Sunday, October 17, 2010

രേഖയില്ലാത്ത ഒരാള്‍ - എസ് വി വേണുഗോപന്‍ നായര്‍

ശ്രീ. മാണിക്യ ഗൗര്‍ മകന്‍ മുത്തുസ്വാമി ഗൗര്‍ എന്ന സാധു കൃഷീവലനേര്‍പ്പെട്ട അത്യന്തവ്യസനമാണ് ഗാഥയായി പറയാനൊരുങ്ങുന്നത്.
ദക്ഷിണകേരളത്തിന്റെ ദക്ഷിണോപാന്തത്തില്‍, വിസ്തൃതരാജവീഥിയുടെ കിഴക്കരുകില്‍, തവളയില്ലാക്കുളമെന്നൊരു കുളം, ഭുവനത്തിന്റെ തെളിമുകുരമെന്നോണമങ്ങനെ കിടക്കുന്നു. ഒരു സായ്‌വിന്റെ നയനസ്പര്‍ശമേല്‍ക്കാന്‍ ഇന്നോളമതിനു ഭാഗ്യമുാകാത്തത് കഷ്ടതരമായി. അല്ലെങ്കില്‍ പ്രസ്തുത കുളം `സൈലന്റ് പോ്' എന്ന് വിശ്വവിഖ്യാതമായേനെ. എങ്കില്‍ അടിക്കടി പായല്‍ വാരിക്കൊിരിക്കുന്ന പഞ്ചായത്ത് പ്രജാപതിക്കള്‍ക്കുനേരെ ജനരോഷമുയര്‍ന്നേനെ. മികച്ച ശാസ്ത്രജ്ഞന്മാര്‍ തമ്മില്‍ പായല്‍വാരാമെന്നും, വാരിക്കൂടെന്നും, പരസ്പരം തര്‍ക്കിച്ച് അലമുറയിട്ട് ദിഗന്തം കിടുക്കിയേനെ. ലോകശ്രദ്ധ തവളയില്ലാപൊയ്കയില്‍ നീന്തിയേനെ. എന്തു ചെയ്യാം!
അകാലത്തില്‍ അപ്രതീക്ഷിതമായുാകുന്ന മണ്ഡൂകക്കുതി സൃഷ്ടിച്ചേക്കാവുന്ന ഓളങ്ങളുടെ അസ്വാരസ്യം പോലുമില്ലാതെ വര്‍ത്തിക്കുന്ന ആ കന്നിപ്പൊയ്കയുടെ ശാലീന സുഭഗതയുായിരുന്നു, കഥാപുരുഷനായ മുത്തുസ്വാമി ഗൗറുടെ ജീവിതത്തിലും.
ഗൗറുടെ പൂജ്യപിതാമഹര്‍ അനവധി പതിറ്റാുകള്‍ക്കും മുമ്പേ നെയ്യാറ്റിന്‍കര മണ്ഡപത്തുംവാതുക്കലെ കുളത്താമല്‍ എന്ന പുണ്യവിജനഭൂമിയില്‍ പനിയോടും പന്നിയോടും മല്ലടിച്ച് കുടിയേറിയെന്നാണ് ഗ്രന്ഥവരികളില്‍ കാണുന്നത്. കൊട്ടാരം താളിയോലകള്‍ വെയില്‍ കൊള്ളിക്കുന്ന ആപ്പീസറന്മാര്‍ ഈ വിവരം വെളിപ്പെടുത്തിയിട്ടുള്ളത് വായനക്കാര്‍ ഓര്‍ക്കുമല്ലോ.
കഥ നടക്കുംകാലത്ത് മുത്തുസ്വാമിക്ക് ഭീമായുസ്സ്. അതായത് അമ്പത്തിമൂന്ന്. ഈ ബിന്ദു അപകടച്ചുഴിയാണെന്ന് പരാശരാദികള്‍. മുത്തുവിനേര്‍പ്പെട്ട പങ്കപ്പാട് ഓര്‍ക്കുമ്പോള്‍ ജ്യോതിഷം ഒരു ശാസ്ത്രം തന്നെയെന്നു സമ്മതിച്ചു പോകും; ടി ശാഖയുടെ സ്ഥാപകനേതാവ് ആിവടിവേലന്റെ ജന്മദിനം അവധിയാക്കിപ്പോകും.
മാസമുറതെറ്റാതെ എല്ലാ ഒടുവിലത്തെ വെള്ളിയാഴ്ചയും കുമാരകോവിലില്‍ച്ചെന്നു കുളിച്ചുതൊഴുത്, അവിടത്തെ പുണ്യവൃഷഭം ചൊരിയുന്ന പ്രസാദം നുണഞ്ഞ്, മോക്ഷ മാര്‍ഗ്ഗത്തില്‍ ലേശം സഞ്ചരിക്കുന്നതൊഴിച്ചാല്‍ മുത്തുസ്വാമിക്ക് ഗൃഹോപാന്തം വിട്ടുള്ള അന്തരീക്ഷഗമനം അപൂര്‍വ്വമെന്നേ പറയാവൂ.
പൂരത്തില്‍പ്പിറന്ന ഈ കഥാവസ്തുവിന് രാഹൂര്‍ദശ അവസാനിച്ചത് സ്വന്തം വയസ്സ് നാല്പത്തി ഒന്‍പതിലത്രെ. ആ ദശാസന്ധിയില്‍ മുത്തുസ്വാമിയെ ഒരു മണിമുത്തായി മുന്തിയില്‍ കെട്ടിപ്പോറ്റിയിരുന്ന വന്ദ്യപിതാവ് മാണിക്യഗൗര്‍ പൊടുന്നനെ സ്വര്‍ഗ്ഗം പൂകി. പത്തും ആറും കൊ് ഔദ്യോഗിക ദുഃഖാചരണം അവസാനിച്ചെങ്കിലും മുത്തുസ്വാമിയുടെ മനം ഇന്നുമതോര്‍ത്ത് കൊടിതാഴ്ത്തിക്കെട്ടുന്നു.
വാത്സല്യക്കുടമായ ആ പിതാവാണ് പരമ്പരാഗതസ്വത്തായ പതിനൊന്നര ഏക്കര്‍ കൃഷിസ്ഥലത്തിനു ചുറ്റും ഒന്നേമുക്കാലടി കനത്തിലൊരു ഭിത്തി ദീര്‍ഘദൃഷ്ടിയോടെ നിര്‍മ്മിച്ചത്. കാലവും വര്‍ഷവും തകര്‍ത്തെറിഞ്ഞ ഭാഗങ്ങളില്‍ മുള്ളുവേലി ചമച്ച് ആ അഖണ്ഡത നിലനിറുത്തുന്നതില്‍ മുത്തുസ്വാമി കാട്ടിയ ശുഷ്കാന്തി പ്രത്യേകം പ്രസ്താവ്യം. അതിനാല്‍ കാക്കയില്‍ക്കവിഞ്ഞൊരു പക്ഷിക്കും, പൂച്ചയില്‍പ്പെരുത്തൊരു മൃഗത്തിനും ഒരുനാളും ആ വളപ്പില്‍, ഏതു രാഷ്ട്രീയ പരിതഃസ്ഥിതിയിലും, അതിക്രമിച്ചു കടപ്പാനായില്ല.
