Sunday, October 17, 2010

മഞ്ഞുകാലം - ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്

ഇറച്ചിക്കറിയില്‍ ചതച്ചിടാതെ പോകുന്ന ഇഞ്ചിക്കഷ്ണങ്ങളും ഡിസംബര്‍ കാലത്തെ മഞ്ഞിന്‍പുലര്‍ച്ചകളും കാണുമ്പോള്‍ അസൈനാര്‍ക്കയെ ഓര്‍മ്മവരും. മൂന്നുമാസം ഭ്രാന്തിലും ഒമ്പതുമാസം സമനിലയിലും ജീവിച്ച അസൈനാര്‍ക്ക.
കടല്‍പോലെ നീ വയല്‍ക്കൂട്ടങ്ങളുള്ള ഞങ്ങളുടെ നാട്. നീുപരന്നുകിടക്കുന്ന വയലുകളെ ഡിസംബര്‍ മാസമഞ്ഞ് മൂടിക്കിടക്കുന്നതു നിങ്ങള്‍ കിട്ടുാേ? സൂര്യനുദിക്കും മുമ്പുള്ള പുലര്‍ച്ച. അതിനുമുന്‍പ് ഭൂമിയില്‍ പിറക്കുന്ന നേരിയ വെളിച്ചമു്. വളരെ നേരിയ വെളിച്ചം. ഇരുട്ടിന്റെ കറുപ്പിനു മീതെ എണ്ണതേച്ചാലുാകുന്ന നേര്‍ത്ത തെളിച്ചം. ഈ തെളിച്ചത്തില്‍ ഞങ്ങളുടെ വയല്‍ക്കൂട്ടങ്ങളിലേക്ക് നോക്കാന്‍ വരൂ. നിങ്ങള്‍ക്ക് മരിച്ചുപോയ ആത്മാക്കള്‍ കൂട്ടം കൂടിനില്ക്കുന്നതു കാണാം. അങ്ങനെയാണ് ഞങ്ങളുടെ മുതുമുത്തച്ഛന്മാര്‍ പറഞ്ഞുവരുന്നത്. മരിച്ചുപോയവരില്‍ നിങ്ങള്‍ക്ക് ആരെയാണ് കാണേത് അവരെത്തന്നെ ധ്യാനിച്ച് വയല്‍ക്കൂട്ടങ്ങളില്‍ കട്ടപിടിച്ചു നില്ക്കുന്ന മഞ്ഞിന്‍മലയിലേക്ക് നോക്കുക. മഞ്ഞില്‍നിന്ന് അവര്‍ നിങ്ങളെ നോക്കും. അവ്യക്തമായി. നന്നേ അവ്യക്തമായി. ഒരുപക്ഷേ, നിങ്ങളെ നോക്കി അവര്‍ വിഷാദപൂര്‍വ്വം കൈവീശിയെന്നും വരാം.
പറഞ്ഞുവരുന്നത് അസൈനാര്‍ക്കയെപ്പറ്റിത്തന്നെ.
വയല്‍ക്കൂട്ടങ്ങളുടെ ഹൃദയത്തെ പിളര്‍ത്തിക്കൊ് നീ ഒരു ചെമ്മണ്‍ പാത ഞങ്ങളുടെ ഗ്രാമത്തെ ഞെട്ടിച്ചുണര്‍ത്തി. എപ്പോഴോ ആണത്. ഒരു റോഡിന്റെ ആവേശത്തിമര്‍പ്പിനപ്പുറം പോകാതെ മഴക്കാലങ്ങളില്‍ ചെളിയുടെ അസഹ്യത തരുന്ന, വികൃതമായ ഒരു ചെമ്മണ്‍നിരത്ത്. കാണെക്കാണെ നിരത്ത് ഞങ്ങളുടെ വയല്‍ മനസ്സിന്റെ ഭാഗമായിത്തീര്‍ന്നു.
ഗ്രാമത്തില്‍ ആദ്യം ഉണരുന്നത് അസൈനാര്‍ക്കയാണ്. അസൈനാര്‍ക്കയുണരുന്ന നേരത്തെഴുന്നേറ്റു നടന്നാലേ ടൗണില്‍നിന്ന് തീവി കിട്ടൂ. ഇങ്ങനെയൊരു ചൊല്ലുതന്നെ ഞങ്ങളുടെ ദേശത്ത് നിലനിന്നിരുന്നു.
