Sunday, October 17, 2010

റെയിന്‍ഡിയര്‍ - ചന്ദ്രമതി

ആമുഖക്കവിത
ഗഗനചാരീ പറഞ്ഞതെന്തിന്നു പറയരുതാത്ത കഥകള്‍ നീ?
നിന്റെ വാക്കില്‍ തകര്‍ന്നുടഞ്ഞതെന്‍ കൃഷ്ണശിലയിലെ വിഗ്രഹം.
ആര്‍ദ്രമാകും സ്വരത്തിലന്‍പിന്റെ ആത്മതത്ത്വമൊളിച്ചവന്‍
തിന്മതന്‍ വഴിത്താരയെന്‍ കര്‍മമാര്‍ഗ്ഗമല്ലെന്നുരച്ചവന്‍
എന്റെയേകാഗ്രമാം തപസ്യയില്‍ വന്യതയായ് കടന്നവന്‍.....
ഗഗനചാരീ നിന്‍ കഥ തകര്‍ത്തതെന്‍ മനസ്സിലൂറിയ കവിതയെ.
കഥ തുടങ്ങുന്നു: പ് പ്....
പ് പാെരു ദിനം മേഘങ്ങളില്‍ കുടമണിക്കിലുക്കം മുഴക്കി കുളമ്പടികളില്‍ തിളങ്ങുന്ന മഞ്ഞിന്‍കണങ്ങളുമായി റെയ്ന്‍ഡിയര്‍ ഒരു റഷ്യന്‍ നാടോടിക്കഥയുടെ പേജുകളില്‍നിന്നിറങ്ങി വര്‍ഷയുടെ ജീവിതത്തിലേക്കു കടന്നുവന്നു. അവധിക്കാലദിവസങ്ങളില്‍ സോവിയറ്റ് ഹൗസിലെ കുട്ടികളുടെ ലൈബ്രറിയില്‍ പതിവുസന്ദര്‍ശകയായി എത്തിയിരുന്നു വര്‍ഷ. എന്നുമവള്‍ വായിക്കുന്നത് ഒരേ കഥയാണെന്നു ക് കാര്യദര്‍ശി പറഞ്ഞു:
റെയ്ന്‍ഡിയറിനോട് നിനക്കെന്താണീ കമ്പമെന്നു മനസ്സിലാവുന്നില്ല. ഈ വൃത്തികെട്ട മൃഗത്തെക്കാള്‍ നമ്മുടെ കലമാനുകള്‍ എത്രയോ നന്ന്!
പിന്നെ സോവിയറ്റ് ഹൗസടച്ചു പൂട്ടുകയും പുസ്തകങ്ങള്‍ കൂട്ടിയിട്ടു കത്തിക്കാനൊരു നീക്കമുാവുകയും അതിനെതിരെ ജനപ്രതിഷേധമുയരുകയും ചെയ്തു. തന്റെ റെയ്ന്‍ഡിയര്‍ക്കഥയുള്ള വര്‍ണ്ണപ്പുസ്തകവും കത്തിപ്പോകുമോ എന്നു വര്‍ഷ ആശങ്കപ്പെടാതിരുന്നില്ല.
അങ്ങനെയങ്ങനെ കാലം കഴിഞ്ഞപ്പോള്‍ ഒരുദിനം വര്‍ഷ തന്റെ സ്വപ്നത്തിലേക്ക് റെയ്ന്‍ഡിയറിനെ വിളിച്ചുവരുത്തി.
റെയ്ന്‍ഡിയര്‍: അത്ഭുതം! നീയെന്നെ ഇപ്പോഴും ഓര്‍ക്കുന്നുവോ?
വര്‍ഷ: ഞാന്‍ മറന്നിരുന്നില്ലല്ലോ നിന്നെ. മറന്നുപോയാലല്ലേ ഓര്‍ക്കേ കാര്യമുള്ളൂ?
റെയ്ന്‍ഡിയര്‍: നീ മറന്നിരുന്നു. കൗമാരത്തിലും യൗവനത്തിലുമൊക്കെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി ആര്‍ത്തിയോടെ നീ അലഞ്ഞുനടന്നപ്പോള്‍ നിന്റെ മനസ്സിലെങ്ങും ഞാനുായിരുന്നില്ല.
വര്‍ഷ: ഉായിരുന്നു. സത്യമായും നീ എന്റെ മനസ്സിന്റെ കോണിലുായിരുന്നു.
