന്തനു ഒരു സ്വപ്നം കു. താനൊരു പൂത്തമരംപോലെയുള്ള കൊങ്ങിണിക്കൊമ്പും കൈയില്‍പിടിച്ച് മുറ്റത്തിന്റെ കോണില്‍ നില്‍ക്കുകയാണ്. അതിലെ കായ്കളും പൂക്കളുമെല്ലാം മരംകൊത്തികളും പൊന്മാന്മാരും ഓലേഞ്ഞാലികളും പച്ചിലക്കൂടുക്കകളുമാണ്. ഇലകളില്‍നിന്ന് അവ തല പുറത്തേക്കു നീട്ടി നോക്കിയിരിക്കുന്നു. പറന്നുയരുകയും താണിരിക്കുകയും ചെയ്യുന്നു. ശന്തനു അവരുടെ ചിറകടികളും പാട്ടുകളും മൂളക്കങ്ങളും കേട്ടു. മേഘങ്ങള്‍ താണിറങ്ങിവന്ന് മൂടല്‍മഞ്ഞുപോലെ കൊങ്ങിണിച്ചില്ലകളെ ഉരുമ്മിപ്പോയി. ചില്ലകളില്‍ നക്ഷത്രങ്ങള്‍ തങ്ങിനിന്നു. ഒരു കവരത്തില്‍ ചന്ദ്രക്കല കുടുങ്ങിക്കിടന്ന് അവയ്ക്കിടയിലൂടെയെല്ലാം പക്ഷികള്‍ ചിറകുവീശിയലഞ്ഞു. ശന്തനു മെല്ലെമെല്ലെ ഒരു യന്ത്രപ്പാവയെപ്പോലെ തല തിരിച്ച് പൂങ്കൊമ്പിലേക്കു നോക്കി തന്റെ നാവിന്റെ തുമ്പത്തു തരിച്ചുതരിച്ചുനിന്ന ആ ചോദ്യം ചോദിച്ചു: `നിങ്ങള്‍ക്ക് മരണമില്ലേ? നിങ്ങള്‍ മരിച്ച് എവിടെപ്പോകുന്നു?' ഏതോ കോളിളക്കത്തില്‍ ഒരായിരം ജാലകവാതിലുകളൊന്നിച്ചടയുന്നതുപോലുള്ള ഒരു ചിറകടിയൊച്ചയോടെ അവനു ചുറ്റും ഒരു കൊടുങ്കാറ്റിളക്കിക്കൊ് പക്ഷികള്‍ ഇടിമിന്നലുകളെപ്പോലെ ആകാശത്തിലേക്കു പാഞ്ഞുപോയി. കൊങ്ങിണിക്കൊമ്പും നക്ഷത്രങ്ങളും മാഞ്ഞുപോയി. ഒരു നിര്‍ദ്ദയമായ ശൂന്യത ശന്തനുവിന് ചുറ്റും ചൂളംകുത്തിപ്പറന്നു. ശന്തനു ഉറക്കം തെളിഞ്ഞ് ഒരു കഠിന ദുഃഖത്തോടെ ജാലകത്തിനപ്പുറത്ത് ഇരുട്ട് നക്ഷത്രവെളിച്ചവുമായൊത്തുചേര്‍ന്ന് ഏതോ മായാരൂപങ്ങളെയുണര്‍ത്തിയിരുത്തിയിരിക്കുന്നതു നോക്കിക്കിടന്നു. അകലെ, കാവിക്കാടുകളില്‍ ദൈവം മിന്നാമിനുങ്ങുകളായി എരിയുകയും കെടുകയും ചെയ്തുകൊ് ശന്തനുവിന്റെ ഏകാന്തതയെ നോക്കിയിരുന്നു. കൂമ്പുകയും വിടരുകയും ചെയ്യുന്ന ദൈവത്തിന്റെ പ്രകാശത്തെ നോക്കിക്കിടന്ന് ശന്തനു സ്വപ്നമില്ലാത്ത ഒരുറക്കത്തിലേക്കു താണു.
