Sunday, October 17, 2010

അര്‍ജ്ജുനവിഷാദയോഗം - കുട്ടികൃഷ്ണ മാരാര്‍

പാണ്ഡവന്മാര്‍ക്ക് നിഷ്കകമായ രാജ്യാധിപത്യം കൈവന്നു. അഭിമന്യുപുത്രനായി ഒരു വംശാങ്കുരവും, ഒരുവിധം ചത്തുജീവിച്ചുംകൊ്, ജനിച്ചു. ജ്ഞാതിവധവിഷണ്ണനായ യുധിഷ്ഠിരന്‍ വ്യാസോപദേശമനുസരിച്ച് പാപപരിഹാരാര്‍ത്ഥം അശ്വമേധം യജിപ്പാന്‍ നിശ്ചയിച്ചു. ഇനിയും രാജാക്കന്മാരെ കടന്നാക്രമിച്ച് ധനം സമ്പാദിച്ചുകൂടാ എന്നുവച്ച്, പു മരുത്തന്‍ നിക്ഷേപിച്ചുവച്ചിരുന്ന ധനമെടുത്താണ് ഒരുക്കം കൂട്ടിയത്. വിധിപ്രകാരം മേധ്യാശ്വത്തെ ഭൂപ്രദക്ഷിണത്തിനു വിട്ടു വ്യാസന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്, അഭിമന്യുപിതാവായ അര്‍ജ്ജുനനാണ് അശ്വരക്ഷിതാവായി പുറപ്പെട്ടത്. വമ്പിച്ചൊരു ക്ഷത്രഹിംസ കഴിഞ്ഞിരിക്കയാല്‍, ഇനി ഈ അശ്വത്തെ തടഞ്ഞേയ്ക്കാവുന്ന ക്ഷത്രിയന്മാരെ ഹിംസിക്കാതെതന്നെ വഴിപ്പെടുത്താന്‍ നോക്കണമെന്ന് യുധിഷ്ഠിരന്‍ അര്‍ജ്ജുനനെ ഏല്പിച്ചിരുന്നു. എങ്കിലും, ഭാരതയുദ്ധത്തില്‍ വധിക്കപ്പെട്ട രാജാക്കന്മാരുടെ പുത്രപൗത്രന്മാര്‍ പലരും അതാതു നാട്ടില്‍വച്ചു തീവ്രമായെതിര്‍ത്തതിനാല്‍ അര്‍ജ്ജുനന്നു കുറെയൊക്കെ ഹിംസ ചെയ്യേിത്തന്നെ വന്നു.
അങ്ങനെ, യജ്ഞാശ്വം സൈന്ധവരാജ്യത്തെത്തി. നൂറ്റവരുടെ സഹോദരിയായ ദുശ്ശളയെ വേട്ട ജയദ്രഥന്റെ രാജ്യമാണത്. ആ ജയദ്രഥന്‍ അര്‍ജ്ജുനപുത്രനായ അഭിമന്യുവിന്റെ കൊടുംകൊലയ്ക്കു സഹായിച്ചതും, പകരം അര്‍ജ്ജുനന്‍ `നാളെ സൂര്യാസ്തമയത്തിന്നുമുമ്പു ഞാനവനെ കൊല്ലു'മെന്നു പ്രതിജ്ഞ ചെയ്ത് അന്നു സൂര്യാസ്തമയത്തിന്നു മുമ്പുതന്നെ കൊന്നതും ഭാരതയുദ്ധകഥയിലെ രോമഹര്‍ഷണമായ സന്ദര്‍ഭങ്ങളിലൊന്നത്രേ. ആ ജയദ്രഥന്റെ മകനായ സുരഥനാണ് അപ്പോള്‍ അവിടെ നാടുവാണിരുന്നത്. ആ രോമഹര്‍ഷണമായ പിതൃവധം കേട്ട് വിഷണ്ണനായിരുന്ന അയാള്‍, ആ പിതൃഘാതി ഇപ്പോള്‍ യജ്ഞാശ്വവുമായി തന്റെ നാട്ടില്‍വന്നു കേറിയിരിക്കുന്നു എന്നു കേട്ട നടുക്കത്തില്‍ പെട്ടെന്നു വീണുമരിച്ചുപോയി. സര്‍വഥാ പകമുഴുത്ത സൈന്ധവവീരന്മാര്‍ അര്‍ജ്ജുനനെ വീറോടെ എതിര്‍ത്തു. അവര്‍ പലവട്ടം അര്‍ജ്ജുനനാല്‍ തോല്പിക്കപ്പെട്ടു പിന്‍വാങ്ങുകയും വീും കോലാഹലത്തോടെ ഏറ്റെതിര്‍ക്കുകയും ചെയ്തു. അര്‍ജ്ജുനന്‍ തുലോം അവശനായിപ്പോയി. ഒടുക്കം, ദേവന്മാരും ഋഷിമാരും ചെയ്ത ശാന്തിജപങ്ങള്‍കൊ് ഗാണ്ഡീവധന്വാവുതന്നെ ജയം നേടി.
