Sunday, October 17, 2010

നാം മറ്റു ഗ്രഹങ്ങളില്‍ കുടിയേറേണ്ടതുണ്ടോ ? - സ്റ്റീഫൻ ഹോക്കിങ്ങ് (വിവ: ഡോ. എം. രാജഗോപാല്‍ കമ്മത്ത്)

ഇത്രയും പണവും അധ്വാനവും ചെലവഴിച്ച് ചന്ദ്രനില്‍ നിന്നും മറ്റും പാറക്കല്ലുകള്‍ ഭൂമിയിലേക്ക് കൊുവരുന്നതിന്റെ ന്യായീകരണമെന്താണ്? ഇതൊക്കെ ചെലവഴിക്കാന്‍ ഭൂമിയില്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ? യൂറോപ്പില്‍ 1992-ല്‍ നിലനിന്നിരുന്നതിനു സമാനമായ അവസ്ഥയില്‍ ഇത്തരം ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. കൊളംബസിനെ ലോകം ചുറ്റാനയച്ചത് വെറും പാഴ്ശ്രമമാണെന്ന് ജനങ്ങള്‍ പറഞ്ഞിട്ടുാകണം. എന്തായാലും, അദ്ദേഹം പുതിയ പ്രദേശങ്ങള്‍ കെത്തുകയും അന്നുവരെ നിലനിന്നിരുന്ന ലോകത്തിന്റെ മുഖച്ഛായ മാറ്റിമറിക്കുകയും ചെയ്തു. മക്‌ഡൊണാള്‍ഡ് ഹംബര്‍ഗറും കെന്റക്കി ഫ്രൈഡ് ചിക്കനും കഴിക്കാന്‍ നമുക്കാകുമായിരുന്നില്ല, കൊളംബസിന്റെ യാത്രയില്ലായിരുന്നുവെങ്കില്‍.
ബഹിരാകാശത്ത്കുടിയേറുന്നത് കൂടുതല്‍ ഫലം നല്‍കുന്നതാകാന്‍ സാധ്യതയു്. മാനവരാശിയുടെ ഭാവിയെത്തന്നെ മാറ്റിമറിക്കും അത്. നമുക്ക് ഭാവിയുാേ എന്നും അത് നിശ്ചയിക്കും. മറ്റുഗ്രഹങ്ങളില്‍ കുടിയേറുന്നതുകൊ് ഭൂമിയിലെ ഇപ്പോഴുള്ള പ്രശ്‌നങ്ങളൊന്നും തീരുമെന്ന് തോന്നുന്നില്ല. പക്ഷേ, പ്രശ്‌നങ്ങളെ മറ്റൊരു രീതിയില്‍ നോക്കിക്കാണാന്‍ ഇതുമൂലം നമുക്ക് കഴിയും. എല്ലാവരും ഒത്തൊരുമിച്ച് പുതിയ വെല്ലുവിളികള്‍ നേരിടാനാകുമെന്ന് തോന്നുന്നു.
മറ്റു ഗ്രഹങ്ങളിലേക്കുള്ള കുടിയേറ്റം ഒരു ദീര്‍ഘകാല പദ്ധതിയാണ്. ദീര്‍ഘകാലം എന്നതുകൊ് ഞാനുദ്ദേശിച്ചത് നൂറുകണക്കിന് വര്‍ഷമല്ല, മറിച്ച് ആയിരക്കണക്കിന് വര്‍ഷമാണ്. വെറും മുപ്പത് വര്‍ഷത്തിനകം ചന്ദ്രനില്‍ നാമൊരു താവളം സ്ഥാപിക്കും. ചൊവ്വയില്‍ അമ്പതുവര്‍ഷത്തിനുള്ളിലും മറ്റു ഗ്രഹങ്ങള്‍ക്കു ചുറ്റുമുള്ള ചില ഉപഗ്രഹങ്ങളില്‍ ഇരുനൂറ് വര്‍ഷത്തിനുള്ളിലും താവളങ്ങള്‍ സ്ഥാപിക്കും. ബഹിരാകാശത്തുകൂടി സഞ്ചരിച്ച് അവിടെയൊക്കെ എത്തിച്ചേര്‍ന്ന് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താനാകുമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ചന്ദ്രനിലും ചൊവ്വയിലും മറ്റും നമ്മുടെ വാഹനങ്ങള്‍ വിജയകരമായി ഇറങ്ങിയിട്ടു്. ശനിയുടെയും വ്യാഴത്തിന്റെയും ഉപഗ്രഹങ്ങളുടെ സ്വഭാവവും ഉപകരണങ്ങള്‍ വഴി നാം അറിഞ്ഞിട്ടു്. മാനവരാശിക്ക് ഭാവിയില്‍ ഇവിടെയൊക്കെ പോകേിവരും.