നാലരരാവിലെ ഉണരുന്ന ഗൗര്‍ ദിനകൃത്യങ്ങള്‍ യഥായോഗ്യം ഒന്നൊന്നായി അനുഷ്ഠിക്കും. അനന്തരം നിലവിളക്കിനെയും മുരുകനെയും മൂര്‍ദ്ധാവില്‍ തൊട്ടുവന്ദിക്കും. രു തുളസിയിലയും, ഒരു കിി തണുത്ത വെള്ളവും ആഹരിക്കും. പിന്നെ മൂന്നേക്കറോളം വരുന്ന നെല്‍പ്പാടത്തിലേക്കിറങ്ങും. അവയുടെ തല്ക്കാലനില പരിശോധിച്ചും ഭാവിയെപ്പറ്റി ചിന്തിച്ചും വരമ്പുകളില്‍ ഉലാത്തും. തത്സമയം അദ്ദേഹത്തിന്റെ സന്താനങ്ങള്‍ രും (ഒന്നും ഒന്നും) പാഠങ്ങള്‍ ഉച്ചൈസ്തരം ഘോഷിക്കുന്നത് അങ്ങു ചെന്നെത്തേതാണ്.
അദ്ധ്വാനിക്കുന്ന ജനവിഭാഗം എത്തിയതിനുമേല്‍ കഥാനായകന്‍ മടങ്ങിവന്ന് പ്രാതല്‍തേടും. എങ്കിലും ഉച്ചഭക്ഷണത്തിന്റെ അലസവേളകളൊഴികെ ബാക്കി പകല്‍നേരമത്രയും ആ വിളനിലങ്ങളിലങ്ങിങ്ങും ബകധ്യാനത്തില്‍ സ്ഥിതി ചെയ്യുകയാവും ഗൗര്‍.
മുത്തുസ്വാമിയുടെ ഔപചാരിക വിദ്യാഭ്യാസം കൃശമായിരുന്നു. കുളത്താമലില്‍ അക്കാലത്തുായിരുന്ന ഒരു അക്ഷരയോധനശാലയില്‍ ചേര്‍ന്ന് എണ്ണുമെഴുത്തുമാരംഭിച്ചെങ്കിലും, ആ രാജകീയസ്ഥാനം ഇന്ദ്രകോപത്തില്‍ തകര്‍ന്നു വീണ് ര് പൈതങ്ങള്‍ക്ക് മുക്തിയേകി. അന്നു പിടിപ്പെട്ട പ്രാണഭയം നിമിത്തം മുത്തുസ്വാമി വളരെക്കാലം വിദ്യാലയഗന്ധം പറ്റുന്ന ദിക്കിലെങ്ങും പോകാതെ കഴിച്ചു. പക്ഷേ മാണിക്യ ഗൗര്‍ മര്‍മ്മചികിത്സയിലും അഗസ്ത്യര്‍മൊഴികളിലും ചില വെണ്‍മണിക്കൃതികളിലും അവഗാഹം നേടിയ മാന്യദേഹമായിരുന്നു. തന്മൂലം ഇരതേടിയെത്തുന്ന ജ്ഞാനികളെ ദീര്‍ഘകാല അതിഥികളായി മുഷിവെന്യേ താമസിപ്പിച്ച് മകന്റെ വിദ്യാഭ്യാസ സൗകര്യത്തില്‍ വേത്ര ഉത്സാഹം ചെയ്തു. അങ്ങനെ നമ്മിലോരോരുത്തരെയുംപോലെ ദേശീയ ദുര്‍വ്യയത്തിനൊന്നും കാരണക്കാരനാകാതെ മുത്തുസ്വാമി സാമാന്യവിജ്ഞാനം തരമാക്കിയെന്നു സാരം.
മുത്തുസ്വാമിയുടെ വിളഭൂമിയില്‍ മിക്ക ധാന്യങ്ങളും മാവോസൂക്തങ്ങള്‍ കൂടിയും തലകുനിക്കുമാറ്, വിളഞ്ഞിരുന്നതിനാല്‍ ജീവിതം തീര്‍ത്തും സ്വയംപര്യാപ്തമായിരുന്നു. പരനിര്‍മ്മിത വസ്തുക്കള്‍ കഴിവതും വര്‍ജ്ജിച്ചിരുന്നു. ചക്കരയും ചുക്കും ചേര്‍ന്ന കാപ്പിയാണ് അതിഥികള്‍ക്കും സമ്മാനിച്ചിരുന്നത്. ചരകശുശ്രൂതാദികള്‍ ചൊല്ലിയ ഏതാനും വിധികള്‍ ഹൃദിസ്ഥമായിരുന്നെങ്കിലും പ്രകൃതി ചികിത്സയ്ക്ക് കീഴടങ്ങുകയായിരുന്നു പത്ഥ്യം. അതിനാല്‍ മുത്തുസ്വാമിയുടെ ജീവകോശങ്ങള്‍ വിഷാംശം പറ്റാതെ ദൃഢപ്രവൃദ്ധതയോടെ നിലനിന്നു.
കുടുംബബാഹ്യമായ ഒന്നിനെപ്പറ്റിയും മുത്തുസ്വാമി ക്ലേശിച്ചില്ല. സ്വന്തം മണ്‍മതിലായിരുന്നു ആ ചിന്താമണ്ഡലത്തിന്റെയും വൈകാരിക ലോകത്തിന്റെയും എലുക.
സര്‍വ്വഥാ സുരക്ഷിതനും സ്വയംപര്യാപതനുമായി വാണരുളിയ മുത്തുസ്വാമിയെത്തേടിപ്പോകാതിരിക്കാന്‍ പക്ഷേ, മഹാജനത്തിനു സാധിക്കുമോ? അയാളുടെ കര്‍ഷകത്തൊഴിലാളികളുടെ കാര്യമല്ലാ ഇപ്പറഞ്ഞത്. കരം പിരിക്കാനെത്തിയിരുന്ന മുളകു മടിശ്ശീലക്കാരെപ്പറ്റിയുമല്ല.
വിവിധങ്ങളായ സംഭാവനകള്‍ നല്‍കാതെ പരശുരാമന്റെ സംഭാവനയായ ഇക്കൊച്ചു കേരളത്തില്‍ ആര്‍ക്കും ജീവിച്ചിരിക്കുക സാദ്ധ്യമല്ലല്ലോ. പ്രതിവാരം രില്‍കുറയാത്ത പൊതുജനോദ്ധാരകര്‍ രസീതു പ്രവര്‍ത്തനത്തിന് ആ മനോഹരതീരത്തെത്തിയിരുന്നു. അര്‍ത്ഥികളുടെ ജനുസ്സോ, കൈയുടെ നിറമോ ഗൗനിക്കാതെ, നിര്‍വികാരമായ ഒരു പുഞ്ചിരിയോടെ മുത്തുസ്വാമി എല്ലാപേര്‍ക്കും സംഭാവനയേകി. ചോദിക്കുന്ന തുക നല്‍കും; `ഇഷ്ടമുള്ളത്' എന്നു പറഞ്ഞാല്‍ പരമാവധിയേകും- അതാണ് മുത്തുവിന്റെ ധര്‍മ്മനിഷ്ഠ.
ചുരുക്കമല്ലേ പറയേൂ, സാക്ഷാല്‍ മുരുകഭഗവാനടക്കം അഞ്ചുപേര്‍ കുടിയേറിപ്പാര്‍ത്ത ആ ഭവനം സ്വര്‍ഗ്ഗ സമാനം തുടരുന്നതില്‍ ദേവകള്‍ക്ക് അസൂയയുദിച്ചിരിക്കണം. അല്ലെങ്കില്‍ മുത്തുസ്വാമിയുടെ അമ്പത്തിമൂന്ന് ദൗര്‍ഭാഗ്യവും ചുമന്നെത്തുമായിരുന്നില്ല. അവസരം പാര്‍ത്ത് ശനിയും കകനായി.
