Sunday, October 17, 2010

പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഒരു സമസ്യ - പി. കെ. ബാലകൃഷ്ണന്‍

ജീവികള്‍ വര്‍ഗ്ഗസന്ധാരണം ചെയ്യുന്നതുപോലെതന്നെയാണ് മനുഷ്യസമൂഹത്തിലെ പ്രശ്‌നങ്ങളുടെ നിലനില്‍പും. ഓരോ ജീവിയും മരിക്കുന്നുെങ്കിലും ജീവവര്‍ഗം അഭംഗുരം നിലനില്‍ക്കുകയും വൃദ്ധിപ്പെടുകയും ചെയ്യുക എന്നതാണല്ലോ അവിടത്തെ സമ്പ്രദായം. പ്രശ്‌നങ്ങളുടെ രീതിയും ഏതാതൊക്കെത്തന്നെ. ഒരു പ്രശ്‌നത്തിന്റെ പരിഹാരം ഒന്നിലേറെ നവപ്രശ്‌നങ്ങളുടെ ബീജങ്ങളുള്‍ക്കൊള്ളുന്നു. അതും കഥകെട്ട ഭരണകര്‍ത്താക്കള്‍ കാണുന്ന പരിഹാരങ്ങളില്‍ പുതിയ പ്രശ്‌നബീജങ്ങളല്ല, നല്ല വളര്‍ച്ചയെത്തിയ നവപ്രശ്‌നങ്ങള്‍ തന്നെ കെന്നുവരും. ഈ അവസ്ഥ ജീവിതത്തിന്റെ ഒരു സ്വഭാവമെന്നു പറയുന്നതിനേക്കാള്‍ ഭേദം അതാണ് ജീവിതം എന്നുപറയുന്നതാവും. പ്രശ്‌നങ്ങളെല്ലാം പരിഹൃതമായി. എല്ലാവരും സുഖത്തിലും ക്ഷേമത്തിലും തൃപ്തിയിലും കഴിയുന്ന ഒരവസ്ഥ ചന്ദ്രഗോളത്തിലെ സമൂലമൃതിയില്‍ നിന്നും ലേശം മാത്രം വ്യത്യാസമുള്ള ഒരുതരം ജീവന്‍മൃതിയായിരിക്കും.
മനുഷ്യന്റെ ബോധം, വിജ്ഞാനസഞ്ചയനം തുടങ്ങിയ കാര്യങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കുന്ന പ്രധാനഘടകവും, അവയുടെ വ്യതിയാനത്തിനുള്ള രാജവീഥിയും, പരിഹാരങ്ങളിലൂടെ തരംമാറി പ്രവൃദ്ധമായിക്കൊിരിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്. ഇതിന്റെ ശരിയായ ഒരു ദര്‍പ്പണമാണ് ഭാഷ. സാമാന്യേന നാം ശ്രദ്ധിക്കാറില്ലെങ്കിലും നാം ഇന്നുപയോഗിക്കുന്ന മലയാളഭാഷ ഇരുനൂറുകൊല്ലം മുമ്പുള്ള ഭാഷയല്ലല്ലോ. ഓരോ കാലത്തെ പ്രയോക്താക്കളുടെയും ശ്രദ്ധയെ കബളിപ്പിച്ചുകൊ് ഭാഷയുടെ പ്രയോഗത്തിലുള്ള അര്‍ഥം മാറിക്കൊിരിക്കുന്നു. ഇന്ന് നമുക്ക് എഴുതാനും പറയാനും പാടില്ലാത്ത 'കൂത്തിച്ചി' എന്ന വാക്കിന്റെ പ്രയോഗാര്‍ത്ഥപരിണാമം ഞാന്‍ സൂചിപ്പിച്ച ആശയം ശരിക്കു വ്യക്തമാക്കും. പ്രതിഷ്ഠാദേവതകള്‍ക്കു മുമ്പില്‍ ദിവ്യനൃത്തം നടത്തിയിരുന്ന-സന്നിധിയില്‍ നൃത്തം ചെയ്യാന്‍ അര്‍ഹത നേടിയിരുന്ന-പരമസംപൂജ്യകളായ സുന്ദരിമാരുടെ വര്‍ഗ്ഗനാമമായിരുന്നു 'കൂത്തിച്ചി'. നാനാജനവര്‍ഗങ്ങളുടെയും മേളനരംഗമായിരുന്ന ക്ഷേത്രസന്നിധിയില്‍ വച്ച് ഈ സംപൂജ്യ സുന്ദരികളും കൂടുതല്‍ സംപൂജ്യമായ പണസഞ്ചികളുടെ മാംസദാഹവും തമ്മില്‍ സന്ധിച്ചു. അങ്ങനെ ആ വര്‍ഗ്ഗത്തിന്റെ പ്രധാനതൊഴില്‍ സംപൂജ്യതയില്‍ വലിയ കുറവൊന്നുമില്ലാത്ത ചില നിശാവ്യാപാരങ്ങളായി മാറുകയും, ശരിക്കു സംപൂജ്യമായ പഴയ തൊഴില്‍ ഈ രാം തൊഴിലിനു മറപിടിക്കാന്‍ മാത്രം നാമമാത്രമായി പരീക്ഷിക്കപ്പെടുകയും ചെയ്തു. ഫലമോ? അച്ചടിച്ചാല്‍ അശ്ലീലത്തിനു ശ്ലീലക്കാരായ പോലീസുകാര്‍ കേസെടുക്കാവുന്ന 'കൂത്തിച്ചി' പദത്തിന്റെ ജനനവും. ഇന്ന് ഈ വാക്കിന് അര്‍ഥം രില്ല; ഒന്നേയുള്ളൂ.
