Sunday, October 17, 2010

നാല്പതാം നമ്പര്‍ മഴ - കെ. എ. സെബാസ്റ്റ്യന്‍

മേഘങ്ങളില്ലാത്ത ആകാശം, ചുണങ്ങുപിടിക്കാത്ത ശരീരംപോലെ വിയര്‍ത്തു.
ഓല ദ്രവിച്ച മേല്‍ക്കൂരയില്‍ തട്ടിച്ചിതറിയ തീവെയില്‍, കിട്ടിയ പഴുതിലൂടെ ഒലിച്ചിറങ്ങി കുടിപ്പള്ളിക്കൂടത്തിനുള്ളില്‍ വെളിച്ചത്തിന്റെ ചരിഞ്ഞ കുഴലുകളായി പരിണമിച്ചു. ആദ്യം യതീന്ദ്രദാസും പിന്നെ ഞാനും കമഴ്ത്തിപ്പിടിച്ച കൈപ്പത്തികളില്‍ പ്രകാശത്തിന്റെ വാഴപ്പിികള്‍ വീഴ്ത്തികളിച്ചു. പുറത്തെ, കത്തുന്ന വെയിലിലേക്ക് നോക്കുമ്പോള്‍ കണ്ണ് കടയുന്നു.
ഞങ്ങള്‍, കുട്ടികളുടെ ഇരുപത്തിയെട്ടു ജോടി കക്ഷങ്ങള്‍ വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍, നിലത്തെഴുത്താശാന്‍ കഥ പറഞ്ഞുതുടങ്ങി. വിയര്‍പ്പിന്റെ അമ്ലമണം പുര പശ്ചാത്തലത്തില്‍ കഥയിലെ മഴ പെയ്യാത്ത അംഗരാജ്യം അപരിചിതമായി തോന്നിയില്ല. വെള്ളം കണികാണാത്ത രാജാവ്. ഇലയടര്‍ന്ന ഉണക്കമരക്കൂട്ടങ്ങള്‍. കരിഞ്ഞ പുല്ലുകളുടെ പര്‍ദ്ദ ധരിച്ച തവിട്ടുകുന്നുകള്‍. തവളചൊല്ലാക്കുളങ്ങള്‍... പേമാരിയുമായി മുനികുമാരന്‍ അംഗരാജ്യത്ത് കാല്‍കുത്തുമ്പോള്‍ അത്ഭുതം! കുടിപ്പള്ളിക്കൂടത്തിനു ചുറ്റും മഴ ചാറാന്‍ തുടങ്ങിയിരുന്നു.
``ഇന്നത്തെ പഠിപ്പു കഴിഞ്ഞു.'' നിലത്തെഴുത്താശാന്‍ അവസാനമായി പറഞ്ഞു.
ചില കുട്ടികള്‍ക്ക് കുട ഉായിരുന്നു. ചിലരെ കൊുപോകാന്‍ അമ്മമാര്‍ വന്നിരുന്നു. ചിലര്‍ ചേമ്പില വെട്ടിയെടുത്ത് കുടപോലെ ചൂടി മടങ്ങി. യതീന്ദ്രദാസും ഞാനും ബാക്കിയായി. എന്റെ വലത്തേത്തുടയിലെ ചോരച്ച തിണര്‍പ്പ് അപ്പോഴും വേദനിച്ചു. ഋ എഴുതുമ്പോള്‍ തെറ്റിയതിനു തള്ളവിരലും ചൂുവിരലും ഷഡ്ഭുജാകൃതിയുള്ള മൂന്നാല് തരി ചരലും കൂട്ടി ആശാന്‍ തിരുമ്മിത്തന്ന സമ്മാനം. ഇനി മുതല്‍ ഋ എഴുതുമ്പോള്‍ ഞാന്‍ ഞിനെ ഓര്‍ക്കും.
യതീന്ദ്രദാസ് അത്ഭുതത്തോടെ പുറത്തേക്കു നോക്കിനിന്നു. എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. വെയിലത്ത് മഴ പെയ്യുന്നു. അത്രതന്നെ.
``ഇപ്പം, വെയിലത്ത് മഴ പെയ്യുമ്പം....'' മുഖത്തെ അത്ഭുതത്തിന്റെ ഒരു കഴഞ്ചുപോലും കളയാതെ യതീന്ദ്രദാസ് പറഞ്ഞു.
``ഇപ്പോഴാണ് കുറുക്കച്ചന്‍ കുറുക്കച്ചീനെ കല്യാണം കഴിക്കണത്.''
