Sunday, October 17, 2010

വേണം ചില കരുതല്‍ ചിന്തകള്‍ - ജോണ്‍ പോള്‍

സമൂഹത്തിന്റെ ചൈതന്യപൂര്‍ണവും ചലനാത്മകവുമായ രംഗമാണ് ആശയവിനിമയമേഖല. Communis എന്ന ആംഗലപദത്തില്‍ നിന്നാണ് Communication എന്ന പദത്തിന്റെ ഉല്പത്തി. Communis എന്നാല്‍ പൊരുത്തം, പൊതുഐക്യം എന്നാണര്‍ഥം. രു സ്രോതസ്സുകള്‍ തമ്മിലുള്ള പൊരുത്തം; സാമൂഹികമായ എല്ലാ ചലനങ്ങളുടെയും അടിസ്ഥാനം ആശയവിനിമയ പ്രക്രിയയായതുകൊ് പൊരുത്തപ്പെടല്‍ എന്ന അര്‍ത്ഥവ്യാപ്തിയുമാകാം. സാമൂഹ്യ, സാമ്പത്തിക, വൈജ്ഞാനിക തലത്തില്‍ക്കൂടി ഈ പൊരുത്തം ഇഴചേര്‍ന്നിരിക്കുന്നു. അതുകൊുതന്നെ സന്ദേശങ്ങളുടെ വാര്‍ത്തയുടെ, കേവലമായ കൈമാറ്റം മാത്രമല്ലാതാകുന്നു ആശയവിനിമയം. വിജ്ഞാനത്തിന്റെ പങ്കുവയ്ക്കല്‍ കൂടിയാണത്.
വ്യക്തിയുടെയോ സമൂഹത്തിന്റെയോ സഹജവാസനകളെ ഉയര്‍ത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പ്രേരകശക്തിയായിത്തീരുക എന്നതാണ് ആശയവിനിമയ സങ്കേതങ്ങളുടെ ദൗത്യം. എല്ലാ ജീവിതാവശ്യങ്ങളെയും സര്‍ഗ്ഗാത്മകതയുടെ പാരമ്യത്തെയടക്കം-പ്രതിബിംബിപ്പിക്കുകയും ചിന്തയെ കര്‍മ്മമാക്കി മാറ്റുകയും ചെയ്യുന്നു എന്നതാണ് അതിന്റെ മറ്റൊരു മുഖം.
ഇരുപതാം നൂറ്റാു വരെയുള്ള കാലത്ത് മനുഷ്യസംസ്കാരത്തിന്റെ വളര്‍ച്ചക്കു ചാലകശക്തിയായി വര്‍ത്തിച്ചിരുന്ന ഒന്നാണ് മിഥോളജി. ഇരുപത്തൊന്നാം നൂറ്റാാകുമ്പോഴേക്കും അതുപോലെയോ അതിലേറെയുമോ പങ്ക് `ഇമേജോളജി' വഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഛായയുടെ പഠനമായിരിക്കുന്നു ഇന്ന് ഏറ്റവും പ്രധാനവും പ്രസക്തവും.
സിനിമ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മാദ്ധ്യമസാധ്യതകളുടെ വികാസവും മനുഷ്യസംസ്കാരത്തിന്റെ വളര്‍ച്ചയും പരസ്പര ബന്ധിതങ്ങളാണ്. ബൃഹത്തായ ഈ പ്രപഞ്ചത്തിന് മാദ്ധ്യമങ്ങളുടെ ഈ വര്‍ദ്ധിച്ച വ്യാപ്തിയോടെ അതിന്റെ ഘനമാണു നഷ്ടപ്പെടുന്നത്. അതിന്റെ ഫലമായി അതു സ്ഥലകാലങ്ങളില്‍ നിന്നും കാര്യകാരണ ബന്ധങ്ങളില്‍ നിന്നും സ്വതന്ത്രമാവുകയാണ്. നമ്മുടെ ബോധരൂപങ്ങള്‍ക്കനുസൃതമായ ആടയാവരണങ്ങളാണ് അതു തിരഞ്ഞെടുത്ത് അണിയുന്നത്. മനസ്സ് വസ്തുവിന്റെ മേല്‍ നേടുന്ന ജയമാണിത്. സംഗീതശകലങ്ങള്‍ പോലെ അനായാസേന ചലിക്കുന്ന ചിത്രങ്ങള്‍ ചുരുള്‍ നിവര്‍ന്ന് വിനിമയത്തിന് പുതിയ മാനങ്ങള്‍ തീര്‍ക്കുകയാണ്.