അഴുക്കായ ഒരു വാക്ക് വെച്ച് പൊരുത്തം പറയുന്ന ഗതികേടിലേക്ക് എന്റെ ചിന്ത അപഭ്രമിക്കാന്‍ കാരണം പത്രവ്യവസായം, പത്രാധിപര്‍, പത്രപ്രവര്‍ത്തനത്തിന്റെ പ്രശ്‌നങ്ങള്‍ എന്നിവയുടെ പരസ്പരവേഴ്ചയെക്കുറിച്ച് ചില ആശയങ്ങള്‍ കടലാസില്‍ കുറിക്കാനുള്ള ശ്രമമാണ്. മലയാളികളായ നാം പല പല കാര്യങ്ങളെക്കുറിച്ചും സുലഭമായഭിമാനിക്കാറുങ്കെിലും യഥാര്‍ഥത്തില്‍ നമുക്ക് അഭിമാനിക്കാവുന്ന ഒരു കാര്യത്തെക്കുറിച്ച് പൊതുവെ നാം ബോധവാന്മാരാണെന്നു തോന്നുന്നില്ല. ചരിത്രമെന്നു പേര്‍ വിളിക്കാവുന്ന ചരിത്രത്തിന്റെ ദൈര്‍ഘ്യം ഒരു ശതാബ്ദത്തിലധികമില്ലാത്ത നമ്മുടെ പത്രപ്രവര്‍ത്തന രംഗത്ത് യഥാര്‍ഥത്തില്‍ മഹാന്മാരും നിത്യസ്മരണയര്‍ഹിക്കുന്നവരുമായ പത്രാധിപന്മാര്‍ വളരെ പേരു് എന്നതാണ്. രാജസ്ഥാനത്തിന്റെ പരമസംപൂജ്യതയില്‍ കളങ്കമറ്റു വിശ്വസിച്ചുകൊ് രാജകിങ്കരന്റെ നിശാസഞ്ചാരത്തിന്മേല്‍ ടോര്‍ച്ചടിച്ചു ധര്‍മ്മരോഷംകൊ ഭാസുരതാരങ്ങള്‍ അതില്‍ ഒന്നോ രാേ മാത്രമേ കാണുകയുള്ളൂവെങ്കിലും, അനന്യസാധാരണമായ വിദ്യാഭ്യാസവും അസൂയാവഹമായ വിജ്ഞാനവും, നീതിബോധവും, ഹൃദയവിശാലതയും- ഇതിനൊക്കെപ്പുറമെ എഴുതാനുള്ള കാര്യങ്ങള്‍ അസാമാന്യമായ ലാളിത്യത്തോടും ശക്തിയോടെയും എഴുതാനുള്ള കഴിവുള്ളവരായിരുന്നു മേല്‍പറഞ്ഞ പത്രാധിപന്മാരെല്ലാംതന്നെ. അവരെല്ലാം നമ്മുടെ സംസ്കാരത്തിന്റെ അത്ര സംസ്കൃതമല്ലാതിരുന്ന ബോധത്തിന്റെ മുമ്പില്‍ പ്രബുദ്ധതയുടെ പുതിയ പാതകള്‍ തെളിച്ച ത്യാഗധനന്മാരുമായിരുന്നു. അവരില്‍നിന്നും പത്രപ്രവര്‍ത്തനരംഗത്തെപ്പറ്റി ചിന്തിച്ചുതുടങ്ങിയതു കൊാണ് ദേവസന്നിധിയിലെ സംപൂജ്യസുന്ദരിമാരുടെ വര്‍ഗ്ഗനാമത്തിനു വന്നുകൂടിയ ഭാവപരിണാമവും അര്‍ത്ഥവ്യത്യാസവും നമ്മുടെ ഭാഷയില്‍ പത്രാധിപര്‍ എന്ന പദത്തിനു സംഭവിച്ചുകൊിരിക്കുകയല്ലേ എന്ന ആശങ്കാജനകമായ ചോദ്യത്തിലേക്ക് ഞാന്‍ വ്യതിചലിച്ചത്.
