Sunday, October 17, 2010

സ്വര്‍ഗം തീര്‍ന്നു പോകുന്നു നരഗം നിലനില്‍ക്കുന്നു - കെ. പി. അപ്പന്‍

ചില കാലഘട്ടങ്ങള്‍ അസ്വസ്ഥമാകാറു്. മാറ്റത്തെ ആഗ്രഹിച്ചു കൊുള്ള അസ്വസ്ഥമാകലാണത്. രൂപപ്പെട്ടുവരുന്ന ഒരു പ്രതിസന്ധിയെക്കുറിച്ചുള്ള ബോധം ഈ കാലഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നു. കാലഘട്ടത്തിന്റെ ആവശ്യവും മനുഷ്യവ്യക്തിയുടെ നിയോഗവും ഒരുപോലെ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇത്തരം ര് കാലഘട്ടങ്ങളിലാണ് കാല്‍പനികതയും ആധുനികതയും ഇവിടെ ഉായത്. ര് പ്രസ്ഥാനങ്ങളും നിലവിലുായിരുന്ന കലാദര്‍ശനത്തെയും കലാരൂപങ്ങളെയും അട്ടിമറിച്ചു. ഇത് ആദ്യം ചെയ്തത് കാല്‍പനികതയായിരുന്നു. മുന്‍കാല സാഹിത്യസങ്കല്‍പങ്ങള്‍ ഇളകിപ്പോകും വിധം വീശിയടിച്ച ഒരു പ്രസ്ഥാനമായിരുന്നു അത്. കാല്‍പനികതയെ യൂറോപ്പിന്റെ അവസാനത്തെ മഹത്തായ സാംസ്കാരിക യുഗമെന്ന് ചിലര്‍ വിശേഷിപ്പിച്ചിരുന്നു. മലയാള വിമര്‍ശനത്തിന്റെ സാഹിത്യ ചരിത്രബോധം ഇത്തരം ഒരു നിഗമനത്തിലേക്ക് പോയിട്ടില്ല. ചരിത്രത്തിന്റെ ഉള്ളടക്കങ്ങള്‍ക്ക് വിരാമചിഹ്നമില്ലെന്ന് നമുക്കറിയാമായിരുന്നു. അന്ത്യവിധിയും അവസാന വിശകലനവും മനുഷ്യബുദ്ധിയുടെ ചരിത്രത്തില്‍ ഇല്ല.
ഒരു കാല്‍പനിക കവിയെ വായിച്ചുകൊ് ഒരാള്‍ക്ക് അയാളുടെ ഭാവിയെ രൂപപ്പെടുത്താന്‍ കഴിയുമോ? പ്രയാസമാണ്. കാരണം, കാല്‍പനിക കവി സ്വപ്നത്തിലെ കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ അന്വേഷിക്കുന്നവനാണ്. നോവാലീസിന്റെ ഹെന്റിച്ച് എന്ന കഥാപാത്രത്തെ പോലെ സ്വപ്നത്തില്‍ക്ക നീലനിറമുള്ള പുഷ്പം കാല്‍പനിക കവി യാഥാര്‍ഥ്യത്തിലും അന്വേഷിച്ചു കൊിരിക്കുന്നു. ഇങ്ങനെയൊരു ആശയം കോള്‍റിഡ്ജും കൊുവന്നിട്ടു്. ഉറക്കത്തില്‍ എന്താണ് സംഭവിക്കുന്നത്? സ്വപ്നം കാണുന്നു. സ്വപ്നത്തിലോ, നിങ്ങള്‍ സ്വര്‍ഗത്തില്‍ പോകുന്നു. അവിടെനിന്ന് അത്ഭുതകരവും സുന്ദരവുമായ ഒരുപൂവ് നിങ്ങള്‍ ഇറുത്തെടുക്കുന്നു. ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍ എന്തു സംഭവിക്കുന്നു? ആ പൂവ് നിങ്ങളുടെ കയ്യിലിരിക്കുന്നു. സന്തോഷം കൊ് നിങ്ങള്‍ ഞെട്ടിപ്പോകുന്നില്ലേ? എത്ര സുന്ദരമാണത്. ഇതുതന്നെയാണ് കാല്‍പനികത നല്‍കുന്ന അനുഭവം. ജോസ്റ്റീന്‍ ഗാര്‍ഡര്‍ ഇത് ഫിക്ഷന്റെ സൗന്ദര്യത്തില്‍ വിശദീകരിച്ചിട്ടുള്ളത് ഞാന്‍ ഓര്‍ക്കുന്നു. ``... ഇന്നലെ ഞാനൊരു പൂവിന്റെ മന്ദസ്മിതത്തില്‍ കിടന്നുറങ്ങി...'' എന്നു ചങ്ങമ്പുഴ പാടിയപ്പോഴും നാം ഇങ്ങനെയൊരു അനുഭവത്തിലായിരുന്നു.