ഒരു കുടുംബത്തിനകത്തെത്തുന്നതു പോലെ ആശയവിനിമയ ശൃംഖലയാല്‍ പരസ്പരം കോര്‍ത്തിണക്കപ്പെടുകയാണ് ലോകജനത ഇന്ന്. ആഗോളഗ്രാമം യാഥാര്‍ഥ്യമായതോടെ പ്രപഞ്ചത്തിലെ അതിരില്ലാത്ത അറിവുകളെയും ആകസ്മികതകളെയും മാദ്ധ്യമങ്ങള്‍ കടഞ്ഞെടുക്കുകയാണ്. പുതിയൊരു ഭാഷയും സാംസ്കാരവും ജീവിതവുമുള്ള ഒരു മാനവികതയെ അനാവരണം ചെയ്യുകയാണ് മാദ്ധ്യമങ്ങള്‍. അങ്ങനെ ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന ഏതു സ്പന്ദനവും ഞൊടിയിടയ്ക്കുള്ളില്‍ ദൂരങ്ങളും അതിര്‍ത്തികളും താി ഓരോ വ്യക്തിയുടെയും മുന്‍പില്‍ പ്രത്യക്ഷമാക്കുകയും ജീവിതത്തെ അപ്പാടെ സുതാര്യമാക്കുകയും ചെയ്യുകയാണ്-മാദ്ധ്യമങ്ങള്‍ മൂലം ലോകം ഇന്ന് അതിരുകളില്ലാതെ, നിഗൂഢതകളില്ലാതെ, ഒന്നും ഒളിച്ചുവയ്ക്കാന്‍ കഴിയാതെ തുറന്നുകിടക്കുകയാണ്. യുദ്ധംപോലും ഇതിനപവാദമല്ലാതായിരിക്കുന്നു.
മാദ്ധ്യമമേഖലയില്‍ ഉായതും ഉായിക്കൊിരിക്കുന്നതുമായ മുന്നേറ്റങ്ങള്‍ അത്ഭുതകരങ്ങളാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ മായുന്ന അകലം (Killing of the Distance) എന്നത് അക്ഷരംപ്രതി സാദ്ധ്യമായിരിക്കുന്നു. ലോകത്തെമ്പാടുമുള്ള കംമ്പ്യൂട്ടര്‍ മസ്തിഷ്കങ്ങളിലൂടെ അന്യോന്യം അറിഞ്ഞു നിരന്തര വിനിമയത്തിലേര്‍പ്പെട്ടിരിക്കുന്ന കോടിക്കണക്കിനു മനുഷ്യരുടെ കൂട്ടായ്മയായി നാം മാറിപ്പോയിരിക്കുന്നു. എവിടെ തനിച്ചിരുന്നാലും ലോകമെങ്ങുമുള്ള മനുഷ്യരുടെ നാഡീവ്യൂഹങ്ങളിലേക്കും അതുവഴി അവന്റെ സത്തയിലേക്കും `ഒരു ലോകം ഒരേ മനുഷ്യര്‍' എന്ന ആശയസങ്കല്‍പം ഒരു മന്ത്രം പോലെ പ്രവഹിപ്പിക്കാന്‍ ഇന്ന് ഇന്റര്‍നെറ്റിനു കഴിയുന്നു്.
മാദ്ധ്യമങ്ങളുടെ ഈ വര്‍ദ്ധിച്ച പ്രസക്തി ദ്വന്ദ്വഭാവങ്ങളോടെയാണ് സമൂഹത്തില്‍ പ്രതിഷ്ഠ നേടുന്നത്.
