Sunday, October 17, 2010

പ്രേമവും ദാമ്പത്യവും - നിത്യചൈതന്യയതി

ഹെര്‍മന്‍ ഹെസ്സേയുടെ ഒരു കവിതയില്‍ ഞാന്‍ ഏതാ് ഇങ്ങനെ വായിച്ചു:
നീലനിശീഥിനിയില്‍,
തിരമാലകളെന്റെ തൊട്ടിലാട്ടിയപ്പോള്‍,
അര നക്ഷത്രങ്ങള്‍ കണ്ണുചിമ്മുമ്പോള്‍,
എന്റെ കളിവഞ്ചി
മഹാതരംഗങ്ങളില്‍ നൃത്തംവെച്ചപ്പോള്‍
എന്നില്‍ നിന്നുതന്നെ
ഞാന്‍ മുഴുവന്‍ മുക്തയായി-
കര്‍ത്തവ്യങ്ങളില്‍ നിന്ന്,
പ്രേമത്തില്‍ നിന്ന്.
പിന്നെ നിശ്ചലയായിരുന്നു നെടുവീര്‍പ്പിട്ടു.
ഏകതയിലെന്നെ തൊട്ടിലാട്ടുന്ന കടലില്‍
ഏകയായിരുന്നുകൊ് തണുത്ത, നിശബ്ദയായ,
ആ നീലക്കടലില്‍ വീണുകിടക്കുന്ന
ആയിരം കുഞ്ഞുനക്ഷത്രങ്ങളെ കപ്പോള്‍,
ഞാനെന്റെ കൂട്ടുകാരെയോര്‍ത്തു.
അവരുടെ വിടര്‍ന്ന കണ്ണുകളില്‍
ഉറ്റുനോക്കുന്ന ഓര്‍മ്മവന്നു.
എന്നിട്ട്,
മൗനമൂകമായ എന്റെ ഭാഷയില്‍
ഞാനവരോട് ഓരോരുത്തരോടും ചോദിക്കയായി:
``നീ ഇപ്പോഴും എന്റേതാണോ?
എന്റെ ദുഃഖം നിനക്കും ദുഃഖമാണോ?
എന്റെ മരണം നിനക്കും മരണമാണോ?
എന്റെ സ്‌നേഹവും എന്റെ വേദനയും
നീ അറിയുമോ?''
മറുപടിയായൊരു നിശ്വാസം,
ഒരു പ്രതിദ്ധ്വനി-അത്രയും മതിയായിരുന്നു
എന്നാല്‍, നിര്‍ന്നിമേഷയായി, നിശബ്ദയായി,
ആ കടലവിടെ കിടക്കുന്നു
ചിരിക്കുന്നുാേ?
ഇല്ല.
എന്റെ ചോദ്യം!~ അവിടെ മറുപടിയില്ലാതെ അലയുന്നു!
അഭിവാദ്യം ചെയ്യുന്നോ?
ഇല്ല.
ഓരോ കമിതാവിന്റെയും ഉള്ളില്‍നിന്നും ഉയര്‍ന്നുവരുന്ന ചോദ്യമാണിത്. ഈ ചോദ്യത്തിന്റെ മുമ്പിലാണ് കാമുകീകാമുകന്മാര്‍ കുഴങ്ങിവീണു പോകുന്നത്. ഈ ചോദ്യത്തിന് മറുപടി പറയുന്നതോടെ ജീവിതത്തിന്റെ ബലിയര്‍പ്പണമായി. സ്വാതന്ത്ര്യം ഹോമിക്കപ്പെടുകയായി.