ഇപ്പോള്‍ അത്ഭുതംകൊു വിടര്‍ന്നത് ഞാനാണ്. പെരിഞ്ഞാറയ്ക്കല്‍ക്കാരുടെ സര്‍പ്പക്കാവു മുതല്‍ തുടങ്ങുന്ന കാട് എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു. അവിടെ കുറുക്കന്മാരുടെ പൊറുതിയു്.
``നമ്മക്ക്.'' ഞാന്‍ താത്പര്യമെടുത്ത് പറഞ്ഞു: ``സര്‍പ്പക്കാവുവഴി പോവാം.''
യതീന്ദ്രദാസ് ര് ചേമ്പില വെട്ടിയെടുത്തു. ഞങ്ങള്‍ മഴയിലേക്കു നടന്നു. പുന്നയില്‍ തളച്ച എടക്കണ്ണാടന്റെ ആനയെ മറികടന്ന്, ചലിക്കുന്ന ര് ഒറ്റയിലച്ചെടികള്‍പോലെ ഞങ്ങള്‍ നടന്നു. ചേമ്പിലയ്ക്കു ഭാരമുന്നെ് ഇതേവരെ അറിഞ്ഞിരുന്നില്ല. കുഴഞ്ഞപ്പോള്‍ കൈ മാറിപ്പിടിച്ചു. പെട്ടെന്ന് യതീന്ദ്രദാസിന്റെ ചേമ്പില താഴെ വീണു. മഴ നനഞ്ഞുകൊ് യതി പഴുതാരപോലെ വളഞ്ഞു. അടിവയറ്റില്‍ കൈയമര്‍ത്തിക്കൊ് നിലവിളിച്ചു. എനിക്കു തോന്നി, യതി ഇപ്പോള്‍ ചത്തുപോകുമെന്ന്. ഞാനും നിലവിളിച്ചു.
യതീന്ദ്രദാസിന്റെ നിലവിളി നിന്നു. ആശ്വാസത്തോടെ നിവര്‍ന്നുനിന്നു. പച്ചനിറമുള്ള വള്ളിനിക്കറിന്റെ ഉള്ളില്‍ കൈകടത്തി, ഒന്നിനു പിറകെ ഒന്നായി, ര് പാമ്പുകളെ പുറത്തെടുത്തു. മുളകുകഷണങ്ങളും മഞ്ഞളിന്റെ പൊന്‍തരിതിളക്കങ്ങളും പുര പാമ്പുകള്‍ മണ്ണില്‍കിടന്നു പുളഞ്ഞു. ഉറുമ്പു കടിച്ചപ്പോള്‍ ഒരു പാമ്പ് തലയുയര്‍ത്തി നോക്കി. കൊത്തുമെന്നു തോന്നിയപ്പോള്‍ യതിയുടെ കൈയും പിടിച്ച് ഞാന്‍ ഓടി. യതി ചേമ്പിലയെടുക്കാന്‍ മറന്നുപോയിരുന്നു.
മഴ നനഞ്ഞ കാട്. ഞങ്ങളെ സ്വാഗതം ചെയ്തുകൊ് കരിമ്പച്ച നിറത്തില്‍ കിടന്നുവെള്ളവും കിളികളും ചീവീടുകളും ശബ്ദിച്ചു. കരിയിലകള്‍ വീണുതൂര്‍ന്ന പൊട്ടക്കുളം താുമ്പോള്‍ അദൃശ്യരായ തവളകള്‍ സംഘമായി ഗാനം ചെയ്തു. ആകാശം പേടിയോടെ ഉള്‍വലിഞ്ഞു. തൊട്ടടുത്ത്, വര്‍ത്തമാനകാലത്തെ ഞൊടിയിടകൊ് ഭൂതകാലമാക്കുന്ന സര്‍പ്പക്കാവ്.