മാദ്ധ്യമങ്ങളുടെ ജനകീയവത്കരണമാണ് അതിലൊന്ന്. മനുഷ്യന് ഇന്ന് ഈ മാദ്ധ്യമങ്ങളുടെ സഹായത്തോടെ പലതും കൂടുതല്‍ പ്രാപ്യമാണ്. അവനു പുതിയ ഭാഷകള്‍ കേള്‍ക്കാം. പുതിയ സംഗീതം ശ്രവിക്കാം. പുതിയ സംസ്കാരങ്ങളുടെ നിറച്ചാര്‍ത്തുകളെ നേരില്‍ അനുഭവിക്കാം. ഇതുവരെ ഒരു സങ്കല്‍പമായി മാത്രം നിലനിന്നിരുന്ന ഈ അതിവിശാലമായ ലോകത്തെക്കുറിച്ചുള്ള കേട്ടറിവുകളിലൂടെയുള്ള അവബോധം, ഇതോടെ സ്പന്ദിക്കുന്നൊരു യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുകയാണ്. അനുനിമിഷം നിവര്‍ത്തിതങ്ങളാകുന്ന യഥാര്‍ഥ സംഭവങ്ങള്‍ ഇനിമേല്‍ ദൂരക്കാഴ്ചകളല്ല. അകലങ്ങളുടെയും അതിര്‍ത്തികളുടെയും പരിധികളെ മറികടന്നു നിമിഷാര്‍ദ്ധത്തിനുള്ളില്‍ അവ നമ്മുടെ മുന്നിലെത്തുകയും രാഷ്ട്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പ്രവര്‍ത്തനങ്ങളെ സുതാര്യമാക്കുകയും ചെയ്യുന്നു.
ഇതിനൊരു മറുവശമെന്നോണം മാദ്ധ്യമങ്ങള്‍ക്കൊരു തമസ്കരണസ്വഭാവമു്. അതാണ് ദ്വന്ദ്വഭാവങ്ങളില്‍ രാമത്തേത്. മാദ്ധ്യമങ്ങളുടെ ഈ കുതിച്ചുകയറ്റം അധികാരകേന്ദ്രങ്ങള്‍ക്ക് അപകടകരമായൊരു ശക്തി പതിച്ചു നല്‍കിയിരിക്കുകയാണ്. ലോകത്തെവിടെയും ആരൊക്കെ എന്തൊക്കെ അറിയണം, കേള്‍ക്കണം, കാണണം. അറിയരുത്, കേള്‍ക്കരുത്, കാണരുത് എന്നൊക്കെ തീരുമാനിക്കുന്നത് അധികാരകേന്ദ്രങ്ങളാകുമ്പോള്‍ അധികാര കേന്ദ്രങ്ങള്‍ എന്നും വന്‍ശക്തികളുടെ നിയന്ത്രണത്തിലാണെന്നതാണ് അപകടസാദ്ധ്യതയാകുന്നത്. തന്നിഷ്ടപ്രകാരം മറ്റുള്ള രാജ്യങ്ങളിലെ മാദ്ധ്യമങ്ങളുടെ മേല്‍ കടന്നുകയറാനും മാറ്റിമറിക്കാനും ഇതു വന്‍ശക്തിരാജ്യങ്ങള്‍ക്കു സാദ്ധ്യതകള്‍ തുറന്നുവയ്ക്കുന്നു. ഈ പശ്ചാത്തലത്തില്‍ നിന്നുകൊുവേണം മാധ്യമങ്ങള്‍ക്കു വേിയുള്ള സൃഷ്ട്യുന്മുഖമായ രചനയെ സമീപിക്കാന്‍. അക്ഷരങ്ങള്‍ ചേര്‍ന്നു വാക്കുകളുാകുമ്പോള്‍ ആ ചേര്‍ച്ചയിലാണ് അര്‍ഥങ്ങള്‍ ചാര്‍ത്തപ്പെടുന്നത്. ഫ്രയിമുകള്‍ ചേര്‍ന്നു ചിത്രങ്ങളാകുമ്പോള്‍ ആ ചേര്‍ച്ചയുടെ പാരസ്പര്യത്തില്‍ നിന്നാണ് അര്‍ത്ഥകല്‍പന. ചേര്‍ച്ചയും അതിലെ പാരസ്പര്യവുമാണ് അര്‍ത്ഥമാനങ്ങളുടെ അടിസ്ഥാനമെന്നു പറയുമ്പോള്‍ ചേര്‍ച്ചക്കേടിന്റെ അപകടവ്യാപ്തികൂടി കരുതലായി നാം ഉള്ളില്‍ പേറിയേ മതിയാകൂ.
