Sunday, October 17, 2010

ദുരന്തബോധം സി. വി. സാഹിത്യത്തില്‍ - ഡോ. സി. ബഞ്ചമിന്‍

അധികാരം പിടിച്ചെടുക്കാനുള്ള ശ്രമവും അത് സംബന്ധിച്ച ഉപജാപങ്ങളുമാണ് സി. വിയുടെ നോവലുകളിലെ അടിസ്ഥാന പ്രമേയം. അവയെ രാഷ്ട്രീയനോവല്‍ എന്നു വിശേഷിപ്പിക്കാന്‍ ചിലരെങ്കിലും തയ്യാറായത് അതുകൊാണ്. ഒട്ട് വീരാരാധനാമനോഭാവത്തോടെ ഭൂതകാലത്തേയ്ക്കുറ്റു നോക്കുന്ന സി.വി ചരിത്രത്തെ ഭാവനാത്മകവും കലാത്മകവുമായി പുനഃസൃഷ്ടിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ഥ ചരിത്രത്തിന്റെ അംശം കുറവായിരുന്നിട്ടും അവയെ ചരിത്രനോവലിന്റെ പരിധിയില്‍ പെടുത്തുന്നതിന് കാരണമതത്രെ. എന്നാല്‍ ഈ രാഷ്ട്രീയ വടംവലികള്‍ക്കു പിന്നില്‍ സംഘര്‍ഷാത്മകമായ സാമൂഹിക ബന്ധങ്ങളുടെ ഒരുതലം കൂടിയു്. കെട്ടുപിണഞ്ഞു കിടക്കുന്ന ഈ രു തലങ്ങളും ദുരന്തങ്ങളുടെ സാന്നിദ്ധ്യം കൊ് ഭാവനാസമ്പന്നമായിരിക്കുന്നു. ഇതിവൃത്ത ശില്പത്തിന്റെ ഭദ്രതയോ കഥാപാത്രരചനയുടെ അവികലതയോ അല്ല, സി.വി. പ്രകടിപ്പിക്കുന്ന സവിശേഷമായ ദുരന്താവബോധമാണ് ആ രചനകളെ കാലാതിവര്‍ത്തിയാക്കുന്നത് എന്നുപറഞ്ഞാലും അതൊരതിവാദമാകുകയില്ല. സി.വി.യുടെ ദര്‍ശനത്തിനടിസ്ഥാനം ദാക്ഷിണ്യമില്ലാത്ത ദൈവനീതിയുടെ നിര്‍വഹണത്തെക്കുറിച്ചുള്ള അവബോധമാണെന്ന കെ.ഭാസ്കരന്‍ നായരുടെ നിരീക്ഷണം ഈ സത്യത്തിലേക്കാണ് വിരല്‍ ചൂുന്നത്.
ജീവിതത്തെ ഗൗരവപൂര്‍വം നിരീക്ഷിക്കുന്ന ആര്‍ക്കും അതിന്റെ ദൗരന്തികസ്വഭാവത്തിനു നേരെ കണ്ണടയ്ക്കുക സാധ്യമല്ല. ജീവിതത്തെ സംബന്ധിച്ച സാര്‍വലൗകികമായ ഈ പ്രത്യേകത മനസിലാക്കാനും വ്യാഖ്യാനിക്കാനുമുള്ള ധൈഷണികമായ യത്‌നമാണ് ദുരന്തനാടകങ്ങളുടെയും ദുരന്തകാവ്യങ്ങളുടെയും പിന്നിലുള്ളത്. ദുരന്താനുഭവത്തിനു അരിസ്റ്റോട്ടില്‍ നിയതമായൊരു ലക്ഷണം കല്‍പിച്ചിട്ടു്. പില്‍ക്കാലത്ത് എഫ്. എല്‍. ലൂക്കാസിനെപ്പോലുള്ള വിമര്‍ശകര്‍ ഈ നിര്‍വചനത്തെ വളരെ വിശാലമാക്കിയിട്ടു്. സാമാന്യമായ അര്‍ഥത്തില്‍ ജീവിതത്തിലെ യാതനാനുഭവങ്ങളെയെല്ലാം ദുരന്തത്തിന്റെ പരിധിയിലൊതുക്കാവുന്നതാണ്. ആഹ്ലാദത്തോടൊപ്പം ദുഃഖത്തിനും ജീവിതത്തിലുള്ള അനി
വാര്യമായ പ്രസക്തിയാണ് ദുരന്തകാവ്യം സമര്‍ഥിക്കുന്നത്. യാതനാനുഭവത്തിനു കാരണം യുക്തിപരമായ വ്യാഖ്യാനത്തിന് പിടിതരാത്ത അമാനുഷികമായ, ഏതെങ്കിലും ശക്തി വിശേഷമാവാം. നാം അതിനെ വിധിയെന്നു വിളിക്കുന്നു. ചിലപ്പോള്‍ കഥാപാത്രത്തിന്റെ സ്വഭാവനിഷ്ഠമായ എന്തെങ്കിലും വൈലക്ഷണ്യമാവാം യാതനയ്ക്ക് നിദാനം. ആസൂത്രണത്തില്‍ സംഭവിക്കുന്ന പാളിച്ചയും ദുരന്തകാരണമാകാവുന്നതാണ്. സി.വി.യുടെ ചരിത്ര നോവലുകളില്‍ ഇത്തരം യാതനാനുഭവങ്ങള്‍ ധാരാളമായി കാണാം. അവയില്‍ നിന്ന് തെളിഞ്ഞു വരുന്ന ദുരന്താവബോധം വിശദമാക്കുകയാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം.