രാത്രി തളര്‍ന്നുറങ്ങുന്ന പുലര്‍ച്ചയിലൂടെ വടിയും കുത്തി അയാളെന്നും നടന്നുപോകും. ചെമ്മണ്‍നിരത്തിലെ മൊട്ടക്കല്ലുകളില്‍ തട്ടി അസൈനാര്‍ക്കയുടെ ഊന്നുവടി ഉാക്കുന്ന താളാത്മകമായ ഒച്ച (ഈ ഒച്ചയ്ക്ക് എത്രയെത്ര അര്‍ത്ഥങ്ങളാണെന്നോ).
ആ നേരത്ത് അസൈനാര്‍ക്കയുടെ വെള്ളമൂടിയ കണ്ണുകളും മൗനംമൂടിയ ചെവികളും ജാഗരൂകമായിരിക്കും. മൂക്ക് വിടര്‍ന്നിരിക്കും. എവിടെയെങ്കിലും ഒരു വെളിച്ചം, ഒരാള്‍ക്കൂട്ടത്തിന്റെ കിരുകിരുപ്പ്, എവിടെയെങ്കിലുമുാേ? കുന്തിരിക്കംപോലെ എന്തോ മണത്തല്ലോ. ഇല്ല, തോന്നിയതാണ്. അസൈനാര്‍ക്കയുടെ വടിയുടെ താളം. വീും വീും അന്വേഷണം. ജാഗ്രത. മരണത്തെ പരതുകയാണയാള്‍. മരണം. അതയാള്‍ക്കൊരു ലഹരിയായിരുന്നു. എവിടെയെങ്കിലും മരണത്തിന്റെ ഒരു തരി മിന്നിയാല്‍ മതി അസൈനാര്‍ക്കയുടെ ഉള്ളില്‍ ഉത്സവം പൂക്കും. അയാള്‍ സദാസമയത്തും മരണത്തെ തേടിനടന്നു. മരണത്തിന്റെ ഗന്ധം. മരണത്തിന്റെ ശബ്ദം. മരണത്തിന്റെ സ്പര്‍ശം. അറ്റം കാണാത്ത ഉറക്കം. അതിന്റെ ലഹരി. അതില്‍ മുങ്ങിനീന്തി ജീവിതവ്യാപാരങ്ങളില്‍നിന്നും കുതറിയോടി ഞങ്ങള്‍ ഞങ്ങളുടെ കുടിലുകളില്‍ ഉറക്കത്തിന്റെ ഉന്മാദത്തില്‍ മുന്നോട്ടു മുന്നോട്ടു പോകുന്ന നേരം. അതാ ഒരു ഊന്നുവടിയുടെ ഒച്ച. ടപ്പ്....ടപ്പ്....ടപ്പ്..... അത് ഉറങ്ങിക്കിടക്കുന്ന ബോധത്തിന്റെ തലയ്ക്ക് തന്നെ. മരണത്തിന്റെ അര്‍ത്ഥം മാത്രം വഹിക്കുന്ന ശബ്ദമല്ല അത്, തീര്‍ച്ച. ഈ ഒച്ചയില്‍ ഞെട്ടി ഞങ്ങള്‍ പലതവണ ഇരുട്ടില്‍ ഞങ്ങളെത്തന്നെ തപ്പിനോക്കും. ആദ്യം തന്നെ. പിന്നെ ബന്ധുമിത്രാദികളെ. എല്ലാവരും പരസ്പരം തപ്പുകയാവും. നീ ഉണര്‍ന്നോ എന്നോ മറ്റോ പരസ്പരം ചോദിച്ചെന്നുമിരിക്കും. ചോദിക്കാന്‍ തോന്നിയെന്നുമിരിക്കും.
അസൈനാര്‍ക്കയെ എന്നിട്ടും ആരും വെറുത്തില്ല.