വികാരം, ഭാവന, കലാപവാസന, ദുഃഖം, ഉന്മത്തമായ അഭിലാഷം-ഇവയിലൂടെ കാല്‍പനിക മനസ് നിഷ്കളങ്കമായി കടന്നുപോവുകയായിരുന്നു. എഴുതുന്നതിലെല്ലാം ആത്മകഥയുടെ പവിത്രപാഠം ഈ കവികള്‍ നിക്ഷേപിച്ചു കൊിരുന്നു. പാപനിവേദനത്തിന്റെ സംഗീതം കലര്‍ത്തിക്കൊിരുന്നു. ഇത് ബിഥോവന്‍ സ്വന്തം സംഗീതത്തില്‍ അദ്ദേഹത്തെത്തന്നെ ആവിഷ്കരിച്ചതുപോലെയായിരുന്നു. ഇടപ്പള്ളിയെയും ചങ്ങമ്പുഴയെയും നോക്കുക. കവിത അവര്‍ക്ക് മാനസികാവസ്ഥയായിരുന്നു. അല്ലെങ്കില്‍ അത് ബോധത്തിന്റെ താളമായിരുന്നു. വാക്കും മനസും ചേരുന്ന ഇടത്തില്‍ അവര്‍ അത് തുറന്നുവയ്ക്കുകയായിരുന്നു. ഇടപ്പള്ളിയുടെ കവിത വായിച്ചുനോക്കുക. പ്രകൃതിയെ അദ്ദേഹം ഒരുപാട് സ്‌നേഹിച്ചു. എന്നാല്‍ പ്രകൃതിയെ അതായി ചിത്രീകരിച്ചില്ല. പ്രകൃതിയിലെ വസ്തുക്കള്‍ വിളിച്ചുവരുത്തുന്ന വികാരങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. ആശാന്‍ എന്താണ് ചെയ്തത്? എല്ലാത്തരം ജ്ഞാനരൂപങ്ങളെയും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. എല്ലാത്തരം ജ്ഞാനരൂപങ്ങളെയും മാറ്റിവച്ചു. എന്നിട്ട് സ്വന്തം അനുഭവത്തിന്റെ സാന്നിദ്ധ്യത്തെ പ്രപഞ്ചബോധമായി ആവിഷ്കരിച്ചു. പ്രഖ്യാതങ്ങളായ ഇതിവൃത്തങ്ങള്‍ സ്വീകരിച്ച് കാവ്യകേളികള്‍ ആടിയപ്പോള്‍ അദ്ദേഹം അവയിലെല്ലാം തന്റെ പ്രതിരൂപാത്മക ചിത്രങ്ങള്‍ വരയ്ക്കുകയായിരുന്നു.
കാല്‍പനിക കവിയുടെ മാധ്യമം വാക്കുകളല്ലായിരുന്നു. ഭാവനയായിരുന്നു. ദൈവം ഈ ലോകത്തെ സൃഷ്ടിച്ചതുപോലെ കവി അയാളുടെ ഭാവനാലോകം സൃഷ്ടിക്കുകയായിരുന്നു. പ്രാപിക്കാന്‍ കഴിയാത്തതിനെക്കുറിച്ച് തന്റേതായൊരു യാഥാര്‍ഥ്യം സൃഷ്ടിക്കുകയായിരുന്നു കവി. ഇത് ഭാവനയായിരുന്നു. ഭാവന, പ്രകൃതി, തത്വചിന്ത, സ്വപ്നാവസ്ഥ, വൈകാരികത - ഇതെല്ലാം കൂടിയുള്ള സമഗ്രതയായിരുന്നു കാല്‍പനികത എന്നൊക്കെ വിശദീകരണങ്ങള്‍ കൊടുക്കാമെന്നു മാത്രം. വാസ്തവത്തില്‍ അത് സുകുമാര സ്വഭാവമുള്ളൊരു ഉന്മാദത്തിലേക്ക് ഞെട്ടിയുണരുന്ന ബോധമായിരുന്നു. നിഗൂഢതയുടെ തുറക്കാത്ത ആകാശമാണ് അത് നിഷേധിച്ചത്. ഒരു വസന്തത്തില്‍ നിന്ന് ഒരു നാദത്തെ പണിതുയര്‍ത്തുന്നതുപോലെയാണ് ഇടപ്പള്ളിയും ചങ്ങമ്പുഴയും എഴുതിയിരുന്നത്. അത പ്രണയത്തിന്റെ പ്രണയത്തിലേക്ക് രൂപപ്പെടുത്തിയ കവിതയായിരുന്നു. ആത്മനിന്ദയുടെ പ്രബലമായ സ്വാധീനത്തില്‍ നിന്നുപോലും അവര്‍ സംഗീതം സൃഷ്ടിച്ചു. പാപത്തില്‍ അവര്‍ സൗന്ദര്യം കെത്തി.