അങ്ങനെ വിജയിച്ചരുളുന്ന അര്‍ജ്ജുനന്റെ അടുക്കേലയ്ക്കതാ, പെരുമുറെ കരഞ്ഞുംകൊ് ഒരു സ്ത്രീ വരുന്നു ദുശ്ശള നൂറ്റുവരുടെ ഏക സഹോദരി. അവളുടെ കൈയില്‍ ഒരു പിഞ്ചുകുട്ടിയുമു് അവളുടെ പേരക്കുട്ടി, സുരഥന്റെ സീമന്തപുത്രന്‍. അര്‍ജ്ജുനന്‍ വില്ലുവെച്ചു ദൈന്യത്താല്‍ തലകുനിച്ച് സഹോദരിയോട് `എന്തുവേണ'മെന്നു ചോദിച്ചു. അവള്‍ തന്റെ ആ പിഞ്ചുപൈതലിന്ന് മുത്തച്ഛനും അച്ഛനും മരിച്ചുപോയ ആ അനാഥാത്മാവിന്ന് അഭയം യാചിപ്പാന്‍ വന്നിരിക്കയാണ്. തന്റെ സഹോദരന്മാരേയും ഭര്‍ത്താവിനേയും കൊന്നതിനെപ്പറ്റി അവള്‍ക്കൊന്നും മറുത്തുപറയാനില്ല. അനാര്യരും അപനയക്കാരുമായ അവരുടെ അപരാധമെല്ലാം മറന്ന്, തന്നോടും അപ്പോള്‍ മരിച്ചുപോയ തന്റെ പുത്രനോടും ദയ തോന്നി, ആ കൈക്കുഞ്ഞിന്റെ നേര്‍ക്ക് ആയിടെ ജനിച്ച അഭിമന്യുപുത്രന്റെ നേര്‍ക്കെന്നപോലെ, മനസ്സു തെളിയേണമേ എന്ന് അവള്‍ കേണപേക്ഷിച്ചു...