മരണം കഴിഞ്ഞ നാല്പതടിയന്തിരത്തിനു ഞങ്ങളുടെ കുടിലുകളില്‍ നെയ്‌ച്ചോറും ഇറച്ചിക്കറിയും വെയ്ക്കുന്ന പതിവു്. നാല്പതടിയന്തിരം. ബന്ധുമിത്രാദികള്‍ ഒത്തുകൂടി മരിച്ചവര്‍ക്കുവേി പ്രാര്‍ത്ഥിച്ചു മടങ്ങുന്ന ചടങ്ങ്. മുറ്റത്ത് ചെറുതായി വിരിച്ചിട്ട പന്തല്‍. പന്തലിന് താഴെ വാടകയ്‌ക്കെടുത്ത ടേബിളുകള്‍. ഈ വാടക ടേബിളുകളില്‍നിന്ന് ഞങ്ങള്‍ മരിച്ചവന്റെ നെയ്‌ച്ചോറ് തിന്നു. ഇറച്ചിക്കറി കഴിച്ചു. ഈ മരണസദ്യയില്‍ അസൈനാര്‍ക്ക എത്തിച്ചേരാതിരിക്കില്ല. അസൈനാര്‍ക്ക ഇല്ലാത്ത ഒരു മരണസദ്യയും ഈ ഗ്രാമത്തിലുായിട്ടില്ല. ആരും വിളിക്കണമെന്നില്ല. അയാള്‍ വന്നെത്തും. സദ്യയുടെ പന്തലിന്റെ ഇങ്ങേ അറ്റത്ത് ആദ്യം അയാളുടെ നിഴല്‍. പിന്നെ നീുനിവര്‍ന്ന ശിരസ്സ്. വെള്ളകേറിയ കണ്ണുകളിലെ തീക്ഷ്ണമായ തിളക്കം. കറുത്ത മുഖത്ത് നരച്ച കുറ്റിരോമങ്ങള്‍. അയാളെ കാല്‍ തോന്നുക ഇപ്പോള്‍ ഒരു നാല്പതടിയന്തിരം കഴിഞ്ഞുവരുന്നതേയുള്ളൂ എന്നാണ്. നൂറുനൂറ് നാല്പതടിയന്തിരങ്ങള്‍. എന്നിട്ടും ആര്‍ത്തികെടാതെ വരുന്ന അസൈനാര്‍ക്ക.
ഒരിക്കല്‍ എന്റെ മൂത്താപ്പ മരിച്ചു. മൂത്താപ്പയുടെ നാല്പതടിയന്തിരത്തിനു ചോറു വിളമ്പിയത് ഞാനായിരുന്നു. ആര്‍ത്തികെടാതെ നെയ്‌ച്ചോറ് വാരിത്തിന്നുന്ന അസൈനാര്‍ക്ക. അയാളുടെ വലത്തെ കൈയിലെ ചെറുവിരലിന്റെ പ്രത്യേകത എന്നെ ഒന്നു കൊളുത്തിവലിക്കുകതന്നെ ചെയ്തു. ചെറുവിരലിന് ഇഞ്ചിയുടെ രൂപമായിരുന്നു. ചെറുവിരലില്‍നിന്ന് ശാഖ പിരിഞ്ഞു അതേ വലിപ്പമുള്ള വേറൊരു വിരല്‍. ചോറു വാരിത്തിന്നുന്നതില്‍നിന്ന് ആ വിരല്‍ മാത്രം മാറിനില്ക്കുന്നു!
അയാള്‍ വന്നുകയറുന്നതോടെ പന്തലിനുകീഴെ ഏറെക്കുറെ എല്ലാം നിശ്ശബ്ദമാകും. മുഖത്ത് ബഹുമാനമോ അടക്കിവച്ച വെറുപ്പോ തുറിച്ചുനില്‍ക്കുന്ന നിസ്സഹായതയോ എന്താണു കാഴ്ചക്കാരുടെ മുഖത്തെന്നു വേര്‍തിരിച്ചു പറയാനാവില്ല.
മഞ്ഞുകാലം വരുന്നതോടെ സ്ഥിതിയാകെ മാറും. അസൈനാര്‍ക്കയ്ക്ക് ഭ്രാന്തിളകുന്ന കാലമാണിത്. പലര്‍ക്കും ആശ്വാസമോ, നഷ്ടബോധമോ അങ്ങനെ എന്തൊക്കെയോ തോന്നും.
മഞ്ഞുകാലം ആരംഭിക്കുന്ന ഒരു പാതിരാവിലാണ് അയാള്‍ തന്റെ കൂര വിട്ടിറങ്ങുക. ആര്‍ക്കും തടയാനോ തടുക്കാനോ ആവാത്ത ഒരു യാത്രക്കെന്നപോലെ അസൈനാര്‍ക്ക പഴമയുടെ നാറ്റം വമിക്കുന്ന തന്റെ പെട്ടിയില്‍നിന്ന് ഒരു കോട്ടും തൊപ്പിയുമണിഞ്ഞു പുറത്തിറങ്ങും. അയാള്‍ ഊന്നുവടിയുപേക്ഷിക്കും. സ്വതേ നിവര്‍ന്ന ആ നെഞ്ച് കുറച്ചുകൂടി നിവര്‍ന്നു പരക്കും. പാതിരാവിന്റെ മഞ്ഞാര്‍ന്ന വയല്‍വരമ്പിന്റെ കണ്ണെത്താഭൂമി. അതിനു നടുവില്‍നിന്ന് അയാള്‍ കൈകൊട്ടിയുണര്‍ത്തും.