പലതരം സിരാക്ഷോഭങ്ങള്‍ കാല്‍പനികതയില്‍ ഉായിരുന്നു. കാല്‍പനിക കവി ഒറ്റപ്പെട്ടവനായിരുന്നു. കലാപവാസനയുള്ളവനായിരുന്നു. ചിലപ്പോള്‍ കുപിതനായിരുന്നു. മറ്റുചിലപ്പോള്‍ വിഷണ്ണനായിരുന്നു. ഇനിയും ചിലപ്പോള്‍ വിഷാദരോഗത്തെ സിദ്ധിയായി സ്വീകരിച്ചവനായിരുന്നു. ഗ്വോയ്‌ഥേ `വെര്‍തറുടെ ദുഃഖങ്ങള്‍' എന്ന പേരില്‍ ഒരു നോവലെഴുതിയിട്ടു്. അതിലെ മുഖ്യകഥാപാത്രമായ വെര്‍തര്‍ അതിവൈകാരികതയില്‍ ലഹരികൊ യുവാവായിരുന്നു. സ്‌നേഹിച്ച പെണ്ണിനെ കിട്ടാത്തതുകൊ് അയാള്‍ തന്റെ നേരെ നിറയൊഴിച്ചു. ഡെന്മാര്‍ക്കിലും നോര്‍വെയിലും ഈ പുസ്തകം നിരോധിച്ചിരുന്നു. അത്രമേല്‍ ആ നോവല്‍ ചെറുപ്പക്കാരായ വായനക്കാരെ അപകടത്തിലേക്ക് കൊുപോയി. ഇവിടെ കുറ്റിപ്പുഴയുടെ `വിചാര വിപ്ലവം' എന്ന ഗ്രന്ഥം നിരോധിച്ചു. എന്നാല്‍ `രമണന്‍' നിരോധിച്ചിട്ടില്ല. ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും കവിത ശബ്ദരൂപത്തിലുള്ള സ്വപ്നങ്ങളാണെന്ന് മനസിലാക്കിയിരുന്നു. അതിനാല്‍ ആ സ്വപ്നങ്ങളിലെ നീലപ്പൂവ് കാവ്യങ്ങള്‍ക്ക് വെളിയിലുള്ള യാഥാര്‍ഥ്യത്തില്‍ അന്വേഷിച്ചില്ല. കാല്‍പനിക കവികളില്‍ പലരും ക്ഷയരോഗം പിടിപെട്ട് മരിച്ചു. ചിലര്‍ ആത്മഹത്യ ചെയ്തു. ആശാനെയും ഷെല്ലിയെയും പോലുള്ളവര്‍ ബോട്ടപകടത്തില്‍ മരിച്ചു. ഇത് അവരുടെ മരണത്തിന് പരിവേഷം നല്‍കി.