പ്രേമം കേവലമൊരു ആഹ്ലാദത്തിമിര്‍പ്പല്ല. അത് കവിക്ക് പാടുവാനുള്ള വെറുമൊരു ഈരടിയല്ല. പ്രേക്ഷകര്‍ക്ക് മനോരഞ്ജനത്തിനായി വേദിയില്‍ കാണിക്കുവാനുള്ള ഒരു നാടകമല്ല. നിങ്ങളുടെ മനഃസാക്ഷിയുടെ മുമ്പില്‍ വയ്ക്കുന്ന നിഷ്കൃഷ്ടമായ ഒരു ചോദ്യമാണിത്. അതിന് കൊടുക്കുന്ന മറുപടിയില്‍ ഒരാളുടെ ജീവിതം മുഴുവന്‍ വിധിയുടെ തുലാസില്‍ തൂങ്ങുന്നു. അല്പനേരത്തേക്കോ, കുറേ ദിവസത്തേക്കോ മാത്രം നീുനില്‍ക്കുന്ന ഒരു പരിപാടിയെപ്പറ്റിയല്ല ചോദ്യം. ഉത്തരം പറയുന്ന നിമിഷം മുതല്‍ ജീവിതത്തിന്റെ അന്ത്യനിമിഷം വരെയുള്ള ആയുസ്സ് മുഴുവന്‍ പണയപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്ന ഒരു ചോദ്യമാണിത്. അതില്‍ വികാരത്തിന്റെ തീക്ഷ്ണതയു്; ആത്മാര്‍ഥതയുടെ വിലയിരുത്തലു്; നിര്‍ലജ്ജമായ സ്വാര്‍ഥതയുടെ വിഷവീര്യമു്; അവകാശവാദമു്; ക്രൂരമായ ഭീഷണിയു്.
`നീ എന്റേതാണോ?' ഈ ചോദ്യത്തെ വലംവച്ചു കിക്കിളിയുാക്കുന്ന സ്വപ്നങ്ങള്‍ നൃത്തം വെയ്ക്കുന്നു. അര്‍ഥമില്ലാത്ത പൊള്ളയായ മധുരസ്വപ്നങ്ങളും കളിയായി പറയുന്ന പ്രതിജ്ഞകളും ചുറ്റിക്കറങ്ങി ദുഃഖത്തിന്റെ നീര്‍ച്ചുഴിയിലേക്കൊഴുകി ദുരന്തനാടകത്തിന്റെ വേദിയിലേക്ക് കാമുകീകാമുകന്മാര്‍ ആവാഹനം ചെയ്യപ്പെടുന്നു. വ്യവഹാരത്തിന്റെ യുക്തിയുക്തത ഈ സന്ദര്‍ഭത്തിനു യോജിച്ചതല്ല. ഉത്തരം കേള്‍ക്കാന്‍ കാത്തിരിക്കുന്നതു നിറഞ്ഞ കണ്ണുകളും വിങ്ങുന്ന ഹൃദയവുമാണ്. വികാരത്തോട് ഏറ്റുമുട്ടാന്‍ കഴിയാതെ വിചാരം കുഴങ്ങുന്നു.
വിശ്വപ്രേമത്തെപ്പറ്റി വാതോരാതെ പറയുന്ന മഹാപുരുഷനോടായാലും ഒരുവള്‍ നേരെനിന്ന് കണ്ണില്‍ നോക്കി, `നീ എന്റേതാണോ?' എന്നു ചോദിച്ചാല്‍ അയാളുടെ വാചാലതയെല്ലാം അവിടെയടങ്ങും. അവിടെവച്ച് `ഞാനും', `നീയും' പൂര്‍ണവ്യക്തിത്വമുള്ളവരായി ദ്വന്ദ്വയുദ്ധത്തിനൊരുങ്ങുന്ന മല്ലന്മാരെപ്പോലെ പരസ്പരം തുറിച്ചുനോക്കും. അങ്ങനെയൊരു സന്ദര്‍ഭം വരുന്നതിനുമുമ്പ്, പ്രേമത്തിന്റെ ഊഷ്മളതകൊു മനസ്സില്‍ കവിതയൂറി വരുമ്പോള്‍ `ഓമനേ, ഞാന്‍ നിന്റേതാണെ'ന്ന് മനസ്സു മന്ത്രിക്കുമ്പോള്‍, ഞാനും നീയും വേറെ വേറെയെന്ന വിചാരമില്ല. ശരീരങ്ങള്‍പോലും