റെയ്ന്‍ഡിയര്‍: മനസ്സിന്റെ കോണിലൊതുക്കുന്നത് ആവശ്യമില്ലാത്ത ഓര്‍മ്മകളെയാണ്. ശരി. നമുക്കു തര്‍ക്കിക്ക. പറയൂ, ഇപ്പോള്‍ എന്തിനെന്നെ ആവാഹിച്ചുവരുത്തി?
വര്‍ഷ: നിനക്കു സന്തോഷമുാക്കുന്ന ഒരു വാര്‍ത്ത അറിയിക്കുവാന്‍. ഞാന്‍ നിന്നെക്കാണാന്‍ വരുന്നു.
റെയ്ന്‍ഡിയര്‍: വന്നുകൊള്ളുക.
ഈ ഡയലോഗില്‍ റെയ്ന്‍ഡിയറിന്റെ വാക്കുകളില്‍ പ്രകടമായി സ്ഫുരിക്കുന്ന താത്പര്യരാഹിത്യം ശ്രദ്ധിച്ചുകാണുമല്ലോ. ഇത് വര്‍ഷയില്‍ തെല്ലു നിരാശ ഉണര്‍ത്താതിരുന്നില്ല. കാരണം, ഉള്ളില്‍ വസിച്ചാലും ഉള്ളിലുള്ളതെല്ലാം അറിയണമെന്നില്ല എന്ന സത്യം അവള്‍ക്കപ്പോഴും മനസ്സിലായിരുന്നില്ല.
ഏതായാലും അങ്ങനെയങ്ങനെയൊരു ദിനം അവള്‍ റെയ്ന്‍ഡിയറിന്റെ തണുപ്പു പുതച്ച നാട്ടിലെത്തി.
അവളുടെ സ്വപ്നകഥ ശ്രവിച്ച് ഫിലിപ്പ പറഞ്ഞു: ക്രിസ്തുമസ് ഫാദറാണ് കുഴപ്പക്കാരന്‍. അയാളെയും വലിച്ചാണ് റെയ്ന്‍ഡിയര്‍ ഉഷ്ണരാജ്യങ്ങളില്‍പ്പോലും വരുന്നത്. പക്ഷേ, ഞങ്ങള്‍, റെയ്ന്‍ഡിയറിന്റെ നാട്ടുകാര്‍, ആ മൃഗത്തെക്കുറിച്ചാലോചിക്കുകപോലും ചെയ്യാറില്ല.
തന്നെ റെയ്ന്‍ഡിയറിനടുത്തെത്തിക്കുവാന്‍ ഫിലിപ്പ ഉപകരിച്ചേക്കുമെന്നു വര്‍ഷയ്ക്കു തോന്നി. അവള്‍ നാട്ടില്‍നിന്നു കൊുവന്ന ചെറിയൊരുപഹാരം ഫിലിപ്പയ്ക്കു സമ്മാനിച്ചു.
ഫിലിപ്പ: നന്ദി സുഹൃത്തേ, പക്ഷേ, നീ ഇന്ന് ഇപ്പോള്‍ ഈ നാട്ടില്‍ കാലുകുത്തിയതല്ലേയുള്ളു. ആതിഥേയര്‍ക്കു സമ്മാനങ്ങള്‍ നല്‍കുക എന്ന പ്രവൃത്തി മടങ്ങുന്നേരത്തു ചെയ്യേതല്ലേ?
വര്‍ഷ: എനിക്ക് കാര്യങ്ങള്‍ തലതിരിച്ചു ചെയ്യുന്നതിലാണു താത്പര്യമെന്നു കൂട്ടിക്കോളൂ. തലതിരിഞ്ഞവന്‍/തലതിരിഞ്ഞവള്‍ എന്ന് ഞങ്ങളുടെ ഭാഷയില്‍ ഒരു വിശേഷണംതന്നെയു്.
ഫിലിപ്പ: തെല്ലു സ്വാതന്ത്ര്യമെടുത്തു പറഞ്ഞോട്ടെ, ആ വിശേഷണം നിനക്ക് ചേരും. അല്ലെങ്കില്‍ അനേകം ചിത്ര/വിചിത്രമൃഗങ്ങളുള്ള ഉഷ്ണരാജ്യത്ത് നീ റെയ്ന്‍ഡിയറിനെ സ്വപ്നം കാണുന്നതെങ്ങനെ?
ആ തമാശയോടെ വര്‍ഷയ്ക്കും ഫിലിപ്പയ്ക്കുമിടയില്‍ മതിലുകള്‍ ഇല്ലാതെയായി.