ഈ ഘട്ടത്തില്‍, മുള്ളിലവിന്‍തടിപോലെ അനേകം കൂരാണികള്‍ എഴുന്നുനില്ക്കുന്ന ഒരായുധംകൊു നെഞ്ചില്‍ ആഞ്ഞടിക്കപ്പെട്ടാലത്തെപ്പോലെ, അര്‍ജ്ജുനന്റെ ഹൃദയത്തിലുാകുന്ന ചിന്താവ്യഥകളെപ്പറ്റി ആലോചിച്ചു നോക്കൂ:
ഏതൊരു മനുഷ്യന്നും, തന്റേതിനെക്കാള്‍ എളിയ സ്ഥിതിയിലായിപ്പോയ ഒരു സഹോദരിയെ, അതും സ്ത്രീത്വത്തിന്റെ ഏകഭൂഷണമായ ഒരിളംകുഞ്ഞിനോടുകൂടി, കുമുട്ടേിവരിക എന്നതു ഹൃദയഭേദകമാണ്; അവള്‍ക്ക് ആ നില വന്നുപെട്ടത് തന്റെ കൈകൊുകൂടിയാണെങ്കിലോ! ഇവിടെ തങ്ങള്‍ (പാണ്ഡവര്‍) ക്ഷത്രിയര്‍ക്കു പ്രാപിക്കാവുന്ന പരമോന്നതപദവിയില്‍ എത്തിയിരിക്കുന്നു; അതിലെത്തുവാന്‍വേി തങ്ങള്‍ ചെയ്ത `വീരകര്‍മ്മ'ങ്ങളുടെ ഫലമായാണ് ഇന്ന് ഈ സഹോദരി കേവലം അനാഥയായി വെറും പിച്ചക്കാരിയെപ്പോലെ തന്റെ മുമ്പില്‍ നിന്നു കേഴുന്നത്.
ഇവളോ, തങ്ങളുള്‍പ്പെടെ നൂറ്റഞ്ചു കൗരവസഹോദരന്മാര്‍ക്കെല്ലാംകൂടിയുള്ള ഒരേയൊരു സഹോദരി; ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചുപോയ തങ്ങള്‍ക്ക് പിന്നീടുവേ എല്ലാ പിതൃകര്‍ത്തവ്യവും വാത്സല്യത്തോടുകൂടിത്തന്നെ അനുഷ്ഠിച്ചുപോന്ന ധൃതരാഷ്ട്രരുടെ ഏകപുത്രി. സ്വന്തം ഔരസപുത്രന്മാരോട് അവര്‍ ദുര്‍ബ്ബുദ്ധികളായാലും കുറച്ചധികം വാത്സല്യംകൊള്ളുക എന്ന മനുഷ്യസാധാരണമായ ഒരു പ്രമാദം മാത്രമേ ആ അന്ധവൃദ്ധന്നു പറ്റിപ്പോയിട്ടുള്ളു. ഇവളുടെ അമ്മയായ ഗാന്ധാരിയെയാകട്ടേ, ആ അന്ധമായ വാത്സല്യംപോലും തീിയിരുന്നില്ലതാനും.
ഐശ്വര്യലോഭത്താല്‍ അധര്‍മ്മം ചെയ്ത് അപായമടഞ്ഞ ആ നൂറു സഹോദരന്മാരില്‍ ഒരുവനെങ്കിലും ഇന്ന് ജീവനോടുകൂടി ഉായിരുന്നുവെങ്കില്‍, അവന്‍ സ്വസഹോദരിയുടെ ഈ നില കു പൊറുക്കുമായിരുന്നുവോ?* ഇല്ലെങ്കില്‍, അവരെ ഒന്നൊഴിയാതെ കൊന്നൊടുക്കി തങ്ങളിപ്പോള്‍ നേടിയ ഈ ഐശ്വര്യമാകെ ഇവളുടെ കാല്‍ക്കല്‍ അടിയറവെച്ചാല്‍ക്കൂടി, ഈ അധര്‍മ്മത്തിന്നു പരിഹാരമാകുമോ? ഇവളുടെ ചില ആങ്ങളമാര്‍ അവരുടെ ഒരു സഹോദരിയെതങ്ങളുടെ ധര്‍മ്മപത്‌നിയായ പാഞ്ചാലിയെനിറഞ്ഞ രാജസദസ്സിലേക്കു വലിച്ചിഴച്ച് അവമാനിക്കയുായി. അന്നതു നടന്നത് ലോകൈകവീരരായ തങ്ങളുടെ കണ്‍മുമ്പില്‍വച്ചാണ്; വേണമെങ്കില്‍ തങ്ങള്‍ക്കതിനെ പെട്ടെന്നു തടയാമായിരുന്നു. ഇന്ന് ഈ സഹോദരിയെ തങ്ങള്‍ വരുത്തിവച്ച ഈ ദീനാവസ്ഥയില്‍നിന്നു കരകേറ്റുവാന്‍ ആ നൂറ്റുവരെവിടെ, ജയദ്രഥനെവിടെ, സുരഥനെവിടെ? അന്നാസ്സദസ്സില്‍വച്ച് സുയോധനന്നും തല്‍പക്ഷപാതികള്‍ക്കും തോന്നേിയിരുന്ന ലജ്ജ ഇന്നിപ്പോള്‍ തനിക്കും തോന്നാതെപോകാമോ?
