Sunday, October 17, 2010

കാര്‍ഷിക സംസ്കാരവും പരിസ്ഥിതിയും - പി. പി. കെ. പൊതുവാള്‍

പി.പി.കെ. പൊതുവാള്‍കാര്‍ഷികസംസ്കാരവും പരിസ്ഥിതിയും
1 `പ്രകൃതിയുടെ അടിസ്ഥാന സ്വഭാവത്തിന് വിരുദ്ധമായ യാതൊരു പ്രവൃത്തിയും ചെയ്യരുത്. ചെയ്യരുതാത്ത പ്രവൃത്തികള്‍ ഒരിക്കലും ചെയ്തുകൂടാ... പ്രകൃതിയെ മനസിലാക്കാന്‍ ശ്രമിക്കൂ. അത് നിങ്ങളുടെ സുഹത്തായിത്തീരും.' (`ലിംഗ്ഷാന്‍'1 എന്ന ചൈനീസ് ആഖ്യായികയിലെ വയസ്സനായ ശാസ്ത്രജ്ഞന്‍'.)
2 `നാടുകാണാന്‍ വരൂ യാത്രികാ, വില്‍ക്കുവാന്‍
വച്ചിരിക്കുന്നൊരീ നാടുകാണാന്‍ വരൂ.
ബധിര, മൂക,രന്ധരെന്നീവിധം
പ്രജകള്‍ മേവുന്നൊരീ നാടുകാണാന്‍ വരൂ.'
- രാവുണ്ണി (മലയാള കവി)
എഴുത്തും എഴുത്താണിയും എഴുത്തുരീതിയും കുപിടിക്കുന്നതിനു മുമ്പ് മനുഷ്യന്റെ ആദ്യത്തെ ആത്മാവിഷ്കാരം മണ്ണിലായിരുന്നു. ഉര്‍വിയെ പുഷ്പിക്കുന്ന കല ഏറ്റവും നിര്‍വൃതിദായകമായ സര്‍ഗവ്യാപാരമായിരുന്നു. ഫോക്ക്‌ലോറിന്റെ വര്‍ണപ്പൊലിമയും നാദധാരയും താളക്രമങ്ങളും അതിന്റെ ശേഷിപ്പുകളത്രെ. പിന്നീട് പണം മാനുഷികവും സ്വാഭാവികവുമായ എല്ലാറ്റിന്റെയും വിപരീതങ്ങളെ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റെല്ലാറ്റിനേയും പോലെ കാര്‍ഷികവൃത്തിയും വെറുംതൊഴിലായി അധഃപതിച്ചു. ഹരിതബോധം എവിടെയോ നഷ്ടപ്പെട്ടു. പ്രകൃതിയെയും മനുഷ്യനെയും തമ്മില്‍ ചേര്‍ക്കുന്ന ഇക്ക്വേഷന്‍ നഷ്ടപ്പെട്ടു. ഹരിതവിപ്ലവം മണ്ണിന്റെ വളക്കൂറും ആര്‍ദ്രതയും ഊറ്റിയെടുത്ത് തടിച്ചുകൊഴുത്തു. ഒരു രാം കാര്‍ഷിക വിപ്ലവത്തിനായി `ജി.എം. വിത്തുകള്‍'2
1 ലിംഗ്ഷാന്‍-മലയാളവിവര്‍ത്തനം-ആത്മശൈലം. വിവ: കെ.ബി.പ്രസന്ന കുമാര്‍.
2 Genetically Modified (G.M) ജനിതകമാറ്റം വരുത്തിയ വിത്തുകള്‍. ജി.എം. വിളകള്‍ ഇറക്കി പത്തുവര്‍ഷം തികഞ്ഞിരിക്കെ (2005) പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കു മാത്രമല്ല ഭരണകൂടങ്ങള്‍ക്കും ശാസ്ത്രജ്ഞര്‍ക്കുതന്നെയും ഇവയെക്കുറിച്ച് കടുത്ത ആശങ്കകളു്. കഴുത്തറപ്പന്‍ ബിസിനസ്സായി കൃഷിയെ മാറ്റുന്നതോടൊപ്പം മൂന്നാംലോക വിളകളുടെ മേല്‍ സാര്‍വാധിപത്യം, ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങള്‍ വേറെയും.}}}
തയ്യാറായി നില്‍ക്കുന്നു. ബഹുരാഷ്ട്ര ഭീമന്മാരുടെ ആജ്ഞാനുസരണം മാത്രം മുളയ്ക്കുന്ന വിളകള്‍ കൃഷിക്കാരന്റെ അന്യവല്‍ക്കരണം പരിപൂര്‍ണമാക്കും. അങ്ങനെ, `കൃഷിസ്വേച്ഛയാ പുരോഗമിക്കുകയും ബോധപൂര്‍വം നിയന്ത്രണവിധേയമാക്കപ്പെടാതെ വരികയും ചെയ്യുമ്പോള്‍ അത് മരുഭൂമികളെ സൃഷ്ടിച്ച് മുന്നേറുന്നു' എന്ന മാര്‍ക്‌സിന്റെ1 നിരീക്ഷണവും, `പ്രകൃതിയുടെമേല്‍ മനുഷ്യന്‍ നേടുന്ന ഓരോ വിജയത്തിനും പ്രകൃതി പകരം വീട്ടുന്നു' എന്ന ഏംഗല്‍സിന്റെ മുന്നറിയിപ്പും2 കൂടുതല്‍ സങ്കീര്‍ണ മാനങ്ങള്‍ കൈവരിക്കുന്നു.
ധാന്യപ്പുരകള്‍ നിറഞ്ഞു കവിയുമ്പോഴും പട്ടിണിമരണങ്ങള്‍ നിത്യസംഭവമായി മാറുന്ന നവലോകക്രമം എന്ന് ഹൈടെക് കൃഷിയുടെ രീതിശാസ്ത്രത്തെ വിശേഷിപ്പിക്കാം. കാലത്തിന്റെ മനോവൈകല്യങ്ങളെ അത് അര്‍ഥശങ്കക്കിടയില്ലാത്ത വിധം പ്രതിഫലിപ്പിക്കുന്നു. ഭക്ഷ്യഉച്ചകോടികളില്‍ പങ്കെടുക്കുന്നത് അധികവും അന്നത്തിനുവേി പിച്ചപ്പാത്രം നീട്ടേിവരുന്ന ദരിദ്രരാഷ്ട്രങ്ങളാണെങ്കിലും വിശപ്പിന്റെ രാഷ്ട്രീയത്തെക്കാള്‍ ചര്‍ച്ചകളില്‍ മുന്‍ഗണന കിട്ടുന്നത് ലോകവ്യാപാരസംഘടനയുടെ നേതൃത്വത്തിലുള്ള പുത്തന്‍ വിപണനതന്ത്രങ്ങള്‍ക്കാണ്. `അഗ്രിബിസിനസ്സ്' ലോകത്തുള്ളവരെയെല്ലാം ഒറ്റക്കൊടിക്കീഴില്‍ അണിനിരത്തുന്നു. വിത്തുകളുടെ പലമ പഴങ്കഥകള്‍ മാത്രം. ഒരേമാതിരി മണ്ണ്. ഒരേ കൃഷിരീതി; ഒരേ രാസവളം. ഒരൊറ്റ സംസ്കാരം; ഒരൊറ്റ ജനത. എല്ലാ ചൂഷണങ്ങള്‍ക്കും ഇരയായി നിന്നുകൊടുക്കുക മാത്രമേ കര്‍ഷകന്‍ ചെയ്യേതുള്ളൂ. ലാഭത്തിന്റെ പരിസ്ഥിതിനിയമങ്ങളും ചൂഷണത്തിന്റെ ലാവണ്യശാസ്ത്രവും വെന്നിക്കൊടി പറത്തുകയായി.