പിറ്റേന്നവന്‍ പ്ലാവിന്‍ചുവട്ടില്‍ ഒരു കൊങ്ങിണിക്കൊമ്പുമായി പ്രത്യക്ഷപ്പെട്ടു. പിന്നെ എല്ലാ ദിവസവും. എല്ലാ ദിവസവും പക്ഷികളവനെ തോല്പിച്ചു.
ഇന്ന് ശന്തനു കൊങ്ങിണിച്ചില്ല താഴെയിട്ടിട്ട് മുറ്റത്തെ താഴുന്ന വെയിലിലൂടെ നടന്ന് വരാന്തയില്‍ കയറി. കുറേസമയം അവന്‍ പ്ലാവിന്‍കൊമ്പുകളിലെ നാഥനില്ലാത്ത ചാഞ്ചാട്ടങ്ങളിലേക്കു നോക്കിനിന്നു. പിന്നെ വീടിനകത്ത് ഒരു കസേരയില്‍ വായിച്ചുകൊിരുന്ന അച്ഛന്റെ മടിയില്‍ കയറി അച്ഛനുനേരെ തിരിഞ്ഞിരുന്നു. അച്ഛന്റെ ഇരുകവിളിലും കൈപിടിച്ച് മുഖം അടുപ്പിച്ച് കണ്ണുകളിലേക്കു നോക്കി. അച്ഛന്‍ ചോദിച്ചു: `എന്താ ശന്തനു? എന്താണു നിന്റെ പ്രശ്‌നം?' അവന്‍ ചോദിച്ചു: `അച്ഛാ, പക്ഷികള്‍ മരിക്കില്ലേ?' `ഇല്ല ശന്തനു' അച്ഛന്‍ പറഞ്ഞു. `പിന്നെ അവര്‍ക്കെന്തുപറ്റുന്നു?' അവന്‍ ചോദിച്ചു. അച്ഛന്‍ ശന്തനുവിന്റെ മുഖം തന്റെ കൈകളില്‍ ലാളിച്ചുകൊു പറഞ്ഞു: `നിന്നോട് ഞാന്‍ രഹസ്യമായി പറയാം. അവര്‍ മരിക്കുന്നതിനു പകരം പറന്നുപറന്നു പോകുന്നു. മേഘങ്ങളിലൂടെ, മലകളും പുഴകളും കടന്ന്, പിന്നെ ചന്ദ്രനെയും സൂര്യനെയും കടന്ന്, ശൂന്യാകാശങ്ങളിലൂടെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും പിന്നിട്ട്, പുതിയ ലോകങ്ങളിലേക്കു പറക്കുന്നു. ദൈവം പൂത്തിരിപോലെ കത്തുന്ന ഒരു വാല്‍നക്ഷത്രമായി അവര്‍ക്ക് വഴികാട്ടുന്നു.'
ശന്തനു ഒരു രോമാഞ്ചത്തോടെ അച്ഛന്റെ ഇരു ചെവികളിലും പിടിച്ച് മുഖം തന്നോടടുപ്പിച്ചുകൊു ചോദിച്ചു: `എന്റെ അമ്മയും അങ്ങനെ പറന്നുപോകുന്നത് കുവെന്നല്ലേ അച്ഛന്‍ പറഞ്ഞത്? എന്റെ അമ്മ ഒരു പക്ഷിയായിരുന്നോ?'
അതെ എന്ന് അച്ഛന്‍ പറയുന്നതു കേള്‍ക്കാന്‍ ചെവിയോര്‍ത്തു കോരിത്തരിച്ചുകൊ് ശന്തനു അച്ഛന്റെ മടിയിലിരുന്നു. പുറത്തുതാഴുന്ന വെയിലിനെ നടുക്കുന്ന ചിറകടിമുഴക്കങ്ങളുമായി ശന്തനുവിന്റെ പക്ഷികള്‍ ആകാശത്തിലേക്കുയര്‍ന്നു. മലകളില്‍നിന്നിളകി വന്ന ഒരു കാറ്റിലൊഴുകിപ്പോയി.

No comments:

Post a Comment

[b]