യതീന്ദ്രദാസിന്റെ മുഖം മാറുന്നത് ഞാന്‍ കു. പേടികൊ് മുഖത്തിന്റെ ഭംഗി കെട്ടു. കാര്‍ക്കിക്കുന്ന ഒച്ചകേട്ട് തിരിഞ്ഞുനോക്കുമ്പോള്‍, യതിയുടെ അച്ഛന്‍ വരുന്നു-ചെത്തുകാരന്‍. ഞാനും പേടിച്ചു. തെങ്ങിന്‍പാലം കയറിയിറങ്ങിയ അയാള്‍, സര്‍പ്പക്കാവിന്റെ മറവില്‍ ഒളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഞങ്ങളെ പിടികൂടി. അല്പനേരം ഞങ്ങളെത്തന്നെ നോക്കിനിന്നു. പിന്നെ കള്ളുനിറച്ച ചുരയ്ക്ക താഴെ വച്ചിട്ട്, കുലയ്ക്കാത്ത തൈയില്‍നിന്ന് ര് ഈര്‍ക്കിലുകള്‍ ഒടിച്ചെടുത്തു. ``പട്ടിക്കഴുവേറീ...'' നിക്കര്‍ പൊക്കി യതിയെ തല്ലുന്നതിനിടയില്‍ അയാള്‍ ചോദിച്ചു. ``പനിപിടിച്ചു ചാകാന്‍ പോണോ?''
യതീന്ദ്രദാസിന്റെ അച്ഛന്‍ എന്നെ തല്ലിയില്ല. ചുവന്ന കണ്ണുകളുരുട്ടി നോക്കുകമാത്രം ചെയ്തു. പൊടുന്നനെ, നിലത്ത് കുത്തിയിരുന്നിട്ട് അയാള്‍ ആനയെപ്പോലെ തല കുമ്പിട്ടു. ഇരുചെവികളിലും പിടിച്ചുകൊ് യതി കഴുത്തില്‍ കയറിയിരുന്നു. ചുരയ്ക്കയുമെടുത്ത് അയാള്‍ നടന്നു. ഉന്നതങ്ങളിലിരുന്ന യതി തിരിഞ്ഞുനോക്കിയില്ല. ഞാന്‍ അപ്പോഴും നിലവിളിച്ചു.
ഇപ്പോള്‍ ഞാന്‍ തനിയെയാണ്. കാട്ടിലേക്കോ വീട്ടിലേക്കോ എന്നത് എന്നെ വിഷമത്തിലാക്കി. വീട്ടിലേക്കുതന്നെ എന്ന് ഉറപ്പിക്കുന്നതിനിടയില്‍ പതിയെ പറന്നുവന്ന ഒരു കാക്ക കുറച്ച് കാറ്റും എന്റെ ഉള്ളംകൈയില്‍ ഒരാഞ്ഞിലിച്ചക്കയും വെച്ചുതന്നു. തിരിച്ചുപറക്കുന്നതിനു മുമ്പ്, സ്ഫുടമായ ശബ്ദത്തില്‍ എനിക്കുമാത്രം കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തില്‍ കാക്ക പറഞ്ഞു. ``കുട്ടന്‍ തിന്നോളൂ.''
തൊലിയും പൊല്ലയും കളഞ്ഞപ്പോള്‍ ആഞ്ഞിലിച്ചക്ക ഗൗരീഗാത്രത്തെങ്ങിന്റെ കുലകള്‍പോലെ മനോഹരമായി. തങ്കത്തിന്റെ നിറം. തേന്‍വരിക്കയുടെ മണം. ഒരു ചുളയര്‍ത്തി ഞാന്‍ തിന്നു. നല്ല മധുരം. രാമത്തെ ചുളയടര്‍ത്തുകയായിരുന്നു. അപ്പോഴാണ് ഒരു മരംവന്നു കനത്ത വള്ളികള്‍കൊ് എന്നെ ചുറ്റിവരിഞ്ഞത്. കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍, മരം അതിന്റെ പിടി മുറുക്കി. അവസാനം മരം എന്നെ മേലാപ്പിലേക്കു തട്ടപ്പാടെ പൊക്കിയെടുത്തു. എന്റെ തല മുട്ടി ഇലച്ചാര്‍ത്തിനിടയില്‍ തൂങ്ങിക്കിടന്ന കിളിക്കൂട്ടിലെ ഒന്നുര് മുട്ടകള്‍ തകര്‍ന്നു. കൂട്ടിനുള്ളിലെ കിളി ചിറകിട്ടടിച്ചും ചിലച്ചും പ്രതിരോധിച്ചപ്പോള്‍ മറ്റൊരു മരത്തില്‍നിന് ഒരു തടിയന്‍ കിളി വന്ന് എന്നെ കൊത്തി മുറിവേല്പ്പിച്ചിട്ട് തിരിച്ചുപറന്നു.