വാക്കിന്റെ അധികമാനം
വായനയില്‍ അക്ഷരങ്ങളോടു സംവദിക്കുന്നത് പ്രത്യക്ഷത്തില്‍ കണ്ണുകളാണ് എന്നതുപോലെ കാഴ്ചയില്‍ ദൃശ്യവുമായി സംവദിക്കുന്നതും പ്രത്യക്ഷതലത്തില്‍ കണ്ണുകള്‍ തന്നെയാണ്. എന്നാല്‍ വായന സംഭവിക്കുന്നത് വായിക്കുന്നതിലെ ചേര്‍ച്ചയുടെ പൊരുള്‍ തെളിവായി നിവര്‍ത്തിതമാകുന്നത് കണ്ണുകളിലല്ല, പ്രഞ്ജയിലാണ്. കാഴ്ച സംഭവിക്കുന്നതും അതുപോലെ തന്നെ കണ്ണുകളിലല്ല, തലച്ചോറില്‍ തന്നെയാണ്. അതുകൊാണല്ലോ കേള്‍വിയും സ്പര്‍ശവും ഗന്ധവും രുചിയുമെല്ലാം കാഴ്ചപോലെ തന്നെ അനുഭവമായി പ്രജ്ഞയില്‍ പ്രകാശിപ്പിക്കുപ്പെടുന്നത്. അക്ഷരക്കാഴ്ചയായും പ്രജ്ഞയില്‍ വെളിവാകുമെന്നതുപോലെ ക്യാമറയായും സ്ക്രീനായും പ്രൊജക്ട് ചെയ്യപ്പെടാനും ചാര്‍ജ് ചെയ്യപ്പെടാനും ഒരേസമയം കഴിവാര്‍ജ്ജിച്ച ആഗോളഗ്രാമത്തിലെ അതിരുകളല്ലാത്ത പൗരനാണ് വായനക്കാരന്‍ അല്ലെങ്കില്‍ പ്രേക്ഷകന്‍ എന്ന സ്വീകര്‍ത്താവ്.
കൊച്ചിയില്‍ കടവന്ത്രയില്‍ ചിലവന്നൂര്‍ റോഡിലെ ഒരു മുറിയിലിരുന്ന് ജപ്പാനില്‍ ഗതകാലശതകങ്ങളിലെന്നോ സംഭവിച്ചതായി അകിര കുറസോവ സൃഷ്ടിച്ചെടുത്ത ദൃശ്യാനുഭവം സ്വന്തം അനുഭവമായി സാക്ഷാത്കരിക്കാന്‍ എനിക്ക് കഴിയുന്നു. കിസ്ലോവ്‌സ്കിയും ഗൊദാര്‍ദും ബര്‍ഗ്മാനും അന്റോണിയോണിയും തര്‍ക്കോവിസ്കിയും വെല്‍സും ഘട്ടക്കും ലീനും ഫെല്ലിനിയും അപരിചിത സംസ്കൃതികളുടെ കാന്‍വാസുകളില്‍ കോറിയിട്ട രക്തം കിനിയുന്ന അനുഭവസാക്ഷാത്കാരങ്ങളെ മുറിവായും രോഷമായും പ്രത്യാശയായും കിനാവായും എനിയ്‌ക്കെന്റെ ഹൃദയത്തില്‍ ഒരു കൊച്ചുമുറിയുടെ മൂലയിലിരുന്നുകൊ് ഏറ്റുവാങ്ങാന്‍ കഴിയുന്നു. സാദ്ധ്യതകള്‍ നിറവായി നില്‍ക്കുന്ന ഭൂമികയില്‍ നിന്നുകൊാണ് ഇവിടെ രചന നിര്‍വഹിക്കപ്പെടുന്നത്. ഇത് സര്‍വ്വപ്രധാനമാണ്.