ഇവളുടെ ഭര്‍ത്താവ്, തന്റെ പ്രേമഭാജനമായ സുഭദ്രയിലുായ ഏകപുത്രന്റെ, ആ ആത്മാനുരൂപനായ കൊച്ചുവീരന്റെ, കൊടുംകൊലയില്‍ പങ്കുകൊവനാണ്; അതിന്നു താന്‍ വീരോചിതമായി പകരംവീട്ടുകയും ചെയ്തു. അതിന്നുമേല്‍, അയാളുടെ പുത്രനെ ചെന്നു പേടിപ്പിച്ചു കൊല്ലുകയെന്നത് ആര്‍ക്കുചിതമാണ്? താന്‍ സ്വപ്‌നേപി വിചാരിക്കാതെയാണെങ്കിലും, തന്റെ പ്രവൃത്തിയുടെ ഫലം ഒടുവില്‍ അങ്ങിനെയാണല്ലോ വന്നുകൂടിയത്. അമ്മാമനെപ്പേടിച്ചു മരിച്ചുപോയ ആ മരുമകന്റെ അമ്മയാണ് ഇപ്പോള്‍ ഒരപേക്ഷയുമായി ആങ്ങളയായ തന്റെ മുമ്പില്‍ വന്നുനില്ക്കുന്നത്.
എന്തപേക്ഷ? ഒന്നും തിരിയാറായിട്ടില്ലാത്ത, മുലകുടിമാറാത്ത, ഒരോമനക്കിടാവിന്റെ സര്‍വസ്വവും നശിച്ച ഒരു സ്ത്രീയുടെ ഒരേ ഒരാശാങ്കുരത്തിന്റെ ജീവനെ വിട്ടുതരണേ എന്ന്. നേരിട്ടുനിന്നു പടവെട്ടുന്ന ശത്രുവിന്ന് വല്ല ക്ഷീണവും തട്ടിയതായിക്കാല്‍ അയാളെ അനുകമ്പാപൂര്‍വം വിട്ടയയ്ക്കുന്ന വീരധര്‍മ്മത്തിനുമുമ്പില്‍ ഇങ്ങനെ ഒരെളിയ അപേക്ഷ വരാനിടയായി എന്നതിനെക്കാള്‍ അവമാനകരമായി ലോകത്തില്‍ മറ്റെന്തു്?
ഇതിന്‍വിധം അര്‍ജ്ജുനന്നുാകാവുന്ന വിഷാദചിന്തകളെ ഓരോന്നായി കാര്യകാരണസഹിതം വിടര്‍ത്തിപ്പറയുമ്പോള്‍ ആ സന്ദര്‍ഭഗൗരവം ശിഥിലമായിപ്പോകുന്നു. ഈ പേര്‍ത്തുകാണിച്ച ചിന്തകളെല്ലാംകൂടി ഇടതിങ്ങി ഒറ്റയടിക്ക് ഒരാളുടെ ഹൃദയത്തിലേക്കു തള്ളിക്കയറിയാലത്തെ ഭയങ്കരത ഓര്‍ത്തുനോക്കൂ. മനുഷ്യന്നു നേരിടുന്ന ഇത്തരം ഉല്‍ക്കടക്ഷോഭങ്ങളുടെ മുമ്പില്‍പ്പെട്ടാല്‍, അവന്റെ സുവിദഗ്ദ്ധമായ ഭാഷ എത്രമാത്രം തുച്ഛമാണെന്നു നാമിവിടെ കാണുന്നു. ഭാഷയില്‍ വരാവുന്ന ഈ ശിഥിലീഭാവത്തെ കറിഞ്ഞിട്ടുതന്നെയാവണം, വ്യാസന്‍ അര്‍ജ്ജുനന്റെ അപ്പോഴത്തെ ഹൃദയാവസ്ഥയെ അര്‍ത്ഥഗര്‍ഭമായ ആറേഴുവാക്കുകൊു സൂചിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ.