ആനയെപ്പോലെ കനത്ത കാല്‍വയ്പുകളോടെ എന്നെയും ചുമന്നുകൊ് മരം നടന്നു. അഞ്ചാറ് വലിയ മരങ്ങളുടെ മുന്നിലേക്ക് മരം എന്നെ ഇട്ടുകൊടുത്തു. മഹാഗണിയും ഈട്ടിയും തേക്കും ആഞ്ഞിലിയും പ്ലാവും എന്നെ വളഞ്ഞുനിന്നു. വള്ളികള്‍ അമര്‍ന്നതിന്റെ വേദന രു കൈയിലുമുായിരുന്നു. വയറ്റില്‍ തൊലി ചിന്നി, ചോര പൊടിയാന്‍ തുടങ്ങിയിരുന്നു. ഞാന്‍ കരഞ്ഞുകൊു നിലത്തുകിടന്നു.
ആരോ തഴുകുന്നെന്ന് തോന്നിയപ്പോള്‍ ഞാന്‍ കണ്ണുതുറന്നു. വൃക്ഷരാജനായ മഹാഗണി കുനിഞ്ഞ് ചെറുചില്ലകളുലച്ച് മുറിവുകളെ തണുപ്പിക്കുകയാണ്. കുടിപ്പള്ളിക്കൂടത്തില്‍നിന്നു കിട്ടിയ അറിവില്‍ ഞാന്‍ മഹാഗണിയെ നോക്കി കൈകൂപ്പി തൊഴുതു. ``നമസ്‌തേ.''
കോപിച്ചുകൊ് മഹാഗണി നിവര്‍ന്നുനിന്നു. ഇലകള്‍ പച്ചനിറം നഷ്ടപ്പെട്ട് ചിരട്ടക്കനല്‍പോലെ ജ്വലിച്ചു. എന്നെ പിടിച്ചുകെട്ടിക്കൊുവന്ന മരത്തിന്റെ നേരേ മഹാഗണി നടന്നുചെന്നു. പെട്ടെന്ന്, തായ്‌ക്കൊമ്പ് വീശി മഹാഗണി ആഞ്ഞടിച്ചു. മരം മണ്ണില്‍ മുഖംകുത്തി വീണു.
``സസ്യങ്ങള്‍ക്ക് സംസ്കാരം വേണം.'' ശമിക്കാത്ത രോഷത്തോടെ മഹാഗണി പറഞ്ഞു.
``നിന്റെ ഹിംസ സസ്യങ്ങള്‍ക്ക് ഭൂഷണമല്ല. വല്ല മനുഷ്യര്‍ക്കോ വന്യമൃഗങ്ങള്‍ക്കോ ചേരും.''
വീണുകിടക്കുന്ന മരം ചില്ലകളുലച്ച് പ്രതിഷേധിച്ചു.
``ഇന്നുമുതല്‍ നീ ആരെയും ഉപദ്രവിക്കില്ല.'' മഹാഗണി ...... പറഞ്ഞു.
തിളങ്ങുന്ന കറുപ്പുനിറമുള്ള ഒരു മരം വെട്ടി, കാട്ടില്‍നിന്ന് വന്നു. അയാളുടെ പേശീബലമുള്ള വലത്തേ തോളില്‍ ഒരു മഴു ഞാന്നുകിടന്നു. ഒരു കെട്ട് വടം അയാള്‍ പിടിച്ചിരുന്നു. ഞിന്റെ ഇറുക്കന്‍ കാലുകള്‍പോലെയുള്ള വള്ളികള്‍ മരംവെട്ടി കിച്ചു. മരം അയ്യോ പൊത്തോന്ന് നിലവിളിച്ചു. ഒന്നുരു ചെറുവള്ളികള്‍കൂടി കൊത്തിക്കളഞ്ഞപ്പോള്‍ മഹാഗണി ചില്ലുകളുയര്‍ത്തി തടഞ്ഞു. ``മതി.''
മരംവെട്ടി കാട്ടിലേക്കു മടങ്ങി.
``പോ.'' മഹാഗണി ശബ്ദമുയര്‍ത്തി പറഞ്ഞു.
``പഴയപടി സര്‍പ്പക്കാവിന്റെ മുന്നില്‍ പാറാവു നില്ക്കൂ. നിന്റെമേല്‍ പാമ്പുകള്‍ ഇഴയട്ടെ.''
ശിക്ഷ കഴിഞ്ഞ മരം മാനസാന്തരപ്പെട്ട് സര്‍പ്പക്കാവിലേക്കു പോയി.
``കൊച്ചിന് പോണം.'' അഞ്ചാറ് വന്‍മരങ്ങളുടെ നടുവില്‍ കുറ്റിയടിച്ചതുപോലെനിന്ന ഞാന്‍ കരയാന്‍ തുടങ്ങി.