ചരിത്രാനുക്രമത്തില്‍ കാര്യങ്ങള്‍ രേഖപ്പെടുത്തുകയല്ല, ഓര്‍മ്മയില്‍ പൊങ്ങിനില്‍ക്കുന്ന ചില പേരുകളും കാര്യങ്ങളും തോന്നുംപടി കുറിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നതെന്ന് ആമുഖമായിപ്പറയട്ടെ. എനിക്കാദ്യം ഓര്‍മ്മ വരുന്നപേര് (ഒരു പക്ഷേ ആദ്യമായി ഓര്‍മ്മിക്കാന്‍ അര്‍ഹതയുള്ള പേരും) മരിച്ച ഡോ: ടി.എം. നായരുടേതാണ്. ഇന്ന് കേരളക്കരയില്‍ യശസില്ലാത്ത അദ്ദേഹത്തെ 'യശഃശരീരന്‍' എന്ന് വിശേഷിപ്പിക്കാത്തത് 'യശഃശരീര' പ്രയോഗത്തിലെ യശസ് ഇന്നത്തെ നിലയില്‍ പൊയ്‌പോകുന്നതിനാല്‍ കൂടെ ശരീരവും പൊയ്‌പോകും എന്നതുകൊാണ്. പക്ഷേ, ദക്ഷിണേന്ത്യയില്‍ ആശയവിപ്ലവത്തിന്റേയും വിപ്ലവാത്മക കര്‍മ്മത്തിന്റെയും ഒരു നവയുഗം സൃഷ്ടിച്ച, ജീവിതത്തിന്റെ സംശുദ്ധമായ ജിഹ്വയും മനഃസാക്ഷിയുമായി പത്രപ്രവര്‍ത്തനം കൂടി നടത്തിയ വ്യക്തിയായിരുന്നു ഡോ: ടി. എം. നായര്‍. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ രൂപരേഖ വിവരി ക്കാതെതന്നെ അദ്ദേഹത്തെപ്പറ്റി-പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പത്രാധിപത്യത്തെപ്പറ്റി-എടുത്തു പറയാവുന്ന ഒന്നുര് കാര്യങ്ങളു്. യൂറോപ്പില്‍ നിന്ന് അത്യുന്നതമായ മെഡിക്കല്‍ ബിരുദങ്ങള്‍ നേടിയിരുന്ന പ്രഗല്ഭ ഡോക്ടറായ ഡോ: ടി.എം. നായര്‍ അന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ഭിഷഗ്വരനുമായിരുന്നു. കാലസ്ഥിതി കൂടി കണക്കിലെടുത്ത് വേണം അങ്ങനെ ഒരാളിന്റെ സാമൂഹികമായ മാന്യതയും പദവിയും തിട്ടപ്പെടുത്താന്‍. ദക്ഷിണേന്ത്യയിലെ അബ്രാഹ്മണപ്രസ്ഥാനത്തിന്റെ പ്രഭവസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന ഡോ: ടി.എം.നായരുടെ 'സ്വരാജ്യ' എന്ന പത്രവും അതിന്റെ പിന്‍പറ്റി രൂപംകൊ ജസ്റ്റിസ് പാര്‍ട്ടിയും, വ്യക്തിഗതമായ നിലയില്‍ തനിക്കുായിരുന്ന പദവിയും തനിക്ക് ലഭ്യമായിരുന്ന ധനവും മുതലിറക്കി ആചരിക്കപ്പെട്ട ജനസേവനങ്ങള്‍ മാത്രമായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ നടപടിയെ ശക്തിയായി അപലപിച്ചുകൊ്- ക്രിമിനല്‍ ശിക്ഷാനിയമത്തിലെ സാധാരണ വ്യവസ്ഥകള്‍ കൊ് കൈകാര്യം ചെയ്യാവുന്ന ഒരുപകൃത്യത്തെ നാടുകടത്തല്‍ എന്ന ധൃഷ്ടമായ അധികാര ദുര്‍വിനിയോഗം കൊ് നേരിടുന്ന രീതിയിലുള്ള ദുരഹങ്കാരപ്രമത്തതയെ ശക്തിയായപലപിച്ചുകൊ്-സ്വരാജ്യയില്‍ ഡോ: ടി.എം നായര്‍ എഴുതിയ മുഖപ്രസംഗമാണ് കേരളത്തിനകത്തും പുറത്തും ആ സംഭവത്തെ പ്രഖ്യാതമാക്കിയതെന്ന ചരിത്രസത്യം രാഷട്രീയ ഗവേഷണവിദ്യാര്‍ഥികള്‍ക്കെങ്കിലും ഇന്നറിയാമോ എന്തോ!