കാണാനില്ല. ഉള്ളില്‍ കുളിരു കോരുന്ന ചന്ദ്രികച്ചാറുമാത്രം. മുട്ട പൊട്ടിച്ചു നോക്കിയാല്‍ അതില്‍ കൂര്‍ത്ത ചുും മൂര്‍ച്ചയുള്ള നഖങ്ങളും തുറിച്ച നോട്ടവുമുള്ള അങ്കവാലന്‍ പൂവന്‍ കോഴിയിരിപ്പില്ല. പ്രേമത്തിനു ചൂടുകൂടുമ്പോള്‍ ഞാനെന്ന അവ്യക്തബോധം മാറി, `എന്റെ' എന്ന എന്ന തീരുമാനബുദ്ധി വന്നുതുടങ്ങും. നീ എന്റേതാണോ എന്ന ചോദ്യത്തിനുത്തരം വാക്കുകൊ് പറയേ ആവശ്യമില്ല. അത് ജീവിച്ചുതന്നെ കാണിക്കുവാനുള്ള ഒരു വെല്ലുവിളിയാണ്. മിക്ക പുരുഷന്മാരും സ്ത്രീകളും ഭീരുക്കളാണ്. ഈ ചോദ്യത്തിനു പെട്ടെന്ന് മറുപടി പറയാനാവുകയില്ല. രുപേര്‍ക്കേ ഉടന്‍ മറുപടി പറയാന്‍ ധൈര്യമുള്ളൂ. ദിവ്യനായ മഹാജ്ഞാനിക്കും വീുവിചാരമില്ലാത്ത സാഹസികനും. ദിവ്യനായ വിജ്ഞന്‍ എല്ലാവരിലും ദൈവത്തെ മാത്രമേ കാണുന്നുള്ളൂ. അതുകൊ് വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളിലെ ബിഷപ്പ് മീറിയല്‍ ഷാങ് വാല്‍ ഷാങ്ങിനോടു പറയുന്നതുപോലെ, `നീ എന്റേതാണ് സഹോദരാ' എന്നു വേഗം പറയാം. പമ്പരവിഡ്ഢിയും വേഗം പറയും, `ഞാന്‍ നിന്റേതു മാത്രമാണ് ഓമനേ' എന്ന്. ഒരു ജ്ഞാനി പറയുമ്പോള്‍ അതുകൊ് ഉദ്ദേശിക്കുന്നത് നീ എന്റേതും കൂടിയാണ്, ഞാന്‍ നിന്റേതുമാണ് എന്നാണ്. അല്ലാതെ ഞാന്‍ നിന്റേതു മാത്രമാണ്, അല്ലെങ്കില്‍ നീ എന്റേതുമാത്രമാണ് എന്നല്ല. `എല്ലാവരും എല്ലാവര്‍ക്കും' എന്ന അളവില്ലാത്ത ഉത്തരവാദിത്വം അയാളേറ്റെടുക്കുന്നു. എല്ലാവരാലും പരിത്യജിക്കപ്പെട്ട ഷാങ് വാല്‍ ഷാങ്ങിനെ ബിഷപ്പ് മീറിയല്‍ സ്വസഹോദരനായി തന്റെ അരമനയിലേക്ക് സ്വീകരിക്കുമ്പോള്‍ ഭവിഷ്യത്തിനെപ്പറ്റി ബിഷപ്പിന് നല്ലതുപോലെ അറിയാമായിരുന്നു. തന്റെ വിലപ്പെട്ട സ്വര്‍ണപ്പാത്രങ്ങളും കാന്‍ഡില്‍സ്റ്റിക്കും മോഷ്ടിച്ചു കൊ് കടന്നുകളഞ്ഞ ഷാങ് വാല്‍ ഷാങ്ങിനെ പോലീസ് തൊിയോടെ പിടിച്ച് ബിഷപ്പിന്റെ മുമ്പില്‍ കൊുവരുമ്പോഴും അദ്ദേഹം നേരത്തെ പറഞ്ഞ അഭിപ്രായത്തില്‍ത്തന്നെ ഉറച്ചുനിന്നു. `ഇവനെന്റെ സഹോദരനാണ്, അവന്‍ മോഷ്ടിച്ചിരിക്കുന്നതെന്നു നിങ്ങള്‍ തെറ്റിദ്ധരിച്ചതെല്ലാം അവന്റെതുതന്നെയാണ്' എന്നാണ് പറഞ്ഞത്.