``ഏവം ബ്രുവത്യാം കരുണം ദുശ്ശളായാം ധനഞ്ജയഃ
സംസ്മൃത്യ ദേവീം ഗാന്ധാരീം ധൃതരാഷ്ട്രം ച പാര്‍ത്ഥിവം
ഉവാച ദുഃഖശോകാര്‍ത്തഃ ക്ഷത്രധര്‍മ്മം വിഗര്‍ഹയന്‍,
ധിക് തം ദുര്യോധനം ക്ഷുദ്രം രാജ്യലുബ്ധം ച മാനിനം
യല്‍കൃതേ ബാന്ധവാഃ സര്‍വേ മയാനീതാ യമക്ഷയം.''
ഓരോ സന്ദര്‍ഭത്തിലും കഥാപാത്രങ്ങളെക്കൊ് വേുവോളവും വേതിലധികവും സംസാരിപ്പിക്കുന്ന ആ ഋഷികവി ഇവിടെ അര്‍ജ്ജുനന്‍ ദുശ്ശളയോട് സാന്ത്വം പറഞ്ഞതെങ്ങിനെ എന്നു വിസ്തരിക്കാതെ, ``ബഹുസാന്ത്വ്യ = പലപാടാശ്വസിപ്പിച്ചിട്ട്, പരിഷ്വജ്യ = ആലിംഗനം ചെയ്തിട്ട്'' എന്നു സംക്ഷേപിച്ച്, മേല്ക്കാണിച്ചവിധം വിഷാദദന്തുരമായ ഒരു ഘട്ടമാണ് താന്‍ സൃഷ്ടിച്ചുവെച്ചതെന്ന ഭാവമേ ഇല്ലാതെ കഥാന്തരത്തിലേക്കു പ്രവേശിച്ചിരിക്കയാണ്.
അര്‍ജ്ജുനനെ ഈ വിഷാദക്കയത്തില്‍നിന്നു കരകേറ്റുവാന്‍ പ് കേട്ട ഭഗവദ്ഗീതോപനിഷത്തിലെ വല്ല സൂക്തങ്ങളും സഹായിച്ചിരിക്കുമോ? ഇല്ല, ഗീതോപദേശങ്ങളുടെ പരാജയസ്ഥാനമാണിത്. അതുപോലെതന്നെ ഇത് ഗീതാകര്‍ത്താവിന്റെ വിജയസ്ഥാനവുമാണ്; ഏതു ഭഗവദ്വചനാമൃതത്താലും പരിഹരിക്കപ്പെടാവുന്നവയല്ല ജീവിതമേല്പിക്കുന്ന യാതനകള്‍ എന്ന പരമാര്‍ത്ഥത്തെ ഉദാഹരിക്കയാണല്ലോ അദ്ദേഹം ഇവിടെ ചെയ്തത്.