ബാരിസ്റ്റര്‍ ജി.പി. പിള്ളയെ നിത്യസ്മരണയ്ക്കര്‍ഹനാക്കുന്ന (ഇന്നദ്ദേഹം അത്രയേറെ അറിയപ്പെടുന്ന ഒരു പേരല്ലല്ലോ) മഹത്ത്വങ്ങളില്‍ അപ്രധാനമല്ലാത്ത ഒരു പങ്കാണ് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനത്തിനുള്ളത്. തിരുവിതാംകൂറിലെ മന്നോര്‍മന്നഭരണകൂടങ്ങള്‍ തിരുവനന്തപുരത്തെ ബ്രിട്ടീഷ് റസിഡന്റിനെ കാല്‍ കവാത്തുമറക്കുകയും മദിരാശിയിലെ ബ്രിട്ടീഷ് ഗവര്‍ണ്ണറെക്കാല്‍ മോഹാലസ്യപ്പെടുകയും ചെയ്യുന്ന കാലത്ത് പ്രബുദ്ധനായ ബാരിസ്റ്റര്‍ ജി.പിയുടെ നാനാമുഖമായ പ്രവര്‍ത്തനങ്ങളുടെ അപ്രതിരോധ്യമായ ജിഹ്വയായിരുന്നു അദ്ദേഹത്തിന്റെ 'മദ്രാസ് സ്റ്റാന്റേര്‍ഡ്'. ജി.പിയുടെ പത്രത്തിന്റെ മുഖപ്രസംഗങ്ങളും പംക്തികളും തിരുവിതാംകൂര്‍ ജനതയുടെ രാഷ്ട്രീയബോധത്തിലും ഉാക്കിയ ചലനങ്ങളുടെ-ചിരസ്ഥായിയായ മഹാഫലങ്ങളുളവാക്കിയ ചലനങ്ങളുടെ കാര്യമാണ് പറയുന്നത്-നൂറിലൊരംശം സാധിക്കാന്‍; - വാക്യം മുഴുമിപ്പിക്കാതിരിക്കുന്നതു ഭംഗിയും ബുദ്ധിയുമാണെന്നു കരുതി അതിനു മുതിരുന്നില്ല. തിരുവനന്തപുരത്ത് വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ ഭരണതലത്തിലെ പാകക്കേടുകളെ തുറന്നുകാണിച്ചു കൊുള്ള ഇംഗ്ലീഷ് പത്രലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ ജി.പി പിള്ള 'കൊച്ചിന്‍ ആര്‍ഗ്ഗസ്' എന്ന പത്രത്തിലെഴുതിയ ഒരു ലേഖനത്തിന്റെ പേരിലാണ് തിരുവിതാംകൂറില്‍ നിന്ന് വെളിക്കാക്കപ്പെട്ടതും, മദിരാശിയില്‍ ഒരു പ്രവാസിയായി കഴിഞ്ഞുകൊ് തന്റെ ഉന്നതബിരുദങ്ങള്‍ നേടുന്നതോടൊപ്പം തന്റെ നാനാമുഖപ്രവര്‍ത്തനങ്ങള്‍ വഴി തിരുവിതാംകൂറില്‍ രാഷ്ട്രീയാസ്വസ്ഥതയുടെ പ്രഥമബീജങ്ങള്‍ വിതച്ചതും. അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്രാസ് സ്റ്റാന്റേര്‍ഡ് തിരുവിതാംകൂറിലെ മാധവറാവു ഭരണകൂടത്തിന് ഒടുങ്ങാത്ത തലവേദനയായിരുന്നു. എന്തിന്റെ പേരിലായാലും നാടുകടത്തപ്പെട്ടാല്‍ വിപുലമായ ജനകീയപ്രശസ്തി ലഭിക്കുന്ന നമ്മുടെ നാട്ടില്‍ രാഷ്ട്രീയ റിബല്‍ എന്ന നിലയില്‍ നാടുകടത്തപ്പെട്ട ബാരിസ്റ്റര്‍ ജി.പി.യ്ക്ക് ആ നിലയിലുള്ള ജനകീയഖ്യാതി പോലും ലഭിക്കാതെ പോയതെന്തുകൊെന്നുള്ളതു മറുപടി പറയാന്‍ പ്രയാസമുള്ള ഒരു പ്രശ്‌നമാണ്. ഒരുപക്ഷേ ഹൃദയഘടനയിലും കാഴ്ചപ്പാടിലും സമകാലത്തെ മറികടന്നു കൈവരിച്ചിരുന്ന വിശാലതയാവാം മഹാനായ ജി.പി. പിള്ളയെ ഉടമപ്പെടാനുള്ള ഉല്‍സാഹം കേരളത്തിലെ ഒരു പ്രത്യേക ജനവിഭാഗത്തിനും ഇല്ലാതാക്കാന്‍ കാരണം.