ബാ, ബാ, ബാ....
ബാ, ബാ, ബാ.....
അപ്പോള്‍ എങ്ങുനിന്നെന്നില്ലാതെ അയാളുടെ ചുറ്റും നിരവധി പട്ടിക്കുഞ്ഞുങ്ങള്‍ വന്നെത്തും. ഓരോ പട്ടിക്കുഞ്ഞിന്റെ കഴുത്തിലും ഭാണ്ഡത്തില്‍ നിന്നെടുത്ത തുകലിന്റെ പട്ടയണിയിക്കും. അയാള്‍ വയല്‍ക്കൂട്ടത്തിന്റെ നടുവില്‍ തീ പൂട്ടും.
കൊച്ചുമക്കളെപ്പോലെ തീകായാന്‍ പട്ടിക്കൂട്ടങ്ങള്‍ അയാളോട് പറ്റിച്ചേര്‍ന്നിരിക്കും.
അയാള്‍ പട്ടിക്കുഞ്ഞുങ്ങള്‍ക്ക് പാട്ടു പാടിക്കൊടുക്കും.
ബാ, ബാ, ബാ...
ബാ, ബാ, ബാ....
ഇടയ്ക്ക് നിവര്‍ന്നെഴുന്നേറ്റ് തനിയെ വട്ടം കറങ്ങി കൈകൊട്ടിവിളിക്കും.
ഈ ഒച്ചകേട്ട് ഞങ്ങള്‍ ഞങ്ങളുടെ കുടിലുകളില്‍നിന്ന് പരസ്പരം പറയും. അസൈനാര്‍ക്കയ്ക്ക് സൂക്കേടായി. അപൂര്‍വ്വം ചിലര്‍ പറയുക - മഞ്ഞുകാലം വന്നല്ലോ എന്നാവും.
മഞ്ഞുകാലം അയാള്‍ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും അലഞ്ഞുനടക്കും. കൂട്ടിന് പട്ടിക്കുഞ്ഞുങ്ങള്‍. രാത്രി ഉറങ്ങുന്നത് എവിടെയുമാകാം. ആരുടെയെങ്കിലും വിറകുപുരയിലാകാം. മുറ്റത്താകാം. കോലായ്ക്കലാകാം. ഈ കിടപ്പ് രാത്രിയില്‍ മൂത്രമൊഴിക്കാന്‍ വാതില്‍ തുറന്ന് പുറത്തു പോകുന്നവരെ ഞെട്ടിച്ച് നിലവിളിപ്പിച്ചേക്കാം.
ഭ്രാന്തിന്റെ കാലം അയാള്‍ മനുഷ്യരെ ശ്രദ്ധിച്ചിരുന്നതേയില്ല. പട്ടിക്കുഞ്ഞുങ്ങളെ മാത്രമല്ല, കാക്കകളേയും പശുക്കുട്ടികളേയും അയാള്‍ സ്‌നേഹിച്ചു. അവയ്ക്കുള്ള തീറ്റകള്‍ നുറുക്കിയിട്ടുകൊടുക്കും. കാക്കകള്‍ വാലാട്ടി രസിച്ചു കൊത്തിത്തിന്നും.... പട്ടിക്കുഞ്ഞുങ്ങള്‍ അയാളുടെ മടിയിലൂടെ പാഞ്ഞുകളിക്കും. ചില കുസൃതിക്കാക്കകള്‍ ചുമലില്‍ കയറി കോട്ടിന്റെ തുറന്ന കീശയ്ക്കുള്ളിലേക്ക് അപ്പക്കഷണങ്ങളിട്ടുകൊടുക്കും. അയാള്‍ക്കുള്ള സ്‌നേഹസമ്മാനം പോലെ.
അയാള്‍ ഈ ആഹാരങ്ങളൊക്കെ എങ്ങനെയാണ് ശേഖരിക്കുന്നത്? ആര്‍ക്കും നിശ്ചയമില്ല. ഭാണ്ഡത്തില്‍നിന്ന് ഒരു വലിയ പൊതിയെടുത്ത് വയല്‍ക്കൂട്ടത്തിന്റെ നടുക്കിരുന്ന് കൈകൊട്ടി വിളിക്കുന്നു.