``എന്താണിത്ര ധൃതി?'' മഹാഗണി കൊഞ്ചിക്കുന്നതുപോലെ ചോദിച്ചു.
``അമ്മച്ചി കാത്തിരിക്കും.'' കരച്ചില്‍ നിര്‍ത്താതെ ഞാന്‍ പറഞ്ഞു.
``പള്ളിക്കൂടത്തീന്ന് ചെല്ലണ നേരം കഴിഞ്ഞാല്‍ അമ്മച്ചി വെഷമിക്കും.''
``അവനു വിശക്കുന്നുായിരിക്കും.'' ഈട്ടി ചിരിച്ചുകൊ് തേക്കിനോട് പറഞ്ഞു.
``സമയത്തു ചെന്നാല്‍ അമ്മ എന്തു തരും?'' മഹാഗണി പിന്നെയും കൊഞ്ചിക്കാന്‍ വന്നു.
ഞാന്‍ മിാന്‍ പോയില്ല.
``തരികയല്ല, അമ്മച്ചീടെ ചട്ട പൊക്കി ഞാനാണത് എടുക്കണത്.''
``ഭയങ്കരന്‍!''
വൃക്ഷരാജന്മാര്‍ പച്ചനിറത്തില്‍ ചിരിച്ചു.
പൊടുന്നനെ മഹാഗണി എന്റെ ഉള്ളംകൈയില്‍ ഒരു കുടമ്പുളി പൊട്ടിച്ചിട്ടു. ഉടഞ്ഞ കോഴിമുട്ടപോലെ. അതിന്റെ കാമ്പ് വിരല്‍പ്പഴുതിലൂടെ ഒലിച്ചിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാനതു മുഴുവന്‍ നക്കിത്തിന്നു. നല്ല മധുരം! നല്ല പുളി! പുളിമധുരം!
പിന്നീട് ഈരുവീതം റൊള്ളോളിക്കയും ചാമ്പയ്ക്കയും ഞാവല്‍പ്പഴവും എനിക്കു കിട്ടി. സര്‍പ്പക്കാവിന്റെ മുന്നില്‍വച്ച് നഷ്ടപ്പെട്ട ആഞ്ഞിലിച്ചക്ക മണ്ണോ, പൊടിയോ പുരളാതെ കാക്ക വീും കൊുവന്നു തന്നു. പടിപ്പുരയും നിറയെ മരങ്ങളുമുള്ള വീടിനെ ഞാന്‍ മറന്നുകഴിഞ്ഞിരുന്നു. ലോകാവസാനംവരെ ചെയ്താലും തീരാത്ത പണിത്തിരക്കിലും എനിക്കുവേിമാത്രം പടിപ്പുരയിലേക്ക് തിരികണ്ണെറിയുന്ന അമ്മയെയും മറന്നു. പനമ്പട്ട തിന്നു മതിയായ എടക്കണ്ണാടന്റെ ആനയെപ്പോലെ, വിശപ്പും ദാഹവും കെട്ട ഞാന്‍ മരക്കൂട്ടങ്ങളുടെ ഇടയില്‍ മന്ദിച്ചുനിന്നു.
``നിന്നെ ഇങ്ങോട്ട് കൊുവന്നത് പേടിപ്പിക്കാനോ വിചാരണ ചെയ്യാനോ അല്ല.''
തേക്ക് അതിന്റെ ആനച്ചെവിപോലെയുള്ള ഇലകള്‍കൊ് വീശി തണുപ്പിച്ചുകൊ് പറഞ്ഞു. തണുത്ത സുഖത്തിനുവേി ഞാന്‍ തേക്കിനോട് ചേര്‍ന്നുനിന്നു.
``പക്ഷേ, മനുഷ്യാ, നീ അറിയണം. നിന്റെ വര്‍ഗ്ഗം ചെയ്യുന്ന പാതകങ്ങള്‍.''
തേക്ക് വിരല്‍ ചൂിയപ്പോള്‍ ഞാന്‍ നോക്കി. ഞാന്‍ കു.