കുളത്താമല്‍ പഞ്ചായത്തിന്റെ അക്കാലസ്ഥിതിയും കുറഞ്ഞൊന്നു പരാമര്‍ശിക്കേതുതന്നെ. കഴുക്കോലുകളെണ്ണി വീട്ടുകരവും, കോഴികളെയെണ്ണി പെണ്ണുകള്‍ക്ക് തൊഴില്‍ക്കരവും, പൈതങ്ങളുടെ തലയെണ്ണി സൂപ്പര്‍ ടാക്‌സും, ക്രിമിനല്‍ കേസ്സുകള്‍ കണക്കുകൂട്ടി വിനോദനികുതിയും അതീവ കൃത്യമായിത്തന്നെ ബഹുഃസര്‍ക്കാര്‍ നിര്‍ണ്ണയിച്ചു. ആയത് വസൂലാക്കുവാന്‍ കുറേ ഉദ്യോഗസ്ഥന്മാരേയും പീഡനമുറകളെയും ശട്ടംകെട്ടി. തന്മൂലം ഓരോ കുടുംബ ബഡ്ജറ്റിലെയും പ്രമുഖ ചെലവിനം പഞ്ചായത്തുകരമായി ഭവിച്ചു.
ഇപ്രകാരം കുന്നുകൂടിയ സമ്പത്തിന്റെ മുക്കാലേ മുാണിയും, സോഷ്യലിസ്റ്റാചാരത്തിനും, ജനാധിപത്യ മര്യാദയ്ക്കും, ഇന്ത്യന്‍ സുരക്ഷിതത്വനിയമത്തിനും ഇണങ്ങുംപടി ഭരണസമിതിയംഗങ്ങള്‍ തങ്ങള്‍ക്കിടയില്‍ത്തന്നെ വീതിച്ചിരുന്നു. ഈ പ്രക്രിയ സമയബന്ധിതമായി വിജയിക്കുന്നതിലേക്ക് ഓരോ മെമ്പറും സ്വന്തം വാര്‍ഡിലെ തോടുകളില്‍ അടിയ്ക്കടി മണ്ണുമാന്തി, പൗര്‍ണ്ണമി തോറും കുളങ്ങളില്‍ പായല്‍ വാരി. ഇടവഴികളില്‍ വര്‍ഷാരംഭങ്ങളില്‍ മണ്ണു വിതറി. വെള്ളമൊഴുകാനിടമുള്ളിടത്തൊക്കെ പിടിമണ്ണു വച്ചു. മരണത്തിന്റെ നിഴല്‍ തേടിയവരെല്ലാം പഞ്ചായത്ത് കണക്കില്‍ നിര്‍ദ്ധനരായി; അവരുടെ ശേഷക്രിയകള്‍ക്ക് പഞ്ചായത്ത് നാള്‍വഴികളില്‍ ഇടം കിട്ടി.
എന്തിനേറെ! കുളത്താമലില്‍ സ്വന്തം വളര്‍ത്തുനായ് നാലുപേര്‍ക്കേ ഉായിരുന്നുള്ളൂ. നമ്മുടെ കഥാപുരുഷനും മൂന്നു പഞ്ചായത്ത് മെമ്പറന്മാര്‍ക്കും മാത്രം. ശ്വാനേശ്വരികളുടെ ഗന്ധം കുളത്താമലിന് അപരിചിതമായിരുന്നു. ഈ ആഢംബരനിരാസത്തിന് കാരണം ടി പ്രദേശത്തിന്റെ സാമ്പത്തിക നില തന്നെ. എന്നാല്‍ അലഞ്ഞു നടക്കുന്ന നായ്ക്കളെ വകവരുത്തും വകയിലും പഞ്ചായത്തിന്റെ ചെലവ് ഭീമമായിരുന്നു.
പഞ്ചായത്തില്‍ ആകെയുായിരുന്ന ഒരു ദീപസ്തംഭം ആ ചന്തമുക്കില്‍ കിടക്കുന്നതാണ്. ഇത് കുഞ്ചന്‍നമ്പ്യാരുടെ നല്ല കാലത്ത് സ്ഥാപിച്ചതാണെന്നാണ് ഒരു ഭാഷഗവേഷകന്‍. മൗ് ബാറ്റണ്‍ പ്രഭു ഇന്ത്യവിട്ട ദിവസമാണത്രെ അത് നാട്ടെല്ലൊടിഞ്ഞ് ദണ്ഡനമസ്ക്കാരമാരംഭിച്ചത്. ആ പുണ്യചരിത്ര സ്മാരകം പ്രതിവര്‍ഷം ഇരുന്നൂറിലധികം നാഴി മണ്ണെണ്ണ ആചമിച്ചുപോരുന്നതായിക്ക് ഓഡിറ്റു ഉദ്യോഗസ്ഥന്മാര്‍ അന്ധാളിച്ചു.
അപ്പോള്‍ ഇക്കേരളാഖ്യവിഷയത്തിലെ മാതൃകാഗ്രാമങ്ങളിലൊന്നായി കുളത്താമല്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ അത്ഭുതത്തിനെന്തവകാശം!
അങ്ങനെ കുളത്താമല്‍ രാമരാജ്യസങ്കല്പവും, രാവണന്‍ കോട്ടയും താി സമത്വ സുന്ദര സൈകത വിപ്ലവത്തിലേക്ക് കൂപ്പു കുത്തവേയാണ് ഒരു കൊലവിളിപോലെ പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ കാഹളം പൊങ്ങിയത്. കാലഹരണപ്പെട്ടുപോയ ഒരു ജനാധിപത്യക്രമമാണ് തിരഞ്ഞെടുപ്പെന്നും, മേലില്‍ മെമ്പര്‍ സ്ഥാനം ദായക്രമമനുസരിച്ചായിരിക്കുമെന്നും വിശ്വസിച്ചും, വിശ്വസിപ്പിച്ചും മരുവുകയായിരുന്നു നടപ്പു മെമ്പര്‍മാര്‍. സംശയാത്മാക്കളുടെ നേരെ `1896-ല്‍ ജര്‍മ്മനിയില്‍ എന്തുായി? അതിനടുത്ത വര്‍ഷം കമ്പൂച്ചിയായില്‍ സംഭവിച്ചതെന്ത്? എന്നിങ്ങനെ ചോദ്യശരങ്ങളെയ്‌തെയ്ത് അവരെയും നിഷ്കന്മഷ വിശ്വാസികളാക്കി മാറ്റിക്കൊു വരികയുമായിരുന്നു.
അനവസരത്തിലുായ ഈ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഒട്ടേറെ പ്രകമ്പനമുളവാക്കി. കുളാത്തമലിലെ ആള്‍ക്കൂട്ടം നിലവിലുള്ള ഗ്രാമാധികാരികളില്‍ അമര്‍ഷം പൂും, മോഹഭംഗപ്പെട്ടും മരുവുകയായിരുന്നു. ഊര്‍ദ്ധഗതി പ്രാപിച്ച അവരുടെ ശ്വാസത്തെ ഈ പ്രഖ്യാപനം പൂര്‍വ്വ സ്ഥിതിയിലാക്കി. കലുങ്കിലും മരച്ചോട്ടിലും കുളക്കടവിലും അവര്‍ കൂടിയാലോചിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കരലാളനമേറ്റ് ചൊറിപിടിച്ചു വലയുന്ന യുവജനമായിരുന്നു ചര്‍ച്ചകളുടെ അമരത്ത്. നിര്‍ണ്ണായക ദിവസങ്ങള്‍ക്കുള്ളില്‍ ചിന്തയെ ഒരു മോക്ഷത്തുരുത്തിലടുപ്പിക്കാനവര്‍ തത്രപ്പെട്ടു. ഈ വകതിരിവ് രാഷ്ട്രീയക്കാര്‍ക്കൊരു തലവേദനയായി.