സാര്‍വലൗകിക കാല്‍പനികതയും ദേശീയ കാല്‍പനികതയുമുായിരുന്നു. ദേശീയ കാല്‍പനികത അതിന്റെ ഉപരിപ്ലവതയില്‍ വള്ളത്തോളില്‍ നാം കിട്ടു്. എന്നാല്‍ അത് അഗാധമായ സാംസ്കാരിക സംഘടനയായി തീര്‍ന്നത് സി. വി. സാഹിത്യത്തിലായിരുന്നു. ചരിത്രം സി.വി.യില്‍ ലഹരിദായകമായൊരു ഗൃഹാതുരതയായി. ഭാഷ കൊടുങ്കാറ്റായി നൃത്തം ചെയ്തു. അങ്ങേയറ്റം ആത്മനിഷ്ഠമായിരുന്നു കാല്‍പനികത. ഇത് കാല്‍പനികതയുടെ ബാലപാഠമാണ്. ആശാനും സി.വിയും അപരന്റെ പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്തത്. ഭാവനാപരമായ താദാത്മ്യത്തോടെയാണ് അവര്‍ അപരന്റെ ജീവിതത്തെ അപഗ്രഥിച്ചത്. യുക്തിയെ വെടിഞ്ഞവരായിരുന്നു കാല്‍പനികവാദികള്‍. എന്നാല്‍ ആശാന് കവിത യുക്തിയുടെ സ്വപ്നങ്ങളായിരുന്നു. സമചിത്തതയുടെ ഭ്രാന്തായിരുന്നു. വാസ്തവത്തില്‍ അത് യുക്തിയല്ലായിരുന്നു. ക്ലാസിക്കുകളും വേദാന്തങ്ങളും നല്‍കിയ സംയമനമായിരുന്നു. പ്രകൃതിയില്‍ ഒരു ലോകചൈതന്യമു്. മനുഷ്യമനസ്സിലും ഒരു ലോകചൈതന്യമു്. അതിനാല്‍ തന്നിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ പ്രപഞ്ചത്തിന്റെ രഹസ്യാത്മകതയിലേക്കാണ് കവി ഇറങ്ങിച്ചെല്ലുന്നത്. ആശാനിലും സി.വിയിലും ഇതല്ലേ നാം കാണുന്നത്? പില്‍ക്കാലത്ത് ഈ ബോധം കൂറേക്കൂടി വികസ്വരമായി. ജി. യുടെ കവിതയില്‍ ഇത് മഹാപ്രപഞ്ചബോധമായി മാറി, എല്ലാറ്റിനുമുപരി കാല്‍പനികത പ്രത്യയശാസ്ത്രമാണ്. വികാരത്തെയും സ്വേച്ഛയെയും മുന്‍നിര്‍ത്തി മാനുഷികതയെ നിര്‍വചിക്കാനുള്ള ശ്രമമായിരുന്നു അത്. സ്വന്തം അസ്തിത്വം നഷ്ടമാകുമെന്നറിഞ്ഞു കൊ് അപാരതയുമായി ബന്ധപ്പെടാന്‍ പരിമിതമായ വ്യക്തിസത്തയെ പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണത്. ഈ വലിയ കാര്യം നമ്മുടെ വിമര്‍ശനം ശ്രദ്ധിച്ചില്ല. കാല്‍പനികതയില്‍ അതിവൈകാരികത ഉായിരുന്നു. സാമൂഹ്യവിരുദ്ധമായ നിലപാടുായിരുന്നു. സമചിത്തത കാല്‍പനിക മനസിന് നഷ്‌പ്പെട്ടിരുന്നു. ഇതിന്റെയെല്ലാം വിപരീത പ്രേരണ കൊാണ് എം. സി. ജോസഫിന്റെയും സഹോദരനയ്യപ്പന്റെയും കുറ്റിപ്പുഴയുടെയും നേതൃത്വത്തിലുള്ള യുക്തിവാദപ്രസ്ഥാനം ഇവിടെ പ്രബലപ്പെട്ടത്. ഇത് സാഹിത്യചരി്രതകാരന്മാര്‍ കാണാത്ത ഒരു യഥാര്‍ഥ നാടകമായിരുന്നു.