ക്ലാസിക്കല്‍ സങ്കല്പമനുസരിച്ച് ഒരു സംഭവം ദുരന്തമാണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കുന്നത് കഥാനായകന്റെ വ്യക്തിത്വമാണ്. ഒരിക്കലും തെറ്റുപറ്റാന്‍ സാധ്യതയില്ലാത്ത അവികലമായ വ്യക്തിത്വമുള്ള ഒരാളുടെ പതനം ദുരന്തമാകുന്നില്ല. നിര്‍ദ്ദോഷമല്ലെങ്കിലും നന്മയുക്തമായ വ്യക്തിത്വമാണ് ദുരന്തകഥാപാത്രത്തിനു വേത്. ഈ അര്‍ഥത്തില്‍ സി.വി.യുടെ ഏതെങ്കിലും കഥാപാത്രത്തെ ദുര്‍കഥാപാത്രമെന്നു വിശേഷിപ്പിക്കാമോ? പെട്ടെന്ന് നമ്മുടെ മനസില്‍ തെളിയുക സുഭദ്രയുടെ ദൃഢവും പ്രഭാപൂര്‍ണ്ണവുമായ മുഖമായിരിക്കും. തെറ്റിദ്ധാരണകളും അപവാദങ്ങളും കൊ് കളങ്കിതമാണെങ്കിലും അവളുടെ നന്മ അനിഷേധ്യമാണ്. പാറുക്കുട്ടിയോടുള്ള അകളങ്കമായ സ്‌നേഹവും അവികലമായ രാജഭക്തിയും ഏത് പ്രതികൂല സാഹചര്യത്തെയും അതിവര്‍ത്തിക്കാന്‍ പോന്ന മനഃസ്ഥൈര്യവും ആ വ്യക്തിത്വത്തെ സമുജ്ജ്വലമാക്കുന്നു. എന്നാല്‍ വിധിഹതമായ ആ ജീവിതത്തില്‍ ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ എത്രയോ വിരളമാണ്. താന്‍ ആര്‍ക്കുവേിയാണോ കുലദ്രോഹത്തിനു മുതിര്‍ന്നത് ആ യുവരാജാവുപോലും അവളെ ആദ്യം അവിശ്വസിക്കുകയാണ് ചെയ്തത്. ഒരു ഡിറ്റക്ടീവിന്റെ പാടവത്തോടെ ശത്രുപക്ഷത്തിന്റെ ഗൂഢതന്ത്രങ്ങള്‍ മുഴുവന്‍ ഗ്രഹിക്കുന്ന ആ ബുദ്ധിമതി തന്റെ ജീവിതലക്ഷ്യങ്ങള്‍ നിസ്തന്ദ്രമായ പ്രയത്‌നത്തിലൂടെ സാക്ഷാത്കരിക്കുന്നു. സ്വഭര്‍ത്താവിന്റെ പശ്ചാതാപാര്‍ദ്രമായ മുഖം ഒരു നോക്ക് കാണുകയും അജ്ഞാതരായിരിക്കുന്ന പിതാവിനെയും സഹോദരനെയും തിരിച്ചറിയുകയും ചെയ്യുന്ന വികാരഭരിതമായ നിമിഷത്തിലാണ് കുടമണ്‍പിള്ളയുടെ വാളിന് അവള്‍ ഇരയാകുന്നത്. ശരിയെന്ന് തനിക്ക് ഉത്തമബോധ്യമുള്ള കാര്യത്തിനുവേി കഠിനമായി പ്രയത്‌നിച്ചതിന്റെ ഫലമെന്നോണം സ്വന്തം അമ്മാവന്റെ കൈകൊ് മരിക്കേി വരിക; ദുരന്തത്തിന്റെ മുഴുവന്‍ അര്‍ഥവ്യാപ്തിയും ഗാംഭീര്യവും ആ ജീവിതാന്ത്യത്തിനു്. രാമരാജബഹദൂറിലെ നാഗന്തളി നമ്പൂതിരിയുടെ ജീവിതം ദുരന്താനുഭവത്തിന്റെ കാര്യത്തില്‍ ഇതിനോടടുത്തുനില്‍ക്കുന്നു. ഗര്‍ഭിണിയായ നങ്ങയ്യാന്തര്‍ജ്ജനത്തെ പിണ്ഡംവച്ചു പുറത്താക്കാന്‍ അയാള്‍ നിര്‍ബന്ധിതനായത് മാങ്കാവില്‍ മാധവിയമ്മയുടെ ഉപജാപഫലമായാണ്. അതുകൊു തന്നെ ആ ദുഷ്കര്‍മ്മത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അദ്ദേഹത്തിനില്ല. സാത്വികനായ ആ മഹാവൈദ്യത്തിന് താനൊരിക്കലും കിട്ടില്ലാത്ത മകളെ തികച്ചും പ്രാകൃതമായ ഒരു പശ്ചാത്തലത്തില്‍ കാണാന്‍ ഇടവരുന്നു. രക്ഷപ്പെടുത്താനാവാത്തവിധം മനസ് തകര്‍ന്ന അവളുടെ മുന്നില്‍ അദ്ദേഹത്തിന്റെ വൈദ്യശാസ്ത്രപടുത്വം ദയനീയമായി പരാജയപ്പെടുന്നു. വിതുമ്പുന്ന ഹൃദയത്തോടെ, നിറഞ്ഞ മിഴികളോടെ മടങ്ങിപ്പോകുന്ന നമ്പൂതിരി അനുഭവിക്കുന്ന ആത്മവ്യഥ അവാച്യമാണ്. ഇവിടെ ദുരന്തം മരണമായല്ല, ആത്മാവില്‍ നീറിപ്പിടിക്കുന്ന കെട്ടടങ്ങാത്ത വ്യഥയായാണ് പ്രത്യക്ഷപ്പെടുന്നത്. കുഞ്ചൈക്കുട്ടിക്കാര്യക്കാരുടെ ജീവിതാന്ത്യത്തിനുമു്, ദുരന്തഛായ. രാജ്യത്തോടും രാജാവിനോടുമുള്ള അസദൃശ്യമായ ആത്മാര്‍ഥതയും സഹജമായ കാര്യശേഷിയും കാര്യക്കാരുടെ വൃക്തിത്വത്തിനു ഔന്നത്യമരുളുന്നു. ആ ആത്മലബിക്കു ഒരു ദുരന്തത്തില്‍ കവിഞ്ഞ മഹത്വമു്. ഭയവും കരുണവുമല്ല അവയെ അതിവര്‍ത്തിക്കുന്ന പവിത്രോദാരമായ ഒരു വൈകാരികാനുഭവമാണ്, അതുളവാക്കുന്നത്. ദുരന്തത്തിന്റെ നിര്‍വചനപരിധിക്കുമപ്പുറമാണു അതിന്റെ സ്ഥാനം എന്നര്‍ഥം.