മൃഗശാലയിലെ കാടുകളില്‍ തുറന്നുവിട്ടു വളര്‍ത്തുന്ന മൃഗങ്ങളില്‍ റെയ്ന്‍ഡിയറുന്നെ് ഫിലിപ്പ പറഞ്ഞു. പച്ചപ്പിന്റെ ഇരുട്ടുവിട്ട് അവ പുറത്തുവരുന്ന മുഹൂര്‍ത്തങ്ങള്‍ പക്ഷേ, അപൂര്‍വ്വം.
പിന്നെ ഫിലിപ്പ തന്റെയൊരു സ്‌നേഹിത ആനയെ കാണാന്‍ ഇന്ത്യയില്‍ വന്ന കഥ പറഞ്ഞു. വിടര്‍ന്ന ചെവികളും പരന്ന മുഖവും നരച്ച നിറവുമുള്ള ആഫ്രിക്കന്‍ ആനകളെക്കാള്‍ പുരുഷത്വം, കറുത്തുതിളങ്ങുന്ന, ഗാംഭീര്യമുള്ള ഇന്ത്യന്‍ ആനകള്‍ക്കാണെന്നു തോന്നിയ അവര്‍ മൂന്നുവര്‍ഷത്തെ പ്രയത്‌നഫലം ചെലവാക്കി ഇന്ത്യയിലെത്തുന്നു. ആദ്യത്തെ ആനയെ കാണുമ്പോള്‍ കാമുകസവിധത്തിലെ കന്യകയെന്നോണം അവരാകെ പൊട്ടിയുണര്‍ന്നുപോകുന്നു. പക്ഷേ, പിന്നെ എവിടെനോക്കിയാലും ആനകള്‍ മാത്രമെന്ന നിലയാകുന്നു. നിരത്തുവക്കില്‍ വെള്ളം കുടിച്ചുകൊ്, വീട്ടുപറമ്പില്‍ തെങ്ങോലയൊടിച്ചുകൊ്, അമ്പലത്തില്‍ ദിവ്യഭാരവും കൂപ്പില്‍ അദ്ധ്വാനഭാരവും വഹിച്ചുകൊ്, സര്‍ക്കസ്സില്‍ പന്തുരുട്ടിക്കൊ്... ഒടുവില്‍ സ്വന്തം നാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ അവരിലുായിരുന്നത് അനുഭൂതികള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാലവശേഷിക്കുന്ന നിസ്സംഗതമാത്രം.
അതുപോലെ ഞങ്ങള്‍ റെയ്ന്‍ഡിയറിന്റെ വില കുറയ്ക്കുന്നില്ല, ഫിലിപ്പ പറഞ്ഞു: നിനക്ക് റെയ്ന്‍ഡിയറിനെ കാണിച്ചു തരാനാവുമോ എന്നു നോക്കട്ടെ, ഫിലിപ്പ ചിരിച്ചു. കാവിരാശിയുള്ള പല്ലുകള്‍ കാണിച്ച് നിഷ്കളങ്കമായി ഫിലിപ്പ ചരിച്ചു.
അങ്ങനെയങ്ങനെയൊരുദിനം വിരസമായൊരു മ്യൂസിയസന്ദര്‍ശനത്തില്‍നിന്ന് സ്വയമൊഴിവായി ആത്മാവിലെ പൊള്ളുന്ന തീയെ ശുശ്രൂഷിച്ചുകൊ് മുറിയില്‍ ചടഞ്ഞുകൂടിയ വര്‍ഷയെത്തിരക്കി ഒരു ഫോണ്‍കോള്‍ വന്നു.
ഞാന്‍ ഫിലിപ്പ, ശബ്ദം പറഞ്ഞു: ഒരു കാര്യത്തിന് ഹോട്ടലിലേക്കു ഫോണ്‍ ചെയ്തതാണ്. നീ മാത്രം എങ്ങും പോയിട്ടില്ലെന്നും മുറിയിലുന്നെും റിസപ്ഷനില്‍നിന്നറിഞ്ഞു. എന്തുപറ്റി? ഗൃഹാതുരത്വമോ അതോ തണുപ്പടിച്ചതോ? സ്വെറ്ററോ കോട്ടോ സ്റ്റോക്കിങ്‌സോ മരുന്നോ എന്തെങ്കിലും വേണമെന്നുാേ?
വര്‍ഷ: ഒന്നും വേ. ശരീരം നല്ലവണ്ണം സുരക്ഷിതം. മനസ്സിനു ചികിത്സ നിന്റെ കൈവശമില്ലല്ലോ?