കാല്‍പനിക കവികളില്‍ പലരും കുറെനാള്‍ സര്‍വകലാശാല വിദ്യാര്‍ഥികളായി കഴിഞ്ഞവരാണ്. എന്നാല്‍ വിദ്യാഭ്യാസത്തെ അവര്‍ കാര്യമായി എടുത്തില്ല. ചങ്ങമ്പുഴ അക്കൂട്ടത്തിലായിരുന്നു. ആശാന്‍ സ്വന്തം നിലയ്ക്ക് ചിന്തകളുടെയും കാവ്യശാസ്ത്രങ്ങളുടെയും വ്യാപ്തിമണ്ഡലം അന്വേഷിച്ച കവിയാണ്. എന്നാലതിന് വലിയ പരിഗണനയൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ആധുനിക എഴുത്തുകാര്‍ സര്‍വകലാശാല വിദ്യാഭ്യാസത്തെ ഗൗരവപൂര്‍വം എടുത്തവരാണ്. നല്ല മാര്‍ക്കുവാങ്ങാന്‍ വേിചിട്ടപ്പടി പഠിച്ചവരാണ്. അതിനു കഴിയാത്തവര്‍ ഈ വിദ്യാഭ്യാസത്തിന് സമാനമായ വിദ്യാഭ്യാസം വായനയിലൂടെ നേടിയെടുത്തവരാണ്. അവരെയാണ് സമകാലിക തത്വചിന്തകള്‍ അസ്വസ്ഥമാക്കിയത്. അത്ഭുതകരങ്ങളായ കഥകളുടെ പ്രസ്ഥാനമായിരുന്നു ആധുനികത. വ്യാഖ്യാനത്തെ പ്രതിരോധിക്കുന്ന കഥകളാണ് അവര്‍ എഴുതിയത്. അരിമ്പാറ, അഞ്ചരവയസുള്ള കുട്ടി, പുറത്തേക്കുള്ള വഴി, പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങള്‍, സ്വച്ഛന്ദമൃത്യു എന്നിങ്ങനെ നിരവധി നിര്‍മ്മിതികള്‍ അക്കാലത്ത് ഉായി. കാല്‍പനിക എഴുത്തുകാരുടെ ആശയവാദവും മാര്‍ക്‌സിസ്റ്റ് സാഹിത്യകാരന്മാരുടെ ചരിത്രമാത്ര വാദവും ഹേതുവാദത്തിന്റെ പ്രേരണയില്‍ വളര്‍ന്ന സമീപ ഭൂതകാലത്തിലെ സാഹിത്യ നിര്‍മ്മിതികളിലെ ലോകചിത്രങ്ങളും ജീവിതത്തെക്കുറിച്ചുള്ള മനുഷ്യവ്യക്തിയായ എഴുത്തുകാരന്റെ മനോഭാവത്തെ സത്യസന്ധമായി ആവിഷ്കരിക്കുന്നില്ലെന്ന് ഇവര്‍ക്ക് തോന്നി. ഒരു ചിന്താപദ്ധതിയായ യുക്തിവാദം കലാകാരന്റെ ഹേതുവാദമായി സമീപഭൂതകാലത്തിലെ സാഹിത്യസൃഷ്ടികളില്‍ രൂപം മാറിയിരുന്നു. ഇതിന്റെ വേരുകള്‍ തനതുരൂപത്തില്‍ ചന്തുമേനോനില്‍ ഉായിരുന്നു. ഇതിനെല്ലാമെതിരെ അസ്വസ്ഥനാകുന്നതിനിടയിലാണ് ആധുനിക എഴുത്തുകാരന്‍ തന്റെ നിലനില്‍പ്പിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാനായത്. ജീവിതത്തിന്റെ അര്‍ഥം എന്താണെന്ന് പൊതുവായി അന്വേഷിക്കുന്നതില്‍ ആധുനികര്‍ക്ക് താല്‍പര്യമില്ലായിരുന്നു. നേരത്തെ നിശ്ചയിക്കപ്പെട്ട സമ്പ്രദായങ്ങള്‍ക്ക് വിരുദ്ധമായി മാത്രം എഴുതുവാന്‍ കാലം അവര്‍ക്ക് പ്രേരണയായി. കാരണം കേരളസാഹിത്യ സംസ്കാരം പാപ്പരത്തത്തിന്റെ വഴിയിലാണെന്ന് അവര്‍ കരുതി. ചിന്തയില്‍ ഒരു ദാര്‍ശനിക വൈകാരികത വന്നുഭവിച്ചു. കണിശമായും ആദ്യകാലങ്ങളില്‍ അസ്തിത്വവാദികളായ എഴുത്തുകാരെപ്പോലെ ഇവര്‍ കഥകളെഴുതി. നിലനില്‍പ്പിന്റെ വിങ്ങുന്ന അവസ്ഥ, വിശപ്പിനേക്കാള്‍ രൂക്ഷമായ വിരസത, ജീവിതമെന്ന ഈ നിസാരമായ അസംബന്ധം, നിലനില്‍പ്പിന്റെ കൊടുംഭീതി, ശൂന്യതാബോധം-ഇതെല്ലാം ഇവര്‍ക്ക് ശരിയായ അനുഭവമായിരുന്നു. ഇതിനിടയില്‍ ഫലിതത്തിലൂടെ ഇതിനെല്ലാമപ്പുറത്തേക്ക് പോകാനും ഇവര്‍ ശ്രമിച്ചു. അത് തലകീഴായിപ്പിടിച്ച അസന്തുഷ്ടിയായിരുന്നു. ഒരു സമഗ്രതയെ, അല്ലെങ്കില്‍ പുതിയൊരു സാഹിത്യ സംസ്കാരത്തെ പല കഥകളിലായി കൊുവരാനുള്ള ഉദ്യമമായിരുന്നു ഇതെല്ലാം.