ഈ ദുരന്തങ്ങള്‍ക്കുവിധേയരാകുന്ന കഥാപാത്രങ്ങള്‍ അടിസ്ഥാനപരമായി നല്ലവരാണ്. മൂന്നുപേരെയും ദുരന്തത്തില്‍ നിന്നു കരകയറ്റാന്‍ സി.വി മനപൂര്‍വം ശ്രമിക്കുന്നുമില്ല. ഇവിടെ ദുരന്തം വന്നവഴി സൂക്ഷ്മമായി ഒന്നു പരിശോധിച്ചാല്‍ അവരുടെ കര്‍മ്മങ്ങളിലാവും നമ്മുടെ ശ്രദ്ധചെന്നുനില്‍ക്കുക. സി.വി.യെപോലെതന്നെ രാജപക്ഷത്താണ് സുഭദ്രയും നില്‍ക്കുന്നത്. എന്നാല്‍ അവള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ആത്മഹത്യാപരമായ ഒരംശമു്. രാജാവിനെ തുണയ്ക്കാന്‍ ചെയ്യുന്ന ഓരോ കര്‍മ്മവും സ്വന്തം കുലത്തിന് കുഴി തോുന്നതായിരുന്നു. ഈ വിഭീക്ഷണത്ത്വത്തിനു ലഭിച്ച ശിക്ഷയാണ്, അവളെ ഗ്രസിച്ചുകളയുന്ന ദുരന്തം. നിഷ്കളങ്കയും ഗര്‍ഭിണിയുമായ പത്‌നിയെ നാട്ടാചാരത്തിന്റെയും യാഥാസ്ഥിതിക സദാചാരബോധത്തിന്റെയും അനുശാസനം കേട്ട് നിര്‍ദ്ദയം കയ്യൊഴിഞ്ഞതിന്റെ ശിക്ഷയാണ് നാഗന്തളി നമ്പൂതിരി അനുഭവിക്കുന്നത്. കാര്യക്കാരുടെ ആത്മാഹൂതിക്ക് ആദര്‍ശത്തിന്റെ പരിവേഷമു്. അതുകൊു തന്നെ അതിനെ വെറുമൊരു ദുരന്തമായിക്കരുതുക വയ്യെന്നു പറഞ്ഞു. എന്നാല്‍ മറ്റൊരു വീക്ഷണകോടിയിലൂടെ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ നന്മതന്നെയാണ് ഇത്തരമൊരന്ത്യം വരുത്തിക്കൂട്ടിയതെന്ന് ബോധ്യമാകും. അത്യന്തം നിസ്വാര്‍ത്ഥമായ രാജ്യസ്‌നേഹം - ആ സ്വഭാവത്തിന്റെ വിലക്ഷണതയത്രേ. വിധിയുടെ ഇടപെടലിനെന്തെങ്കിലും പ്രസക്തിയുള്ളത് നാഗന്തളി നമ്പൂതിരിയുടെ കാര്യത്തില്‍ മാത്രമാണ്. ദേവകിയുടെ ചികിത്സയ്ക്ക് അദ്ദേഹം തന്നെ നിയുക്തനാകുന്നതിന് മറ്റൊരു ന്യായവുമില്ലല്ലോ.
കുലീനനും പണ്ഡിതനും സച്ചരിതനുമായ കേശവനുണ്ണിത്താനില്‍ കാര്യമായ കളങ്കരേഖകളെന്തെങ്കിലും കത്തെുക വയ്യ. സഹജമായ അഹംഭാവവും പാണ്ഡിത്യഗര്‍വും ഇവിടെ വിസ്മരിക്കുന്നില്ല. എങ്കിലും നന്മയുക്തമായ ഒരു സാത്വികവ്യക്തിത്വമാണ് ഉണ്ണിത്താനുള്ളത്. അനന്തമുദ്രമോതിരത്തിന്റെ വിക്രയത്തോടെ ദുരന്തങ്ങളുടെ നീപരമ്പര തന്നെ അയാളെ കാത്തിരിക്കുന്നു. മരുത്വാമലയിലെ കല്ലറവാസത്തെ ഏതാാെരു ദാര്‍ശനിക മനോഭാവത്തോടെ സഹിക്കാന്‍ അയാള്‍ക്കു കഴിയുന്നു്. ആ ജീവിതം ശരിക്കും യാതനാ പൂര്‍ണ്ണമാകുന്നത് മീനാക്ഷിയേയും കേശവപിള്ളയേയും കുറിച്ചുള്ള നിരാസ്പദമായ സംശയം മനസില്‍ കടന്നുകൂടുന്നതോടെയാണ്. അതു ആ ദാമ്പത്യത്തെ നീുനീാെരു ദുഃസ്വപ്നമാക്കി മാറ്റുന്നു. ഉണ്ണിത്താനെയും മീനാക്ഷിയേയും മാത്രമല്ല ഏകസന്താനമായ സാവിത്രിയെപ്പോലും ആ യാതനയുടെ നാളങ്ങള്‍ എത്തിപ്പിടിക്കുന്നു്. പക്ഷേ നോവലവസാനിക്കുമ്പോള്‍ ആ ജീവിതം സംശയത്തിന്റെ കാറൊഴിഞ്ഞു സ്വച്ഛമാകുന്നു. ഉണ്ണിത്താനോളം കുലീനതയോ വ്യക്തിദാര്‍ഢ്യമോ അവകാശപ്പെട്ടുകൂടാ കുഞ്ചുപിരാട്ടിത്തമ്പിക്ക്. തറവാടിത്തമില്ലായ്മ സൃഷ്ടിക്കുന്ന അധമബോധമാണ് ഹരിപഞ്ചാനനയോഗികളുടെ ഉപജാപത്തിലെ കണ്ണിയാക്കി അയാളെ മാറ്റുന്നത്. തറവാടിത്തവും ചെമ്പകരാമന്‍പിള്ള സ്ഥാനവും നേടിയെടുക്കാന്‍ അയാള്‍ നടത്തിയ യത്‌നം തറവാട് കുളങ്കോരുന്നതിലാണ് പര്യവസാനിക്കുന്നത്. നാടകീയമായ സ്ഥിതി വിപര്യയത്തിലൂടെ അരത്തമ്മപിള്ളത്തങ്കച്ചിയുടെ പതിഭക്തി ഒന്ന് ഉജ്ജ്വലിപ്പിച്ചു കാണിക്കുന്നു്. ആ പ്രഭ്വിയില്‍ ദൃശ്യമാകുന്ന ശ്രദ്ധേയമായ നന്മയും അതുതന്നെ. അവരുടെ ദുരന്തം കേശവപിള്ളയുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അവരില്‍നിന്നു പരാഭവമേല്‍ക്കുന്ന വേളയില്‍ കേശവപിള്ള നടത്തുന്ന ശാപോക്തി പ്രവചനമായിത്തീരുന്നു. തറവാടുകുളങ്കോരലും തങ്കവായ് ഉപ്പുനീരു കുടിച്ചു പോകലുമൊക്കെ ഈ ശാപത്തിന്റെ നിറവേറലാണ്. ഈ ശാപസ്മരണ അരത്തമ്മപ്പിള്ളത്തങ്കച്ചിയുടെ യാതനാനുഭവത്തെ തീക്ഷ്ണതരമാക്കുന്നുുതാനും. ഒടുവില്‍ നിരാശ്രയയായിത്തീരുന്ന ആ ദമ്പതിയെ കേശവപിള്ള സ്വീകരിക്കുകയും പഴയകഥ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്നു ഊണുവിളമ്പിത്തരാന്‍ തങ്കച്ചിയെ കേശവപിള്ള നിര്‍ബന്ധിക്കുമ്പോള്‍ ദുരന്തം അതിന്റെ ഘടനാപൂര്‍ണമായ പൂര്‍ണത കൈവരിക്കുന്നു. പക്ഷേ ഈ പൂര്‍ണത മനപൂര്‍വം വരുത്തിക്കൂട്ടിയതാണ്. എന്നല്ല, അത് കേശവ
പിള്ളയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുകയും ചെയ്യുന്നു. അതവിടെ നില്‍ക്കട്ടെ, ഇവിടെ ശ്രദ്ധിക്കേത് മറ്റുചില കാര്യങ്ങളാണ്. ഈ കഥാപാത്രങ്ങളാരും തികഞ്ഞ ദുഷ്ടന്മാരല്ല. എന്നാല്‍ അവരുടെ സ്വഭാവങ്ങളില്‍ ദൃശ്യമാകുന്ന നിസാരമല്ലാത്ത ചില വൈകല്യങ്ങള്‍ അവരുടെ ജീവിതത്തെ യാതനാപൂര്‍ണമാക്കുന്നു. കേശവപിള്ളയുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ പോലും വൈമനസ്യം കാട്ടുന്ന അസഹിഷ്ണുതയും പ്രായോഗിക ജീവിതപരിജ്ഞാനമില്ലായ്മയും ഒക്കെച്ചേര്‍ന്നാണ് ഉണ്ണിത്താന്റെ ദുശ്ശങ്കയെ ഊട്ടിവളര്‍ത്തുന്നത്. അധമബോധത്തില്‍ നിന്നുയിര്‍കൊള്ളുന്ന ഉത്കര്‍ഷേച്ഛയും അധമബോധത്തിന്റെ തന്നെ അപസാമാന്യ ആവിഷ്കാരമായ അഹന്തയുമാണ് കളപ്രാക്കോട്ടെ തമ്പിയെ അടിപ്പെടുത്തുന്നത്. സമ്പത്തിന്റെയും കുലമഹിമയുടെയും മദമാണ് അരത്തമ്മപിള്ളത്തങ്കച്ചിയുടെ പതനത്തിനു പിന്നില്‍. പക്ഷേ ഇതൊന്നും ദുഷ്ടത എന്നു വിശേഷിപ്പിക്കാവുന്ന കടുത്ത പാപങ്ങളല്ല. അതുകൊാവാം അവസരം നോക്കി നോവലിസ്റ്റ് അവരെ കൈപിടിച്ചു കരേറ്റുന്നത്. കേശവനുണ്ണിത്താന്റെ ജീവിതം കാറൊഴിഞ്ഞ് തെളിയുന്നു. തമ്പിയുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കൃതമാകുന്നു. തങ്കച്ചിയുടെ ജീവിതം സുരക്ഷിതമാകുന്നു. നല്ല മനുഷ്യരുടെ ജീവിതത്തില്‍ യാതനാനുഭവം താല്‍ക്കാലികമായ ഒരു പരീക്ഷണഘട്ടം മാത്രമായിരിക്കുമെന്ന ഉപദര്‍ശനം ഇവയ്ക്ക് പിന്നിലുന്നെു പറയാമോ?
സി.വി.യുടെ കാഴ്ചപ്പാടിനനുസരിച്ച് ദുഷ്ടകഥാപാത്രങ്ങള്‍ക്ക് ദുരന്തത്തില്‍ നിന്ന് വിമോചനമില്ല. അവരുടെ നാശം ആത്യന്തികമായിരിക്കും. ഹരിപഞ്ചാനനയോഗികളുടെയും കാളിയുടയാന്‍ ചന്ത്രക്കാറന്റെയും പെരിഞ്ചക്കോടന്‍ കുഞ്ചുമായിറ്റിപിള്ളയുടെയും ജീവിത ദുരന്തങ്ങള്‍ വ്യക്തമാക്കുന്നത് അതാണ്.