ഫിലിപ്പ: ഉെങ്കില്‍ ഞാന്‍ സ്വയം ചികിത്സിക്കുമായിരുന്നല്ലോ. (പരസ്പരം മനസ്സിലാക്കിയ നിശ്ശബ്ദതയുടെ ഇടവേളയ്ക്കുശേഷം) ശരി. അരമണിക്കൂറിനകം ഞാനവിടെ വരുന്നു. താഴെ വന്നു നില്‍ക്കുക. ഈ നല്ല പകല്‍ മുറിക്കുള്ളിലിരുന്നു കളയേതല്ല.
വര്‍ഷ: വേ. ഇന്നെനിക്കൊന്നിനും ഒരു മൂഡില്ല. പിന്നെയാവാം.
ഫിലിപ്പ: സുഹൃത്തേ, ഫിലിപ്പ `നോ' എന്ന ഉത്തരം സ്വീകരിക്കുന്നവളല്ല. ഞാന്‍ വരുന്നു. നീ എന്നോടൊപ്പം വരുന്നു. ഞാന്‍ നിനക്ക് എന്റെയൊരു പ്രായം ചെന്ന സ്‌നേഹിതയെ പരിചയപ്പെടുത്തിത്തരാം.
വര്‍ഷ: എന്തിന്? ഞാനെന്തിന് അവരെ പരിചയപ്പെടണം?
ഫിലിപ്പ: നിങ്ങള്‍ക്കു രാള്‍ക്കും പൊതുവായി ഒന്നു്. റെയ്ന്‍ ഡിയര്‍!
അങ്ങനെ വര്‍ഷ താഴെ ഭക്ഷണമുറിയിലെ തീകായല്‍സ്ഥലത്ത് വിശാലമായ സെറ്റിയില്‍ ഫിലിപ്പയെ കാത്തിരുന്നു. അവളുടെ മനസ്സുനിറയെ ഭ്രമാത്മകചിന്തകളായിരുന്നു. ഫിലിപ്പയുടെ സ്‌നേഹിത റെയ്ന്‍ഡിയറിനെ വളര്‍ത്തുന്നുാവുമോ? ഒരു പക്ഷേ, അവര്‍ അതിസമ്പന്നയായ അരക്കിറുക്കിയാവാം. ഒരുപക്ഷേ, അവര്‍ക്ക് റെയ്ന്‍ഡിയര്‍ ഭ്രാന്തുള്ള മകനോ മകളോ കൊച്ചുമക്കളോ ഉാവാം. ഒരുപക്ഷേ, അവര്‍ മൃഗശാലയുടെ അധികാരിയായിരുന്നവളാകാം. റെയ്ന്‍ഡിയറിനെക്കുറിച്ച് ഒരുപാടുകാര്യങ്ങള്‍ അവര്‍ക്ക് അറിയാമായിരിക്കാം.
ഈ സാധ്യതകളില്‍ അവള്‍ക്കേറ്റവും ഇഷ്ടമായത് ആദ്യത്തേതായിരുന്നു. ഫിലിപ്പയുടെ വൃദ്ധസ്‌നേഹിതയുടെ തോട്ടത്തില്‍ ഒരു റെയ്ന്‍ഡിയര്‍ കുടുംബം. അച്ഛന്‍, അമ്മ, ഒരു കുട്ടി. സന്തുഷ്ട കുടുംബം. അച്ഛന്‍ തലയുയര്‍ത്തുന്നു.
പ്രിയപ്പെട്ട ഇന്ത്യാക്കാരീ, അവസാനം നമ്മള്‍ കാണുന്നു!
അങ്ങനെയങ്ങനെ സ്വപ്നംക് അവളിരിക്കുമ്പോള്‍ ഫിലിപ്പ വന്നു. വര്‍ഷ സമ്മാനിച്ച കുടുംനീല സില്‍ക്ക് സ്കാര്‍ഫ് കഴുത്തില്‍ വളച്ചുചുറ്റി ഫിലിപ്പ വന്നു. തന്റെ നിറമുള്ള സമ്മാനം തൂതനിറമുള്ള ഓവര്‍കോട്ടിനുമുകളിലൂടെ പുളഞ്ഞുകിടന്ന് സുഹൃത്തിനെ ആകര്‍ഷണീയയാക്കുന്നത് വര്‍ഷ സന്തോഷത്തോടെ കു.