ഇംഗ്ലീഷില്‍ പത്രപ്രവര്‍ത്തനം നടത്തിയ പത്രാധിപപ്രജാപതിമാര്‍ കൂടിയായ ര് കേരളീയമഹാപുരുഷന്മാരുടെ കാര്യമാണ് മുകളില്‍ വിവരിച്ചത്. മലയാള പത്രപ്രവര്‍ത്തനത്തിന്റെ ആദ്യകാല ചരിത്രങ്ങളിലേക്കു വരുമ്പോഴും അനന്യസാധാരണമായ ഹൃദയമേന്മയും പ്രാഗല്ഭ്യവും പ്രകടിപ്പിച്ച പത്രാധിപന്മാരുടെ പേരുകള്‍ പലതുമു്. സ്വച്ഛമായ ഹൃദയവും വിപുലമായ വിജ്ഞാനസമ്പത്തും കഴിവുറ്റ തൂലികകളും ആദര്‍ശ സുഭഗമായ നിര്‍ഭീകരതയും കൊ് അവനവന്‍ പത്രാധിപത്യം വഹിച്ച പത്രത്തിന്റെ പേര് സ്വന്തം പേരായി പിടിച്ചു പറ്റിയവരാണ് അവരില്‍ പലരും. കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും 'കേരളസഞ്ചാരിയും' ഇന്ന് ഒരു ചരിത്ര കൗതുകം പോലുമാണെന്നു തോന്നുന്നില്ല. മലയാളസാഹിത്യത്തിന്റെ ചരിത്രത്തിലും കേരളീയപത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലും പ്രാതഃസ്മരണീയമായ പേരുകളില്‍ ഒന്നുതന്നെയാണ് ശ്രീ സി. അച്യുതമേനോന്‍ (മുന്‍ മുഖ്യമന്ത്രി അച്യുതമേനോനല്ല). കവിയെന്ന നിലയിലുള്ള വലിയ യശസും സമുദായ നേതാവെന്ന നിലയിലുള്ള വന്‍പ്രസക്തിയും കുമാരനാശാനെന്ന അതിപ്രഗല്ഭനായ പത്രാധിപരുടെ പത്രാധിപത്യ ചരിത്രമാകെ വിഴുങ്ങിക്കളഞ്ഞിരിക്കുകയാണ്. പക്ഷേ, വിജ്ഞാനത്തിന്റെ നാനാമുഖത്വത്തില്‍, കാഴ്ചപ്പാടിന്റെ വിസ്തൃതിയില്‍, വിട്ടുവീഴ്ചയില്ലാത്ത നിഷ്പക്ഷതയില്‍- ഇവയിലെല്ലാം കിടയറ്റ ഒരു പത്രാധിപരായിരുന്നു കുമാരനാശാന്‍ എന്ന സത്യത്തിന്ന് ഇന്ന് അപൂര്‍വമായെങ്കിലും ശേഷിച്ചുള്ള 'വിവേകോദയ'ത്തിന്റെ ഫയലുകള്‍ സാക്ഷി പറയും. ഒന്നൊഴിയാതെ ഇവര്‍ക്കോരോരുത്തര്‍ക്കും ഒരു പ്രത്യേകതയു്. അവരാരും ഒരു തൊഴിലായി പത്രാധിപത്യം വഹിച്ചവരോ പത്രാധിപത്യ പദവിയുടെ മേന്മ മോഹിച്ചു പത്രാധിപന്മാരായവരോ അല്ല. വലിയ സിദ്ധികളും വലിയ അംഗീകാരവും സ്വായത്തമാക്കിയിരുന്ന ഈ വലിയ മനുഷ്യര്‍ സ്വന്തമായ നേട്ടങ്ങള്‍ മുതലിറക്കി ജനസേവന സമര്‍ഥമായ പത്രാധിപത്യങ്ങളുടെ കുരിശുകള്‍ ഭേസിയവരാണ്.
പേരുകളുടെ മുഴുവന്‍ പട്ടിക, ചരിത്രസത്യത്തിനു നിരക്കുന്ന രീതിയില്‍ ക്രോഡീകരിക്കുക എന്റെ ഈ ലേഖനത്തിന്റെ ലക്ഷ്യമല്ല. വേത്ര നിഷ്കര്‍ഷിച്ചിരുന്നെങ്കില്‍ വിഭവങ്ങള്‍ സമാഹരിക്കുവാന്‍ കഴിയുമായിരുന്ന മഹാന്മാരായ ഈ പത്രാധിപന്മാര്‍ തുടങ്ങിയ പത്രങ്ങള്‍ ഒന്നുപോലും ഇന്ന് നിലവിലില്ല എന്ന സത്യവും അവരുടെ ജീവിതകാലത്തുതന്നെ ആ പത്രങ്ങള്‍ മിക്കതും നിന്നുപോയി എന്ന വസ്തുതയും നമ്മുടെ പത്രപ്രവര്‍ത്തനരംഗത്തെ സംബന്ധിച്ചുന്നയിക്കുന്ന ചില പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂുക മാത്രമാണെന്റെ ലക്ഷ്യം. പത്രാധിപസംജ്ഞക്ക് മലയാള ഭാഷയില്‍ സംഭവിച്ചു കൊിരിക്കുന്ന ഭാവപ്പകര്‍ച്ചയെ മറ്റൊരു സംജ്ഞക്കു വന്നുകൂടിയ അര്‍ഥവ്യത്യാസം ഉദാഹരണമായി പറഞ്ഞുകൊ് ഈ ലേഖനം തുടങ്ങാന്‍ കാരണംതന്നെ അതാണ്.