കരുത്തരായ ഈ കഥാപാത്രങ്ങള്‍ വിധിയോട് നിരന്തരം ഏറ്റുമുട്ടുകയും ആത്യന്തികമായി പരാജയം വരിക്കുകയും ചെയ്യുന്നു. പരാജയത്തിന്റെ അനിവാര്യത അറിയുമ്പോള്‍ പോലും അനുരജ്ഞനത്തിനു തയ്യാറാവുകയോ സ്വന്തം ക്രിയാപഥങ്ങളില്‍ നിന്ന് വ്യതിചലിക്കുകയോ ചെയ്യുന്നില്ല. അത്ഭുതകരമായ ഈ മനസ്ഥൈര്യവും ധീരതയുമാണ് അവരുടെ തിന്മകളെ വിസ്മരിക്കാതെ തന്നെ ഒരളവോളമെങ്കിലും അവരെ ബഹുമാനിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ഇവരില്‍ ഹരിപഞ്ചാനനയോഗികള്‍ ഒട്ടുവ്യത്യസ്തനാണ്. അസാധാരണമായ പാണ്ഡിത്യവും സര്‍ഗപ്രതിഭയും കൊനുഗ്രഹീതനായ ആ യുവാവ് തന്റെ കുലത്തോട് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കാട്ടിയ അതിക്രമങ്ങള്‍ക്ക് പകരം ചെയ്യാനാണ് എത്തിയിരിക്കുന്നത്. പ്രായോഗിക ബുദ്ധിയായ യോഗികള്‍ അതിനിഷ്ഠൂരമായ നരഹത്യകള്‍ ചെയ്യുന്നു്. ലക്ഷ്യസാധ്യത്തിന് ഏതടവ് സ്വീകരിക്കാനും അദ്ദേഹത്തിനു വൈമനസ്യം ഇല്ല. എങ്കിലും ആ വ്യക്തിത്വത്തിന്റെ കരുത്തും അധൃഷ്യതയും ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക? കേശവപിള്ളയൊഴിച്ച് രാജപക്ഷത്തുള്ള പ്രമുഖമേധാശാലികളെല്ലാം ഈ പ്രതിഭാധനന്റെ ഇച്ഛാശക്തിക്കു വിധേയരായിപ്പോയിട്ടു്. വളരെ സൂക്ഷ്മമായി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുപോലും ഓര്‍ക്കാപ്പുറത്ത് സംഭവിച്ചുപോയ ചില ചെറിയ പിഴവുകളുടെ ഫലമായി സ്വന്തം അസ്ഥിത്വം തെളിയുകയും പരാജയം സുനിശ്ചിതമാവുകയും ചെയ്യുന്നു. അനവസരത്തില്‍ അമ്മയെ കാണുകയും തിരിച്ചറിയുകയും ചെയ്തു എന്നതാണ് യോഗികളുടെ പതനത്തിനു മുഖ്യഹേതു. അത്യാവശ്യമില്ലാതെ ചെയ്ത കൊലപാതകങ്ങള്‍ ഏറ്റവുമടുത്ത സേവകന്മാരെപ്പോലും അകറ്റിക്കളയുകയും ചെയ്തു. വെടിമരുന്നു ശാലയിലെ പൊട്ടിത്തെറിയില്‍ ബലിഷ്ഠമായ ആ വ്യക്തിത്വം വെന്തുനീറുമ്പോള്‍ ഒരു നീചകഥാപാത്രത്തിന്റെ നാശം കാണുമ്പോഴുാകുന്ന ആശ്വാസമോ വ്യക്തിത്വമില്ലാത്ത ഒരു സാധാരണ മനുഷ്യന്റെ ദുരിതം സൃഷ്ടിക്കുന്ന ദയനീയതയോ അല്ല നമ്മിലുളവാകുക. ഒരു ദുരന്തകഥാപാത്രത്തിനു വേ നന്മ യോഗികള്‍ക്കില്ലെന്നു സമ്മതിക്കുമ്പോള്‍ പോലും അദ്ദേഹത്തിന്റെ പതനം വിധിയുടെ കര്‍ക്കശമായ നീതിനിര്‍വഹണം ഉണര്‍ത്തുന്ന ഭയവും കരുണവും തന്നെ നമ്മില്‍ ജനിപ്പിക്കുന്നു. അതെന്തായാലും യോഗികളുടെ യാതന മരണത്തിലാണവസാനിക്കുന്നത്. തന്റെ പ്രവര്‍ത്തന പദ്ധതി ആസൂത്രണം ചെയ്തതില്‍ വന്ന നിസാരമായ പിഴകളാണ് ഈ ദുരന്തത്തെ ത്വരിപ്പിച്ചതെന്നു പറഞ്ഞു. എന്തുകൊ് അതിധീരനും കരുത്തനുമായ ഈ കഥാപാത്രത്തിന്റെ ജീവിതം ഇങ്ങനെ കലാശിച്ചു എന്നചോദ്യത്തിന് ആ കഥാപാത്രത്തിന്റെ സഹജമായ തിന്മകളിലേക്കു വിരല്‍ചൂുകയെ നിവൃത്തിയുള്ളൂ.