ഭൂഗര്‍ഭത്തിലൂടെയോടുന്ന വേഗംകൂടിയ തീവിയുടെ തിരക്കില്ലാത്ത മുറിയിലിരുന്ന് വര്‍ഷ റഷ്യന്‍ നാടോടിക്കഥയിലൂടെ മാനത്തു കുളമ്പടിച്ചുവന്ന് മനസ്സില്‍ കയറിപ്പറ്റിയ അത്ഭുത കലമാന്റെ കഥ പറഞ്ഞു.
ഫിലിപ്പ: അത് ഏതു നാടോടിക്കഥയാണ്? അതിന്റെ പേരെന്ത്? അങ്ങനെയൊരു കഥ ഞാന്‍ കേട്ടിട്ടോ വായിച്ചിട്ടോ ഇല്ലല്ലോ.
വര്‍ഷ: പേര് ഞാനും മറന്നുപോയി. അതില്‍ ദരിദ്രയായ ഒരു സുന്ദരിപ്പെണ്‍കുട്ടിയു്. ഒരു നിശ്ചിത പ്രഭാതത്തില്‍ ഒരു ക്ലിപ്ത അളവു സ്വര്‍ണ്ണം അവള്‍ സാര്‍ ചക്രവര്‍ത്തിക്കു കൊടുത്തേ തീരൂ. ഉറക്കം വരാത്ത ആ രാത്രി, ദരിദ്രയായ അവളുടെ മരണഭീതിനിറഞ്ഞ കണ്ണുനീര്‍രാത്രി. അപ്പോള്‍ പെട്ടെന്ന് മേഘങ്ങളില്‍നിന്ന് റെയ്ന്‍ഡിയര്‍ പ്രത്യക്ഷപ്പെടുന്നു. താഴ്ന്നുവന്ന് അവളുടെ കുടിലിനുമുന്നിലെ മഞ്ഞില്‍ മൂന്നുപ്രാവശ്യം ഓടിക്കളിച്ച് മറയുന്നു. അത്ഭുതകരമായ ആ കാഴ്ചയില്‍ പെണ്‍കുട്ടി ഭീതിയും ദുഃഖവും മറക്കുന്നു. പിറ്റേന്ന് നേരം വെളുക്കുമ്പോള്‍ റെയ്ന്‍ഡിയറിന്റെ കുളമ്പു തട്ടിയിടത്തെ മഞ്ഞുകട്ടകള്‍ മുഴുവന്‍ സ്വര്‍ണ്ണം! അത് ചക്രവര്‍ത്തിക്കു കൊടുത്ത് അവള്‍ ജീവന്‍ നിലനിര്‍ത്തുന്നു. അത്യാഗ്രഹിയായ ചക്രവര്‍ത്തി വീും മുത്തും രത്‌നങ്ങളുമൊക്കെ ആവശ്യപ്പെടുന്നു. അപ്പോഴൊക്കെ റെയ്ന്‍ഡിയര്‍ പ്രത്യക്ഷപ്പെട്ട് മഞ്ഞുകട്ടകളില്‍ കുളമ്പടിച്ചോടി അത്ഭുതം സൃഷ്ടിച്ച് അവളെ രക്ഷിക്കുന്നു.
ഫിലിപ്പ: മതി. ബാക്കിയെനിക്കൂഹിക്കാവുന്നതേയുള്ളൂ. അവളുടെ മാന്ത്രികമായ കഴിവില്‍ അതിശയസ്തബ്ധനായി ചക്രവര്‍ത്തി അവളെ വേള്‍ക്കുന്നു. അല്പം കഴിവ് ഏതെങ്കിലും പെണ്ണ് പ്രകടിപ്പിച്ചാല്‍ ഉടനെ അവളെ സ്വന്തമാക്കി ആ നാളം അങ്ങണയ്ക്കുകയാണല്ലോ ഇവരുടെ പതിവ്! പാവം റെയ്ന്‍ഡിയര്‍ അനന്തതയില്‍ ഒറ്റപ്പെട്ട് അലഞ്ഞുനടക്കുന്നു.
വര്‍ഷ: അങ്ങനെയല്ലാതെയും കഥ തീരാം. റെയ്ന്‍ഡിയര്‍ ശാപം കിട്ടിയ ഒരു രാജകുമാരനോ ഗന്ധര്‍വ്വനോ ആകാം. ശാപമുക്തി നേടിവന്ന് അവളെ വരിക്കാം.