യേശുവിനെ പൂര്‍ണഹൃദയത്തോടെ സ്വീകരിക്കുന്നവരൊക്കെയും അവരുടെ അഹന്തയെ സ്വയം പരിത്യജിച്ച് ആത്മനിവേദനത്തിന്റെ കുരിശ് ചുമലിലേന്തുവാന്‍ നിര്‍ബന്ധിതരാകുന്നു. ആ ത്യാഗമനോഭാവമാണ് ജ്ഞാനി കൊടുക്കുന്ന ഉറപ്പിലുള്ളത്. എന്നാല്‍, ഒരു വിഡ്ഢി `നീ എന്റേതാണെ'ന്നു പറയുമ്പോള്‍ പ്രാകൃതികമായ പ്രേരണകളാല്‍ മനസ്സില്‍ അപ്പോഴുായിരിക്കുന്ന ഭ്രാന്തമായ ഒരു കല്‍പനയെ ഉറക്കെ പറയുന്നുവെന്നേയുള്ളൂ. അത് അയുക്തികമാണ്. അതു നിറയെ ആത്മരോദനം ചെയ്യുന്ന ഒരു അഹന്തയുടെ വൈകാരികമായ വിശപ്പുമാത്രമാണുള്ളത്. വിശക്കുന്നവന്‍ ആഹാരം ചോദിക്കുമ്പോള്‍ എങ്ങനെയുള്ള ആഹാരമാണ് കിട്ടാന്‍ പോകുന്നതെന്ന് അവനറിയുന്നില്ല. അതുപോലെ കാമാതുരതകൊ് ഇതെന്റെ പ്രേമഭാജനമെന്നു കരുതുന്നവന്റെയും താന്‍ സ്‌നേഹിക്കുന്നതായി കരുതുന്ന വ്യക്തിയുടെയും യഥാര്‍ഥ സ്വരൂപം കാണുവാന്‍ മാത്രം അയാളുടെ കണ്ണു തുറന്നിട്ടില്ല. പ്രേമാര്‍ദ്രമായ ഹൃദയം യാഥാര്‍ഥ്യത്തെ തൊടുന്നതുവരെ അതില്‍ നിറഞ്ഞു നില്‍ക്കുന്ന ഭാവനാവിലാസത്തില്‍ കോമഡിയും ട്രാജഡിയും തമ്മില്‍ പുണര്‍ന്നു നില്‍ക്കുന്നു. അവരുടെ മനസ് നിറയെ സ്വപ്നവും ഭീഷണിയുമാണ്. പ്രിയങ്കരങ്ങളായ സ്വപ്നങ്ങള്‍ ഓര്‍ക്കുമ്പോള്‍ പ്രതീക്ഷകള്‍ ആളിക്കത്തുന്നു. അവസാനം പരിത്യജിക്കേി വരുമെന്നുള്ള ഭയം വരുമ്പോള്‍ അതിനു കാലേക്കൂട്ടി ന്യായങ്ങള്‍ കുപിടിച്ച് ഒരടുക്കിന് അവതരിപ്പിച്ചു തടിതപ്പുവാന്‍ മനസുവെമ്പുന്നു. ഒരാള്‍ക്കും ഒരാളെ മാത്രം തിരഞ്ഞുപിടിച്ചു മാറ്റി നിര്‍ത്തി പ്രത്യേകമായി സ്‌നേഹിക്കാനാവുകയില്ല. സ്‌നേഹത്തിന്റെ കൂനാങ്കുരുക്കു കഴുത്തില്‍ വീണ് കെട്ടുമുറുകിയതിനു ശേഷമേ കമിതാവിന് അസ്വീകാര്യനായ അച്ഛനോ അമ്മയോ മറ്റു ബന്ധുജനങ്ങളോ ഉെന്നുള്ള വസ്തുത തെളിയുന്നുള്ളൂ. ആ സ്‌നേഹം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ താനതുവരെ സുരക്ഷിതമെന്നു കരുതിയിരുന്ന പലതും കൈയില്‍നിന്നും വഴുതിപ്പോകുന്നു. തന്നില്‍ വിശ്വാസമര്‍പ്പിച്ചിരുന്നവര്‍ പൊടുന്നനെ അവിശ്വസിക്കുന്നു. ആദ്യപരിചയത്തില്‍ വിനയവാനെന്നു തോന്നിയവനെ ഏറെ താമസിയാതെ പരുഷനെന്നു മനസിലാക്കുന്നു. ആരിലാണോ പാരുഷ്യമുന്നെ് ആദ്യം തോന്നിയത് അയാള്‍ വാസ്തവത്തില്‍ ഉള്ളില്‍ വിനയത്തിന്റെ നറുതേന്‍ ഊറുന്നവനാണെന്നു ബോദ്ധ്യമാകുവാന്‍ കാലം വേിവരുന്നു.