ഇക്കോളജി ഉാകുന്നതിനും എത്രയോ മുമ്പ് കൃഷിയെ അറിഞ്ഞവരായിരുന്നു കര്‍ഷകര്‍. പ്രകൃതിയിലെ മസൃണമായ ബന്ധങ്ങളെപ്പോലും തങ്ങളുടെതായ രീതിയില്‍ നിര്‍വചിക്കാന്‍ കൃഷിക്കാര്‍ക്ക് കഴിയുമായിരുന്നു. ജീവീയവും അജീവിയവും മൂര്‍ത്തവും അമൂര്‍ത്തവുമായ എത്രയോ ഘടകങ്ങള്‍ കാര്‍ഷികവൃത്തിയില്‍ സമന്വയിക്കുന്നു. പ്രകൃതിയെ കീഴടക്കാതെയും പ്രകൃതിക്ക് സ്വയമങ്ങ് കീഴടങ്ങാതെയും കൃഷിക്കാരന്‍ സ്വന്തം

1 Cultivation when it progresses spontaneously and is not consciously controlled.... leaves desrts behind. Marks to Engels. March 25.1868.


2 Let us not hower, flatter ourselves overmuch on account of our human victories over nature. For each victory nature takes its revenge on us. Each victory, it is true, in the first place brings about the results we expected, but in the second and third places it has quite different, unforeseen effects which only too often cancels the first. Frederick Engels, in Dialetics of Nature.അസ്ഥിത്വത്തിനു പുതിയ അര്‍ഥതലങ്ങള്‍ കെത്തി. മണ്ണില്‍ കാലുറപ്പിച്ച് വിണ്ണിലെ താരാപഥങ്ങളെ എത്തിപ്പിടിക്കാന്‍ ആത്മവിശ്വാസത്തോടെ കൈനീട്ടി. `ഭാഷ' എന്ന ഒറ്റ ആവിഷ്കാരം മാത്രം ദൃഷ്ടാന്തമായെടുക്കാം. പാട്ടുകള്‍, ശൈലികള്‍, പഴമൊഴികള്‍, നാടന്‍ചൊല്ലുകള്‍, കടങ്കഥകള്‍, മഹദ്‌വചനങ്ങള്‍, നര്‍മോക്തികള്‍ എന്നിങ്ങനെ കൃഷിയിലൂടെ ഭാഷ കൈവരിച്ച ധന്യതകള്‍ എത്രയെത്ര! ആത്മാവ് നഷ്ടപ്പെട്ട സൈബര്‍ ഭാഷയുടെ `വൊക്കാബുലറി' തന്നെയാണ് ഇപ്പോള്‍ ഹൈടെക് കൃഷിയുടെ ഭാഷയും കൈകാര്യം ചെയ്യുന്നത്.
നിലനില്‍പിനു വേിയുള്ള സമരവും അര്‍ഹതയുള്ളതിന്റെ അതിജീവനവും ജീവജാതികളുടെ ആവിര്‍ഭാവത്തിനും വൈവിധ്യവല്‍ക്കരണത്തിനും കാരണമായ പ്രതിഭാസങ്ങളാണ്. അതേസമയം, ജീവിതസമരത്തിന്റെ ഉപരിപ്ലവനാട്യങ്ങളുടെ തൊലിപ്പുറം ഭേദിച്ച് ഉള്ളില്‍ കടന്നാല്‍ സഹനത്തിന്റെയും സഹകരണത്തിന്റെയും പങ്കുവെയ്ക്കലിന്റെയും പാരസ്പര്യത്തിന്റെയും ലോകമുന്നെ് മനുഷ്യന്‍ കൃഷിയിലൂടെ അനുഭവിച്ചറിഞ്ഞെന്ന് നാമറിയുന്നു. ഇരപിടിച്ചും അതേസമയം സ്വയം ഇരയായിത്തീര്‍ന്നും പ്രകൃതിയിലെ സമസ്ത ജീവജാലങ്ങളും പ്രകൃതിവിഭവങ്ങള്‍ പങ്കിടുന്ന കാഴ്ചയാണ് ജീവമണ്ഡലത്തില്‍ എവിടെയും കാണാന്‍ കഴിയുക. ഇരപിടിത്തത്തിലെ അക്രമവും ഇരയായിത്തീരലിലെ ബലിദാനവും ഊഴിയിലെ അഖിലസാരം തന്നെയായ ഊര്‍ജ്ജവും മറ്റ് അപൂര്‍വ സ്രോതസ്സുകളും പങ്കുവെയ്ക്കുന്നതിനായുള്ള ചില നൈസര്‍ഗിക ചര്യകള്‍ മാത്രമാകുന്നു. ഓരോന്നിനും അതാതിന്റെ ആവശ്യത്തിനനുസരിച്ച്, ആര്‍ക്കും ഒന്നും അധികമോ കുറവോ ആകാതെ പങ്കുവെയ്ക്കുകയും പങ്കാളിയായിത്തീരുകയും ചെയ്യുന്ന സ്ഥിതിവിശേഷം. ഇതൊന്നും കാണാതെ നാം നിലനില്‍പ്പിനു വേിയുള്ള പോരാട്ടത്തെയും അര്‍ഹതയുള്ളതിന്റെ അതിജീവനത്തെയും മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്നു. കൃഷി ചെയ്യുന്ന മനുഷ്യന്‍ മേല്‍പ്പറഞ്ഞ പ്രതിഭാസങ്ങളുമായി നിയന്ത്രിതമായ രീതിയില്‍ ഇടപെട്ട് മറ്റു ജീവികള്‍ക്കൊപ്പം കണ്ണിചേരുകയാണ് ചെയ്യുന്നത്. ഇതുവഴി സ്ത്രീയും പുരുഷനും അടുക്കളയും അകത്തളവും വനവും പാടശേഖരവും വളര്‍ത്തുമൃഗങ്ങളും ബൃഹത്തായ ഒരു കൂട്ടായ്മയില്‍ കണ്ണികളാവുന്നു. ഏളപ്പക്ഷികളെ കൊന്നൊടുക്കിയപ്പോള്‍ കൃഷി പിഴച്ചത് മാവോവിന്റെ കാലത്തെ കാര്‍ഷിക വിദഗ്ധര്‍ വലിയൊരു പാഠമായെടുത്തു. ഫിലിപ്പെന്‍സിലെ പനത്തോട്ടങ്ങളെ രക്ഷിക്കാന്‍ മൂങ്ങകള്‍ മതിയാവുമെന്നത് ആധുനികത പാരമ്പര്യത്തില്‍ നിന്ന് ഉള്‍ക്കൊ പാഠമായിരുന്നു. സസ്യങ്ങളെയും സസ്യഭുക്കുകളെയും ശത്രുമിത്രഭേദമില്ലാതെ പ്രയോജനപ്പെടുത്തി പരിസരത്തിലെ ഊര്‍ജപ്രവാഹം കൂടുതല്‍ ക്രമീകൃതവും ദൃഢവുമാക്കുന്ന പ്രവര്‍ത്തനമാണ് പരമ്പരാഗത കൃഷിയുടെ നന്മ. ഈ ചാക്രികബന്ധത്തെ പാെരു സര്‍ഗധനനായ നാടന്‍കവി ആവിഷ്കരിച്ചത് എങ്ങനെയെന്നാല്‍,
`അരിവാളരിവാളെവിടെണെ1 പെണ്ണെ
കടവങ്കോട്ടെ പെണ്ണമ്മെ?