തനിക്കുവേിയുള്ള സത്യം കെത്തലായിരുന്നു ഈ സാഹിത്യ സംസ്കാരത്തിന്റെ പ്രധാനലക്ഷ്യം. വസ്തുനിഷ്ഠമല്ലാത്തതും തൊട്ടുകാണിക്കാന്‍ കഴിയാത്തതും പൊതുവായ ആശയമായി മാറാന്‍ വിസമ്മതിക്കുന്നതുമായ സത്യമായിരുന്നു അത്. എല്ലാ പ്രധാനപ്പെട്ട സത്യവും വ്യക്തിപരമാണ്. അതിനാല്‍ സത്യം ആത്മനിഷ്ഠമാണ്. ഇത് കലയുടെ പ്രശ്‌നമായിരുന്നു. ദിവസേനയുള്ള കണക്കെടുപ്പില്‍ വരുന്ന കാര്യങ്ങളല്ലായിരുന്നു. ആദ്യകാലങ്ങളില്‍ ആധുനികര്‍ പരിഹസിക്കപ്പെട്ടവരായി. ബഹിഷ്കൃതരായി. മുറിവേറ്റവരായി. ഇപ്പോഴും എതിര്‍പ്പുകള്‍ ഉാകുന്നു. അന്വേഷണത്തിന്റെ തീവ്രത അറിഞ്ഞിട്ടില്ലാത്തവരാണ് ഇതെല്ലാം എഴുതിയതെന്ന് എനിക്കുതോന്നി. ഒരു കാര്യത്തെ അഗാധമായി അനുഭവിക്കാതെ അതിനെപ്പറ്റി സംസാരിക്കുകയും പറയുന്ന കാര്യത്തില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. ആധുനികരായ എഴുത്തുകാര്‍ അന്യവത്കരണത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ സാര്‍ത്രിന്റെയും മറ്റും ആശയങ്ങള്‍ മാത്രമല്ല പ്രതിഫലിച്ചത്. ഹേഗലിന്റെയും മാര്‍ക്‌സിന്റെയും കേന്ദ്രആശയങ്ങള്‍ അതില്‍ മാറ്റൊലികൊിരുന്നു. ഇത് വേര്‍തിരിച്ചെടുക്കാന്‍ നമ്മുടെ മാര്‍ക്‌സിസ്റ്റ് നിരൂപകര്‍ക്ക് കഴിഞ്ഞില്ല.
മഹത്തായ ആഖ്യാനങ്ങളിലുള്ള വിശ്വാസമില്ലായ്മ ആധുനികതയുടെ കാലത്തുതന്നെ ഇവിടെ സംഭവിച്ചു കഴിഞ്ഞിരുന്നു. ആധുനികത മലയാളത്തില്‍ പലതരം മാറ്റങ്ങളിലൂടെ കടന്നുപോയിരുന്നു. ഇന്നത്തെ വ്യക്തിയുടെ മനസില്‍ വാസ്തവത്തില്‍ നടക്കുന്നത് പ്രാചീനമായ സമൂഹത്തിലെ വ്യക്തിയുടെ പ്രശ്‌നങ്ങള്‍ തന്നെയല്ലേ എന്ന് ഒരു ആധുനിക നരവംശശാസ്ത്രജ്ഞനെപ്പോലെ എഴുത്തുകാരന്‍ അന്വേഷിക്കുന്നത് `പാണ്ഡവപുര'ത്തില്‍ നാം വായിക്കുന്നു. മുഖ്യകഥാപാത്രം സ്വതന്ത്ര ചിന്താവിശ്വാസി എന്ന നിലയില്‍ നിന്ന് വിപ്ലവകാരിയായ തീവ്രവാദിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെക്കുറിച്ച് സാര്‍ത്ര് എഴുതിയിട്ടു്. നല്ലകാര്യം തന്നെയായിരുന്നു അത്. എന്നാല്‍ മലയാള പ്രതിഭക്ക് ഇത് ആവശ്യമില്ലായിരുന്നു. ഇതൊന്നുമില്ലാതെ തന്നെ പട്ടത്തുവിളയുടെ കഥകളില്‍ കേന്ദ്ര ആശയമെന്ന നിലയില്‍ ഇത് പ്രതിഫലിച്ചു കൊിരുന്നു. ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ ആഖ്യാനരൂപങ്ങള്‍ സാഹിത്യത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതും ആധുനികതയിലാണ്. ഇതാണ് ആധുനികത. എന്നാല്‍ ഞാന്‍ ആധുനികനല്ല-എന്നുപറഞ്ഞ് മറ്റൊന്നിലേക്ക് പരിണമിക്കുന്നതും ആധുനികതയാണ്.