യഥാര്‍ഥ സ്‌നേഹത്തില്‍ കാമുകീകാമുകന്മാര്‍ തികച്ചും തുല്യത പാലിക്കുന്ന സഖാക്കളായിരിക്കേതാണെങ്കിലും ഭാര്യാഭര്‍ത്താക്കന്മാരാകുമ്പോഴേക്കും ഒരാള്‍ ഉത്തമശ്വാനനും (topdog) മറ്റേയാള്‍ അധമശ്വാനനും (ശുനകി-underdog) ആയിത്തീരുന്നു. വിവാഹം എന്ന ഏര്‍പ്പാട പലപ്പോഴും അരിസ്റ്റോട്ടില്‍ പറയുന്നതുപോലുള്ള അണ്‍മൂവ്ഡ് മൂവര്‍ (uumoved mover) ആണ്. മെയ്യനങ്ങാതിരുന്നുകൊ് മറ്റുള്ളവരെ തുള്ളിക്കുന്നവന്‍ - അയാളെ അല്ലെങ്കില്‍ അവളെ പ്രീണിപ്പിക്കുവാന്‍ വേി സ്‌നേഹിക്കുന്നവന്‍ അല്ലെങ്കില്‍ സ്‌നേഹിക്കുന്നവള്‍. പ്രേമഭാജനത്തിന്റെ ഈണത്തിനൊപ്പിച്ചു തുള്ളിക്കൊിരിക്കണം. ഉത്തരവാദിത്വത്തിന്റെയും ഒഴിഞ്ഞുമാറലിന്റെയും കള്ളക്കളികള്‍ അവരുടെ വേഴ്ചയുടെ ഒന്നാംദിവസം തൊട്ടുതന്നെ തുടങ്ങുന്നു. ശരത്ചന്ദ്ര മേഘത്തിന്റെ വെള്ളിത്തുമ്പില്‍ നൃത്തംവെയ്ക്കുന്ന ചന്ദ്രികയാണ് പ്രേമമെന്നു കുറച്ചു ദിവസത്തേക്കേ തോന്നുകയുള്ളൂ. അതുകഴിയുമ്പോള്‍ ചോദ്യങ്ങള്‍ക്കു കുറേക്കൂടി നിഷ്കൃഷ്ടമായ അര്‍ഥം വന്നുചേരുന്നു. `നീ എന്റേതാണോ? ആണെങ്കില്‍ ഈ ബില്ലിനു പണം കൊടുക്കൂ. നീ എന്റേതാണെങ്കില്‍ കുട്ടിയുടെ ഡയ്പര്‍ മാറ്റി വേറെ കെട്ടിക്കൊടുക്കൂ.' ഇങ്ങനെ നൂറായിരം ആവശ്യങ്ങള്‍ യാതൊരു വിസമ്മതവും കൂടാതെ സാധിച്ചുകൊടുക്കുന്നതില്‍ക്കൂടിയാണ് `ഞാനെന്നുമെന്നും നിന്റേതാണ്' എന്ന ഉത്തരം വരുന്നത്. വൈകാരികവും ധാര്‍മ്മികവുമായ സുരക്ഷിതത്വത്തെ സംബന്ധിച്ചിടത്തോളം സാമൂഹ്യസാമ്പത്തിക സുരക്ഷിതത്വം വൈവാഹികജീവിതത്തിലെ ഒരു തെന്നല്‍ മാത്രമാണ്. പ്രേമനൗക സാമ്പത്തിക അരക്ഷിതത്വത്തില്‍ ഉലയുമെങ്കില്‍ ജീവിതസഖാവിന്റെ (സഖിയുടെ) വ്യക്തിത്വത്തെ പൂര്‍ണഹൃദയത്തോടും പൂര്‍ണആത്മാവോടും കൂടി മാനിക്കാതിരിക്കുമ്പോള്‍ ഉാകുന്ന തീജ്ജ്വാല കുടുംബജീവിതത്തെത്തന്നെ എരിച്ചുകളയുന്നു. ഭരണം കൊതിക്കുന്നവര്‍ തെരഞ്ഞെടുപ്പിനു മുമ്പ് സമ്മതിദായകരുടെ മുമ്പില്‍ വയ്ക്കുന്ന പ്രകടനപത്രിക പോലെ വിവാഹത്തിനുമുമ്പ് കാമുകീകാമുകന്മാര്‍ അന്യോന്യം കാതില്‍ മധുരമായി മന്ത്രിച്ചുപോയ പ്രതിജ്ഞകളെല്ലാം പിന്നീട് കാളസര്‍പ്പങ്ങളെപ്പോലെ കണ്ണില്‍ ഉറ്റുനോക്കി, എന്തേ ഈ പ്രതിജ്ഞ പാലിക്കാത്തത് എന്ന് ഉറച്ചുചോദിക്കുമ്പോള്‍ അതുവരെ മധുരതരമായിരുന്ന വികാരങ്ങള്‍ ഹൃദയത്തില്‍നിന്നും ഒഴിഞ്ഞുപോയിട്ട് മനസ്സു കുറ്റബോധം കൊ് നിറയുന്നു. ആത്മാര്‍ഥതയും ത്യാഗസന്നദ്ധതയും വേുവോളമുള്ള ചില ഭാഗ്യശാലികള്‍ക്ക് മധുവിധുവിന്റെ മണിയറയില്‍ നിന്ന് ധര്‍മവിരുദ്ധമായ കാമങ്ങളെ അര്‍ഥപുഷ്ടിയോടെ ജീവിച്ച് ആത്മൈക്യത്തിന്റെ മഹാശിഖരങ്ങളിലേക്ക് അത്ഭുതകരമായി ഉയര്‍ന്നുപോകുവാന്‍ ചിലപ്പോഴൊക്കെ സാധിക്കാറുെങ്കിലും സാധാരണക്കാരന്‍ പ്രേമത്തിന്റെ പരീക്ഷണത്തില്‍ പല പ്രാവശ്യം അടിപതറി ആത്മവഞ്ചനയുടെയും നിറം പിടിപ്പിച്ച നുണയുടെയും ഇടയില്‍ക്കൂടി ഇഴഞ്ഞുവലിഞ്ഞും നടന്നു പരസ്പരം ചാര്‍ത്തിക്കൊടു
ക്കുന്ന അവജ്ഞയുടെ മുള്‍ക്കിരീടവും ധരിച്ച് കാലം കഴിക്കേിവരും. അതിനിടയ്ക്ക് മാനസികാരോഗാശുപത്രിയില്‍ കയറിയിറങ്ങി വ്യവഹാരവും സ്വപ്നവും തമ്മില്‍ ഭേദമില്ലാതാകുന്ന മാനസികാവസ്ഥയില്‍ എത്തിച്ചേര്‍ന്നെന്നും വരാം. ര് വിരുദ്ധ കോടികളുടെയിടയില്‍ ഊയലാടുന്ന ദാമ്പത്യത്തില്‍ ഒരു സമയത്ത് ജീവിതസഖാവ് (സഖി) നിരപരാധിത്വത്തിന്റെ നിറകുടമായ ദൈവദൂതനായോ ദൂതിയായോ തോന്നും. പിന്നെ ഏറെ താമസിയാതെ തെറ്റിദ്ധാരണയുടെയും, കാര്‍ക്കശ്യത്തിന്റെയും കറ പറ്റിയ മനസില്‍ പരമവഞ്ചകനായ ചെകുത്താനായോ വഞ്ചകിയായ ദുര്‍ഭൂതമായോ കാണപ്പെടും.
പരമാര്‍ഥ സ്‌നേഹം ലഭിക്കുന്ന ഭര്‍ത്താവ് ഭാഗ്യവാനാണ്. വഞ്ചനയുടെ ചവര്‍പ്പില്ലാത്ത സ്‌നേഹം ലഭിക്കുന്ന ഭാര്യ അതിലും ഭാഗ്യവതിയാണ്. പ്രേമം നിഷ്കളങ്കമായിരിക്കുമ്പോള്‍ ഈ ലോകം മുഴുവന്‍ തനിക്കു ലഭിച്ച ചാരിതാര്‍ഥ്യമാണുാവുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം നമുക്ക് ഭാവുകമരുളുവാന്‍ മാത്രം ആകാശത്ത് പ്രകാശിക്കുന്നവയാണെന്നു തോന്നും. ഋതുക്കള്‍ വരുന്നത് നമ്മെ കോരിത്തരിപ്പിക്കാനും നാം ചെയ്ത സത്ക്കര്‍മ്മത്തിന്റെ പൂക്കളും പഴങ്ങളും നല്‍കി നമ്മുടെ ജീവിതത്തെ ധന്യമാക്കാനാണെന്നു തോന്നും. അപ്പോള്‍ മുറ്റത്ത് മുല്ല വിരിയുന്നു. ജനാലയില്‍ക്കൂടി മഞ്ഞണിഞ്ഞ പനിനീര്‍പൂവ് എത്തിനോക്കി തലയാട്ടുന്നു. പൂവാടിയില്‍ പക്ഷികള്‍ വന്നിരുന്നു പാടുന്നു. എല്ലാം നിര്‍വൃതിദായകം.