കണ്ണില്‍ വന്നെത്തുന്ന പ്രത്യക്ഷക്കാഴ്ചയുടെ വ്യാഖ്യാനമായല്ലാതെ തലച്ചോറില്‍ വെളിവാകുന്ന കാഴ്ചയെ അതു ജനിപ്പിക്കുന്ന ചിന്തയുടെയും ദര്‍ശനത്തിന്റെയും അനുരണനങ്ങളോടെ ലോകമെങ്ങുമുള്ള പ്രേക്ഷകന്റെ പ്രജ്ഞയിലേക്കും ചിന്താധാരയിലേക്കും പകര്‍ന്നുകൊടുക്കാന്‍ ഈ മേഖലയിലെ പ്രയോഗഭാഷ ഇന്നു നമുക്ക് നിമിത്തമാകേതാണ്.
ഇരുപത്തിയാറ് അക്ഷരങ്ങള്‍ക്കപ്പുറം ഇംഗ്ലീഷിനും അന്‍പത്തിര് അക്ഷരങ്ങള്‍ക്കപ്പുറം മലയാളത്തിനും ഭാഷയും വ്യാപ്തിയും ഉാകുന്ന ഒരു പശ്ചാത്തലത്തിലാണ് നാം വര്‍ത്തിക്കുന്നത്. പ്രത്യക്ഷത്തിലെ അര്‍ത്ഥ സാദ്ധ്യതകള്‍ക്കപ്പുറത്തു പ്രസക്തിയും പ്രാധാന്യവും അധികമാനവും തലങ്ങളും വാക്കുകള്‍ ആര്‍ജ്ജിക്കുമെന്നറിയുമ്പോള്‍ അവ അതിസൂക്ഷ്മമായ പ്രയോഗം ആവശ്യപ്പെടുന്നതായിക്കൂടി നാം മനസിലാക്കണം. തെറ്റായ ഒരു പ്രയോഗം സൃഷ്ടിക്കാവുന്ന അപകടവ്യാപ്തി അതിഭീകരമാണ്. അനുനിമിഷം മാറിവരുന്ന മൂല്യങ്ങളുടെ ഭാവപ്പകര്‍ച്ചകള്‍ക്കിടയില്‍ ഇന്നൊരു മാദ്ധ്യമപ്രവര്‍ത്തകന്‍ ഭാഷയെ, വാക്കുകളെ, ആരാധനയില്‍ മന്ത്രസൂക്തങ്ങളെ എന്നതുപോലെ, അനുഷ്ഠാനത്തില്‍ അര്‍ച്ചനദ്രവ്യങ്ങളെ എന്നതുപോലെ കേമതിയാകൂ. ഉപയോഗിച്ചേ തരമുള്ളൂ.
പ്രയോഗതലത്തിലെ ദൃഷ്ടാന്തങ്ങളിലേക്കു കടക്കുന്നില്ല. പാഠഭാഗങ്ങളിലെ പ്രയോഗഭാഗങ്ങളിലെ ദൃഷ്ടാന്ത സൂചനകളുടെ വിശദമായ പിന്‍ബലത്തോടെ മാത്രമേ അവ പ്രസക്തവും വ്യക്തവുമാകൂ.
കാഴ്ചക്ക് അകമ്പടിയായി വാക്കും വാക്കിന് അകമ്പടിയായി കാഴ്ചയും മാറിയും മറിഞ്ഞും വരാവുന്ന ഒന്നാണ് ഇവിടെ പ്രവര്‍ത്തന മണ്ഡലം. ഓരോ വാക്കും ഓരോ വിരാമചിഹ്നം എവിടെ പ്രയോഗിക്കുന്നു എന്നതിനനുസരിച്ച് അര്‍ത്ഥമാനങ്ങള്‍ മാറിവരുന്നു. ദൃശ്യവിന്യാസത്തോടൊപ്പം വിനിമയത്തിന്റെ ലക്ഷ്യപ്രാപ്തിയുടെ ദിശയിലേക്കുതകുംവിധമാകേിയിരിക്കുന്നു പദവിന്യാസവും.