ആ അരിവാളല്ലെയിന്നലെ
ചാമകൊയ്യാന്‍ കൊാേയ്‌നി
ആ ചാമ എവിടണെ പെണ്ണെ
കടവങ്കോട്ടെ പെണ്ണമ്മെ?
ആ ചാമയല്ലെ നമ്മള് കുത്തി കഞ്ഞിവെച്ചത്
ആ കഞ്ഞി എവിടണെ പെണ്ണെ
കടവങ്കോട്ടെ പെണ്ണമ്മെ?
ആ കഞ്ഞിയല്ലെ നമ്മളെ കൂളന്‍ കുഞ്ഞി2 കുടിച്ചത്
ആ കൂളന്‍ എവിടെണെ പെണ്ണെ
കടവങ്കോട്ടെ പെണ്ണമ്മേ?
ആ കൂളനല്ലെ ഇന്നലെ ചാണോനിട്ട് കെടന്നത്
ആ ചാണോന്‍ എവിടണെ പെണ്ണെ
കടവങ്കോട്ടെ പെണ്ണമ്മെ?
ആ ചാണോനല്ലെ ഞാങ്ങള്
ചാമക്കത്തിലിട്ടത്'
പ്രകൃതിയില്‍ നിന്നെടുക്കുന്നത് പ്രകൃതിക്കുതന്നെ തിരിച്ചുകൊടുത്തേ പറ്റൂ. അതിന് വിരുദ്ധമായതെല്ലാം പദാര്‍ഥങ്ങളുടെ അനുസ്യൂതിയെ തടസ്സപ്പെടുത്തും. പ്രകൃതിക്ക് അവകാശപ്പെട്ടതെല്ലാം എത്രയും തിടുക്കത്തില്‍ ചോര്‍ത്തിയെടുക്കുകയും തിരിച്ച് ഒന്നും നല്‍കാതിരിക്കുകയും പുനഃസ്ഥാപനത്തിന്റെ ചാക്രികതയെ ബോധപൂര്‍വം തടസപ്പെടുത്തുകയുമാണ് ഉത്തരാധുനികതയുടെ കാര്‍ഷികദര്‍ശനം.
കൃഷിയും ജലസമ്പത്തും ജീവജാലങ്ങളുടെ പാരസ്പര്യവും ഓര്‍മയിലേക്കു കൊുവരുന്ന ചില പഴയ ചിത്രങ്ങള്‍ കാണുക. വിശാലമായി പരന്നുകിടക്കുന്ന പാടശേഖരങ്ങള്‍ ഇടയില്‍ തെളിനീര് വഴിഞ്ഞൊഴുകുന്ന കുളങ്ങള്‍. ജലസേചനത്തിന് മാത്രമായി വേനലില്‍ തീര്‍ക്കുന്ന ഉറവകള്‍ (`ഒറ്' എന്ന് നാടന്‍പേര്) മഴക്കാലങ്ങളില്‍ ഇവയെല്ലാം സമൃദ്ധമായി
ജലം ഉള്‍ക്കൊ് ഭൂമിയുടെ അന്തര്‍വാഹിനികളെ സമൃദ്ധമാക്കും.
1 എണെ - എടീ
2 കൂളന്‍ കുഞ്ഞി - പശുക്കിടാവ്

കാലവര്‍ഷത്തിനു മുമ്പ് ചളിയും ചേറും നീക്കി മഴയെ സ്വീകരിക്കാന്‍ ശ്രമദാനത്തിന്റെ കൂട്ടായ്മ. ഇവയുടെ നിറവ് വയലോരങ്ങളിലെ വീട്ടുകിണറുകളെയും ജലമൂട്ടി. ചാക്രികപ്രവാഹങ്ങളുടെ ഏറ്റവും ഉറപ്പുള്ള കണ്ണികളായിരുന്നു ഈ ഉറവകള്‍. ഇത് മണ്ണിന്റെ സര്‍ഗാത്മകതയുടെ സുസ്ഥിരത ഉറപ്പുവരുത്തി. നെല്‍വിള കൊയ്തുകഴിഞ്ഞ് വേനലാരംഭത്തില്‍ കാലവര്‍ഷംവരെ നീളുന്ന പച്ചക്കറിക്കൃഷി. എള്ളും ഉഴുന്നും പയറും ചേര്‍ന്നുള്ള വിളപരിക്രമം ഒഴിഞ്ഞ വെള്ളരിക്കങ്ങളില്‍ നാടകക്കൂട്ടായ്മ. മലയാള നാടകലോകം വളര്‍ന്നത് കാര്‍ഷികവൃത്തിയെ തഴുകിയുള്ള ഇത്തരം കൂട്ടായ്മകളിലൂടെയാണ് (ഡോ. ടി.പി. സുകുമാരന്‍ മുന്‍കൈയെടുത്ത് ഇത്തരമൊരു വെള്ളരിനാടകശൈലി പുതുതലമുറയ്ക്കു വേി സ്റ്റേജില്‍ അവതരിപ്പിക്കുകയുായി.)