തവിട്ടുനിറം തീിയ മരക്കുറ്റികള്‍. ഇന്നലത്തെ കാട്. പൂത്തുലഞ്ഞുനിന്ന ഓരോ മരത്തെയും മുട്ടുകാലില്‍വച്ച് വെട്ടിക്കൊുപോയി. ഇപ്പോള്‍ പച്ചയും പവിഴവുമില്ല. ഒരു കാക്കപ്പൂവുപോലും വിരിയുന്നില്ല. ഒരു പുന്നയ്ക്കപോലും കായ്ക്കുന്നില്ല. തേനുണ്ണാന്‍ വരാത്ത തുമ്പികള്‍. പാട്ടുപാടാനറിയാത്ത കിളികള്‍. ഉണങ്ങിയും കെട്ടും പൂതലിച്ചും മറിഞ്ഞുവീഴുന്ന മരക്കുറ്റികള്‍ പതിയെ പതിയെ മരുഭൂമി പടര്‍ത്തുന്നു.
``അപ്പാപ്പന്മാരെപ്പോലെ ഈ ലോകത്തെ അനുഗ്രഹിച്ചുകൊുനിന്നവര്‍.'' തേക്ക് പറഞ്ഞു:
``ഞങ്ങളുടെ പൂര്‍വ്വപിതാക്കന്മാര്‍.''
``ഞങ്ങടാങ്ങത്തെ ചെമ്പരത്തിയേന്ന് ഒരു മൊട്ടുപോലും കൊച്ച് കിള്ളാറില്ല.'
``അതെന്താണ്?'' തേക്ക് ചോദിച്ചു.
``അമ്മച്ചി വഴക്കു പറയും. ചെമ്പരത്തിക്കു നോവുമെന്ന്.''
``നിന്റെ അമ്മ നല്ലയാളാണ്. അതുകൊ് നീയും.''
വൃക്ഷരാജന്മാര്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ കാലില്‍ ചങ്ങലവീണതുപോലെ ഞാനും നടന്നു. കുന്നു കയറി മുകളിലെത്തി.
``പേടിക്കരുത്.'' എന്റെ കാതിലേക്ക് തല കുനിച്ചുകൊ് ഈട്ടി പറഞ്ഞു:
``നിനക്കൊരുകൂട്ടം കാണിച്ചുതരാം.''
ലോകത്തിന്റെ അതിരുകളോളം കടല്‍കിടന്നു മറിയുന്നത് ഞാന്‍ കു. പ്രപഞ്ചം വീും ജലത്തിലേക്കു മടങ്ങിപ്പോയിരിക്കുന്നു. ജലത്തെ ചൂഴ്ന്നുകൊ് ആരംഭത്തിലേ ഇരുട്ട്. മനുഷ്യസൃഷ്ടികള്‍ മുഴുവന്‍ വെള്ളത്തിനടിയില്‍ കിടക്കുന്നു. മനുഷ്യനും മൃഗങ്ങളും സസ്യജാലങ്ങളും ചത്തുമലച്ചു. ജീവിക്കുന്നത് മത്സ്യങ്ങള്‍മാത്രം. നരഭോജികളായ കടല്‍ജീവികള്‍. നേരത്തേ അംബരചുംബിയായിരുന്ന, ഒരു കണ്ണാടിമാളികയെ തലയിടിച്ചു തകര്‍ത്തപ്പോള്‍ ചില്ലുടഞ്ഞ് മാളിക നിലത്തേക്കിരുന്നു. മാളികമുകളിലെ കടല്‍, കലക്കവെള്ളത്തില്‍, നനഞ്ഞ ഗോതമ്പുപോലെ ചുവന്നു. മാളികയുടെ അവസാനത്തെ ചില്ലുമേടയില്‍ അകപ്പെട്ട, ഇന്നലെയോ മിനിഞ്ഞാന്നോ ജന്മശതാബ്ദി ആഘോഷിച്ച, ഒരു ചടച്ച കടലാന മുകളിലേക്കു ചാടി, ഒരൊറ്റ ശ്വാസത്തില്‍ ആകാശത്തെ ഘ്രാണിച്ചിട്ട് വീും വെള്ളത്തില്‍ വീണപ്പോള്‍, ചില്ലുപോലെ ഇടിവെട്ടിക്കൊ് കടല്‍ വെട്ടിപ്പിളര്‍ന്നു.
``സസ്യങ്ങളുടെ കൂട്ടക്കൊല ഇങ്ങനെ തുടര്‍ന്നാല്‍...'' കുന്നിന്റെ നെറുകയില്‍ പ്രവാചകനെപ്പോലെ നിന്ന മഹാഗണി പറഞ്ഞു.
``ഭൂമി വറചട്ടിപോലെ പൊള്ളുവാന്‍ തുടങ്ങും. ഹിമക്കടലുകളും മഞ്ഞുമലകളും ഉരുകും. അവസാനം ഭൂമി ഒരു പാനപാത്രംപോലെ ജലംകൊു നിറയും. ജലംകൊു മാത്രം.''