എന്റെ ധാരണാശക്തിയുടെ മുമ്പില്‍ ഇന്നും ഒരു സമസ്യയായി നിലനില്‍ക്കുന്ന 'മിതവാദി'യുടെ ചരിത്രവും 'സഹോദര'ന്റെ ചരിത്രവും കേരള പത്രപ്രവര്‍ത്തന രംഗത്തിന്റെ മുമ്പിലെ സമസ്യ കൂടിയാണെന്നു തോന്നുന്നു. മഹാനായ പത്രാധിപര്‍, പത്രപ്രവര്‍ത്തനം, പത്രപ്രവര്‍ത്തനമാകുന്ന വ്യവസായം എന്നീ മൂന്ന് ഘടകങ്ങളുടെ സന്ധിബന്ധങ്ങളെ സ്പര്‍ശിച്ചാവാം ഈ സമസ്യയുടെ നില്‍പ്. 'മിതവാദി'യുടെ കാര്യം ആദ്യം പറയട്ടെ. കേരളീയ സാമൂഹിക നവോത്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളായ സി.കൃഷ്ണന്‍ സ്ഥാപിച്ച പത്രമാണ് മിതവാദി. പാശ്ചാത്യ ലിബറലിസ്റ്റ് ചിന്താഗതികളുമായി ഗാഢമായി പരിചയപ്പെട്ടിരുന്ന സി. കൃഷ്ണന്‍ (ബി.എ.ബി.എല്‍.) കളങ്കമറ്റ ആദര്‍ശധീരതയും അഭിപ്രായ ധീരതയുമുള്ള ഒരു വ്യക്തി മാത്രമായിരുന്നില്ല. അതിസമ്പന്നമായ ഒരു കുടുംബത്തിലെ പ്രധാന പിന്മുറക്കാരനായിരുന്ന അദ്ദേഹം സമുദായപ്രവര്‍ത്തനം, അഭിഭാഷകവൃത്തി എന്നിവക്കു പുറമെ വ്യാവസായിക രംഗത്തില്‍ താല്‍പര്യം പുലര്‍ത്തിയിരുന്ന ആള്‍കൂടിയാണ്. കോഴിക്കോട്ടെ 'എമ്പയര്‍' ബാങ്കിന്റെ സ്ഥാപകനായ അദ്ദേഹത്തിന് മൂലധനസമാഹരണത്തിന് കഴിവില്ലെന്നോ വ്യാവസായിക പ്രശ്‌നങ്ങളെക്കുറിച്ച് നിശ്ചയമില്ലെന്നോ ഒരാള്‍ക്കും പറയാന്‍ സാധ്യമല്ല. തനിക്ക് വിശ്വാസപ്പെട്ട ആദര്‍ശങ്ങളുടെ പ്രചാരണത്തിനും പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും വേിയാണ് ഇംഗ്ലീഷിലും മലയാളത്തിലും ശക്തമായ ഭാഷയില്‍ എഴുതാന്‍ കഴിവുായിരുന്ന വിജ്ഞനായ സി. കൃഷ്ണന്‍ 'മിതവാദി' എന്ന പത്രം തുടങ്ങിയത്. പത്രത്തിന്റെ നടത്തിപ്പില്‍ മാത്രമല്ല നിലനില്‍പിലും ആ പത്രാധിപര്‍ ശ്രദ്ധാലുവായിരുന്നു എന്നതിന്റെ തെളിവാണ് താന്‍ സ്ഥാപിച്ച 'എമ്പയര്‍ പ്രസ്' ഏറ്റവും മികച്ച രീതിയില്‍ നടത്താന്‍ വേി സ്വന്തം മകനെ ജര്‍മ്മനിയില്‍ പരിശീലനത്തിനയച്ചത്. 'മിതവാദി'യുടെ ചില വിശേഷാല്‍പ്രതികള്‍ കുപിടിക്കാനുള്ള ഭാഗ്യം എനിക്കുായിട്ടു്. ഇന്നത്തെ നിലവാരം വച്ചുനോക്കിയാല്‍ പോലും ഒന്നാന്തരം എന്നു വിശേഷിപ്പിക്കാവുന്നത്ര മികച്ച ലേഔട്ടും പ്രിന്റിങ്ങുമാണ് ആ പ്രസിദ്ധീകരണങ്ങളുടേത്. ഇതൊക്കെയായാലും
സി.കൃഷ്ണന്റെ പേര് 'മിതവാദി സി. കൃഷ്ണന്‍' എന്നാക്കി പരിഷ്കരിച്ചുകൊ് മിതവാദിപത്രം നിന്നു പോവുകയാണുായത്. നല്ല സജ്ജീകരണങ്ങള്‍, സ്വന്തമായി നല്ല പ്രസ്സ്, പത്രപ്രസാധനത്തിന്റെ അടിസ്ഥാനത്തെക്കുറിച്ച് നല്ല ബോധം; ഇതെല്ലാമുായിട്ടും പ്രഖ്യാതമായ നിലയില്‍ പല കൊല്ലം നടന്ന 'മിതവാദി' വാരിക നിന്നുപോകാന്‍ കാരണം എന്താണ്? പത്രപ്രവര്‍ത്തനം, പത്രപ്രവര്‍ത്തന വ്യവസായമെന്ന നിലക്ക് വളരാന്‍ തുടങ്ങിക്കഴിഞ്ഞിരുന്ന ആ കാലത്തുതന്നെ മഹാനും ആദര്‍ശവാദിയുമായ പത്രാധിപരും പത്രവ്യവസായവും തമ്മിലുള്ള വൈരുദ്ധ്യം പ്രകടമായി തുടങ്ങിയിരുന്നതാണോ മിതവാദിയുടെ പതനത്തിനു കാരണം? ഏതായാലും പത്രാധിപരുടെ പേരിനു പര്യായമായി നിത്യജീവിതം വരിച്ചുകൊ് മിതവാദി പത്രം മരിക്കുകതന്നെ ചെയ്തു.