സമ്പന്നവും സന്തുലിതവുമായ ഒരാവാസവ്യവസ്ഥയില്‍ വളപ്രയോഗവും കളനശീകരണവും കീടനിയന്ത്രണവും ഒരു പരിധിവരെ പ്രകൃതി തന്നെ നടത്തും. വയലതിര്‍ത്തികളിലെ വൃക്ഷങ്ങളില്‍ നിന്നും കാവുകളില്‍ നിന്നും പൊഴിഞ്ഞുവീഴുന്ന കരിയിലയും പക്ഷിക്കാഷ്ഠവും പോഷകസമൃദ്ധിക്കുള്ള പ്രകൃതിയുടെ വഴികളായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ രാസവളങ്ങള്‍ക്ക് പ്രസക്തിയില്ല. നെല്‍ക്കതിര്‍ കൊത്തിയെടുക്കാന്‍ വരുന്ന തൂക്കണാംകുരുവികള്‍ കീടനിയന്ത്രണത്തിനുള്ള അര്‍ഹമായ കൂലിമാത്രമാണ് അതുവഴി അവകാശപ്പെട്ടിരുന്നത്. കന്നിക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ തെക്കുനിന്നെത്തുന്ന താറാവിന്‍ കൂട്ടങ്ങള്‍ മേയുന്നതും പിന്നെ പാടം കന്നുകാലികള്‍ കൈയ്യടക്കുന്നതും ഈ കൂട്ടായ്മയുടെ ഭാഗം തന്നെയായിരുന്നു. വളപ്രയോഗം മാത്രമല്ല തലമുറകളുടെ ജനിതകവീര്യം വര്‍ദ്ധിപ്പിക്കും വിധം സൃഷ്ടിബീജങ്ങളുടെ കൈമാറ്റവും അതിനിടയില്‍ നടക്കുമായിരുന്നു. പുതുവെള്ളപ്പാച്ചിലിലും പുഴകള്‍ ശോഷിക്കുന്ന വേനല്‍ച്ചൂടിലും നടക്കുന്ന രുതരം മത്സ്യവേട്ടകളും ഇന്ന് ഓര്‍മ്മയാണ്. കുളത്തിലെ, പുഴയിലെ ചൂയിടല്‍ കുട്ടികള്‍ക്ക് ഒന്നാന്തരം പ്രകൃതിപാഠമായിരുന്നു. ഏതുജാതി മീനാണ് `ഇര'യില്‍ കൊത്തിയതെന്ന് `പൊന്തി'ന്റെ ചലനം നോക്കിപറയാം! ഈ രീതിയില്‍, കൃഷി ചെയ്യാന്‍ മാത്രമുള്ളവയായിരുന്നില്ല അക്കാലത്തെ പാടശേഖരങ്ങള്‍.
ഏറെ പ്രധാനമായി മഴവെള്ളം കൊ് നിറഞ്ഞു കവിഞ്ഞും വെള്ളം പരത്തിയും ഒഴുക്കിയും മഹാപ്രളയത്തെപ്പോലും അവ വരള്‍ച്ചയില്‍ നിര്‍ത്തി. കിട്ടിയ ആദ്യത്തെ ചാന്‍സ് ഉപയോഗിച്ച് വയലുകളെ വ്യാപാരമൂല്യമുള്ള `പ്ലോട്ട്' ആക്കി മാറ്റിയെടുക്കുന്ന പുത്തന്‍ സംസ്കാരത്തെ നിയമങ്ങള്‍ കൊാെന്നും ചെറുക്കാനാകില്ലെന്നു തെളിഞ്ഞുകൊിരിക്കുന്നു. `വെട്ടിനിരത്തല്‍' എന്ന പ്രയോഗം ഭാഷയ്ക്ക് ഇയ്യിടെയായി ലഭിച്ച അപൂര്‍വമായ ഒരുപലബ്ധിയാണെങ്കിലും അതിന്റെ ഇക്കോളജീയമാനങ്ങളെ അതുപയോഗിച്ചവര്‍ പരിഹാസപൂര്‍വം തലതിരിച്ചിട്ടിരിക്കുന്നു.
കാര്‍ഷിക സംസ്കാരമുള്ള ഒരാള്‍ക്കുമാത്രം എഴുതാന്‍ കഴിയുന്ന കഥയാണ് തകഴിയുടെ `കൃഷിക്കാരന്‍', `ശബ്ദിക്കുന്ന കലപ്പ'
(പൊന്‍കുന്നം വര്‍ക്കി) കാര്‍ഷിക സംസ്കാരത്തിന്റെ ജീനുകള്‍
വഹിക്കുന്ന ഒരു എഴുത്തുകാരന്റെ തൂലികയില്‍ നിന്നേ ഉാവൂ.
ഇ.പി. രാജഗോപാലന്‍ നിരീക്ഷിച്ചതുപോലെ (കൃഷിയുടെ കഥയും കഥയുടെ കൃഷിയും) കാര്‍ഷികവൃത്തിയോടുള്ള അര്‍പ്പണമനോഭാവം പാരമ്പര്യകര്‍ഷകരില്‍ മൗലികവാദത്തോളമെത്തും. അധ്വാനിക്കാതെ സമ്പത്തുാക്കുക, അധ്വാനിക്കുന്നവനെ പാപ്പരാക്കുക എന്ന ഹൈടെക് കൃഷിരീതിയുടെ നേര്‍വിപരീതമായ മൂല്യങ്ങളാണ് തകഴിയുടെ കഥ ഉല്‍പ്പാദിപ്പിക്കുന്നത്. `പുഞ്ചക്കമാ, സത്യമുള്ളതാ' എന്നുറച്ചു പറയാന്‍ തക്ക നൈതിക മൂല്യബോധമുായിരുന്ന കേശവന്‍ നായര്‍മാരെ ഹരിതവിപ്ലവം എത്രപെട്ടെന്ന് മാറ്റിയെടുത്തു! ഇപ്പോള്‍ `ബയോടെക്' കൃഷിക്കാരനിലാണ് മൂന്നാംലോകത്തിന്റെ പ്രതീക്ഷ. അതും മരുമരീചികയാണെന്ന് തെളിയുമ്പോഴേക്കും മറ്റൊന്ന് അവതരിച്ചിരിക്കും. ശ്രീലങ്കയിലെ വൈവിധ്യമാര്‍ന്ന നെല്ലിനങ്ങളെക്കുറിച്ച് `ഇക്കോളജി'മാസിക പ്രസിദ്ധപ്പെടുത്തിയ ഒരു പഠനമു്. ഗര്‍ഭിണികള്‍ക്ക് ഒരിനം അരിയാണ് അനുയോജ്യമെങ്കില്‍ പാലൂട്ടുന്ന അമ്മമാര്‍ക്ക് വേി മറ്റൊരിനം കൃഷിചെയ്യുന്നു. രോഗികള്‍ക്ക് പഥ്യമായ മൂന്നാമതൊരിനവുമു്. വയോജനങ്ങള്‍ക്ക്. അല്‍പാഹാരികളായ ബുദ്ധഭിക്ഷുക്കള്‍ക്ക് എന്നിങ്ങനെ പിന്നെയും വൈവിധ്യങ്ങള്‍. പ്രമേഹരോഗികളുടെ എണ്ണം കൂട്ടുന്ന വെറും `പഞ്ചാരക്കലവറ'യായി മാത്രം അരിയെ കാണുന്നവര്‍ക്ക് അതിശയം തോന്നാം.