ഭയംകൊ് ചൊറിപ്പുഴുവിനെപ്പോലെ ഞാന്‍ ചുളുങ്ങി.
``നീ കത് മുഴുവന്‍ ലോകത്തോടു പറയണം.'' മഹാഗണി പറഞ്ഞു. തേക്ക് വീും ഇലകള്‍ വീശി എന്നെ തഴുകി. എന്റെ നെറുകന്തലയില്‍ ഒരില പതിയെ അമര്‍ന്നു.
``നീ കുഞ്ഞാണ്.'' തേക്ക് പറഞ്ഞു.
``നീ ഇപ്പോള്‍ എന്തു പറഞ്ഞാലും ലോകം വിശ്വസിക്കില്ല. അതുകൊ് കതുമുഴുവന്‍ കഥപോലെ പറയണം. ആവശ്യത്തിനു പൊടിപ്പും തൊങ്ങലും വച്ച്.''
``ആദ്യം നിന്റെ മക്കളോട്.'' ആഞ്ഞിലി പറഞ്ഞു.
``പിന്നെ നിന്റെ പേരക്കിടാങ്ങളോട്.'' പ്ലാവ് പറഞ്ഞു.
``അവരും ഈ കഥ പറയും.'' തേക്ക് പറഞ്ഞു.
``ആദ്യം അവരുടെ മക്കളോട്.'' ആഞ്ഞിലി പറഞ്ഞു.
``പിന്നെ, അവരുടെ പേരക്കിടാങ്ങളോട്.'' പ്ലാവ് പറഞ്ഞു.
``കഥയെ ചങ്ങലപോലെ ഭാവിയിലേക്ക് നീ വലിക്കണം.'' തേക്ക് പറഞ്ഞു.
``നിന്റെ കഥ കേട്ടവര്‍ ശേഷിക്കുമ്പോള്‍ ഞങ്ങളുടെ വംശത്തില്‍നിന്ന് ഒരു തുമ്പയെങ്കിലും പൂത്തുനില്ക്കും. ആത്മാവിനെപ്പോലെ വെളുത്ത അതിന്റെ പൂവിനെ തൊഴുകൈപോലെ ഉയര്‍ത്തിപ്പിടിച്ചുകൊ്.''
മരങ്ങള്‍ കുന്നിറങ്ങാന്‍ തുടങ്ങി. അടിവാരത്തെത്തിയപ്പോള്‍ മഹാഗണി ചോദിച്ചു.
``നിനക്ക് കല്യാണം കാണ?''
എനിക്ക് മനസ്സിലായില്ല. ഞാന്‍ പൊട്ടനെപ്പോലെ വാ പൊളിച്ചുനിന്നു.
``കുറുക്കന്റെ.''
``വേണം.'' എന്റെ ഉള്ളം ആഹ്ലാദംകൊ് നുരഞ്ഞു. ഞാന്‍ അന്നത്തെ ഏറ്റവും നല്ല ചിരി ചിരിച്ചു.
വെയിലു്. പക്ഷേ, മഴ പെയ്ത് തീര്‍ന്നിരുന്നു.
``മരങ്ങള്‍ വരട്ടെ.'' മഹാഗണി കല്പിച്ചു.
ഒന്‍പത് ആകാശം നോക്കി മരങ്ങള്‍ നിന്നു മഹാഗണിയെ വളഞ്ഞുനിന്നു.
``ഒരു മരം.'' മഹാഗണി പറഞ്ഞു.
ആകാശം നോക്കി മരങ്ങള്‍ വളയാതെ മുകളില്‍കിന്ന കരിമേഘം ലക്ഷ്യംവച്ച് നിവര്‍ന്നു.
``ഇരുമരം.'' മഹാഗണി പറഞ്ഞു.
ഉറയൂരിയ പാമ്പിനെപ്പോലെ പരമാവധി വണ്ണംകുറച്ച മരങ്ങള്‍ സ്വയം കുന്തംപോലെ കൂര്‍പ്പിച്ചു.
``മൂമരം.'' മഹാഗണി പറഞ്ഞു.
വാണങ്ങള്‍പോലെ മുകളിലേക്കു ചീറിയ മരങ്ങള്‍ മേഘത്തില്‍ തുളഞ്ഞുകയറി.