ബാ, ബാ, ബാ....
ബാ, ബാ, ബാ....
ബ്രിട്ടീഷുകാര്‍ നാടുവാണിരുന്ന കാലത്ത് അയാള്‍ പട്ടാളത്തില്‍ ചേര്‍ന്നു. പട്ടാളത്തില്‍വച്ച് ഒരു മഞ്ഞുകാലത്ത് അയാള്‍ക്കു ഭ്രാന്തിളകി. മഞ്ഞുകാലപാതിരാവില്‍ അയാള്‍ പട്ടാള ക്യാമ്പില്‍നിന്നും ഇറങ്ങി നടന്നു. ഒരു കുതിരയെയും കൂട്ടിയിരുന്നു. അയാള്‍ എത്ര നടന്നിരിക്കും.
ഒരു രാത്രി ഞങ്ങള്‍ കേട്ടു.
ബാ, ബാ, ബാ....
വെയില്‍പോലെ വാര്‍ത്ത ഗ്രാമമാകെ പരന്നു.
അസൈനാര്‍ക്ക. കൂടെ ഒരു കുതിരയും.
വെള്ളക്കാരനല്ലേ, വെറുതെ വിടുമോ?
ദിവസങ്ങള്‍ കടന്നുപോയി, കുതിര മെലിഞ്ഞുവന്നു. ആവശ്യത്തിനു ഭക്ഷണമില്ല. കുതിരയ്ക്ക് ജീവിക്കാനാവുന്ന ഭൂമിയല്ല എങ്കിലും കുതിര അസൈനാര്‍ക്കയോടൊട്ടി നടന്നു. അസൈനാര്‍ക്ക കുതിരയോട് എന്തൊക്കെയോ സംസാരിച്ചു. അയാള്‍ കുതിരയെ എണ്ണയിട്ട് മസാജ് ചെയ്തു. തോട്ടുവരമ്പില്‍നിന്ന് കുളിപ്പിച്ചു. മുതിര തീറ്റി. നിനച്ചിരിക്കാതെ ഒരു ദിവസം പട്ടാളക്കാര്‍ വന്നു.
ഭ്രാന്താണെന്നറിഞ്ഞ് അസൈനാര്‍ക്കയെ വെറുതെ വിട്ടു. കുതിരയെ പിടിച്ചുകൊുപോകാന്‍ നോക്കി. കുതിര പോയതേയില്ല. ഒടുവില്‍ കുതിരയെ കിട്ടാന്‍ അസൈനാര്‍ക്കയേയും കൂട്ടിക്കൊു പോകേിവന്നു.
മഞ്ഞുകാലങ്ങള്‍ നിരവധി കടന്നുപോയി. അസൈനാര്‍ക്ക ഭ്രാന്തിളകിക്കൊിരിക്കുകയും സമനില പ്രാപിക്കുകയും ചെയ്തു.
മഞ്ഞുകാലം തീരുന്നത് ഞങ്ങളറിയുക പുലര്‍ച്ചയിലെ ആ ഊന്നുവടിയൊച്ച കേട്ടാണ്. ഭ്രാന്ത് മാറുന്നതോടെ അയാള്‍ പട്ടിക്കുഞ്ഞുങ്ങളെ പാടെ ഉപേക്ഷിക്കും (അപ്പോഴേക്കും അവ ഏറെക്കുറെ വളര്‍ന്നിരിക്കും). കാക്കകള്‍ പിന്നെ അസൈനാറുപ്പാപ്പയുടെ നാലയലത്തു വരില്ല.
വടിയൊച്ച കേട്ടു പുലര്‍ച്ചെ ഞങ്ങള്‍ പരസ്പരം പറയും.
അസൈനാര്‍ക്കയ്ക്ക് സൂക്കേട് മാറി.
ചിലര്‍ പറയും.
മഞ്ഞുകാലം കഴിഞ്ഞു.
മഞ്ഞുകാലം കഴിഞ്ഞ ആദ്യ പ്രഭാതങ്ങള്‍ വാതില്‍തുറന്നു പുറത്തേക്കുനോക്കുന്ന ഒരു വീട്ടുകാരന്‍ പകച്ചുപോയി എന്നുവരാം.
-വാതില്‍ക്കല്‍ അസൈനാര്‍ക്ക.
നീ ആകാരത്തില്‍ നിവര്‍ന്ന നെഞ്ചുമായി ഒരാള്‍. വെള്ളമൂടിയ കണ്ണുകളിലൂടെ ആ പരുക്കന്‍ ശബ്ദം.