ഭാരതകഥയുടെ അവസാനം അഗാധമായ വിഷാദത്തിലാണ്, യുദ്ധത്തിനുശേഷമുള്ള എല്ലാ സംഭവങ്ങളും അതിനെ വളര്‍ത്തിക്കൊു വരികയേ ചെയ്തിട്ടുള്ളൂ. പടക്കളത്തില്‍ ഒടുക്കം വീഴ്ത്തപ്പെട്ട ദുര്യോധനന് അവിടെവച്ചുതന്നെ ദേവലോകപൂജ ലഭിച്ചതു കപ്പോള്‍ത്തൊട്ടു തുടങ്ങിയതാണത്. തുടര്‍ന്ന് താന്‍ മിനക്കെട്ടു കൊല്ലിച്ച കര്‍ണ്ണന്‍ തന്റെ മൂത്ത സഹോദരനായിരുന്നു എന്നറിഞ്ഞതു മുതല്‍ യുധിഷ്ഠിരനെ സംബന്ധിച്ചിടത്തോളം ആ വിഷാദാത്മകത വളര്‍ന്നുവളര്‍ന്നു വന്നു; കൃഷ്ണന്‍ ഒരിക്കല്‍ യുധിഷ്ഠിരനോടുതന്നെ പറഞ്ഞതുപോലെ, ``അമ്പുകള്‍ക്കോ ഭൃത്യന്മാര്‍ക്കോ ബന്ധുക്കള്‍ക്കോ ഒന്നും ചെയ്യാനില്ലാത്ത, താനൊറ്റയ്ക്കുതന്നെ നിന്നു പൊരുതേുന്ന, ഒരു യുദ്ധമാണ്'' അദ്ദേഹമപ്പോള്‍ ആരംഭിച്ചത്. പിന്നീട് പ്രസ്തുതമായ അശ്വമേധം കെങ്കേമമായി നിറവേറ്റിയതിനുശേഷം ഒരു കീരിവന്നു പറഞ്ഞ കഥഒരു ദരിദ്രകുടുംബം ഒരു നേരത്തെ കൂടുതല്‍ പട്ടിണികൊ് ഒരഥിതിയെ തൃപ്തിപ്പെടുത്തിയയച്ചതിലെ പുണ്യംപോലും ഇതിനില്ലെന്നു തെളിയിച്ച കഥയുധിഷ്ഠിരനെ എത്രമേല്‍ ലജ്ജിപ്പിച്ചിരിക്കില്ല!
തത്തുല്യമായ ഒരു വിഷാദാത്മകത മേല്‍വിവരിച്ച സന്ദര്‍ഭത്തില്‍ അര്‍ജ്ജുനനേയും ബാധിച്ചിരിക്കണം. എന്നാല്‍, അന്നദ്ദേഹം തന്റെ ആ ദിവ്യമായ ഗാണ്ഡീവത്തിന്റേയും അമ്പൊടുങ്ങാത്ത ആവനാഴികളുടേയും ദുഷ്പരിണാമം കറിഞ്ഞിട്ടേ ഉള്ളൂ; തുടര്‍ന്ന് അത്യാവശ്യമായ ഒരു ഘട്ടത്തില്‍ അവ നിഷ്ഫലങ്ങളുമാണെന്നു കാണാനിരിക്കുന്നു: ദ്വാരകയില്‍ ഭോജവൃഷ്ണ്യന്ധകവീരന്മാരെല്ലാം തമ്മില്‍ത്തച്ചു ചത്തൊടുങ്ങുകയും രാമകൃഷ്ണന്മാര്‍ കാലഗതിയടയുകയും ചെയ്തതിന്നുശേഷം, ദ്വാരകയെ കടലാക്രമിക്കുന്നതിനുമുമ്പ്, അവിടെനിന്ന് ഭഗവാന്റെ ചില ഭാര്യമാരുള്‍പ്പെടെയുള്ള യാദവസ്ത്രീകളേയും കുട്ടികളേയും വൃദ്ധന്മാരെയുംകൂട്ടി അര്‍ജ്ജുനന്‍ സ്വന്തം രക്ഷയില്‍ ഇന്ദ്രപ്രസ്ഥത്തിലേക്കു കൊുപോരുമ്പോള്‍, പഞ്ചനദത്തില്‍വച്ച് കുറെ തട്ടിപ്പറിക്കാരായ കാട്ടാളന്മാര്‍ വന്നെതിര്‍ത്ത് അതിലെ പെണ്ണുങ്ങളെ പിടിച്ചുകൊുപോയ ഘട്ടത്തിലാണ് ആ ദിവ്യോപകരണങ്ങളുടെ നിഷ്പ്രയോജനത വെളിപ്പെട്ടത്. ആ ആത്യന്തികാവസ്ഥയില്‍ അദ്ദേഹത്തിന് ഗാണ്ഡീവം കുലയേറ്റാന്‍ പണിപ്പാടായി. അസ്ത്രവിദ്യകളൊന്നും ഓര്‍മ്മവന്നില്ല. അക്ഷയമായ ആവനാഴിയില്‍ അമ്പുമൊടുങ്ങി. കാട്ടാളന്മാര്‍ പിടിച്ചുകൊുപോയതില്‍ ബാക്കിയായവരെ മാത്രമേ അദ്ദേഹത്തിന് ഇന്ദ്രപ്രസ്ഥത്തിലെത്തിപ്പാന്‍ സാധിച്ചുള്ളൂ.