സമ്പന്നവും സന്ദിഗ്ധാര്‍ത്ഥങ്ങള്‍ നിറഞ്ഞതുമായ ആധുനികാനുഭവങ്ങള്‍ സങ്കീര്‍ണ്ണവും ദുരൂഹവുമായ ആഖ്യാനരൂപങ്ങളില്‍ അക്കാലത്ത് വായിച്ചു. വിദ്യാഭ്യാസ കാലത്ത് കീര്‍ക്കെഗോര്‍ വിരുദ്ധോക്തിയെക്കുറിച്ച് ഒരു ലഘുപ്രബന്ധം തയ്യാറാക്കിയിരുന്നു. വിരുദ്ധോക്തിയിലുള്ള താല്പര്യം ആധുനികര്‍ക്ക് ഈവിധം പാരമ്പര്യമായി കിട്ടിയതായിരിക്കണം. വാക്കുകളുടെ ശബ്ദവും അതിന്റെ ഹാസ്യസാധ്യതകളും ആധുനികര്‍ ഫലപ്രദമായി ഉപയോഗിച്ചു. ഇത് ഒരു അസംബന്ധ ലോകമായതിനാല്‍ ഇതിന് ഒരു ക്രമവും സുതാര്യതയും നല്‍കാന്‍ ഭാഷ അപര്യാപ്തമാണെന്ന തോന്നലിനെതിരെ ഇവര്‍ ഭാഷകൊുതന്നെ സമരം ചെയ്തുകൊിരുന്നു. അതിനാല്‍ ആധുനികതയുടെ ഗദ്യശൈലി അത്ഭുതകരമാംവിധം വൈവിധ്യം പ്രകടിപ്പിച്ചു. ബെക്കറ്റിന്റെ മര്‍ഫി എന്ന കഥാപാത്രം ശരീരത്തെ അവഗണിച്ചുകൊ് ഭൗതികമായ നിലനില്‍പ്പില്‍ നിന്ന് രക്ഷപ്പെടുകയും മനസ്സിന്റെ സ്വകാര്യ ലോകത്തില്‍ എത്തുകയും ചെയ്യുന്നതുപോലെയാണ് ആധുനിക എഴുത്തുകാര്‍ ബോധത്തിന്റെ സ്വകാര്യതയില്‍ എത്തിയത്. ഇതിനെല്ലാം തുണയായി നിന്നത് ഭാഷയായിരുന്നു. സദാചാരപരവും വൈകാരികവുമായ ജീവിതത്തിന്റെ വന്ധ്യത ചിത്രീകരിക്കപ്പെട്ടത് വാക്കുകളുടെ യാന്ത്രികവും വിരസവുമായ പ്രയോഗത്തിലൂടെയായിരുന്നു. അര്‍ഥവത്തായ മനുഷ്യബന്ധങ്ങളുടെ അഭാവത്തില്‍ വാക്കുകള്‍ സ്വയം പ്രേരിതമായ പെരുമാറ്റങ്ങളിലേക്ക് നീങ്ങുകയും മനുഷ്യരെ അവഗണിക്കുകയും ചെയ്യുന്നത് `സതി'യില്‍ നാം കാണുന്നു. ചിലപ്പോള്‍ ഭാഷ ഹര്‍ഷോന്മാദത്തിലേക്കും യോഗാത്മകതയിലേക്കും നീങ്ങിക്കൊിരുന്നു. ഭാഷ സൗന്ദര്യത്തിന്റെ അറിയപ്പെടാത്ത അതിരുകള്‍ തേടിപ്പോവുകയായിരുന്നു. അങ്ങനെ ഭാഷ സൗന്ദര്യാത്മകമായൊരു ആധുനികത സൃഷ്ടിച്ചു. ഭാഷാ നിര്‍മ്മിതി തന്നെ കലയാകുകയായിരുന്നു. അങ്ങനെ ആനന്ദവാദത്തിന്റേതായൊരു ആധുനികത രൂപപ്പെട്ടിരുന്നു.