എവിടെ എന്റെ നെയ്‌ച്ചോറ്?
അപ്പോഴാവും വീട്ടുകാരന്‍ ഓര്‍ക്കുക. മഞ്ഞുകാലത്ത് മരിച്ച തന്റെ ഗൃഹനാഥന്‍, ഗൃഹനായിക, കുഞ്ഞ്, മകന്‍, മകള്‍.
നെയ്‌ച്ചോറും ഇറച്ചിക്കറിയും കിട്ടാതെ അയാള്‍ വാതില്‍ക്കല്‍നിന്ന് നീങ്ങില്ല. മരണത്തിന്റെ മാംസച്ചോറ് ഒരവകാശംപോലെ പിടിച്ചുപറ്റുക തന്നെ ചെയ്യും.
ആര്‍ക്കാണ് ചോദ്യം ചെയ്യാനാവുക? മരണംപോലെ അപ്രതിരോധ്യമായ ഒന്നായിരുന്നു അത്.
വളരെ അപൂര്‍വ്വം നേരങ്ങളില്‍ അയാള്‍ സ്‌നേഹശീലനായ അപ്പൂപ്പനാകാറു്. നന്നേ ചെറുപ്പത്തില്‍ ഒരിക്കല്‍ ഞാന്‍ ഈ അപ്പൂപ്പനോട് ആ സംശയം ചോദിച്ചിട്ടു്.
അസൈനാറുപ്പാപ്പാ, മഞ്ഞുകാലങ്ങളില്‍ ഇത്രയും പട്ടിക്കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്കെങ്ങന്യാ കിട്ടുന്നത്?
അതു മഞ്ഞില്‍നിന്ന് ഇറങ്ങിവരുന്നതാ ചെക്കാ.
അവയ്ക്കുള്ള ആഹാരമോ?
ചെക്കാ, അതും മഞ്ഞുതന്നെ തരുന്നു.
അതിലപ്പുറം എന്തു ചോദിക്കാനാണ്!
ആട്ടെ, കുതിരയ്ക്ക് മുതിര എവിടെനിന്നു കിട്ടിയുപ്പാപ്പാ?
മോനേ, അത് നിന്റെ ഉപ്പാന്റെ ഉപ്പാന്റെ ഉപ്പാന്റെ ഉപ്പ തന്നതാ. അങ്ങോര്‍ക്കു ജോലി മുതിരക്കച്ചവടമായിരുന്നു.
നൂറ്റാുകള്‍ക്കുമുമ്പ് മരിച്ച ഉപ്പാപ്പയോ?
അതെ. ഞാന്‍ മഞ്ഞിന്‍കൂട്ടത്തില്‍വച്ച് കു. നിനക്കു സുഖമോ എന്നു ചോദിച്ചു.
മരിച്ചുപോയവരെ കുമുട്ടിയ ഓര്‍മ്മയില്‍നിന്ന് വല്ലപ്പോഴും അസൈനാര്‍ക്ക വിശേഷങ്ങള്‍ പറഞ്ഞു. ചിലപ്പോള്‍ ചോദിച്ചതിനൊന്നും ഒരക്ഷരം മിിയില്ല. മുഖം വീര്‍പ്പിച്ച്, അതല്ലെങ്കില്‍ കേള്‍ക്കാത്തതുപോലെ നില്‍ക്കും.
ഒരു നല്ല നേരം നോക്കി അസൈനാര്‍ക്കയെ എനിക്ക് കിട്ടി. തനിച്ച് എന്തോ ഓര്‍ത്തിരിക്കുകയായിരുന്നു അയാള്‍.
അസൈനാറുപ്പാപ്പാ, എന്റെ ഉപ്പാപ്പ എങ്ങനെയാണ് മരിച്ചതെന്ന് പറയാമോ?