ഫിലിപ്പ: അത് ഞങ്ങളുപേക്ഷിച്ചുകഴിഞ്ഞ അത്ഭുതാന്ത്യങ്ങള്‍. മഞ്ഞുരാജ്യങ്ങളിലെ അന്ത്യങ്ങള്‍ കുറേക്കൂടി ദാരുണങ്ങളാണ്. ചക്രവര്‍ത്തിതന്നെ അവളെ വേള്‍ക്കും. പിന്നെയവള്‍ക്ക് സ്വര്‍ണ്ണമോ രത്‌നമോ ഒന്നുംതന്നെ ഉാക്കേതില്ല. സന്തതികളെ മാത്രം സൃഷ്ടിച്ചുകൊ് അന്തഃപുരത്തിലിരുന്നാല്‍ മതി.
വര്‍ഷ: അത് ഭാരതീയമായ അന്ത്യവും കൂടിയാണ്.
അവര്‍ ഉറക്കെച്ചിരിക്കുമ്പോള്‍ തീവി, ഇറങ്ങേ സ്റ്റേഷനില്‍ എത്തിക്കഴിഞ്ഞിരുന്നു.
അങ്ങനെ നടക്കുമ്പോള്‍ വര്‍ഷ കു, തണുത്ത പ്രകാശത്തില്‍ മേപ്പിളിന്റെ ഇലകള്‍ക്ക് ദ്വിവര്‍ണ്ണശോഭയാണ്. സ്വെറ്ററും കോട്ടുമെല്ലാം തുളച്ച സൂചിപോലെ കയറുന്ന കാറ്റില്‍ ആ ഇലകള്‍ കൊഴിഞ്ഞ് അവര്‍ക്കുമേല്‍ തൂവിക്കൊിരുന്നു.
ശരത്കാലം നേരത്തേ വരുന്ന ലക്ഷണമാണെന്നും വര്‍ഷ പോകുന്നതിനു മുന്‍പുതന്നെ മഞ്ഞുപെയ്‌തേക്കുമെന്നും ഫിലിപ്പ പറഞ്ഞു. പിന്നെ ഫിലിപ്പ സെല്‍മാ എക്മനെക്കുറിച്ചു പറഞ്ഞു. ഇനിപ്പറയുന്ന കാര്യങ്ങള്‍ വര്‍ഷ മനസ്സിലാക്കി. എഴുപതു പിന്നിട്ട വൃദ്ധയാണ് സെല്‍മാ എക്മന്‍; അവര്‍ മഞ്ഞിന്റെ തണുപ്പിനെ ആരാധിക്കുന്നു; കടുത്ത ശൈത്യത്തിലല്ലാതെ അവര്‍ ജനാലകളടയ്ക്കുകയില്ല; പുറത്തെ അതേ ഡിഗ്രി തണുപ്പായിരിക്കും വീടിനുള്ളിലും; താന്‍ ആ തണുപ്പ് ഏറെനേരം താങ്ങുമോ എന്ന് ഫിലിപ്പയ്ക്കു ഭയമു്.
ഇപ്പോള്‍ വര്‍ഷയ്ക്കു നേരത്തേതിലും തീര്‍ച്ചയായി, ആ നിഗൂഢ സ്ത്രീ ഒരു റെയ്ന്‍ഡിയറെ വളര്‍ത്തുന്നുാവണം. ശരത്കാലത്ത് അവരുടെ തോട്ടത്തില്‍ വീണുചിതറുന്ന മഞ്ഞുകട്ടകളെ മുത്തും കനകവുമൊക്കെയായി മാറ്റുവാന്‍ കഴിവുള്ളൊരു റെയ്ന്‍ഡിയര്‍.
ഫിലിപ്പ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍നിന്ന് ഒരു കുപ്പി ഷാമ്പെയ്ന്‍ വാങ്ങിയപ്പോള്‍ അത് സെല്‍മാ എക്മനുള്ള തിരുമുല്‍ക്കാഴ്ചയാണെന്നവള്‍ കരുതി. അതിന്റെ ശരിയായ ഉപയോഗം മറ്റൊന്നാണെന്ന് കഥയുടെ ആ പേജെത്താതെ എങ്ങനെയാണവള്‍ അറിയുക, അല്ലേ?
അങ്ങനെയങ്ങനെ അവര്‍ ഒരു വലിയ വീട്ടിലെത്തി. ഒരുവന്‍ പാറക്കെട്ടിനു നടുവില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന വലിയ വീട്. അകലെ തടാകത്തിനപ്പുറം കൂറ്റന്‍ ഗോപുരങ്ങളുയര്‍ത്തിപ്പിടിച്ച് തങ്ങള്‍ വിട്ടുപോന്ന പട്ടണം പ്രൗഢി കാണിക്കുന്നത് അവര്‍ കു.