എന്നിട്ടും അര്‍ജ്ജനന് ആ ഗാണ്ഡീവത്തിലും ആ ആവനാഴികളിലുമുള്ള മമതാഭിമാനം അവ തനിക്കുന്നെ ഊറ്റം ഉപേക്ഷിപ്പാന്‍ സാധിച്ചില്ലെന്നതാണ് ഈ വിഷാദകഥയുടെ അങ്ങേയറ്റം: പാണ്ഡവന്മാര്‍ സര്‍വവും പരിത്യജിച്ച് വല്ക്കലമാത്രധാരികളായി മഹാപ്രസ്ഥാനത്തിന്നു പുറപ്പെട്ടപ്പോള്‍ അര്‍ജ്ജുനന്‍ രത്‌നലോഭംമൂലം ആ വില്ലും ആവനാഴികളും ധരിച്ചുംകൊാണ് നടന്നത്. അങ്ങനെ പോകുമ്പോള്‍, പ് ഖാണ്ഡവദാഹത്തിന്നുവേി ആ ദിവ്യവസ്തുക്കളെ അര്‍ജ്ജുനന്നു സമ്മാനിച്ച അഗ്നിദേവന്‍ പ്രത്യക്ഷനായിവന്ന് വഴി തടഞ്ഞ് അവരോടരുളിച്ചെയ്തു. ``കുരുശ്രേഷ്ഠരേ, അര്‍ജ്ജുനന്‍ ഈ ഗാണ്ഡീവം കൈയൊഴിച്ചിട്ടുമതി കാട്ടിലേക്കു പോവുക. ഇതുകൊ് ഇനി ഒരാവശ്യവുമില്ല. ഞാനിത് അര്‍ജ്ജുനനുവേി വരുണനോടു വാങ്ങിയതാണ്; അത് വരുണനുതന്നെ തിരിച്ചുകൊടുത്തേയ്ക്കട്ടെ.'' ഇതു കേട്ട് മറ്റു സഹോദരന്മാര്‍ പ്രേരിപ്പിച്ചപ്പോഴാണ് അര്‍ജ്ജുനന്‍ അവയെല്ലാം വെള്ളത്തിലിട്ടത്. `ഒരാള്‍ തന്റെ സര്‍വാതിശായിയായ നേട്ടമെന്നെണ്ണുന്ന കാര്യം വേസമയത്ത് അയാളെ തെല്ലും സഹായിക്കുന്നില്ലെന്നു കിട്ടുപോലും അയാള്‍ക്ക് അതിന്മേലുള്ള പിടി അഴിഞ്ഞുപോകുന്നില്ലല്ലോ!' എന്ന് ഋഷി ഇവിടെ വിഷാദിക്കുന്നു.1 comment:

  1. ഉപകാരപ്രദം. പശ്ചാത്തലത്തിന്റെ നിറം മാറ്റിയാൽ നന്നായിരുന്നു. വായിക്കാൻ വളരെ പ്രയാസമുണ്ട്.

    ReplyDelete

[b]