എന്റെ ഉപ്പയുടെ ഉപ്പ. ഉപ്പായ്ക്ക് ഒന്നരവയസ്സുള്ളപ്പോള്‍ അതിസാരം പിടിപെട്ടു മരിച്ചു. ചില ദുരൂഹതകളൊക്കെ ഈ മരണത്തിന്മേല്‍ ആരോപിച്ചിരുന്നു. സ്‌നേഹനിധിയായ ഒരു വലിയ മനുഷ്യനായിരുന്നത്രെ ഉപ്പാപ്പ. പാമ്പിരുത്തി എന്ന തുരുത്തില്‍ കുടിയേറിപ്പാര്‍ത്തവരുടെ വംശത്തില്‍ പിറന്ന ആള്‍. സമ്പന്നമായ കുടുംബം. ആ കുടുംബത്തിലെ ഏക സന്താനം. കണ്ണെത്താദൂരത്തോളം സ്വത്ത്. കൃഷിഭൂമി നോക്കിനടത്തേവന്‍. പക്ഷേ, ഉപ്പാപ്പ ഒന്നിലും ശ്രദ്ധിച്ചില്ല. മുളകൊ് കെട്ടിയ മാടത്തില്‍നിന്ന് കെട്ടുപാട്ടു മത്സരത്തില്‍ ഒരു പുതുകളിക്കാരനെപ്പോലെ ഇരുപത്തിനാലു മണിക്കൂറും മുഴുകി. കെട്ടുപാട്ടിന്റെ ഇശലില്‍ നീന്തിത്തുടിച്ച് ഒരു ആരവംപോലെ ആ ജീവിതം അതിസാരപ്പെട്ടു. നേരത്തിനു തിന്നില്ല, കുടിക്കില്ല, ഭാര്യയെ കാണില്ല. കെട്ടുപാട്ടില്‍ മൂപ്പനായി. എതിര്‍മൂപ്പന്മാര്‍ക്കൊരു വെല്ലുവിളിയായി. ഇങ്ങേ മുളമാടത്തില്‍നിന്ന് ഉപ്പാപ്പയുടെ യൗവ്വനം കാവ്യത്തിന്റെ ബലത്തില്‍ തിമര്‍ത്താടി.
എശലോടെ പാറിനടക്ക്ണ വമ്പാ
മഹശറവുക േവമ്പാ
മഹ്‌സത്തെ ബീവിടെ മോളെക്കെട്ടാന്‍
പടകെട്ടാന്‍ പോക വമ്പാ.....
എതിര്‍മൂപ്പന്റെ ദൗര്‍ബല്യങ്ങളുടെ നേര്‍ക്കായിരുന്നു കൂരമ്പ്. തോറ്റു തുന്നംപാടുക തന്നെ. മുളമാടത്തില്‍ നിന്ന് തൂറിപ്പായിച്ചു ഉപ്പാപ്പ. ഉപ്പാപ്പയുടെ കവിത്വത്തെ അടിയറവു പറയിക്കാന്‍ നാടായ നാട്ടില്‍ നിന്നൊക്കെ കൊലകൊമ്പന്മാരെ പൊന്നുകൊടുത്തു വരുത്തിച്ചു. പ്രമാണിമാര്‍ എല്ലാവരും തോറ്റോടി. പ്രതിഭാശാലിക്ക് പണത്തെ വരുത്താം. പണത്തിനു പ്രതിഭാശാലിയെ വരുത്താനാവില്ല.
നിന്റെ ഉപ്പാപ്പ മരിച്ചതെങ്ങനെയെന്ന്, ല്ലേ? അടുത്ത മഞ്ഞുകാലം വരട്ടെ. ഞാന്‍ ചോദിക്കാം.
ചോദിക്കാന്‍ എങ്ങനെയോ വിട്ടു. പറഞ്ഞുമില്ല.
വര്‍ഷങ്ങള്‍ നിരവധി കടന്നുപോയി.
ആഹാരം തേടിയുള്ള പരക്കം പാച്ചിലില്‍ വയല്‍ക്കൂട്ടങ്ങളുടെ നാട്ടില്‍നിന്നും ഞാന്‍ ഒറ്റപ്പെട്ടു. ഓര്‍മ്മയില്‍ വല്ലപ്പോഴും തെളിയുന്ന മഞ്ഞുകാലം. പ്രാന്തനസൈനാര്‍ക്ക.
അവസാനമായി അയാളെ കതെപ്പോഴാണ്?
കുഞ്ഞഹമ്മദിന്റെ ഉപ്പയുടെ നാല്പതടിയന്തിരത്തിന്.
വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ കു. ആര്‍ത്തിയോടെ വാരിവലിച്ചുതിന്നുന്ന അസൈനാര്‍ക്ക. വിളമ്പുകാരന്‍ കൈ തളരുവോളം ഇറച്ചിക്കഷണങ്ങള്‍ കോരിയിട്ടുകൊടുത്തു. ഒന്നും അയാള്‍ വേെന്നുപറഞ്ഞില്ല. മരണത്തിന്റെ കെടാവിശപ്പുപോലെ അയാള്‍ വാരിത്തിന്നുകൊിരുന്നു. ഇടയ്ക്ക് ആള്‍ക്കൂട്ടത്തില്‍ നിന്നും ഉളിപോലെ ഒരു കണ്ണ്. അസൈനാര്‍ക്ക ഈര്‍ക്കിലിയെടുത്ത് പല്ലിട കുത്തുന്നു. ആ കണ്ണുകളിലേക്ക് ഒന്നേ നോക്കിയുള്ളൂ.