കഴക്കൂട്ടത്തെ നിധി കൈക്കലാക്കുക, തിരുവിതാംകോട് ഭരിക്കുക എന്നീ ര് ലക്ഷ്യങ്ങളാണ് കാളിയുടയാന്‍ ചന്ത്രക്കാറന്റെ ജീവിതത്തെ നയിക്കുന്നത്. മാനുഷികമായ മുഴുവന്‍ തിന്മകളുടെയും മൂര്‍ത്തിയായി സൃഷ്ടിക്കപ്പെട്ട ഈ കഥാപാത്രത്തില്‍ കാണാവുന്ന ഏകനന്മ അനന്തിരവനോട് കാട്ടുന്ന വാത്സല്യമാണ്. മനുഷ്യനേയും ഈശ്വരനേയും കൂസാത്ത മൃഗപ്രായനായ ഈ മനുഷ്യന്റെ ജീവിതത്തിലും യാതനാനുഭവങ്ങള്‍ ഒഴിവാക്കാനാവാത്ത യാഥാര്‍ഥ്യമായിരിക്കുന്നു. യാതന കടന്നുവരുന്ന മാര്‍ഗ്ഗങ്ങള്‍ ഗ്രീക്ക് ട്രാജഡികളിലെ ദുരന്തകാരണങ്ങള്‍ പോലെതന്നെ ലക്ഷണയുക്തമാണുതാനും. അനന്തിരവനോടുള്ള അതിവാത്സല്യമാണ് യോഗികള്‍ നല്‍കിയ കുണ്ഡലങ്ങള്‍ അയാളെ അണിയിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിശിഷ്ടമായതെന്തും അന്യരില്‍ നിന്നും അപഹരിക്കുകയല്ലാതെ ആര്‍ക്കും ഒന്നും ദാനം ചെയ്തു ശീലമില്ലാത്ത ആ മനുഷ്യന്‍ പ്രകടിപ്പിച്ച ദുര്‍ലഭമായ ആ ഔദാര്യമാണ്, അയാളുടെ ഒടുങ്ങാത്ത മാനസികവ്യഥക്ക് കാരണമായിത്തീരുന്നത്. കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട് ബന്ധിതനാകുന്ന കേശവന്‍കുഞ്ഞിനെതിരായി സമര്‍പ്പിക്കാവുന്ന മുഖ്യതെളിവ് ആ കുണ്ഡലങ്ങളാണ്. കേശവന്‍കുഞ്ഞ് തടവിലാക്കപ്പെട്ടു എന്ന് അറിയുന്ന നിമിഷം ചന്ത്രക്കാറന്റെ മനസ്ഥൈര്യവും വീര്യവുമൊക്കെ കെട്ടുപോകുന്നു. വീട്ടുതടങ്കലില്‍ നിന്ന് അയാള്‍ അപഹരിക്കപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ ഏതാാെരുന്മാദാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു. ചന്ദ്രക്കാറന്റെ ജീവിതത്തെ യാതനയുടെ ആഴക്കയത്തിലേക്ക് പിടിച്ചുതള്ളുന്നത് അയാളുടെ തന്നെ പ്രവര്‍ത്തനത്തില്‍ സംഭവിച്ച മറ്റൊരു പിഴയാണ്. കോപാന്ധനായി ചാമുണ്ഡീ വിഗ്രഹം കൊ് കുപ്പശ്ശാരെ മര്‍ദ്ദിച്ചു കൊന്നു കഴിയുമ്പോഴാണ് കഴക്കൂട്ടത്തെ നിധിയിരിക്കുന്ന സ്ഥലം അയാള്‍ക്കു മാത്രമേ അറിയാവൂ എന്ന സത്യം വെളിപ്പെടുന്നത്. അതോടെ അക്ഷരാര്‍ഥത്തില്‍തന്നെ ചന്ത്രക്കാറന്‍ ഭ്രാന്തനാകുന്നു. കേശവന്‍കുഞ്ഞ് ഇഞ്ചിഞ്ചായി കൊല്ലപ്പെട്ടു എന്ന വ്യാജവാര്‍ത്ത ശരിയാണെന്നു ധരിച്ചു എന്തു ചെയ്യേു എന്നറിയാതെ നിബിഡാന്ധകാരത്തിലേക്ക് മറ്റൊരിരുട്ടു പോലെ ഊളിയിട്ടു മറയുന്ന ചന്ത്രക്കാറനെ കാളിപ്രഭാവഭട്ടനായി പുനരുജ്ജീവിപ്പിക്കാന്‍ സി. വിയുടെ സര്‍ഗാത്മകമായ ഇന്ദ്രജാലത്തിനു മാത്രമേ കഴിയൂ. ഇനി ഒരു ജീവിതത്തിന്റെ ദുരന്തങ്ങള്‍ കൂടി താങ്ങാനാവാത്ത വിധം തകര്‍ന്നു തരിപ്പണമാവുകയാണ്, ധര്‍മ്മരാജയുടെ അന്ത്യത്തിലെത്തുന്ന ചന്ത്രക്കാറന്‍. അതുകൊ് ആ പുനര്‍ജന്മത്തിനു വിശ്വാസ്യത നന്നേ കുറയുന്നു.
അപരിഷ്കൃതമായ ഒരു വ്യക്തിത്വമാണ് പെരിഞ്ചക്കോടന്റേത്. അയാളുടെ വാക്കും പെരുമാറ്റവും എല്ലാം അസംസ്കൃതം തന്നെ. എന്നാല്‍ ഹൃദ്യമായ ഒരു കുടുംബ ജീവിത ബന്ധം ആ വ്യക്തിത്വത്തിനു അവിശ്വസനീയമായ ചാരുത നല്‍കുന്നു. എച്മി എന്ന നങ്ങയ്യാ അന്തര്‍ജ്ജനത്തോടും തന്റെ ഔരസപുത്രിയല്ലാത്ത ദേവകിയോടും അയാള്‍ പ്രകടിപ്പിക്കുന്ന അകളങ്കമായ ഹൃദയബന്ധം പണ്ഡിതനായ കേശവനുണ്ണിത്താനെപ്പോലും ലജ്ജിപ്പിക്കാന്‍ പോന്നതാണ്. എങ്കിലും അയാള്‍ക്കുാകുന്ന ദുരന്തം നമ്മില്‍ ശക്തമായ ആഘാതം സൃഷ്ടിക്കുന്നുാേ? സംശയമാണ്. പക്ഷേ ആ ദുരന്തത്തെ അത്യന്തം പരിതാപകരമാക്കിത്തീര്‍ക്കുന്ന ഒരു വസ്തുതയു്. രാജ്യമോഹമോ ധനലാഭമോ അല്ല പെരിഞ്ചക്കോടനെ ശത്രുപക്ഷത്താക്കിയത്. തന്റെ പുത്രിയായ ദേവകിക്കു ത്രിവിക്രമകുമാരനെ ഭര്‍ത്താവായിക്കിട്ടണമെന്ന ദുരാഗ്രഹമേ അയാള്‍ക്കുള്ളൂ. അത് സാധിച്ചാല്‍ ഏതുതരത്തിലുള്ള അനുരജ്ഞനത്തിനും അയാള്‍ തയ്യാറാണ് എന്നല്ല, രാജപക്ഷത്തെ നേരിട്ടു സഹായിക്കാന്‍ പോലും അയാള്‍ക്ക് മനസു്. ഇക്കാര്യം ഒരവസരത്തില്‍ കേശവ
പിള്ളയെ ധരിപ്പിക്കുന്നുമു്. പക്ഷേ താന്‍ ആരെയാണോ തന്റെ പുത്രിയുടെ വരനായിക്കിട്ടാന്‍ ആഗ്രഹിച്ചത് ആ മനുഷ്യന്റെ തന്നെ കൈകൊ് മരിക്കേി വരുന്നു പെരിഞ്ചക്കോടന്. ഈ വിധിവൈപരീത്യം ദുരന്തത്തെ ഉത്കടമാക്കുന്നു. പെരിഞ്ചക്കോടനില്‍ നന്മയുടെ മിന്നാട്ടമു്. പക്ഷേ ദുരന്തത്തില്‍ നിന്ന് അയാളെ മോചിപ്പിക്കാന്‍ അതൊട്ടും പര്യാപ്തമാകുന്നില്ല.