കുളത്താമലില്‍ ആകെ വാര്‍ഡുകള്‍ ഏഴ്. അവയില്‍ മൂന്നെണ്ണത്തിലാണീ അസഹിഷ്ണുപ്പയ്യന്മാരുടെ വ്യാപാരം മുറ്റിനിന്നത്. രാഷ്ട്രീയക്കാരുടെ മകുടി പല രാഗമുതിര്‍ത്തു. പക്ഷേ യുവനാഗങ്ങളുടെ പത്തി താണില്ല.
നമ്മുടെ ഗൗറുടെ ഭവനം അഞ്ചാം നമ്പര്‍ വാര്‍ഡിലായിരുന്നു. ഈ നവരാഷ്ട്രീയകംസാന്തകന്മാരുടെ പാളയവും അവിടമായിരുന്നു. പയ്യന്മാരുടെ നൂതനവേദാന്തത്തിന് ദരിദ്രനാരായണന്മാര്‍ തലകുലുക്കിയതോടെ രാഷ്ട്രീയജീവികളുടെ മനം കലങ്ങി.
പരധനത്തില്‍ ലവലേശം മോഹമില്ലാത്ത മുത്തുസ്വാമി ഗൗറെ അഞ്ചാം നമ്പരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. രുനാളത്തെ തീവ്രമന്ത്രം കൊ് ഗൗറും തലകുലുക്കി.
ഗൗര്‍ തറ്റുടുത്ത വാര്‍ത്ത ഞെട്ടലോടെയാണ് രാഷ്ട്രീയ കിന്നര സംഘം ശ്രവിച്ചത്. കാലവും നേരവും നോക്കി അവരും ഗൗറെ സമീപിച്ചു. ചതുരുപായങ്ങളും പൂവമ്പുമെയ്തു. എന്നാല്‍ കഥാപുരുഷന്‍ ചിരപുരാതനമായ പുഞ്ചിരിപൊഴിച്ചു നിന്നതല്ലാതെ നാവനക്കിയില്ല. ആ നിലപാട് വിപ്ലവപ്പയ്യന്മാര്‍ക്ക് നന്നേ ബോധിച്ചു. അവര്‍ അഞ്ചാം നമ്പറിലെ വീടായെ വീടൊക്കെച്ചെന്ന് ഗൗറുടെ മഹിമകള്‍ പറകൊട്ടിപ്പാടി. മൂത്ത തലയുള്ള നേതാക്കള്‍പോലും പകച്ചുനിന്നു. ഗൗര്‍ക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേതുാേ എന്നുവരെ ചില കക്ഷികള്‍ സന്ദേഹിച്ചു.
അങ്ങനെയങ്ങനെ തിരഞ്ഞെടുപ്പിന്റെ താണ്ഡവ ശിഞ്ജിതം കുളത്താമലിന്റെ ധമനികളിലും ഉത്തരോത്തരം ശക്തിപ്രാപിച്ചു നുരഞ്ഞു. മരച്ചില്ലകളില്‍ തുണിക്കീറുകളായി, ചുമരുകളില്‍ അക്ഷരത്തെറ്റായി, കവലകളില്‍ ആകാശവാണിയായി. മദ്യഷാപ്പുകളില്‍ താരാട്ടായി, രൂപം പ്രാപിച്ച് അതാ ഗ്രാമഭംഗിയെ കുളിര്‍പ്പിച്ചു. ചില നേരങ്ങളില്‍ ചിലരെ ചിലര്‍ എന്ന കണക്കിന് എല്ലാവരും എല്ലാപേരെയും എതിര്‍ത്തു, സ്‌നേഹിച്ചു, സല്ക്കരിച്ചു. ജനാധിപത്യം ഊര്‍ജ്ജതരംഗങ്ങളായി പ്രസരിച്ചു.
മുത്തുസ്വാമി ഗൗരും കാലമാകുന്ന കോഴിയെ ചെവിക്കൊു. യുവജനഹിതം മാനിച്ച് അനുയായികളാല്‍ പരിസേവിതനായി അസ്തമനസൂര്യനെതിരെ കുളത്താമല്‍ക്കവലകളില്‍ നേരംപോക്കി. അപരിചിതരുടെ മുഖത്തേക്കും പുഞ്ചിരി തൂവി. അതിര്‍ത്തിത്തര്‍ക്കങ്ങളിലും, സമരിക്കേസിലും മദ്ധ്യസ്ഥം നിന്നു വിജയിച്ചു. ഒരു വിവാഹാഘോഷത്തില്‍ ആദ്യവസാനക്കാരനായി ആടി. മറ്റു സ്ഥാനമോഹികളുമായി മത്സരിച്ച് വധൂവരന്മാരെ മനമിളകി ആശീര്‍വദിച്ചു. ഈ പ്രചരണ പരിപാടികള്‍ സംവിധാനം ചെയ്തത് ചെറുതും വലുതുമായ ഇരുപത്തൊന്നു തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ സൂത്രധാരനായി അഭിനയിച്ചിട്ടുന്നെ് അവകാശപ്പെടുന്ന ബഹുവല്ലഭന്‍ കല്ല്യാണ സുന്ദരം എന്ന രാഷ്ട്രീയാചാര്യനായിരുന്നു. അഥവാ രാഷ്ട്രീയത്തില്‍ ശിഷ്യന്മാരില്ലാ (ശിഷ്ടന്മാരും എന്ന് പാഠഭേദം).
ഗൗര്‍ ജനത്തിന്റെ ആശയായി, ആവേശമായി. കുളത്താമലിനെ രക്ഷിക്കാന്‍ വിളിക്കേത് മുത്തുസ്വാമിയെത്തന്നെയാണെന്ന് ഭൂരിജനത്തിനും ബോധം ഉണര്‍ന്നു.
ഒടുവില്‍ മുറപ്രകാരമുള്ള സര്‍ക്കാര്‍ കുറിപ്പുകളുമെത്തി. അതിന്‍പ്രകാരം ഒരു വിജയദശമിനാളില്‍ അമൃതാരംഭത്തില്‍ ഉത്സാഹത്തിമിര്‍പ്പില്‍ത്തുടിക്കുന്ന യുവസേനയാല്‍ വലയിതനായി കുളത്താമല്‍ വില്ലേജില്‍ പുളിങ്കുരുന്നു ഭവനത്തില്‍ മാണിക്ക ഗൗര്‍ വക ഏക പുത്രന്‍ അന്‍പത്തിമൂന്നു വയസ്സുള്ള മുത്തുസ്വാമി ഗൗര്‍ വാരണതുല്യം വിലസുന്ന വരണാധികാരികളുടെ മുന്നിലെത്തി. പത്രിക ഭക്ത്യാദരപൂര്‍വ്വം വാങ്ങി കണ്ണില്‍ച്ചേര്‍ത്തു. പിന്നെ കോളങ്ങള്‍ എഴുതി നിറയ്ക്കുവാനായി മഹാഗണപതിസമാനനായ ഒരു അനുയായിയെ ഏല്പിച്ചു. ചമ്രം പടിഞ്ഞിരുന്ന പൂരകനെ ചുഴന്ന് മററുള്ളവരമര്‍ന്നു.