വിരാമം, അര്‍ധവിരാമം തുടങ്ങിയ ചിഹ്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു സോദാഹരണപഠനക്ലാസ്സില്‍ പഠിച്ച പഴയൊരു പാഠം ഓര്‍മ്മവരുന്നു. വധശിക്ഷ കാത്തുകിടക്കുന്ന ഒരു പ്രതി, അന്തിമ തീര്‍ച്ച വരുന്നതും കാത്തിരിക്കുമ്പോള്‍ അതാ വരുന്നു തീര്‍പ്പ് കേബിള്‍സന്ദേശമായി.
"Kill him. Not let him live.''
അക്ഷണം അവര്‍ വധശിക്ഷ നടപ്പിലാക്കി. പിന്നെയാണു പൂര്‍ണ്ണവിരാമം ഉദ്ദേശിച്ചിടത്തല്ല ഒരു വാക്ക് മുന്‍പേയാണ് കേബിളില്‍ തെറ്റിവന്നതെന്ന വെളിപ്പെടുത്തല്‍.
"Kill him not. Let him live.''
എന്നായിരുന്നു യഥാര്‍ഥ സന്ദേശമെന്നു വിശദീകരിക്കപ്പെടുമ്പോഴേക്കും വധശിക്ഷ നടപ്പിലായിക്കഴിഞ്ഞിരുന്നു.
ദൃശ്യങ്ങളുടെ അര്‍ത്ഥം
അതുപോലെ ഒരു ദൃശ്യത്തിനു മുന്‍പും പിന്‍പും നാം കാണിക്കുന്ന അടുത്ത ദൃശ്യത്തിനനുസരിച്ചായിരിക്കും ആദ്യദൃശ്യത്തിന്റെ അര്‍ത്ഥമെന്നത് ദൃശ്യഭാഷയില്‍ ആദ്യം പഠിക്കുന്ന പാഠമാണ്. കണ്ണുകള്‍ അല്‍പം മിഴിച്ച് ഒരല്‍പം അത്ഭുതവും അമ്പരപ്പും വിമ്മിഷ്ടവും പ്രകടിപ്പിക്കുന്ന ഒരു നടന്റെ മുഖത്തിന്റെ സമീപദൃശ്യമാണ് ആദ്യദൃശ്യമെന്നു കരുതുക. അതിനു മുന്‍പോ പിന്‍പോ ചേര്‍ത്തുകാണിക്കുന്ന ദൃശ്യത്തിനെങ്ങിനെ അര്‍ത്ഥാന്തരമുാക്കാന്‍ കഴിയുന്നു എന്ന് പരിശോധിക്കാം.
നാവില്‍ വെള്ളമൂറുന്ന രുചികരമായ ഭക്ഷണം നിറച്ച ഒരു താലം കാണിച്ചശേഷമാണ് മുഖത്തിന്റെ സമീപദൃശ്യം കാണിക്കുന്നതെങ്കില്‍ അതിനുള്ള അര്‍ത്ഥമാവില്ല അര്‍ദ്ധനഗ്നയായി കുളിക്കുന്ന ഒരു യുവസുന്ദരിയുടെ ദൃശ്യത്തോടു ചേര്‍ത്ത് ആ ദൃശ്യം വരുമ്പോഴോ ഒരാളുടെ പോക്കറ്റില്‍ നിന്ന് സമര്‍ഥമായി പഴ്‌സ് മോഷ്ടിക്കുന്ന ഒരാളുടെ ദൃശ്യത്തോടു ചേര്‍ത്ത് ആ ദൃശ്യം വരുമ്പോഴോ നമുക്ക് പകര്‍ന്നുകിട്ടുക!