ഏറ്റവും അടുത്ത ബന്ധുവില്‍ നിന്നുാകുന്ന പരാഭവമാണ് ഏറ്റവും ശക്തമായ ദുരന്താനുഭവമുളവാക്കുന്നത്. സി.വിയുടെ നോവലുകളില്‍ പ്രത്യക്ഷപ്പെടുന്ന ദുരന്താനുഭവങ്ങളുടെ പ്രധാന പ്രത്യേകതയും അതു തന്നെ. ഏറ്റവും അടുത്ത ബന്ധുക്കള്‍ പരസ്പരം നടത്തുന്ന നിഗ്രഹശ്രമങ്ങളാണ് സി.വി.സാഹിത്യത്തെ സംഘര്‍ഷാത്മകമാക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മ രാജാവിനെതിരെ കലാപം കൂട്ടുന്നതും അദ്ദേഹത്തിന്റെ സൈ്വര്യം കെടുത്തുന്നതും സ്വന്തം അമ്മാവന്റെ മക്കളാണ്. കഴക്കൂട്ടത്തു കുടുംബത്തിലെ കാരണവരായ ഹരിപഞ്ചാനനോട് ഏറ്റുമുട്ടുന്നത് ഉഗ്രന്‍ കഴക്കൂട്ടത്തു പിള്ളയുടെ ജാമാതാവായ അനന്തപദ്മനാഭന്‍ പടത്തലവനാണല്ലോ. ഹരിപഞ്ചാനനയോഗികള്‍ തന്റെ അനന്തിരവളുടെ കാമുകനായ കേശവന്‍കുഞ്ഞിനെ മരുത്വാമലയിലെ കല്ലറയിലടയ്ക്കുന്നു. സ്വന്തം തറവാടിനെ ഒറ്റികൊടുക്കുന്ന സുഭദ്ര അമ്മാവന്റെ കൈകൊു തന്നെ മരിയ്ക്കുന്നു. പെരിഞ്ചക്കോടനെ സംബന്ധിച്ച രഹസ്യങ്ങള്‍ അനാവരണം ചെയ്യുകയും അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്യുന്നത് കേശവപിള്ളയാണ്. കേശവപിള്ളയുടെ അമ്മാവന്റെ മകനാണ് പെരിഞ്ചക്കോടനെന്ന സൂചന സി.വി. നല്‍കിയിട്ടു്.
ആഹ്ലാദത്തിന്റെയോ വിജയത്തിന്റെയോ അനര്‍ഘ നിമിഷങ്ങളിലാണ് ദുരന്തങ്ങള്‍ കടന്നു വരുന്നത്. പുതിയ കുണ്ഡലങ്ങളുമണിഞ്ഞ് പതിവില്‍ക്കവിഞ്ഞ നര്‍മ്മബോധത്തോടെ സാവിത്രിയുമായി സല്ലപിക്കുമ്പോഴാണ് കേശവന്‍കുഞ്ഞിനെ ബന്ധിക്കാന്‍ ഭടന്മാരെത്തുന്നത്. ജീവിതത്തിലെ അപൂര്‍വ ചാരുതയെഴുന്ന ധന്യമുഹൂര്‍ത്തത്തിലാണ് സുഭദ്രയുടെ നേരെ വാളുയര്‍ത്തുന്നത്. കുപ്പശ്ശാരുടെ മരണം വാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നത് സല്ലാപമധുരവും ആഹ്ലാദ നിര്‍ഭരവുമായ ഒരു ഗാര്‍ഹികാന്തരീക്ഷത്തിനു സാക്ഷ്യം വഹിച്ചുകൊത്രേ.