പൂരക്കളിപ്പാട്ടില്‍ `ആും പള്ളും' എന്നൊരിനമു്. ആന്റെയും ആിച്ചിയുടെയും വേഷംകെട്ടി ശിവനും പാര്‍വതിയും ഭിക്ഷതെി നടക്കുന്നതാണ് സന്ദര്‍ഭം. `ആ്' കാമദഹനത്തെത്തുടര്‍ന്ന് കാര്‍ഷികസംസ്കൃതിയിലുടനീളം പടര്‍ന്നുപിടിച്ച ആലസ്യത്തെയും `പള്ള്' കാമദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു ശേഷമുായ ഉത്സാഹത്തിമിര്‍പ്പിനെയും സൂചിപ്പിക്കുന്നു. കാര്‍ഷിക സമൃദ്ധിയിലാണ് `പള്ള്' പാട്ടുകളുടെ ഊന്നല്‍. പള്ളനും പള്ളത്തിയും കൃഷി നടത്തിയ കഥയാണത്. പാട്ടില്‍ അക്കാലം കൃഷിചെയ്തിരുന്ന നെല്‍വിത്തുകളുടെ വിവരണവുമു്.
1. `പൂത്താടാ തമിഴുനാടനും
ഇറകനും കൊന്‍ വിത്തും
കുട്ടനാടനും പിന്നെ മുട്ടുകുത്താതെ നില്‍ക്കും
തയ്യനും കീരിപ്പല്ലനും
ചൊവ്വേറും കോഴിവാലന്‍
മലയിടുമ്പന്‍ കോണാരന്‍
വെളുവെളെ വിലസീടുന്നൊ-
രല്ലിക്കണ്ണനും പിന്നെ
സ്വര്‍ണവും തോറ്റുമും കുഞ്ഞിവീത്തും.'
2. `വിത്തുകളില്‍ മികവൊത്ത മുത്തുവാന്‍ വിത്ത്
അര്‍മേനിക്കഴകേകും മുത്തുവാന്‍ വിത്ത്
ആരിയര്‍ക്കങ്ങിതമായോരാരിയന്‍ വിത്ത്
ചഞ്ചലങ്ങളകറ്റുന്ന പുഞ്ചമുരിക്കിന്‍ വിത്ത്
വാനില്‍ കുറുവ വിത്ത് മേനിക്കഴകന്‍ വിത്ത്
തിങ്കളൊത്തു വിളങ്ങുന്ന തിളുങ്കന്‍ വിത്ത്
ശങ്കയില്ലാ പൊയ്യഴകന്‍ മണക്കളനും.'
പരമശിവന്‍ മൂത്തപള്ളനായും ശ്രീപാര്‍വതി മൂത്തപള്ളത്തിയായും ശിവഭൂതങ്ങള്‍ തുണക്കാരായാലും കൃഷി പൊടിപൊടിക്കുന്നു. ഇടയ്ക്ക് എല്ലാവരും പുതുവെള്ളത്തിമിര്‍പ്പില്‍ മുങ്ങിയ പാടപ്പരപ്പില്‍ മീന്‍വേട്ടയ്ക്കിറങ്ങുന്നു. തുടര്‍ന്ന് മീന്‍പിടിക്കാനുള്ള ഉപകരണങ്ങളെക്കുറിച്ചും മീന്‍ ജാതികളെക്കുറിച്ചുമുള്ള വിവരണമാണ്:
`എടുത്തു മീന്‍പിടിപ്പിനുള്ളായുധങ്ങള്‍
കടുക്ക വല, കുരിക്ക, തൊട്ടി പൊള്ളക്കൂടും
കടുപ്പമേറും മുപ്പല്ലി കൊക്കയമ്പും
കൈവലയും വീവലയും ചാടുകുന്തം
കൂത്തുകൂടു മാരിവല കൊരക്കൂടും'
`കുടനെ വാമീന്‍ പൂമീന്‍
തെന്‍മീനും കൂര്‍മീനും പിന്നെ
ഇരിമീനും കരിമീന്‍ നല്ല
പലകമീനെരുളമീനും
ചെമ്മീന്‍ പൂമീനിരിമീനും കരിമീനും
* പുതുതലമുറയിലെ പി.കെ. ശ്രീവത്സന്‍ എഴുതിയ `നെല്ല്' എന്ന കഥകൂടി (മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂണ്‍ 16-24-2006) ഇതോടൊപ്പം ചേര്‍ത്തു വായിക്കുക.
പിന്നെ തേമീന്‍ കയ്യുതൊളി പലകമീനും
എണ്ണമറ്റ മീന്‍കുലങ്ങള്‍ പലവകയും.'
പ്രതിഭക്കും ഭാവനക്കും പോഷണമാകുന്നവപോലും മണ്‍മറഞ്ഞ ഈ ജനുസ്സുകള്‍ക്കിടയില്‍ ഉായിരുന്നില്ലെന്ന് ആരുകു! കാര്‍ഷിക സമൃദ്ധിയുടെ ഈ നാട്ടിലാണ് ഏകവിള (മോണോകള്‍ച്ചര്‍) സംസ്കാരം എയ്ഡ്‌സ് പോലെ പടര്‍ന്നുപിടിച്ചിരിക്കുന്നത്.