ഒരേ ദൃശ്യം, ഒരേ ഭാവം അത് പ്രതിഷ്ഠിക്കപ്പെടുന്ന സന്ദര്‍ഭത്തിനനുസരിച്ച് അര്‍ത്ഥവ്യാഖ്യാനങ്ങള്‍ സ്വീകരിക്കുന്ന ഈ അവസ്ഥ ദൃശ്യഭാഷയുടെ അധികസാദ്ധ്യതയാണ്; പ്രാപ്തിയും വ്യാപ്തിയുമാണ്; ഒപ്പം വക്രീകരണത്തിലേക്കു വഴുതാവുന്ന അപകടസാദ്ധ്യതയുമാണ്. ഇതോടു ചേര്‍ത്തു പ്രതിഷ്ഠിക്കാനുള്ള വാക്കുകളും ഇതേ അധികവ്യാപ്തിയും അപകടസാധ്യതയും ഒരേസമയം പേറുന്നുന്നെു കൂടി നാമറിഞ്ഞിരിക്കണം. വളരെ വളരെ ഗൗരവാവഹവും ഉത്തരവാദപ്പെട്ടതുമായ ഒന്നാണ് ദൃശ്യമാദ്ധ്യമരചന എന്നാണിതു സൂചിപ്പിക്കുന്നത്. അതിന്റെ സൃഷ്ടിപരത യാഥാര്‍ഥ്യത്തിന്റെ പൂരണമാകുന്ന പുനര്‍വ്യാഖ്യാനത്തിനും അതിന്റെ അനുഭവസാക്ഷാത്കാരത്തിനും വെളിച്ചമാകേതുമത്രെ. അതില്‍ അന്തര്‍ലീനമായിരിക്കുന്ന അപകടസാദ്ധ്യതകളെക്കുറിച്ചുള്ള ഈ തിരിച്ചറിവിലാണ് റിയാലിറ്റിഷോകള്‍ സമൂഹമനസില്‍ വളര്‍ത്തിയെടുക്കുന്ന അബദ്ധനിഷ്ഠകളുടെ പേരില്‍ നമുക്ക് ആശങ്കപ്പെടേി വരുന്നത്. കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും ആത്മഹത്യകളുടെയും തത്സമയസംപ്രേഷണങ്ങള്‍ക്കു വിലങ്ങനെ നിന്ന് നെഞ്ചില്‍ കൈവച്ചുകൊ് ``അരുത് കാട്ടാളാ...'' എന്നു കെഞ്ചുവാന്‍ നമ്മുടെ മനസ്സ് വെമ്പുന്നത്.
അച്ചടിമാധ്യമത്തിനു വേിയുള്ള സൃഷ്ട്യുന്മുഖ രചനയേക്കാള്‍ ക്ലേശകരവും അപകടകരവും അതേസമയം, ഫലപ്രദവും വ്യാപ്തി സാദ്ധ്യതകളുള്ളതുമായി ദൃശ്യമാദ്ധ്യമത്തിനു വേിയുള്ള സൃഷ്ട്യുന്മുഖ രചന പ്രസക്തി നേടുന്നത് വാക്കിനേക്കാള്‍ സംവേദനവ്യാപ്തി കാഴ്ചക്കുള്ളതുകൊു തന്നെയാണ്. അത് ഒരേസമയം അതിസങ്കീര്‍ണ്ണവും അതിതീക്ഷ്ണവും തീവ്രവുമാണ്; അതേസമയം, അതിലളിതവും ഋജുവുമാണ്. Co-authering-ന്റെ സാദ്ധ്യതകൂടി കണക്കിലെടുക്കുമ്പോള്‍ സ്വീകര്‍ത്താവായ കാഴ്ചക്കാരന്‍ തന്റെ ജീവിതത്തോടു ചേര്‍ത്തുകൊാണ് ഓരോ കാഴ്ചയും പ്രജ്ഞയില്‍ അനുഭവസാക്ഷാത്ക്കാരമാക്കുന്നതെന്നു വരുമ്പോള്‍ അവിടെ അര്‍ഥതലങ്ങള്‍ കൂടുതല്‍ മാനങ്ങളിലേക്കു വ്യാപിക്കുകയാണ്.