ഇതൊന്നും അറിഞ്ഞില്ലെന്നു പറയുന്നത് ചരിത്രനിഷേധമാണ്. ശരിയായ സാഹിത്യ ചിന്തകര്‍ അവരുടെ അന്വേഷണപദ്ധതികള്‍ തുറന്നുവെയ്ക്കുന്നു. കണ്ണുകള്‍ പോലെ. ഒരു ദിവസം ഇതുവരെ സ്വീകരിക്കാതിരുന്ന സാഹിത്യരീതി സ്വീകരിക്കുവാന്‍ ഇവര്‍ സന്നദ്ധരാകേിവരുന്നു. അതാണ് ശരി. ഇതിന് സന്നദ്ധരല്ലെങ്കില്‍ ഇവര്‍ അന്വേഷകരല്ല സൈദ്ധാന്തിക ദുശ്ശാഠ്യക്കാരാണ്. ആധുനികതയെച്ചൊല്ലി നിരാശപ്പെടുന്നവര്‍ ഇപ്പോഴുമു്. അത് സ്വാഭാവികമാണ്. കാരണം ആധുനികത ഒരു വിപ്ലവമായിരുന്നു. അതിനാല്‍ വിപ്ലവാനന്തര കാലഘട്ടം ഉാക്കുന്ന നിരാശത ആധുനികതയും സൃഷ്ടിക്കുന്നു. കാല്‍പനികതയും ആധുനികതയും അവ ഉായ കാലത്തുതന്നെ വലിയ എതിര്‍പ്പുകള്‍ നേരിട്ടു. ഇരുപതാം നൂറ്റാ് സൃഷ്ടിച്ച ഏറ്റവും വലിയ രു പ്രസ്ഥാനങ്ങളായിരുന്നു കാല്‍പനികതയും ആധുനികതയും. ഇവ രും ഇപ്പോഴും സങ്കുചിതമായ ബൗദ്ധിക കേന്ദ്രങ്ങളില്‍ നിന്ന് കഠിനമായ വിമര്‍ശനം നേരിട്ടുകൊിരിക്കുകയാണ്. ചീത്തപറച്ചിലും പരാതികളും അവസാനിക്കുന്നില്ല. ഈ കാലങ്ങളിലെല്ലാം വിനാശകരമായ സാഹിത്യ ചരിത്രബോധത്തിലാണ് പലരും ഈ പ്രബല സാഹിത്യപ്രസ്ഥാനങ്ങളെ വിലയിരുത്തിയത്. ഈ ര് പ്രസ്ഥാനങ്ങളെയും നിഷേധിക്കുന്നവര്‍ കഴിഞ്ഞ നൂറ്റാില്‍ നമ്മുടെ സാഹിത്യഭാവനയില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പരോക്ഷമായി സമ്മതിച്ചുകൊ് വിമര്‍ശനത്തെ തലകീഴായി പിടിക്കുകയാണ് ചെയ്യുന്നത്. കാല്‍പനികതയെയും ആധുനികതയെയും നിഷേധിക്കുമ്പോള്‍ കേരളസംസ്കാരത്തില്‍ സംഭവിച്ച അടിസ്ഥാനപരമായ വീക്ഷണ വ്യത്യാസങ്ങളെ നിരാകരിക്കുകയാണ് നാം ചെയ്യുന്നത്. എഴുത്തുകാരന്റെ രചനാസാധ്യതകളെ നവീകരിച്ച രു സാഹിത്യ വിപ്ലവങ്ങളെ കാണാതിരിക്കുകയാണ് ചെയ്യുന്നത്. എന്തായിരിക്കണം മാനുഷികത എന്നതിന് പുതിയ നിര്‍വചനം തേടിയ ര് സാംസ്കാരിക ദര്‍ശനങ്ങളെ വിലയിരുത്തുന്ന കാര്യത്തില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ സാഹിത്യചിന്തകരുടെ ഈ ധാര്‍മ്മിക ബലഹീനത നമ്മുടെ സാഹിത്യ സാംസ്കാരത്തില്‍ പാപത്തിന്റെ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും വിമര്‍ശനകലയില്‍ വ്യാപ്തിയേറിയ നരകത്തിന് ജന്മം നല്‍കുകയും ചെയ്യുന്നു. അതുകൊ് ഇപ്പോള്‍ എന്തു സംഭവിക്കുന്നു? സ്വര്‍ഗം തീര്‍ന്നുപോകുന്നു. നരകം നിലനില്‍ക്കുന്നു.

No comments:

Post a Comment

[b]