ആ മുഹൂര്‍ത്തത്തില്‍ ഏതേ പാപഗ്രഹം കൂറുമാറിക്കാണും. അതുകൊാണ് അത്യന്തം ഹൃദയവിസ്‌ഫോടകവും, വ്യസനനിമ്‌നോന്നതവുമായ ആ വസ്തുത വെളിവായത്. ഗൗറുടെ നാമം വോട്ടര്‍പട്ടികയിലില്ല. ആ പഞ്ചായത്തിന്റെ മൊത്തം പട്ടിക തിരിഞ്ഞിട്ടും മുത്തുസ്വാമി ഗൗര്‍ എന്നൊരു പേരില്ല. പുളിങ്കുരുന്നു ഭവനവും കാണ്‍മാനില്ല!~
യുവജനം മലച്ചു. ആലില സ്തംഭിച്ചു. പക്ഷികള്‍ തേങ്ങി. കാലം ഇതികര്‍ത്തവ്യതാമൂഡതയിലൊന്നു മുങ്ങി.
ആ ഞടുക്കത്തില്‍ നിന്ന് ആദ്യം നിവര്‍ന്നത് കല്യാണസുന്ദരം തന്നെ. ``ഇതിലെന്തോ ചതിയു്'' അയാള്‍ അട്ടഹസിച്ചു.
കതിനപോലെ ആക്ഷേപങ്ങളും, അഭിപ്രായങ്ങളും പൊട്ടിച്ചീറി. ഭീകരമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണിതെന്നതില്‍ ആര്‍ക്കും സന്ദേഹമുായില്ല.
ഗൗര്‍പക്ഷത്തിന്റെ അങ്കലാപ്പു ക് വൈരികള്‍ സന്തോഷത്താല്‍ ഇളകിച്ചാടി. പട്ടിക നോക്കി ഈ സത്യം മനസ്സിലാക്കാതെ ഗൗറുടെ കാലുപിടിക്കാന്‍ പോയ ഏഭ്യത്തരമോര്‍ത്ത് അവര്‍ പലവട്ടം ലജ്ജിച്ചു.
വാര്‍ദ്ധക്യ പെന്‍ഷന്‍ വാങ്ങുന്ന ചില രാഷ്ട്രീയ ദേഹികള്‍ ഇതുകേട്ട് ഗൂഢമായി മന്ദഹസിച്ചു. അപകടം വന്ന വഴി അവര്‍ക്കറിയാമായിരുന്നു - അവര്‍ക്കു മാത്രം.
മുത്തുസ്വാമി വോട്ടു ചെയ്തിട്ടില്ലെന്നതു നേര്, എന്നാല്‍ വെറുമൊരനുഭവത്തിനുവേി, ഒരു കുറി അയാളതിനൊരുങ്ങിയാല്‍ ആ സമ്മതിദാനത്തിന്റെ വില ആര്‍ക്കാണു കിട്ടുക? രാഷ്ട്രീയകക്ഷികളുടെ ഭാവനയ്‌ക്കെത്താത്തതായിരുന്നു അതിന്റെ ഉത്തരം. ഈ കശ്മലന്റെ ഒരു വോട്ടിന് തന്റെ സ്ഥാനാര്‍ത്ഥി പരാജയമടഞ്ഞാലോയെന്ന് ഓരോ കക്ഷിയും ഭയന്നു. അവര്‍ക്കൊരു രക്ഷാമാര്‍ഗ്ഗമേയുായിരുന്നുള്ളൂ, ചേരിചേരാ ഗൗറുടെ നാമം വോട്ടര്‍ പട്ടികയില്‍ കയറാതെ നോക്കുക.
സമര്‍ത്ഥമായി പിണച്ച ഈ ചതി ഇന്നോളം വോട്ടിങ് മഷി പുരളാത്ത ഗൗര്‍ അറിഞ്ഞതുമില്ല. പരാതിയുായാല്‍ മാത്രം എന്തെങ്കിലും ശ്രദ്ധിക്കുന്ന സര്‍ക്കാരും മുത്തുസ്വാമിയെന്ന പച്ചപൗരന്റെ മൗലികാവകാശം ധ്വംസിക്കപ്പെട്ട വസ്തുത ശ്രദ്ധിച്ചില്ല. ആളോഹരി സമ്മതിദാനം നിലവില്‍ വരുകയും, വര്‍ഷത്തില്‍ രും മൂന്നും തവണ ആ സര്‍വ്വാണിക്ക് അവസരമുാവുകയും ചെയ്തിട്ടും പാവം മുത്തുസ്വാമിക്ക് ഒരു ബാലറ്റു പേപ്പറിന്റെ വിലപോലും ഇല്ലാതെ പോയത് വിധിവിഹിതമല്ലെങ്കില്‍ മറ്റെന്താണ്!
അരിഭീഷണരായ യുവജനം വരണാധികാരിയെ ഉലച്ചെങ്കിലും അദ്ദേഹം ഈ വിഷയത്തിങ്കലുള്ള സ്വന്തം നിസ്സഹായത മലര്‍ത്തിവച്ച് അതില്‍ മുഖം പൂഴ്ത്തി.
മി. മുത്തുസ്വാമി ഗൗറുടെ പൗരാവകാശം പുനഃസ്ഥാപിക്കുംവരെ തിരഞ്ഞെടുപ്പു നിര്‍ത്തിവയ്‌ക്കേതാണെന്ന അഭിപ്രായം മുളച്ചുപൊന്തി തഴച്ചു വളര്‍ന്നു. അവശന്മാര്‍ക്കും ആര്‍ത്തന്മാര്‍ക്കും അത്താണിയേത്? കോടതി. അവിടേയ്ക്കുതന്നെ പോക നാം എന്നായി മന്‍റം. അതിലേക്കുള്ള പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ ശ്രുതിപ്പെട്ട അഭിഭാഷകനെത്തേടിച്ചെന്നു സംഘം.
നിയമവരേണ്യന്‍ കഥകളാസകലം കറകളഞ്ഞു കേട്ടു. ഊറിയൂറിച്ചിരിച്ചു. ``ഇത്തരമൊരു സ്റ്റേ ഹര്‍ജി ജനാധിപത്യത്തിന്റെ അനന്തമഹിമവാര്‍ന്ന ചരിത്രത്തിനു പുത്തരിയാണെന്നു തീര്‍ച്ച. നമ്മുടെ നിയമചരിത്രം ഇവിടൊന്നു നില്‍ക്കും. മി. മുത്തുസ്വാമിയെ ഭരണകക്ഷിയുടെ പിണിയാളുകളായ ഉദ്യോഗസ്ഥന്മാര്‍ മനഃപ്പൂര്‍വ്വം ഒഴിവാക്കിയതാണെന്ന് സ്ഥാപിച്ചെടുക്കണം - നാം വിജയിച്ചു.''
ചന്ദനശീതളമായ വചനങ്ങള്‍!
മുന്നേറ്റസംഘം ആശ്വാസപ്പാല്‍ പൊഴിച്ച് കണ്ണില്‍കണ്ണില്‍ നോക്കി. അഭിഭാഷകന്‍ ഒരു സിഗാര്‍ പുകച്ച് രു ചാല്‍ ഉലാത്തി. പിന്നെ ഝടുതി നിന്ന് തെല്ല് ഇടംതിരിഞ്ഞ് ഒറ്റ ചോദ്യം... ``മി. മുത്തുസ്വാമിക്ക് റേഷന്‍കാര്‍ഡുാേ?''
അനുയായികള്‍ ജിജ്ഞാസാഭരിതരായി. ഗൗര്‍ നിഷ്കളങ്കത തൂവി. ``ഇല്ല റേഷന്‍ വാങ്ങാറില്ല.''