മേടത്തില്‍ കൃഷിപ്പണിയാരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ഏറ്റവും വലിയ ഉര്‍വരതാ അനുഷ്ഠാനമായ മീനമാസത്തിലെ പൂരോത്സവം, ഉത്തരമലബാറില്‍ കണ്ണൂര്‍-കാസര്‍കോഡ് ജില്ലകളിലെ കുട്ടികള്‍ ഓണത്തേക്കാള്‍ വലിയ പുഷ്‌പോത്സവമാണ് ഇന്നും തനിമ നഷ്ടപ്പെടാതെ അവശേഷിക്കുന്ന അപൂര്‍വം നാട്ടുകൂട്ടായ്മകളിലൊന്ന്. ഏതാ് എല്ലാ കാവുകളിലും ഒരേകാലത്ത് ഉത്സവമേളം. പൂരക്കളിപ്പാട്ടിന്റെ വായ്ത്താരി. ചെകളുടെ മന്ത്രമധുര സംഗീതം. കായികാഭ്യാസങ്ങളുടെ മെയ്‌വഴക്കം. പൂരത്തില്‍ പാട്ടും കവിതയും താളബോധവും തടിമിടുക്കും പ്രകൃതിപഠനവും മേധാശക്തിയും ഒരേസമയം സമ്മേളിക്കുന്നു. പൂക്കളെ അറിയാനുള്ള പ്രകൃതി പഠനയാത്രകളാണ് കുട്ടികള്‍ക്ക് പൂ തേടിയുള്ള ഒമ്പതുദിവസത്തെ സഞ്ചാരങ്ങള്‍. ഉത്സവം മുഖ്യമായും പെണ്‍കുട്ടികളുടേതെങ്കിലും ആണ്‍കുട്ടികളും പുരുഷന്മാരും കൈമെയ് മറന്ന് പങ്കെടുക്കുന്നു. പരമശിവന്‍ കൈലാസത്തില്‍ ഉഗ്രതപസ്സനുഷ്ഠിക്കും കാലം ദേവേന്ദ്രനിശ്ചയമനുസരിച്ച് കാമദേവന്‍ കൈലാസത്തിലെത്തി പാര്‍വതീവല്ലഭന്റെ മനസിളക്കുന്നു. ഏകാഗ്രത നഷ്ടപ്പെട്ട രുദ്രന്‍ ഇതിന് ശിക്ഷയായി കാമനെ ക്രോധാഗ്നിയില്‍ ദഹിപ്പിച്ചു. പിന്നീട് രതീദേവിയുടെ പ്രാര്‍ഥനയില്‍ കനിഞ്ഞ് വരം നല്‍കി. അതനുസരിച്ച് കന്യകമാര്‍ പൂക്കള്‍കൊ് കാമവിഗ്രഹമുാക്കി പൂജിച്ചപ്പോള്‍ കാമന്‍ പുനര്‍ജനിച്ചു. മീനമാസത്തിലെ കാര്‍ത്തികനാള്‍ തൊട്ട് പൂരംവരെ ഒമ്പതുദിവസം കന്യകമാര്‍ ഇപ്പോഴും ഈ ഐതീഹ്യത്തിലെ കാമരൂപത്തെ പുനര്‍ജനിപ്പിക്കുന്നു. പൂരോത്സവം അതിന്റെ എല്ലാ തനിമയോടും നിലനില്‍ക്കുന്നു. പൂരവും പൂരക്കളിയും പൂവിടലുമെല്ലാം കീഴാളരുടെ ആഘോഷമാണെന്നത് ശ്രദ്ധേയമാണ്. തികച്ചും ദ്രാവിഡമാണ് അതിന്റെ മുദ്രകള്‍.
സമാന്തരമായ മറ്റൊരാഘോഷം ഓണത്തിനുമുമ്പ് കര്‍ക്കിടകപ്പകുതിക്കു ശേഷം കൊാടപ്പെടുന്നതും ഇന്ന് പൂര്‍ണമായും വിസ്മൃതിയില്‍ ആുപോയിരിക്കുന്നതുമായ `നിറ'യാണ്. `നിറ'കഴിഞ്ഞാല്‍ `തിറം' (ഉഷാര്‍) എന്നാണ് പഴഞ്ചൊല്ല്. പഞ്ഞവും പട്ടിണിയും നിറഞ്ഞ നാളുകളുടെ ഏതാ് അന്ത്യത്തില്‍ `ചേട്ട'യെ പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തും മുമ്പ് വീടും പരിസരവുമെല്ലാം തൂത്തും തേച്ചും കഴുകിയും ചിതം വരുത്തേതു്. പാടത്ത് ആദ്യത്തെ കതിര്‍ വിരിഞ്ഞിരിക്കും. കതിരിനോടൊപ്പം `നിറോലം' വേണം. പരിസരത്തെ സസ്യശേഖരത്തിന്റെ ഒരു കൊച്ചുമാതൃകയാണ് ഈ നിറോലം. ആല്‍, അരയാല്‍, വട്ടപ്പലം (പെരിയലം), മാവ്, പിലാവ്, കാഞ്ഞിരം, പൊലുവള്ളി, സൂത്രവള്ളി, നെല്ലി, വെള്ളിയില എന്നിവയുടെ ഇലകളാണ് നിറോലത്തിന്റെ അനുസാരികള്‍. നോക്കൂ, ഓഷധി, ഔഷധി, ലത, ചെറുവൃക്ഷം, വന്‍വൃക്ഷം എല്ലാമു്. ഇലകളുടെ ആകൃതി വൈവിദ്ധ്യം വട്ടപ്പലംതൊട്ട് വെള്ളില വരെ പരമാവധിയാണ്. പൂരോത്സവത്തിന് കാമന്റെ പുഷ്പവിഗ്രഹം തീര്‍ക്കാന്‍ വേ പൂക്കളുടെ വൈവിധ്യമാണെങ്കില്‍-കണ്ണുകള്‍ക്ക് കരിനീല ചുള്ളിപ്പൂ, ചുുകള്‍ക്ക് ചൊകചൊകെ ചുകന്ന മുരിക്കിന്‍പൂ, മേനിയഴകിന് വെളുത്ത ചെമ്പകപ്പൂ, മാലകള്‍ക്ക് എരിക്കിന്‍പൂ- `നിറോല'ത്തില്‍ പത്രവൈവിധ്യം മാത്രമല്ല; `സ്‌പെസിമെന്‍' ശേഖരണം ഒന്നാന്തരമൊരു സസ്യശാസ്ത്ര പഠനമാണ്. നിറോല ഘടകങ്ങളില്‍ മിക്കവയും ഔഷധസസ്യങ്ങളുമത്രെ.
നിങ്ങള്‍ എന്തു ഭക്ഷിക്കുന്നോ അതാണ് നിങ്ങള്‍ ഭക്ഷ്യവസ്തുക്കളിലെ ആന്റി-ഓക്‌സിഡെന്റുകളെക്കുറിച്ചുള്ള1 ആധുനിക വിജ്ഞാനം ഭക്ഷണഘടകങ്ങളെക്കുറിച്ചുള്ള കേരളത്തിന്റെ പ്രാചീനസങ്കല്‍പവുമായി പൊരുത്തപ്പെടും. നമ്മുടെ `പുഴുക്കും, അവിയലും' പഴമകൊ് അനന്യത കൈവരിക്കുന്നു. സസ്യശരീരമെന്നത് ജീവകങ്ങളുടെ കലവറകള്‍ മാത്രമല്ല, ഔഷധങ്ങളുടെ നിലവറകള്‍ കൂടിയാണ്. ഔഷധഭക്ഷണം എന്ന ആശയം ഇപ്പോള്‍ ശക്തിപ്പെട്ടുവരികയാണ്. സവിശേഷഘടകങ്ങള്‍ അടങ്ങിയ ഭക്ഷണം രോഗചികിത്സയുടെ ഭാഗമായിത്തന്നെ ഉപയോഗിക്കുന്നു. പോഷകം+ ഔഷധം= പോഷകൗഷധം (Nutrocauticals) എന്നിങ്ങനെ ഒരു പുതിയ പദം തന്നെ ആരോഗ്യശാസ്ത്രം നിര്‍മിച്ചിരിക്കുന്നു.