സി.വി. യുടെ ദുരന്തദര്‍ശനത്തെ സംബന്ധിച്ച് ഈ വിശകലനത്തില്‍ തെളിഞ്ഞുവരുന്ന വസ്തുതകള്‍ എന്തൊക്കെയാണ്? യാതനാനുഭവത്തിന്റെ സാര്‍വമാനവികത സി.വി. അംഗീകരിക്കുന്നു. ഏതെങ്കിലും വിധത്തിലുള്ള യാതന ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിലനുഭവിക്കാത്ത ഒരു കഥാപാത്രത്തെ ചൂിക്കാട്ടുക വിഷമം. സജ്ജനങ്ങളുടെയും ദുര്‍ജ്ജനങ്ങളുടെയും സാത്വികരുടെയും നീചന്മാരുടെയും ജീവിതത്തില്‍ യാതനാനുഭവം ഒരുപോലെ കടന്നുവരുന്നു. അഭ്യുന്നതിയും തകര്‍ച്ചയും ജീവിതത്തിന്റെ അനുപേക്ഷണീയ ഘടകങ്ങളാണ്. എന്നാല്‍ സജ്ജനങ്ങള്‍ക്ക് ഈ യാതന ജീവിതത്തിലെ ഒരു ഋതുഭേദം മാത്രമായിരിക്കും. പാറുക്കുട്ടിയുടെ നിരാശതയും ഉത്ക്കണ്ഠയും ആഹ്ലാദകരമായ കുടുംബസൗഭാഗ്യത്തിന് വഴിമാറിക്കൊടുക്കുന്നു. കേശവനുണ്ണിത്താന്റെയും കളപ്രക്കോട്ടത്തമ്പിയുടെയും കാര്‍ത്തികതിരുനാള്‍ തമ്പുരാന്റെയുമൊക്കെ കഥകള്‍ ഇതിനുദാഹരണമാണ്. എന്നാല്‍ ദുഷ്ടന്റെ ജീവിതത്തില്‍ യാതനാനുഭവം ആത്യന്തികമായ നാശമായിത്തീരുന്നു. അന്യഥാ അവനെത്ര ഉജ്ജ്വല പ്രഭാവനായിരുന്നാലും അവന്റെ പതനം സംഭവിച്ചേ തീരൂ. പെരിഞ്ചക്കോടനും നീചന്മാരായ കോടാങ്കിയും സുന്ദരയ്യനും ഉമ്മിണിപ്പിള്ളയുമൊക്കെ ആത്യന്തികമായ നാശം ഏറ്റുവാങ്ങുന്നത് അതുകൊത്രേ. കാവ്യനീതിയെക്കുറിച്ചുള്ള നിയോക്ലാസിക് ദര്‍ശനം ഈ ദുരന്താവബോധത്തിന് പിന്നിലുന്നെു വ്യക്തം. മിക്കവാറും ധാര്‍മ്മികമായ ഒരു കാഴ്ചപ്പാടാണ് ദുരന്താവബോധത്തെക്കുറിച്ചു സി.വി.ക്കുള്ളത്. ഈ കാഴ്ചപ്പാടിനപവാദമായി ചൂിക്കാട്ടാവുന്നത് സുഭദ്രയുടെ ജീവിതം മാത്രമാണ്. അവളുടെ നന്മ അവളെ ദുരന്തത്തില്‍ നിന്ന് കരകയറ്റാന്‍ പര്യാപ്തമായില്ലല്ലോ. പക്ഷേ ഇവിടെ നാം ശ്രദ്ധിക്കാതെ പോകുന്ന ഒരു സത്യമു്. ജീവിത വീക്ഷണത്തിന്റെ കാര്യത്തില്‍ സി.വി. ഉത്പതിഷ്ണുവായിരുന്നില്ല. തറവാടും തറവാടിനോടുള്ള കൂറും സ്‌നേഹവുമൊക്കെ സി.വി.യെ സംബന്ധിച്ചിടത്തോളം വിശിഷ്ടമൂല്യങ്ങളാണ്. സുഭദ്രയുടെ നന്മകള്‍ അംഗീകരിക്കുമ്പോള്‍ തന്നെ അവളുടെ കുലദ്രോഹം ക്ഷമിച്ചുകൊടുക്കാന്‍ സി.വി.യ്ക്കു കഴിഞ്ഞില്ലെന്നതാണു സത്യം. കുലദ്രോഹവുമായി തട്ടിച്ചുനോക്കുമ്പോള്‍ അവളുടെ നന്മയ്ക്ക് നന്നേ ഭാരക്കുറവുള്ളതായാണ് സി.വി.യ്ക്ക് തോന്നിയത്. സുഭദ്രക്ക് നന്മക്ക് പ്രതിഫലമായി ഭര്‍തൃദര്‍ശനവും പിതൃദര്‍ശനവും അനുവദിക്കുകയും കുലദ്രോഹത്തിനു മരണശിക്ഷ വിധിക്കുകയുമാണ് സി. വി. ചെയ്തത്. മാര്‍ത്താണ്ഡവര്‍മ്മയിലെ ക്രിയാപദ്ധതികളെല്ലാം ഉപസംഹരിച്ചശേഷം ഇതിവൃത്തത്തിലെ ഗ്രന്ഥികള്‍ ഇഴപിരിച്ചു കാട്ടുന്ന അവസാന അദ്ധ്യായത്തില്‍ താന്‍ മറന്നുപോയ ഒരവശ്യ കര്‍മ്മം നിര്‍വഹിക്കുന്ന മട്ടിലാണ് സി.വി. കുടമണ്‍പിള്ളയുടെ കയ്യില്‍ വാള്‍ നല്‍കുന്നത്. സുഭദ്രയ്ക്ക് ആത്യന്തികമായി ദുരന്തം സംഭവിച്ചെങ്കില്‍ അതിന് കാരണം സുഭദ്ര ഒരു സത്കഥാപാത്രമല്ലെന്നതു തന്നെ. തറവാടിനോടുള്ള ഈ ആദരവ് അന്യഥാമൃഗപ്രായനായ കാളിയുടയാന്‍ ചന്ത്രക്കാറന്റെ ജീവിതാന്ത്യത്തിനു ആദര്‍ശത്തിന്റെ പരിവേഷം നല്‍കി, ദുരന്തത്തിന്റെ തീവ്രത ഒന്നു കുറയ്ക്കാന്‍ കൂടി സി.വി.യെ നിര്‍ബന്ധിച്ചു. ചന്ത്രക്കാറന്റെ ഏക നന്മ അനന്തിരവനോടും തറവാടിനോടുമുള്ള താല്‍പര്യമായിരുന്നല്ലോ. സാവിത്രിയെ ചുമലിലേറ്റി വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കുന്നതിലൂടെ തറവാടിനോടുള്ള ഉത്തരവാദിത്തമാണ് ചന്ത്രക്കാറന്‍ നിറവേറ്റിയത്. അതുകൊുതന്നെ ആ ജീവിതാന്ത്യത്തിനു ഏതാാെരാത്മബലിയുടെ പവിത്രത സി. വി. കല്പിച്ചു കൊടുക്കുകയും ചെയ്തു. അപ്പോള്‍ നന്മയെക്കുറിച്ച് നോവലിസ്റ്റിനുള്ള സങ്കല്‍പമനുസരിച്ച് സുഭദ്ര 'നല്ലവളല്ല'. ചന്ത്രക്കാറന്റെ അപരാധങ്ങള്‍ ഒരളവോളമെങ്കിലും ക്ഷന്തവ്യവുമാണ്. അങ്ങനെ നോക്കുമ്പോള്‍ തന്റെ ദുരന്താവബോധത്തിന്റെ അടിസ്ഥാനശിലയില്‍ നിന്നു സി.വി. വ്യതിചലിക്കുന്നില്ലെന്നു പറയേിവരും.

No comments:

Post a Comment

[b]