വക്കീലിന്റെ കണ്ണ് കണ്ണടയോളം തുറിച്ചു. പിന്നെ തത്വജ്ഞാനിയെപ്പോലെ അകലങ്ങളിലേക്ക് മുഖമെറിഞ്ഞ് മൊഴിഞ്ഞു.
``ആര്‍ഷഭാരതത്തില്‍ ഒരു പൗരന് സ്വന്തം അസ്തിത്വത്തിന് സാക്ഷികളായി രെണ്ണമേയുള്ളൂ; വോട്ടര്‍പ്പട്ടികയും റേഷന്‍കാര്‍ഡും. പ്രധാനം രാമത്തേതാകുന്നു. അതില്‍ ആള്‍മാറാട്ടമില്ല. മായമില്ല. നാമീ രാജ്യത്ത് പുലരുന്നൂ എന്നതിന്, നമ്മുടെ ജന്മത്തെ അംഗീകരിച്ച് അന്നദാതാവായ പൊന്നു സര്‍ക്കാര്‍ സദയം നല്കുന്ന സമ്മതിപത്രം അതുമാത്രമാണ്. ദരിദ്രലക്ഷങ്ങളുടെ കുടലിനുള്ള കുടയാണത്.''
താന്‍ മണ്ണെണ്ണ, പഞ്ചസാര തുടങ്ങിയ വ്യാവസായികോല്പന്നങ്ങളും വിദേശനിര്‍മ്മിതമായ അരിമണിയും ഉപയോഗിക്കാത്ത ദേശഭക്തനാണെന്ന് മുത്തുസ്വാമി വ്യക്തമാക്കി.
അനുയായികളുടെ ഉന്മേഷം താണു. പരസ്പരം മിഴികളേറ്റുമുട്ടാതിരിപ്പാന്‍ അവര്‍ പാടുപെട്ടു.
വക്കീലിന്റെ മസ്തിഷ്കത്തില്‍ നിന്ന് അടുത്തചോദ്യം പൊങ്ങി: ``ആട്ടെ സ്ക്കൂളില്‍ പഠിച്ച വല്ല റിക്കാര്‍ഡുമുാേ?''
തന്നിലേക്കു ചാടുന്ന ഉത്കണ്ഠയുടെ നിരവധി നയനങ്ങള്‍ ഗൗര്‍ കില്ല. പഠിത്തം നിറുത്തേി വന്ന സാഹചര്യവും തനിക്കഭയമേകിയ വിദ്യാലയം സര്‍വ്വ രേഖകളോടും നിലംപൊത്തിയ ദുരന്തവും ഗദ്ഗദത്തോടെത്തന്നെ നായകന്‍ വര്‍ണ്ണിച്ചു.
വക്കീല്‍ തലയറഞ്ഞു കോപിച്ചു: ``ഹേയ്! മിസ്റ്റര്‍! പിന്നെ എങ്ങനെ നിങ്ങള്‍ ജാതി തെളിയിക്കും? മതം തെളിയിക്കും? വയസ്സ് തെളിയിക്കും? പൗരന്മാരെപ്പറ്റി ഒരു മതേതര രാഷ്ട്രത്തിനറിയേ പ്രധാന കാര്യങ്ങളാണിവ. മാത്രമോ നിങ്ങളുടെ സാക്ഷാല്‍ പിതാവ് ഇന്നാരാണെന്ന് അസന്നിഗ്ദ്ധമായി തെളിയിക്കാന്‍ മറ്റെന്ത് രേഖയു് ഇഹലോകത്തില്‍?''
സംഗതിയുടെ നടപ്പും കിടപ്പും ക് മുത്തുസ്വാമി പകച്ചു. അറപ്പുരയുടെ തടിച്ച കട്ടളയില്‍ മുത്തുസ്വാമിയുടെ തല പിറന്ന നേരം ആരോ വട്ടെഴുത്തില്‍ കോറിയിട്ടത് ഇന്നും തെളിഞ്ഞ് കിടപ്പു്. തമിഴിലെഴുതിയ ഒരു തലക്കുറി കാല്‌പ്പെട്ടിയില്‍ വിശ്രമിക്കുന്നു്. മുത്തുസ്വാമിക്ക് ജനനജ്ഞാനം പകര്‍ന്ന ചരിത്രരേഖകള്‍ ഇവയാണ്. അടിയൊപ്പും സാക്ഷിയുമില്ലാത്തതൊന്നും വകവയ്ക്കാത്ത സര്‍ക്കാരുാേ ഇവ മാനിക്കുന്നു!
അഭിഭാഷകന്‍ ഭാഷ നഷ്ടപ്പെട്ട് ഏറെ നേരമിരുന്നു. ആ മസ്തിഷ്കം ഒരു മത്തായി നിയമപ്പാലാഴി മഥിച്ചു. നെറ്റിയില്‍ സ്വേദകണങ്ങള്‍ കുനുകുനെപ്പൊടിഞ്ഞു. ദീര്‍ഘവ്യായാമത്തിനുശേഷം അദ്ദേഹം മുഖം പൊക്കി.
``ആട്ടെ കരം തീര്‍ത്ത രസീതുല്ലോ, കൊുവരൂ.''
ആ മൊഴിയുതിരാത്ത താമസം ഒരനുയായി പുളിങ്കുരുന്നിലേക്ക് ഓടി. രസീതുകെട്ടുമായി കുതിച്ചെത്തി.
എന്നാല്‍ രസീതെന്നവനുാക്കിയ പ്രശ്‌നം അതീവ ദുര്‍ഘടമെന്നേ പറയേൂ. കരം തീര്‍ത്തിരിക്കുന്നത് എം. ഗൗറുടെ പേരിലാണ്. `എം' എന്നാല്‍ ശ്രീ. മുത്തുസ്വാമിയാണോ, മാണിക്യമാണോ, ടി യാന്റെയും പിതാവായ മഹാലിംഗമാണോ എന്നെങ്ങനെ തീരുമാനിക്കും? തെളിയിക്കും? മൂന്നു തലമുറകളിലെങ്കിലും മകാരാദികളായ പുരുഷകേസരികളാണ് പുളിങ്കുരുന്നു വാണരുളിയത്. ഏക പുത്രത്വത്താല്‍ അനുഗൃഹീതമായ ആ കുടുംബത്തില്‍ അവകാശത്തര്‍ക്കമോ ഭാഗം വയ്‌പോ ഒന്നും സംഭവിച്ചിട്ടുമില്ല. (അത്തരമെന്തെങ്കിലുമൊന്നുായിരുന്നെങ്കിലെന്ന് മുത്തുസ്വാമിപോലും ആഗ്രഹിച്ചുപോയ നിമിഷം). കഴിഞ്ഞ നൂറുവര്‍ഷക്കാലത്തിനിടയില്‍ ക്രയവിക്രയങ്ങള്‍ക്ക് കുടുംബസ്വത്ത് വിധേയ
മായിട്ടുമില്ല. തപ്പേരും കരം തീരുവയും എം. ഗൗറുടെ പേരില്‍
തന്നെ സനാതനമായി തുടര്‍ന്നു വരുന്നു. ഈ മായിക `മ'കാരത്തിന്റെ ഗൂഢാര്‍ത്ഥം തേടി ഒരു പ്രവൃത്തിക്കാരും ക്ലേശിച്ചിട്ടില്ല. അല്ലെങ്കില്‍ ആര്‍ക്കും ആരുടെ പേരിലും തീര്‍ക്കാവുന്നത് കരം മാത്രമാണല്ലോ. അവ്വിധം ഒരു അവകാശച്ചീട്ട് വെറുതെ ആരെങ്കിലും സമ്പാദിച്ചു സന്തോഷിക്കുന്നതില്‍ ഭൂമിദേവിക്കുമില്ല എതിര്‍പ്പ്. പുത്തരിക്കത്തിന്റെയും പത്മതീര്‍ത്ഥത്തിന്റെയും പോലും കരം സ്വന്തം പേരില്‍ തീര്‍ത്ത് ജന്മാവകാശം സ്ഥാപിച്ചിയങ്ങുന്ന മഹാജനമുു പോല്‍! വെറുതേയാണോ പുറനാനൂറു പാടിയ കവി അവളെ പുംശ്ചലിയെന്നു വിളിച്ചത്!