ബഹിരാകാശത്തേക്ക് പോവുക എന്നത് ചെലവുകുറഞ്ഞ ഏര്‍പ്പാടല്ല. എന്നാല്‍ ഭൂമിയിലെ ഊര്‍ജ്ജസ്രോതസുകളുടെ കുറച്ചുഭാഗം മാത്രമേ ഇതിനായി ചെലവഴിക്കേി വരികയുള്ളൂ. നാസയുടെ കാര്യമെടുത്തു പരിശോധിച്ചാല്‍ അപ്പോളോ ദൗത്യം മുതലിങ്ങോട്ട് ചെലവുകള്‍ സ്ഥിരമായി ഒരേ അളവിലാണെന്നു കാണാം. യു. എസിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ വെറും ഒരു ശതമാനത്തില്‍ താഴെയാണിത്. ഇപ്പോഴിത് കുറഞ്ഞിട്ടുമു്. വെറും 0.12ശതമാനം മാത്രമാണത്. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ബജറ്റ് അനേകമടങ്ങ് കൂട്ടി നാം ബഹിരാകാശയാത്രക്ക് മുതിര്‍ന്നാലും ലോകത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ ഒരു ചെറിയ ശതമാനമായിരിക്കും ചെലവ്. പുതിയൊരു ഗ്രഹത്തെ കെത്തുക എന്ന പാഴ്ശ്രമം ഉപേക്ഷിച്ച് നമ്മുടെ ഗ്രഹത്തിലെ കാലാവസ്ഥ വ്യതിയാനം, മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടുകയല്ലേ വേത് എന്ന് ചിലര്‍ ചോദിച്ചേക്കാം. തീര്‍ച്ചയായും നമ്മുടെ ഗ്രഹത്തിലെ ഗുരുതരമായ പ്രശ്‌നങ്ങളെ നേരിടുക തന്നെ വേണം. നാമതിനു വേി എന്തൊക്കെ ചെലവഴിച്ചാലും പിന്നെയും കുറച്ച് ശതമാനം പണവും ഊര്‍ജ്ജവും ബഹിരാകാശയാത്രക്ക് വേി അവശേഷിക്കും. മാനവരാശിയുടെ ഭാവിക്ക് ആ ചെറിയ ശതമാനം തുകയുടെ വില പോലുമില്ലേ?
1960കളില്‍ നാം കരുതിയിരുന്നത് ബഹിരാകാശ പര്യവേക്ഷണം എന്നത് വളരെയധികം പരിശ്രമം വേ ഒന്നാണെന്നാണ്. ആ ദശകത്തിന്റെ അന്ത്യത്തിനുള്ളില്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കും എന്ന പ്രസിഡന്റ് കെന്നഡിയുടെ ഉറപ്പ് ഓര്‍ത്തു നോക്കുക. 1969ലെ അപ്പോളോ ദൗത്യം ഈ ലക്ഷ്യം നേടുകയും ചെയ്തു.