രാത്രിയുടെ മൂന്നാംയാമം കഴിയാറായിട്ടും ഒരു പോള കണ്ണുപൂട്ടുവാന്‍ കഴിയാത്ത ഒരു സ്ത്രീ ഇരുളിന്റെ ശൂന്യതയില്‍ തന്റെ ജീവിതത്തിന് ഒരര്‍ഥം കെത്താന്‍ ശ്രമിക്കുന്നു. അവള്‍ക്ക് അവളുടേതാക്കാന്‍ ഒരുവനെ കിട്ടിയില്ല. ഇതാ നിയമപ്രകാരം പൂര്‍ണമായും സ്വന്തമെന്നു പറയാവുന്ന ഒരു ഭാര്യയും ഭര്‍ത്താവും. ഭര്‍ത്താവ് ഉരുുമാറി കട്ടിലിന്റെ വക്കില്‍ കമിഴ്ന്ന് കിടന്നുറങ്ങുന്നു. ഭാര്യ മറ്റേ അറ്റത്ത് ഭിത്തിയില്‍ തുറിച്ചുനോക്കിക്കൊ് ദീര്‍ഘനിശ്വാസം വിടുകയും തന്റെ വിധിയെ പിന്നെയും പിന്നെയും പഴിക്കുകയും ചെയ്യുന്നു. അവരുടെയിടയില്‍ സൈബീരിയായുടെ തണുപ്പ് ഉറഞ്ഞുകിടക്കുന്നു. ജീവിതത്തിന് അര്‍ഥവും തുടര്‍ച്ചയും ഉാക്കുന്ന മഹാമന്ത്രമാണ് മക്കള്‍. അവരുടെ വരവും കാത്ത് മാസങ്ങള്‍ കഴിച്ചു. വര്‍ഷങ്ങളായപ്പോള്‍ വൈദ്യപരീക്ഷക്ക് വിധേയരായി, പിന്നെ ശസ്ത്രക്രിയയായി. ഷണ്ഡനായ ഭര്‍ത്താവിനെ വന്ധ്യയായ ഭാര്യയെ, ഒരു പൂര്‍ണ വ്യക്തിയെന്നു കരുതാനാവുമോ? സ്‌നേഹത്തിനും വന്ധ്യംകരണം സംഭവിച്ചിരിക്കുന്നു. `നീ എന്റേതാണോ?' എങ്കില്‍ നിന്നെപ്പോലെ, എന്നെപ്പോലെ ഇനി ഒരാളെ നമ്മുടെ ഓര്‍മ്മയ്ക്കായി നാളെയെ ഏല്‍പ്പിക്കാന്‍ നമുക്ക് ഒത്തുചേരാം. വേണോ? എനിക്ക് ഒരു മകനോ മകളോ വേണോ? പിന്നെന്തു പ്രാരാബ്ധമായിരിക്കും! എനിക്കൊരു മകനുായാല്‍ ഞാന്‍ ഒരു അധികപ്പറ്റാവുകയില്ലേ? കുട്ടിയുടെ സംരക്ഷണത്തിനായി എന്നും ഓടി നടക്കേവന്‍ മാത്രം. അവളെപ്പോഴും കുട്ടിയില്‍ നിന്നും കണ്ണുപറിക്കാതെ നോക്കിയിരിക്കുകയില്ലേ? ഇഷ്ടപ്പെട്ടവനെ കിട്ടിയില്ല. കിട്ടിയവന്‍ നിര്‍ഗുണന്‍. ഇനിയും അവനില്‍ പിറന്നുായ കുട്ടികൂടി ആയാല്‍ അതും തന്തയെപ്പോലെ ആയാലോ? വേ, കുട്ടിയൊന്നും വേ. ഈ ജീവിതം ഒന്നവസാനിച്ചു കിട്ടിയാല്‍ മതി.