1 Antioxidants ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഓക്‌സിജന്‍െറ സ്വതന്ത്ര റാഡിക്കലുകളെ നശിപ്പിക്കുന്ന ജീവകങ്ങള്‍. ഫ്‌ളാവനോയിഡുകള്‍, ലൈക്കോപീനുകള്‍, ബീറ്റാകരോട്ടിന്‍ തുടങ്ങിയ സസ്യജല്യ ഉല്‍പ്പന്നങ്ങള്‍, പരിസരമലിനീകരണം, ചീത്ത ഭക്ഷണശീലങ്ങള്‍ എന്നിവ മൂലം പെരുകുന്ന സ്വതന്ത്ര റാഡിക്കലുകളെ നശിപ്പിച്ച് ഈ രാസവസ്തുക്കള്‍ കോശങ്ങളുടെ അപചയം, അര്‍ബുദ വളര്‍ച്ച തുടങ്ങിയ ദോഷങ്ങളെ പ്രതിരോധിക്കുന്നു.
ഈ ആശയം കേരളത്തില്‍ പ േപ്രചാരത്തിലുായിരുന്നെന്ന് കുഞ്ചന്‍നമ്പ്യാര്‍ `പാത്രചരിത്രം' തുള്ളലില്‍ പറഞ്ഞുവെച്ചിട്ടു്. സദ്യവട്ടംപോലും രോഗ ചികിത്സക്കായുള്ള ഉപാധിയായി മാറുന്നത് കാണുക. നമ്പ്യാരെ അല്പം ദീര്‍ഘമായിത്തന്നെ ഉദ്ധരിക്കട്ടെ.
`വെരുകിന്‍ കടയും ചെറുകടലാടിയു-
മയമോദകവും കൂട്ടിയരച്ചൊരു
മുക്കുടിവച്ചുതരേണമെനിക്കരി-
ശസ്സുശമിപ്പാ'നെന്നൊരു വിപ്രന്‍.
`പിത്തംകൊു വലഞ്ഞ നമുക്കതി-
നൊത്തൊരു മുക്കുടി കൊടുവനു മിഞ്ചിയു-
മുത്തമമായൊതു മോരിലരച്ചത-
നത്തിജ്ജീരകമിട്ടു കലര്‍ന്നൊരു
കുത്തിലകുത്തിയവറ്റിലൊഴിച്ചുത-
രത്തില്‍ ചൂടുശമിപ്പിച്ചെന്റെ ക-
രത്തില്‍ തന്നാലായതുമങ്ങു ചെ-
ലുത്തിക്കൊള്ളാമഹ'മെന്നൊരുവന്‍;
പുളിയാറിലയും മാവിന്‍തളിരും
`പുളിവേര്‍ മാതള നാരങ്ങായും
പൊളിയല്ലീവകകൊാെരു മുക്കുടി
തെളിവൊടു വേണമെനി'ക്കെന്നൊരുവന്‍;
`കാച്ചിയ മോരില്‍ നാവായസ ഗുളികപൊ-
ടിച്ചുകലക്കിത്തരണമതിങ്ങുകു-
ടിച്ചെന്നാകിലിരുനാഴിച്ചോറു ഭു-
ജിച്ചീടാമിനി'യെന്നൊരു വിപ്രന്‍.'
`എച്ച്.ഐ.വി. അണുക്കളെ ചെറുത്തു തോല്‍പ്പിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച മരുന്നുകളേക്കാള്‍ ഞങ്ങള്‍ക്ക് പ്രിയം വെളുത്തുള്ളിയും ചെറുനാരങ്ങയും ഒലിവെണ്ണയും കാരറ്റുമടങ്ങുന്ന ഞങ്ങളുടെ അടുക്കള വൈദ്യമാണെ'ന്ന് പ്രഖ്യാപിച്ച് തെക്കേ ആഫ്രിക്കയുടെ വനിതാ ആരോഗ്യമന്ത്രി ആധുനിക വൈദ്യത്തെ അമ്പരപ്പിച്ചതും ഈയടുത്ത കാലത്താണല്ലോ. മഞ്ഞള്‍ നിത്യോപയോഗ വ്യഞ്ജനമായി ഉപയോഗിക്കുന്ന സമൂഹങ്ങളില്‍ അല്‍ഷൈമേഴ്‌സ് രോഗം കുറവാണെന്ന റിപ്പോര്‍ട്ടും ഇതോട് ചേര്‍ത്തു വായിക്കാം. കേരളീയരുടെ ഭക്ഷണരീതിയാണ് അത് ലോകത്തെ പഠിപ്പിച്ചത്. ജീവജാതി വൈവിധ്യം ഏറ്റവുമേറെയുള്ളയിടങ്ങളിലെ ഭക്ഷണരീതിയാണ് ആരോഗ്യശാസ്ത്രപരമായും പോഷണശാസ്ത്രപരമായും ഏറ്റവും നല്ല ഭക്ഷണരീതിയെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍. ഹരിതവിപ്ലവം ശക്തിപ്പെട്ടിടത്തെല്ലാം പാടങ്ങളുമായി ബന്ധപ്പെട്ട് വളര്‍ന്നിരുന്ന ഔഷധച്ചെടികള്‍ക്ക് വന്‍നാശം സംഭവിച്ചിട്ടുന്നെ് അശീശ് കോത്താരിയും നിരീക്ഷിച്ചിട്ടു്. (അടിക്കുറിപ്പ് കാണുക)
മാര്‍ക്‌സ് സൂചിപ്പിച്ച രീതിയില്‍ കൃഷി മരുഭൂമികളെ സൃഷ്ടിച്ച് മുന്നേറുന്നത്, പ്രകൃതിയില്‍ നിന്ന് അവ മനുഷ്യമനസ്സുകളിലേക്ക് പടരുന്നത്, മനുഷ്യന് പ്രകൃതിയിലെ സൗന്ദര്യോത്സവങ്ങള്‍ കാണാന്‍ കണ്ണില്ലാതാകുമ്പോഴാണ്. ഇല്ലിച്ച് നിര്‍ദേശിച്ച വിദ്യാലയതിരസ്കാരം അനിവാര്യമാക്കുന്നത് ഇത്തരം സാഹചര്യങ്ങളത്രെ. എല്ലാ മനുഷ്യരും ബാല്യകാലത്ത് വില്യം ബ്ലേക്കിന്റെ സ്കൂള്‍കുട്ടിയെക്കുറിച്ചുള്ള കവിത(The School Boy) യിലെ ബാലനെ പോലെയാണ്. പ്രകൃതിയുടെ സ്വച്ഛതയില്‍ നിന്ന് വിദ്യാലയത്തിന്റെ നാലുചുവരുകളിലേക്ക് അകറ്റപ്പെടുന്നതോടെ അവന്റെ/അവളുടെ സര്‍ഗാത്മകത തടവിലാക്കപ്പെടുന്നു.