ഫ്രാങ്ക് മൊറെയ്‌സിന്റെ വാക്കുകള്‍
ദൃശ്യമാദ്ധ്യമ കലാകാരന്‍ തൊടുക്കുന്ന ഏക അമ്പ് കൊള്ളുന്നത് അനേകരിലാണ്. അനുഭവസാക്ഷാത്കാരത്തില്‍ അത് അതിലേറെയാണ്. ഓരോ പ്രേക്ഷകനും സ്വീകരിക്കുന്നത് ഓരോ വ്യത്യസ്ത ദൃശ്യപ്പൊരുളിനെയാണ്. ഈ പ്രക്രിയയുടെ സങ്കീര്‍ണ്ണത ലാളിത്യമായും ലാളിത്യം സങ്കീര്‍ണ്ണതയായും തിരിച്ചറിയാന്‍ കഴിയുമ്പോഴും അതിനായുള്ള ക്ലേശഭരിതമായ വേദന അതിന്റെ ഫലശ്രുതിയിലുള്ള ഉന്മാദഭരിതമായ ആഹ്ലാദം തന്നെയാണെന്ന് അനുഭവബോദ്ധ്യമാകുകകൂടി ചെയ്യുമ്പോഴും മാത്രമേ സൃഷ്ട്യുന്മുഖമായ ദൃശ്യമാദ്ധ്യമ രചനയുടെ ആദ്യപാദം നമുക്ക് വഴങ്ങുന്നതായി ഉറപ്പിക്കാനാകൂ. തുടര്‍ന്നങ്ങോട്ടുള്ള പാദങ്ങളാവട്ടെ ഓരോ അന്വേഷകനും തന്റേതു മാത്രമായ ചാലുകള്‍ സ്വയം വെട്ടിത്തെളിച്ചു സ്വയം താാനുള്ളവയെന്നാണു പൂര്‍വ്വസൂരികളുടെ അനുഭവസാക്ഷ്യവും.
മാദ്ധ്യമരംഗത്തെ രാജശില്‍പികളിലൊരാളായിരുന്ന ഫ്രാങ്ക് മൊറെയ്‌സ് അച്ചടിമാദ്ധ്യമത്തെക്കുറിച്ച് പറയുന്ന കൂട്ടത്തില്‍ ഒരു നേര്‍ച്ചക്കാഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ``മാദ്ധ്യമമേഖല ഒരു മഹാസാഗരമാണ്. അത് പൂര്‍ണ്ണമായി നീന്തി താിയവരായി ആരുമില്ല. എങ്കിലും ആകാവുന്നിടത്തോളം നീന്തി പിന്നിടാന്‍ ശ്രമിക്കാം. അതില്‍നിന്നും ലഭിക്കുന്ന ഉദ്വേഗവും തൃപ്തിയും തന്നെയാണ് ഈ മേഖലയ്ക്കു പകര്‍ന്നുതരാനാകുന്ന ലഹരി...''
ഫ്രാങ്ക് മൊറെയ്‌സിന്റെ വാക്കുകള്‍ ദൃശ്യമാദ്ധ്യമമേഖലയെ സംബന്ധിച്ചും നൂറുശതമാനം പ്രസക്തമാണ്. മറ്റെങ്ങും ലഭിക്കാത്ത ഉന്മാദവും തൃപ്തിയും ഒപ്പം അതിനൊത്ത കിതപ്പും തളര്‍ച്ചയും നൊമ്പരത്തീയും ജാഗ്രതയുടെ, കരുതലിന്റെ, മൂര്‍ച്ചയുടെ, ഉദ്വേഗവും ദൃശ്യമാദ്ധ്യമരചനയുടെ ഓരോ പാദവും കാത്തുവച്ചിരിക്കുന്നു. അതിന്റെ ലഹരിയാകട്ടെ അതു കീഴടക്കാനുള്ള പീഡാനുഭവങ്ങള്‍ക്കായി സമര്‍പ്പിക്കുന്നവര്‍ക്കു മാത്രം അവകാശപ്പെട്ടതും!

No comments:

Post a Comment

[b]