മഴ ചാറാന്‍ തുടങ്ങി. വെയിലത്ത് മഴ പെയ്യുന്നു. ഈട്ടിയുടെ ചോട്ടില്‍നിന്ന് മഹാഗണിയുടെ ചോലയിലേക്കു നടന്നപ്പോള്‍, എന്റെ മേലാസകലം നനഞ്ഞു കുതിര്‍ന്നു. മഴയെ കാണാന്‍ കിട്ടണമെങ്കില്‍ സൂക്ഷിച്ചുനോക്കണം. ചകിരിനാരിന്റെ വണ്ണമുള്ള മഴ! നാല്പതാം നമ്പര്‍ മഴ!
കാട്ടുചെകള്‍, കാറച്ച ഒച്ചയില്‍ മുഴങ്ങി. മുല്ലപ്പന്തലിലേക്ക് ഒരു പറ്റം കുറുക്കന്മാര്‍ വരിവരിയായി വന്നു. ഇപ്പോള്‍ ചെയുടെ മുഴക്കം വലിയ ശബ്ദത്തിലാണ്. ഒരു മുതിര്‍ന്ന കുറുക്കന്‍, മറ്റൊരു കുറുക്കന് ഇലയും പൂവും കെട്ടിയ മാല കൈമാറി. കാടിന്റെ മറവില്‍നിന്ന് വന്ന കുറുക്കച്ചിമാരില്‍നിന്ന് ഒരുത്തിമാത്രം മുന്നോട്ടുവന്നു. കഴുത്തില്‍ മാല വീണപ്പോള്‍ ചെകള്‍ നിശ്ശബ്ദമായി. വെയിലത്ത് മഴ പെയ്യുന്നു. പൂത്ത കുന്നിന്‍ചരിവിലൂടെ വിവാഹസംഘം നടന്നുമറഞ്ഞു.
``ഇനി നിനക്ക് പോകാം.'' മഹാഗണി അവസാനമായി പറഞ്ഞു.
ഒരു കിച്ചേമ്പ് വന്നു. കുടപോലെ, എന്റെ തലയുടെ മീതെ അത് ഇല പിടിച്ചു. ഞങ്ങള്‍ നടന്നു. തിരിഞ്ഞുനോക്കുമ്പോള്‍, വൃക്ഷരാജന്മാര്‍ കുന്നുകയറിപ്പോകുന്നു. ഒരു തുള്ളി മഴ നനയാതെ ഞാന്‍ പടിപ്പുരയിലെത്തി. പിരിയാന്‍നേരം കിച്ചേമ്പ് പറഞ്ഞു.
``ഇനി, നമ്മള്‍ സംസാരിക്കില്ല.''
``അതെന്താ? ഞാന്‍ വിഷമത്തോടെ ചോദിച്ചു.
``നിന്റെ ബാല്യം അവസാനിക്കുകയാണ്. അതുപോലെ നിഷ്കളങ്കതയും.''
എനിക്കു സങ്കടം വന്നു.
``കളങ്കമുള്ളവരുമായി ഞങ്ങള്‍, സസ്യങ്ങള്‍ക്ക് ചാര്‍ച്ചയില്ല.''
കിച്ചേമ്പ് തിരിഞ്ഞുനടന്നു. ചിറയിലൂടെ നടന്ന അത് പെട്ടെന്ന്, തോട്ടിലിറങ്ങി. വീും ചിറയിലേക്ക് പടി കയറി. കിഴക്കുപുറത്തുകാരുടെ ഇടവഴിയിലൂടെ അത് വീും നടന്നു. പിന്നീട് കത്തിലിറങ്ങി. കം നിറയെ ചേമ്പുകളായിരുന്നു. കടലിനും ചക്രവാളത്തിനും ഇടയിലെ അസ്തമയസൂര്യനെപ്പോലെ, എന്റെ കാഴ്ചവട്ടത്തില്‍ കിച്ചേമ്പ്
ഒരു നിമിഷം തങ്ങിനിന്നു. എന്നിട്ട്, പച്ചകളുടെ സമുദ്രത്തില്‍ അത് എന്നെന്നേക്കുമായി അസ്തമിച്ചു.
അവസാനത്തെ നിഷ്കളങ്കതയില്‍ ഞാന്‍ വാവിട്ടു നിലവിളിച്ചു. നിലവിളി തീര്‍ന്നപ്പോള്‍ ഞാന്‍ പതിയെ പടിപ്പുര കയറി. അമ്മയോട് പറയാന്‍, ചന്ദ്രക്കല ചൂടിയ ഒരു നുണ നെയ്തുകൊ്.

No comments:

Post a Comment

[b]