വര്‍ഷങ്ങള്‍ക്കു മുമ്പ് കല്യാണം കഴിച്ചിട്ട് കടന്നുകളഞ്ഞ വിദ്വാന്‍ അവസാനം വന്നിരിക്കുന്നു. അതിനിടയ്ക്ക് എവിടെയോ ഒരു സ്ത്രീയില്‍ ഒരു മകളും ഉായിട്ടുത്രെ. ഇങ്ങുവരട്ടെ. ഞാന്‍ കാണിച്ചുകൊടുക്കാം, അവസാനം കാണിച്ചുകൊടുത്തു അയലത്തെ ഫയല്‍വാനില്‍ പിറന്നുായ മകനെ. കടുവയെ കിടുവ പിടിച്ചിരിക്കുന്നു. തനിക്ക് പറ്റിയ പരാജയവും അപമാനവും മനസ്സിലാക്കിക്കൊു മലര്‍ത്തപ്പെട്ട ഭര്‍ത്താവും 17 വര്‍ഷം ജീവിച്ചു. അവസാനം കഥ ഉപസംഹരിക്കുവാന്‍ ര്കുപ്പി ഉറക്കഗുളിക കഴിച്ചു. മരിച്ചില്ല. നാലു ദിവസം കണ്ണു തുറന്നുനോക്കുമ്പോള്‍ കിടക്കയുടെ അടുത്ത് സ്‌നേഹനിധിയായ മകന്‍ നിന്നു ശുശ്രൂഷിക്കുന്നു. `നീ എന്റേതാണോ?' അയാള്‍ മനസില്‍ ചോദിച്ചു. പരാജിതനും അപമാനിതനുമായ ആ വൃദ്ധന് താങ്ങും തണലുമായി ഇവന്‍ മാത്രമേ ഇന്നുള്ളൂ. അവന്റെ ശരീരം വേറൊരുവനില്‍ നിന്നും വന്നതായിരിക്കാം. എന്നാലും ആ കുമാരന്റെ നിര്‍മ്മലമായ സ്‌നേഹവും കര്‍ത്തവ്യബോധവും കാണുമ്പോള്‍ പറയാന്‍ തോന്നുന്നു: ``നീ എന്റേതാണ്, എന്റേതുമാത്രം.'
ഇന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ `നീ എന്റേതാണോ?' എന്ന ചോദ്യത്തിന്, `നിശ്ചയമായും' എന്നു മറുപടി പറയാന്‍ കഴിയുന്ന ഒട്ടനേകം ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം സ്‌നേഹിച്ചും വിശ്വസിച്ചും വീട് പുലര്‍ത്തിപ്പോരുന്നു. അതില്‍ അതിശയിക്കുന്ന പാശ്ചാത്യരുടെ എണ്ണം കൂടിവരുമ്പോള്‍ ഏഷ്യാക്കാരുടെ ഈ ദാമ്പത്യഭദ്രത ദിവസം പ്രതി തകര്‍ന്നുകൊിരിക്കുന്നു. ഇപ്പോള്‍ ലോകം മുഴുവന്‍ കുവരുന്ന ഒരു ഛിദ്രവാസനയുടെ ഭാഗമായി ഇതിനെ എണ്ണാമെങ്കിലും മനഃശാസ്ത്രജ്ഞന്മാര്‍ക്ക് ഈ പ്രശ്‌നം ഒരു വെല്ലുവിളി ആയിരിക്കേതാണ്. സോഷ്യല്‍ പെഴ്‌സെപ്ഷന്‍ (Social Perception) എന്നു മനഃശാസ്ത്രജ്ഞന്മാര്‍ വിളിക്കാറുള്ള സാമൂഹ്യമാനസിക പരിസരസ്വാധീനവും പരമ്പരാഗതമായ മൂല്യങ്ങളുടെ അവബോധത്തിലെ സ്വാധീനവും ഇവരുടെയിടയില്‍ വരുന്ന അപ്രതിരോധ്യമായ സംഘട്ടനവും കൂടുതല്‍ ഗവേഷണപഠനം അര്‍ഹിക്കുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്. ഈ വിഷയത്തില്‍ മനഃശാസ്ത്രപഠിതാക്കളുടെ ശ്രദ്ധ പതിയേിയിരിക്കുന്നു.

No comments:

Post a Comment

[b]