'സഹോദരന്‍' എന്നപേരില്‍ മാത്രമറിയപ്പെടുന്ന സഹോദരനയ്യപ്പന്റെ പത്രപ്രവര്‍ത്തന ചരിത്രവും ഇതേ ചോദ്യങ്ങള്‍ തന്നെയാണ് ഇന്നത്തെ പത്രപ്രവര്‍ത്തന രംഗത്തെക്കുറിച്ചുന്നയിക്കുന്നത്. ഒന്നിലേറെ നിലകളില്‍ വിഖ്യാതനായിരുന്ന സഹോദരനയ്യപ്പന് മഹാനായ ഒരു പത്രാധിപരെന്ന പദവി യാതൊരാളും നിഷേധിക്കുമെന്നു തോന്നുന്നില്ല. പത്രാധിപരെന്ന നിലയില്‍ അദ്ദേഹത്തിന്റെ മേന്മകള്‍ ഇവിടെ പ്രതിപാദിക്കുന്നത് ഔചിത്യക്കേടായേക്കും. അതുകൊതിന് മുതിരുന്നില്ല. സി. കൃഷ്ണനെപ്പോലെ സമ്പന്നനോ വ്യവസായ ബോധമുള്ളയാളോ ആയിരുന്നില്ല സഹോദരനയ്യപ്പന്‍. പക്ഷേ, നിരുപമസമ്പന്നമായ മനസും അപൂര്‍വ്വലബ്ധമായ തൂലികയും വജ്രംപോലെ ഉറപ്പും ദീപിതിയുമുള്ള ആദര്‍ശനിഷ്ഠയും തികഞ്ഞ ഒരാളായിരുന്നു പത്രാധിപരായ കെ. അയ്യപ്പന്‍. 'മാതൃഭൂമി' ആഴ്ച്ചപ്പതിപ്പായി കോഴിക്കോട്ടു നിന്നും പ്രസിദ്ദീകരണം തുടങ്ങുന്നതിനും അഞ്ചുകൊല്ലം മുമ്പ് പ്രസിദ്ധീകരിച്ചു തുടങ്ങിയതാണ് സാമൂഹ്യമണ്ഡലത്തില്‍ പല കൊടുങ്കാറ്റുകളും അഴിച്ചുവിട്ട 'സഹോദരന്‍' വാരിക. പ്രസിദ്ധീകരണം തുടങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കകം സ്വന്തമായ ഒരു അച്ചുകൂടത്തിന്റെ ഭദ്രതയും 'സഹോദരന്‍' വാരികക്ക് അവകാശപ്പെടാന്‍ കഴിഞ്ഞു. നമ്മുടെ സാമൂഹിക മണ്ഡലത്തിലും ചിന്താമണ്ഡലത്തിലും ഇത്രയേറെ ചലനങ്ങള്‍ സൃഷ്ടിച്ച വേറൊരു പത്രപ്രസിദ്ധീകരണം ഇല്ലെന്ന സത്യം എല്ലാവര്‍ക്കും അറിയില്ലെങ്കിലും അതറിയാവുന്ന വളരെപേര്‍ ഇന്നും കേരളത്തിലു്. പക്ഷേ 'സഹോദരനയ്യപ്പനെക്കാള്‍' പലവര്‍ഷം മുമ്പ് 'സഹോദരന്‍' വാരിക ചരമമടയുകയാണ് ചെയ്തത്.