ഇവിടെ വക്കീലിന്റെ ക്ഷമ നുറുങ്ങി. അദ്ദേഹം രശീതികള്‍ ചുരുട്ടി കല്യാണസുന്ദരന്റെ മുഖത്തെറിഞ്ഞു. സംഘം മൂകമൂകം പുറത്തിറങ്ങാന്‍ തുടങ്ങവേ, അകത്തേക്കു ചാടിയ വക്കീല്‍, ഒന്ന് നിന്ന്, അന്ത്യച്ചോദ്യം കൂടി ഉതിര്‍ത്തു: ``നിങ്ങളുടെ വിവാഹത്തിനെങ്കിലും രേഖയുാേ?''
ഗൗര്‍ നിന്നു പരുങ്ങി. അച്ഛന്‍ വളര്‍ത്തുമകളായി പോറ്റിയ ഒരകന്ന ചാര്‍ച്ചക്കാരിയായിരുന്നു കനകം. അനാഥ. അവള്‍ക്ക് അംഗപൂര്‍ത്തി വന്നപ്പോള്‍ ഒരു സന്ധ്യയ്ക്ക് മുരുകന്റെ പടത്തിനു താഴെ ഏഴുതിരിയിട്ട നിലവിളക്ക് കത്തിച്ചുവച്ച് വെള്ളവിരിച്ച പലകയില്‍ തന്നെയിരുത്തി അച്ഛന്‍ തന്ന മിന്ന് അവളുടെ കഴുത്തില്‍ ചാര്‍ത്തി. രാത്രി അമ്മ തന്റെ മുറിയില്‍ ഒരു പുതിയ പായും രു തലയണയും കൊുവച്ചു.
ഒടുവില്‍ മുറിക്കു പുറത്തൊരു കാലടിശബ്ദം. തുറന്നു കിടന്ന കതകിലൂടെ പായുന്ന പ്രഭയില്‍ അമ്മയുടെ പിന്നില്‍ നിന്നുപരുങ്ങുന്ന കടുംനിറങ്ങള്‍ കു. ആ രൂപത്തെ മുറിക്കുള്ളിലേക്ക് തള്ളിക്കയറ്റിയിട്ട് പ്രിയമാതാവ് തിരിഞ്ഞു നടന്നു. പാവം പെണ്ണ് നനച്ചുവിറച്ചമട്ട് മൂലയില്‍ പതുങ്ങി നിന്നു. ഏറെ കഴിഞ്ഞാണ് താനെണീറ്റ് ഈ വാതില്‍ കുറ്റിയിട്ടത്.
അങ്ങനെ മുറികൂടിയ ബന്ധം. അതിന് ജീവിച്ചിരിക്കുന്ന രു പൈതങ്ങളല്ലാതെ മറ്റു രേഖയെന്താണുാവുക.
നിയമത്തിന്റെ കണ്ണില്‍ അമ്പേ കുറ്റവാളിയായ ഗൗറെ ദയാഹീനമൊന്നു നോക്കിയിട്ട് വക്കീല്‍ കര്‍ട്ടനുള്ളിലേക്കു നടന്നു. വ്യസനം തലവഴി മൂടി സംഘം പുറത്തിറങ്ങി, ഇടവഴികളിലൂടെ ഇഴഞ്ഞു, അവരുടെ ചിന്തകള്‍ കാനനാന്തരങ്ങളിലും.
ആ രാത്രി കുറെപ്പേര്‍ ഉറക്കം വലിച്ചെറിഞ്ഞ് പുളിങ്കുരുന്നു മുറ്റത്ത് ചിന്തയില്‍ നീന്തി. ഗൗര്‍ മുരുകന്റെ മുന്നില്‍ക്കിടന്നു തേങ്ങി. ഉരുു. രു കൈയും മാറത്തമര്‍ത്തി അപേക്ഷകള്‍ ചൊരിഞ്ഞു.
നീന്തിയോര്‍ ഒരുമോക്ഷത്തുരുത്തിലെത്തി - ജനനമരണ രജിസ്ട്രാറാപ്പീസില്‍ നിന്നൊരു ജനന സര്‍ട്ടിഫിക്കറ്റു വാങ്ങുക.
ആശാബന്ധുരമായ പിറ്റേന്ന് ജനനമരണ ആപ്പീസര്‍ സഹതാപാര്‍ദ്രനായിച്ചൊല്ലി - ``എന്തു ചെയ്യാം മാളോരെ! അമ്പത്തിമൂന്നുകൊല്ലം മുമ്പല്ലേ സംഭവം! അന്ന് ഇന്നാട്ടില്‍ നടക്കുന്ന ജനനവും മരണവും അറിയണമെന്ന് സര്‍ക്കാരിന് യാതൊരു വാശിയുമുായിരുന്നില്ല. അതിനാല്‍ ഈ വകുപ്പു പിറന്നില്ല. പിന്നെങ്ങനെ സര്‍ട്ടിഫിക്കറ്റുാവും? മരണ സര്‍ട്ടിഫിക്കറ്റുവേണേല്‍ ഒന്നു തരമാക്കാം.''
സ്വതേ മൗനിയായ ഗൗറില്‍ അസഹ്യതയുടെ ഉരുള്‍പൊട്ടി. ജനത്തെ ഞെട്ടിച്ചുകൊദ്ദേഹം വാചാലനായി.
``മരണസര്‍ട്ടിഫിക്കറ്റോ! ഏവനെങ്കിലും തന്റെ മരണസര്‍ട്ടിഫിക്കറ്റ് ഉതകുമോ? ചിലര്‍ ചത്തവന്റെ സര്‍ട്ടിഫിക്കറ്റു വാങ്ങി അവരുടെ ജീവിത സര്‍ട്ടിഫിക്കറ്റാക്കും. അത്രതന്നെ. അതല്ലാതെ ഒരു പട്ടിപോലും സ്വന്തം മരണസര്‍ട്ടിഫിക്കറ്റിനെപ്പറ്റി വേവലാതിപ്പെടൂല്ല.'' ഗൗറുടെ തൊയിടറി. എന്റേതു സര്‍ട്ടിഫിക്കറ്റില്ലാത്ത ജീവിതമായിപ്പോയി. നിങ്ങള്‍ക്കു പറ്റുമെങ്കില്‍ ഒരു ജനനസര്‍ട്ടിഫിക്കറ്റ് തരണം.''
ആ ഓഫീസ് തുടങ്ങിയ തീയതിവച്ചെഴുതിയാലും ഗൗര്‍ ഒരു ഇരുപതു വയസ്സിനപ്പുറം താുകയില്ലെന്ന് ക്ഷമാപണപൂര്‍വ്വം ആപ്പീസര്‍ പറഞ്ഞു. മാത്രമല്ല തന്റെ ധര്‍മ്മ സങ്കടവും സഹതാപവും വ്യക്തമാക്കാന്‍ എല്ലാ സര്‍ക്കാര്‍ മര്യാദകളും ലംഘിച്ച് നാലഞ്ചുവാര ഗൗറെ അനുയാത്ര ചെയ്കയും ചെയ്തു.