കതകു തുറന്ന സെല്‍മാ എക്മന്‍ ഉണക്കറൊട്ടി പോലെ ചുളിഞ്ഞു വികൃതമായ മുഖമുള്ള വൃദ്ധയായിരുന്നു. പാടേ നരച്ച മുടി ഉച്ചിയില്‍ ഉയര്‍ത്തിക്കെട്ടിവച്ചിരുന്നു. നാടോടിക്കഥകളുടെ പേജുകളില്‍ ഒരുപക്ഷേ കേക്കാവുന്ന അരക്കിറുക്കി വൃദ്ധയുടെ രൂപംപോലെ അവര്‍ വര്‍ഷയ്ക്കു പരിചിതയായി തോന്നിച്ചു. ഫിലിപ്പയുടെ ഇന്ത്യന്‍ സുഹൃത്തിന് മിസ്സിസ് എക്മന്‍ സ്വാഗതമോതി.
ഫിലിപ്പ: എന്റെ സുഹൃത്തിനു തണുപ്പടിക്കുന്ന ലക്ഷണമാണല്ലോ സെല്‍മാവല്യമ്മേ. ഈ ജനലുകള്‍ അടച്ചുകൊള്ളട്ടെ എന്നു ചോദിക്കുന്നത് മര്യാദകേടാകുമോ?
സെല്‍മാഎക്മന്‍: തികഞ്ഞ മര്യാദകേടാവും. അതിനുപകരം, നിന്റെ തണുത്തുവിറയ്ക്കുന്ന സുഹൃത്തിന് ചൂട് പകര്‍ന്നുകൊടുക്കാനാവുമോ എന്നു ചോദിക്ക്. കണ്ഠനാളമെരിഞ്ഞ് താഴോട്ട് പോകുന്ന പാനീയങ്ങളുിവിടെ. തണുപ്പകറ്റാന്‍ നമുക്കാ കത്തുന്ന പന്തങ്ങള്‍ വിഴുങ്ങുക.
ഫിലിപ്പ: അത് നമുക്കാകാം. ഇവള്‍ക്കതു പറ്റില്ല. ഇവള്‍ക്കുള്ളത് ഞാന്‍ കൊുവന്നിട്ടു്.
ഫിലിപ്പ ഷാമ്പെയ്ന്‍ കുപ്പി കുലുക്കിത്തുറന്നു. ചീറ്റിക്കുതിച്ച ഷാമ്പെയ്ന്‍ നാളം മച്ചോളമുയരുന്നത് കൗതുകത്തോടെ വര്‍ഷ കു. ജീവനുള്ള ആ ജലധാരയുടെ ഒരംശം താഴേക്ക് വന്ന് മാര്‍ബിള്‍ സ്റ്റൂളിലെ മൃഗശിരസ്സില്‍ അഭിഷേകജലമായി വീണു.
മാര്‍ബ്ള്‍ സ്റ്റൂളിലെ - മൃഗശിരസ്സില്‍
- ഇന്ത്യക്കാരീ, അവസാനം നമ്മള്‍ കാണുന്നു!
വര്‍ഷയുടെ കൈയില്‍ പതയുന്ന ഷാമ്പെയ്ന്‍ ഗ്ലാസ്സ് പിടിപ്പിച്ചതാരാണ്? അവളുടെ സിരകളിലെരിഞ്ഞുണരുന്ന ചൂട് എവിടെനിന്നു വരുന്നു? ഏതു ലോകത്തില്‍ ചില്ലുഗ്ലാസ്സുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം മുഴങ്ങുന്നു?