ഈയിടെ യാത്രക്കിടയില്‍ ശ്രീ. പി. എന്‍. കൃഷ്ണപിള്ളയുമായി സംസാരിക്കുമ്പോള്‍ 'സഹോദരനു'മായി സ്വന്തം വിദ്യാര്‍ത്ഥിജീവിതകാലത്തുായിരുന്ന ഒരു വേഴ്ച വികാരവായ്‌പോടെ അദ്ദേഹം അനുസ്മരിക്കുകയുായി. തിരുവനന്തപുരത്ത് നിന്ന് അന്ന് പ്രസിദ്ധീകരിക്കപ്പെട്ടുകൊിരുന്ന 'മലയാളി' എന്ന പത്രത്തിന്റെ ലേഖകന്‍ എന്ന നിലയിലുള്ള വരുമാനം അവലംബിച്ചാണ് താന്‍ അന്ന് ബി. എല്‍-ന് ചേര്‍ന്നു പഠിച്ചു തുടങ്ങിയതെന്ന് പി. എന്‍. അനുസ്മരിച്ചു. മുന്നറിയിപ്പൊന്നുമില്ലാത്ത രീതിയില്‍ അതില്‍നിന്ന് താന്‍ വെളിക്കായപ്പോള്‍ തന്റെ നിയമപഠനം മാത്രമല്ല ഭക്ഷണം വരെ കുഴപ്പത്തിലായി. ഈ പ്രയാസസ്ഥിതിയറിഞ്ഞ അയ്യപ്പന്‍ തന്റെ 'സഹോദരന്‍' ആഴ്ചപ്പതിപ്പിലേക്ക് പതിവായി റിപ്പോര്‍ട്ടുകളും ലേഖനങ്ങളും അയച്ചുകൊടുക്കാന്‍ സ്‌നേഹപൂര്‍വം നിര്‍ദേശിച്ചുവെന്നും പ്രതിമാസം 20 രൂപവീതം അതിനു പ്രതിഫലമായി നല്‍കിക്കൊിരുന്നുവെന്നും അങ്ങനെയാണ് ആ ജീവിതപ്രതിസന്ധിയില്‍
നിന്ന് താന്‍ കരകയറിയതെന്നും പറഞ്ഞുകൊ് ശ്രീ. പി.എന്‍. പറഞ്ഞ വാക്കുകള്‍ ഏതാ് അതേപടി ഞാന്‍ പകര്‍ത്തട്ടെ:
അയ്യപ്പന്‍ അന്ന് എന്നോട് റിപ്പോര്‍ട്ട് അയയ്ക്കാന്‍ ആവശ്യപ്പെട്ടത്, അങ്ങനെ ഒന്ന് പത്രത്തിന് കൂടിയേ തീരൂ എന്നതുകൊല്ല, അദ്ദേഹം അന്നെനിക്ക് പ്രതിമാസം 20 രൂപ അയച്ചുതന്നത്, പത്രത്തിനോ അയ്യപ്പനോ അതിനുള്ള കഴിവുായിട്ടുമല്ല. അയ്യപ്പന്‍ തന്നെ അന്ന് പണത്തിന് നന്നേ ക്ലേശിക്കുകയായിരുന്നു. എന്റെ പഠിപ്പ് മുടങ്ങാതിരിക്കുന്നതിനു വേി പ്രയാസപ്പെട്ടായാലും എനിക്ക് പ്രതിമാസം 20 രൂപ നല്‍കാന്‍ വേി എന്നോട് സഹോദരന് ലേഖനങ്ങളയക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു എന്നതാണ് സത്യം.
സഹോദരനെക്കാള്‍ മുമ്പെ 'സഹോദരന്‍' വാരിക മരിച്ചു. കൃഷ്ണന്‍ വക്കീലിനെക്കാള്‍ മുമ്പെ 'മിതവാദി'യും. 'സ്വരാജ്യ'യും, 'മദ്രാസ് സ്റ്റാന്റേര്‍ഡു', 'കേരളസഞ്ചാരി'യും എല്ലാം ഇന്ന് ചരിത്രത്തിലെ കൗതുകവസ്തുക്കളാണ്. അസദൃശമാഹാത്മ്യമുള്ള പത്രാധിപന്മാരായിരുന്നു അവയുടെയെല്ലാം സാരഥ്യം വഹിച്ചിരുന്നതെന്ന വസ്തുതയും ഇന്ന് ചരിത്രകൗതുകം തന്നെ. പത്രാധിപവ്യക്തികളുടെ മഹത്ത്വവും ഈ പത്രങ്ങളുടെ പതനവും തമ്മില്‍ കാരണകാര്യക്രമത്തില്‍ വല്ല ബന്ധവുമുാേ എന്ന പ്രശ്‌നം ഇന്നത്തെ പത്രവ്യവസായത്തിന്റെ പശ്ചാത്തലത്തില്‍ വെച്ച് ചിന്തിച്ചുത്തരം കാണേ പ്രശ്‌നമാണെന്നു തോന്നുന്നു.
പത്രപ്രസാധനത്തിന്റെ ആധുനികയുഗം പിറന്നത് ആദര്‍ശവാദിയായ പത്രാധിപ വ്യക്തികളുടെ ആദര്‍ശവാദത്തിന്റെ മുമ്പില്‍ ചില വലിയ വെല്ലുവിളിയുമായിട്ടാണെന്ന് തോന്നുന്നു. ആദര്‍ശവാദത്തിന്റെ പൂക്കൂടകള്‍ താഴെയിറക്കിവെച്ചു വേണമായിരുന്നു ഈ വെല്ലുവിളികളുമായുള്ള മല്പിടത്തം. ഈ സാഹചര്യത്തിന്റെ ഫലമാണ് പ്രവൃദ്ധമായ മലയാളപത്ര പ്രവര്‍ത്തനരംഗത്തില്‍ പത്രാധിപര്‍ എന്ന സംജ്ഞയ്ക്കു സംഭവിച്ചുകൊിരിക്കുന്ന ഭാവപരിവര്‍ത്തനം; മുകളില്‍ വിവരിച്ച ചരിത്രസ്മരണീയമായ പത്രങ്ങളുടെ മരണം അതേ പ്രക്രിയയുടെ ഫലമാണെന്നും തോന്നുന്നു.

No comments:

Post a Comment

[b]