ഗ്രാമത്തിലെ പൊതുസ്ഥലങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ ദുഃഖം ഒറ്റയ്ക്ക് അനുഭവിച്ചു തീര്‍ക്കുന്ന ഒരു വൃദ്ധനെ റസ്കിന്‍ബോ് തന്റെയൊരു കഥയില്‍ അവതരിപ്പിച്ചിട്ടു്. പൊതുകിണറുകള്‍ ഇല്ലാതാകുമ്പോള്‍ ദുഃഖിക്കുന്ന ഉതുപ്പാന്മാര്‍ കാരൂര്‍കഥയിലേ അവശേഷിക്കൂ. നെല്‍പ്പാടങ്ങള്‍ സാംസ്കാരികമായ ഉണര്‍വിന്റെ പൊതുസ്ഥലങ്ങളായിരുന്ന കാലം അവസാനിച്ചു. കൃഷിയുടെ സൗന്ദര്യദര്‍ശനം ആവിഷ്കരിക്കവെ വെന്റല്‍ബെറിയും ഫുക്കുവോക്കയും1 പറയുന്നത് കാര്‍ഷികവൃത്തിയെന്നത് സാംസ്കാരിക മൂല്യങ്ങളെക്കുറിച്ചുള്ള വിചിന്തനം തന്നെയാണെന്നാണ്. മനുഷ്യ വിജ്ഞാനത്തിന്റെ പരിമിതികളിലേക്ക് അത് നിങ്ങളെ ഉണര്‍ത്തും. ജീവിതത്തിന്റെ ഏതെങ്കിലുമൊരു വശത്തെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ചു കാണാനാവില്ല. ആഹാരം വിളയിക്കുന്ന രീതി മാറുമ്പോള്‍ ആഹാരവും മാറും, സമൂഹം മാറും. മൂല്യങ്ങളിലും മാറ്റമുാകും. ആ രീതിയില്‍ കാര്‍ഷികവൃത്തിയിലൂടെ സമൂഹത്തെയും മൂല്യങ്ങളെയും നവീകരിക്കാമെന്ന് തെളിയിക്കാന്‍ ഇനിയും അവസരമു്. സാംസ്കാരം മാറുമ്പോള്‍ ഉല്‍പാദനരീതിയും, ഉല്‍പാദനരീതി മാറുമ്പോള്‍ സാംസ്കാരവും
1 Wendell Berry മസനോബു ഫുക്കുവോക്കയുടെ 'ഒറ്റ വയ്‌ക്കോല്‍ വിപ്ലവം' എന്ന പുസ്തകത്തിന് അവതാരികയെഴുതിയ ജപ്പാനീസ് ദാര്‍ശനികന്‍.
മാറ്റത്തിന് വിധേയമാകും. പഞ്ചാബില്‍ ഗോതമ്പുപാടങ്ങളുടെ സ്ഥാനത്ത് കയറ്റുമതി മാത്രം ലക്ഷ്യമാക്കിയുള്ള ഓറഞ്ചുതോട്ടങ്ങളും യൂക്കാലിത്തോട്ടങ്ങളും പെരുകുകയാണത്രെ. ഹരിതവിപ്ലവത്തിലൂടെയുായ സാംസ്കാരിക മാറ്റത്തിന്റെ1 അനിവാര്യമായ തുടര്‍ച്ച. കാര്‍ഷിക സംസ്കാരത്തിന്റെ ഹരിതസൗഭാഗ്യം തൊട്ടറിയാന്‍ കഴിവുള്ള ഒരു മനസെങ്കിലും നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ അത്രയും ആശ്വസിക്കാമായിരുന്നു. എന്നാല്‍, വ്യാപാരവല്‍കൃതവും മാനുഷികതയില്‍ നിന്ന് പൂര്‍ണമായും അന്യവല്‍കൃതവുമായ സമകാലീകാവസ്ഥയിലേക്ക് ഇത്തരമൊരു ദര്‍ശനത്തിന്റെ ലാവണ്യമുദ്രകള്‍ എങ്ങനെ സന്നിവേശിപ്പിക്കാമെന്നതാണ് നാം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നം.
1 ഹരിതപിപ്ലവം ഇന്ത്യയിലുാക്കിയ ചില ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ (1) അമിതരാസവളപ്രയോഗം കൊ് മണ്ണിലെ സൂക്ഷ്മ ജീവിലോകം നാമാവശേഷമായതോടെ പഞ്ചാബ്, ഹരിയാന, കിഴക്കന്‍ യു.പി. എന്നിവിടങ്ങളില്‍ മാത്രം ലക്ഷക്കണക്കിന് ഹെക്ടര്‍ കൃഷിഭൂമി ഉല്‍പ്പാദനക്ഷമമല്ലാതായി. അന്യസസ്യജാതികള്‍ക്കും കന്നുകാലികള്‍ക്കും കൃഷിഭൂമിയുമായി ബന്ധമില്ലാതെപോയത് പ്രശ്‌നം രൂക്ഷമാക്കി. (2) രാസകീടനാശിനികളുടെ തുടര്‍ച്ചയായ ഉപയോഗം മൂലം പല ചെറുജീവികളും പാടേ തുടച്ചു നീക്കപ്പെട്ടതും ഏകവിളസമ്പ്രദായം (മോണോകള്‍ച്ചര്‍) പ്രചരിച്ചതും രോഗശല്യം നിയന്ത്രണാതീതമാക്കി. (3) നാടന്‍ വിളകള്‍ നല്‍കിയ പോഷകപ്രധാനമായ ഭക്ഷണത്തിന്‍െറ ലഭ്യത കുറഞ്ഞു. വയലുകളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പല ഔഷധച്ചെടികളും നശിച്ചു. ഇതുപോലെ ഗ്രാമീണ സമൂഹങ്ങളിലും രോഗാതുരതയുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു. ദരിദ്രവല്‍ക്കരണം വര്‍ധിച്ചു. അവലംബം: Biodiversity: Where Life Matters. Ashish Kothari - Survey of Environment 2001. The Hindu, Madras.

No comments:

Post a Comment

[b]