മ്ലാനതയുടെ മാറാപ്പുമേന്തി പുളിങ്കുരുന്നിലെത്തിയ ഗൗറും സംഘവും ക കാഴ്ച അവരെ അസ്തപ്രജ്ഞരാക്കി. വിവിധ രാഷ്ട്രീയ കക്ഷികള്‍ ആ നീ മതിലിലും നിരത്തിലുമെല്ലാം ഭീകരമായ ചിലത് എഴുതി വച്ചിരിക്കുന്നു.
രേഖകളില്ലാതെയും നിയമപ്പടിയില്ലാതെയും പുളിങ്കുരുന്നില്‍ പാര്‍ക്കുന്ന വിദേശ പൗരനും മൂടില്ലാത്താളിയുമായ മുത്തുസ്വാമിയെ ഉടനെ അറസ്റ്റു ചെയ്യുക. വിചാരണ ചെയ്ത് കഴുവേറ്റുക.
കുളത്താമലിന്റെ മക്കള്‍ തങ്ങളുടെ ഈ അടിയന്തിരാവശ്യം കമ്പിയായി പ്രധാനമന്ത്രിയേയും ഭാരതപതിയേയും തെര്യപ്പെടുത്തിയിട്ടുുപോല്‍! അവര്‍ ജാഥയും പൊതുയോഗവും ഒരുക്കിയിരിക്കുന്നു.
ഗൗര്‍ ഏതോ വിദേശ ചാരനാത്രേ! അയാളുടെ സര്‍വ്വതും കുകെട്ടി സര്‍ക്കാര്‍ ഖജാനയെ സമ്പന്നമാക്കേതാണെന്ന് ദേശസ്‌നേഹികള്‍ മുറവിളി കൂട്ടുന്നു.
പിഞ്ചുകുഞ്ഞുകള്‍ കൂടിയും `ഗൗര്‍ ഒഴിയുക' എന്നു വിളിച്ചുകൂവുന്നത് കേള്‍ക്കായി.
ഗൗര്‍ പ്രാണവേദനയാല്‍ പുഴുവായ് പുളഞ്ഞു. അനുയായികളുടെ നിര മഴവില്ലുപോലെ മാഞ്ഞുചാഞ്ഞു. നില്പാനും പോകാനും വയ്യാതെ വട്ടം കറങ്ങി കല്യാണ സുന്ദരം. മുത്തുസ്വാമിയുടെ നീറുന്ന മനസ്സിലേക്കയാള്‍ ഒരിറ്റു പനിനീര്‍ തൂകി - സ്ഥലം തഹസീല്‍ദാറെ ക്ക് സങ്കടമോചനം സാധിച്ച് പൗരത്വം ഉറപ്പിക്കുകയാണ് ഉത്തമം എന്നുപദേശിച്ചു.
ഗൗര്‍ വന്ന കാലില്‍തന്നെ തിരിഞ്ഞുമി. ആരെങ്കിലും തന്നെ അനുഗമിക്കുന്നുാേ എന്നു നോക്കിയില്ല.
തഹസീല്‍ മഹാശയന്‍ ഉച്ചമയക്കം വിട്ടുണര്‍ന്ന നേരമാണ് മുത്തുസ്വാമി മുഖം നീട്ടിയത്. കഷിയും കുറ്റിത്താടിയുമുള്ള ആ മാന്യദേഹം മുത്തുസ്വാമിയെ ആംഗ്യംകൊ് ഉപവിഷ്ടനാക്കി. പ്രശ്‌നമെല്ലാം കണ്‍പൂട്ടിയിരുന്ന് ശ്രവിച്ചു. പിന്നെ ചിന്തയിലൂളിയിട്ടു. ദീര്‍ഘനേരം കഴിഞ്ഞ് പൊന്തിവന്ന് ഒരു ചോദ്യം:
``നിങ്ങള്‍ സര്‍ക്കാരില്‍നിന്നോ, ബാങ്കില്‍ നിന്നോ വല്ല വായ്പയും വാങ്ങിയിട്ടുാേ?''
ആവശ്യമുാകാത്തതുകൊ് ഈ കൃത്യം ചെയ്തില്ലെന്ന് മുത്തുസ്വാമി.
തഹസീല്‍ പൊട്ടിച്ചിരിച്ചു.
``എന്താവശ്യം! ഹേയ്, എല്ലാവരും കടംവാങ്ങുന്നത് ആവശ്യമുായിട്ടാണോ? കടബാദ്ധ്യത പലേവിധത്തില്‍ മോക്ഷദായകമാണ്. പാവം! ആട്ടെ, സര്‍ക്കാരിന്റെ ഒരു കടപ്പത്രമെങ്കിലും വാങ്ങിയിട്ടുാേ?''
``ഇല്ല. ഒരു മുറുക്കാന്‍കടയിലെ കണക്കുബുക്കില്‍പ്പോലും എന്റെ പേരു കാണുകയില്ല.''
ഗൗര്‍ അഭിമാനപൂര്‍വ്വം കേണു.
തഹസീല്‍ എണീറ്റ് ജനാലയ്ക്കല്‍ചെന്ന് നീട്ടിത്തുപ്പി.
``കൊള്ളാതെയും കൊടുക്കാതെയും എന്തു ജീവിതമാണു ഹേ! ഒരു കടബാദ്ധ്യതപോലുമില്ലാത്തവന്‍ ഈ ദുനിയാവില്‍ ജീവിച്ചു എന്ന് ദൈവം പോലും വിശ്വസിക്കുമോ? നിങ്ങളെ സഹായിപ്പാനൊരു വഴിയും ഞാന്‍ കാണുന്നില്ല. സര്‍വ്വശക്തനായ ഭഗവാനോടു തന്നെ പറയൂ. മംഗളം വരും.''
തഹസീല്‍ദാര്‍ ബെല്ലമര്‍ത്തി. ഒരു ഗുമസ്തന്‍ വന്നു. അവര്‍ തമ്മില്‍ ഗഹനമായ എന്തോ സംസാരിപ്പാന്‍ തുടങ്ങി. ഗൗര്‍ തലവണങ്ങി പുറത്തേക്കിറങ്ങി.
അപ്പോള്‍ ആ സര്‍ക്കാര്‍ സേവകന്‍ വിളിക്കുന്നതു കേള്‍ക്കായി. ഗൗര്‍ പ്രത്യാശയോടെ പ്രവേശിച്ച് അഷ്ടാവക്രനായി നിന്നു.
അദ്ദേഹം സ്‌നേഹവും ആത്മാര്‍ത്ഥതയും തുളുമ്പുന്ന സ്വരത്തില്‍ പറഞ്ഞു. ``മുത്തുസ്വാമി, വന്നതൊക്കെ വന്നു. ഒരു മരണ സര്‍ട്ടിഫിക്കറ്റെങ്കിലും യഥാസമയം വാങ്ങിവയ്ക്കാന്‍ മറന്നേക്കരുതേ!''
തഹസീല്‍ദാര്‍ പുഞ്ചിരിച്ചു.
അതു ഫലിതമാണോ അല്ലയോ എന്നു നിശ്ചയിപ്പാന്‍ ശക്തനല്ലാതെ പുളിങ്കുരുന്നില്‍ മാണിക്യ ഗൗര്‍ മകനായ മനുഷ്യപ്പുഴു നിന്നു.

No comments:

Post a Comment

[b]