ചെക്കാ. നിന്റെ ഉപ്പാപ്പ മരിച്ചതെങ്ങനെയെന്ന് നിനക്കറിയേ?േ
അവ ഇങ്ങനെ ചോദിക്കുന്നതായി തോന്നി.
എന്തിനാണറിയുന്നത്?
തിരിച്ചുകൊല്ലാനോ? കണക്കു പറയാനോ? കാലൊടിക്കാനോ?
എന്തിന്?
ഈ ചോദ്യങ്ങളെ നേരിടാന്‍ എനിക്കെവിടെ ശക്തി?
അവധി നാളുകളില്‍ നാട്ടില്‍ വന്ന പുലര്‍ച്ചയിലെപ്പോഴോ ഞാന്‍ ഒന്നുരു തവണ കു. പട്ടിക്കുഞ്ഞുങ്ങളുമായി വയല്‍ക്കൂട്ടത്തിന് നടുവില്‍ തീകായുന്ന ഭ്രാന്തന്‍ അസൈനാര്‍ക്ക.
മൊട്ടക്കല്ലുകളില്‍ ഊന്നുവടിയുടെ കുശലാന്വേഷണം. ടപ്പ്, ടപ്പ്, ടപ്പ്....
വീും അങ്ങനെ കുറേ അവധി ദിവസങ്ങള്‍
അവയൊന്നില്‍
അവധി കഴിഞ്ഞു തിരിച്ചുപോരാന്‍ നേരത്താണ് ആ വാര്‍ത്ത അറിയുന്നത്.
അസൈനാര്‍ക്ക മരിച്ചു. ഇന്നലെ രാത്രി.
ഞാനോര്‍മ്മയില്‍ പരതി.
ശരിയാണ്. ഇന്നു പുലര്‍ച്ചയും കാലത്തിന്റെ ആ വടിയൊച്ച ഞാന്‍ കേട്ടിരുന്നല്ലോ.
ഇനിയും കേട്ടെന്നുമിരിക്കും.
യാദൃച്ഛികമെന്നല്ലാതെന്തു പറയാന്‍. അസൈനാര്‍ക്കയുടെ നാല്പതടിയന്തിരത്തിനും ഞാനെത്തുന്നു. അതിന്റെ യോഗവും.
മുറ്റത്ത് വിരിച്ചിട്ട തുണിപ്പന്തല്‍.
ഓടിനടക്കുന്ന ബന്ധുമിത്രാദികള്‍.
ചോറു വിളമ്പിത്തുടങ്ങുന്നു. ഇറച്ചിക്കറിയും. ആരും നേരാംവിധം ഭക്ഷണം കഴിച്ചില്ല. എല്ലാവരും പിന്തിരിഞ്ഞു പിന്തിരിഞ്ഞു നോക്കിക്കൊിരുന്നു.
നാല്പതിന്റെ ചോറു തിന്നാന്‍ എന്തേ അസൈനാര്‍ക്ക വന്നില്ല?
ഇത് മഞ്ഞുകാലമല്ലല്ലോ...
ഒരുപക്ഷേ അയാള്‍ വന്നെന്നിരിക്കും. ബാക്കിയായ മാംസച്ചോറിന്റെ കണക്കു ചോദിച്ചെന്നിരിക്കും.
ഞങ്ങളുടെ ദേശം അതിന്റെ ഉമ്മറപ്പടിയുടെ വാതില്‍ തുറക്കുമ്പോഴൊക്കെ പ്രതീക്ഷിക്കുന്നു.
ഒരതികായന്‍. നിവര്‍ന്ന ശിരസ്സ്. വെള്ളകയറിയ കൂര്‍ത്ത കണ്ണുകള്‍. കറുത്ത മുഖത്തെ കുറ്റിയായ വെള്ള രോമം.
മഞ്ഞുകാലവും വരാതിരിക്കില്ല.

3 comments:

  1. നന്ദി നവനീത് , ഒരു പുനര്വായനക്ക് ഇങ്ങനെ ഒരു അവസരം തന്നതിന്

    ReplyDelete

[b]