വര്‍ഷയുടെ കണ്ണുകളില്‍ ശിഖരങ്ങളായി പിരിയുന്ന കൊമ്പുകളും ചെതുമ്പന്‍ രോമങ്ങളുമുള്ള ഒരുതല മാത്രം. ആ തലയില്‍ കണ്ണുകളുടെ സ്ഥാനത്ത് രു ദ്വാരങ്ങള്‍ മാത്രം. വര്‍ഷയുടെ നോട്ടം പിന്തുടര്‍ന്നാവണം സെല്‍മാ എക്മന്‍ പറഞ്ഞു:
ഞാന്‍ വെടിവച്ചതാണീ തന്തയില്ലാത്തവനെ. ഒരു രാത്രിയില്‍ മഞ്ഞുകട്ടകള്‍ക്കുമേലിട്ട് ഇവനെന്റെ ഭര്‍ത്താവിനെ ചവിട്ടിക്കൊന്നു. എന്റെ പാവം ബ്രമര്‍! ബ്രമറിന്റെ അതേ തോക്കുകൊ് അവസാനത്തെ ഉയും തീരുന്നതുവരെ ഞാനിവനെ വെടിവച്ചു. അതേ മഞ്ഞില്‍ മലച്ചുവീണ് പിടഞ്ഞുപിടഞ്ഞ് ചാകുന്നതു നോക്കിനിന്നു.
തന്റെ കണ്ണുകള്‍ മൃഗശിരസ്സിലെ വൃത്തത്തുളകളില്‍നിന്ന് വിട്ടുമാറാന്‍ വിസമ്മതിക്കുന്നതു വര്‍ഷയറിഞ്ഞു.
റെയ്ന്‍ഡിയറിന്റെ ചോരയ്ക്ക് ചുവപ്പുനിറമാണോ? അതു വീണാല്‍ മഞ്ഞുകട്ടകള്‍ പവിഴംപോലെ ചുവക്കുമോ?
സോവിയറ്റ് ഹൗസില്‍ ഏതോ കുട്ടിക്കഥയുടെ വര്‍ണ്ണപ്പേജില്‍ നിന്നു താണിറങ്ങി അവളിലേക്കു വന്നവന്‍. കുളമ്പുകളുടെ സ്പര്‍ശത്തില്‍ കനകവും മുത്തും ചിതറിച്ച് കൗമാരസ്വപ്നങ്ങളില്‍പോലും ഇടയ്ക്കിടെ അതിഥിയായെത്തിയവന്‍. ഇവിടെ തണുപ്പിന്റെ കുളിരില്‍ മരണം വിതച്ചവന്‍.
ഒരിക്കല്‍പ്പോലും കാണാതെ ഒരിക്കല്‍ പ്രിയപ്പെട്ടവനായി വാണവന്‍.. നിന്റെയീ മുഖം പക്ഷേ...
സെല്‍മാ എക്മന്‍: ഫിലിപ്പാ, നിന്റെ സുഹൃത്ത് മറ്റേതോ ലോകത്തിലാണെന്നു തോന്നുന്നുവല്ലോ.
ഫിലിപ്പ: അവള്‍ നിങ്ങളുടെ വീരഗാഥ കേട്ടു തരിച്ചിരിക്കുകയാണ്.
അവളുടെ സ്വപ്നങ്ങളില്‍ കാല്‍ച്ചുവട്ടില്‍ കനകം വിളയിക്കുന്ന ഒരു റെയ്ന്‍ഡിയറുായിരുന്നു.
സെല്‍മാ എക്മന്‍: ഹ ഹ ഹ!~സ്വപ്നം കാണാനെത്രയെളുപ്പമാണ്! കാണുകയോ അറിയുകയോ ചെയ്യാത്തതിനെക്കുറിച്ചു പ്രത്യേകിച്ചും!
അങ്ങനെയങ്ങനെയാണ് വര്‍ഷ തന്റെ സ്വപ്നങ്ങളില്‍നിന്നു രക്ഷനേടിയത്. അഥവാ സ്വപ്നങ്ങള്‍ അവളില്‍നിന്നു രക്ഷനേടിയത്.
വാല്‍ക്കഷണം
``എന്തൊരു ഭാവന!'' പറഞ്ഞത് മറ്റൊരു ഫിലിപ്പ. കഥയിലെ ഫിലിപ്പയല്ല. ``അറിയൂ. സാധുശീലനായൊരു മാനാണ് റെയ്ന്‍ഡിയര്‍. അതൊരിക്കലും ഒരു മനുഷ്യനെ ചവിട്ടിക്കൊല്ലില്ല. എനിക്കൊരു സംശയമേയുള്ളൂ. ഈ വികലഭാവന കഥാപാത്രങ്ങളുടെയോ കഥാകൃത്തിന്റെയോ?
കഥാകൃത്തിന്റെ മൗനം ഫിലിപ്പയില്‍ വീുമൊരു സംശയമുണര്‍ത്തി:
``ഇനിയിത് വെറും റെയ്ന്‍ഡിയറല്ലെന്നുാേ?''
കഥാകൃത്ത് മൗനം.

No comments:

Post a Comment

[b]