ബഹിരാകാശ ഗവേഷണ രംഗത്തെ മല്‍സരം ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും മുന്നേറ്റങ്ങള്‍ക്ക് കാരണമായിട്ടു്. ആധുനിക കമ്പ്യൂട്ടറുകളുടെ അടിസ്ഥാനമായ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ ഇതിനുദാഹരണമാണ്. 1972ലാണ് ഏറ്റവും ഒടുവിലായി മനുഷ്യന്‍ ചന്ദ്രനിലെത്തിയത്. പിന്നീടിത്തരം ദൗത്യങ്ങളില്ലാതിരുന്നതുകൊ് ബഹിരാകാശ പര്യവേക്ഷണത്തോടുള്ള ജനങ്ങളുടെ താല്‍പര്യം കുറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പൊതുവെ ശാസ്ത്രത്തിനോടുള്ള താല്‍പര്യമില്ലായ്മയും പ്രകടമായിരുന്നു. വളരെയധികം പ്രയോജനം ശാസ്ത്രം നേടിത്തന്നു വെങ്കിലും ജനശ്രദ്ധയാകര്‍ഷിച്ച പല സാമൂഹിക പ്രശ്‌നങ്ങള്‍ക്കും ഉത്തരം കെത്താന്‍ ശാസ്ത്രത്തിനു കഴിയാതിരുന്നത് ഇതിനൊരു കാരണമാണ്.
ബഹിരാകാശത്തോടും ശാസ്ത്രത്തോടുമുള്ള താല്‍പര്യം വര്‍ധിപ്പിക്കാന്‍ ഇനിയും ഗഗനചാരികളെ ചന്ദ്രനിലോ മറ്റോ എത്തിച്ചാല്‍ മതിയാകും. റോബോട്ടുകളെ ബഹിരാകാശ യാനങ്ങളില്‍ ഉപയോഗിച്ചാല്‍ ചെലവ് കുറയുകയും കുറേക്കൂടി ശാസ്ത്രവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. പക്ഷേ, ഇത്തരം പദ്ധതികള്‍ക്ക് ജനങ്ങളുടെ ഭാവനയെ അധികം ഉണര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇത്തരം പദ്ധതികള്‍ വഴി മനുഷ്യന് ബഹിരാകാശത്തേക്ക് കുടിയേറാനുമാവില്ല. നമ്മുടെ ദീര്‍ഘകാല പദ്ധതി നടപ്പിലാക്കാന്‍ മനുഷ്യനെ മറ്റു ഗ്രഹങ്ങളിലെത്തിക്കുകതന്നെ വേണം.
ചന്ദ്രനിലും ചൊവ്വയിലും താവളം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുള്ള പ്രവര്‍ത്തനം, പ് കെന്നഡി ചന്ദ്രനെ ലക്ഷ്യംവെച്ചതിനു സമാനമായ ജനപിന്തുണ നേടിത്തരുമെന്നുറപ്പാണ്. ബഹിരാകാശത്തോടുള്ള താല്പര്യം പൊതുവെ ശാസ്ത്രത്തിനോടുള്ള ആഭിമുഖ്യം കൂട്ടൂകയും ചെയ്യും. ശാസ്ത്രത്തിനും ശാസ്ത്രജ്ഞര്‍ക്കും അര്‍ഹിക്കുന്ന പ്രാമുഖ്യം ഇപ്പോള്‍ ലഭിക്കുന്നില്ല. ശാസ്ത്രവും സാങ്കേതികതയും പ്രധാന പങ്ക് വഹിക്കുന്ന സമൂഹത്തിലാണ് നാം കഴിയുന്നതെങ്കിലും പുതിയ തലമുറയില്‍പ്പെട്ട വളരെ കുറച്ചാളുകള്‍ മാത്രമേ ശാസ്ത്രപഠനത്തിലും ഗവേഷണത്തിലും താല്‍പര്യം കാട്ടുന്നുള്ളൂ.
മറ്റു ഗ്രഹങ്ങളില്‍ നാമെത്തിച്ചേരുമ്പോള്‍ അവിടെന്താണ് നമുക്ക് കാണാന്‍ കഴിയുക? അവിടെ മറ്റിനം ജീവികളുാകുമോ, അതോ ഈ പ്രപഞ്ചത്തില്‍ നാം മാത്രമേയുള്ളോ? ഭൂമിയില്‍ പൊടുന്നനെയാണ് ജീവനുത്ഭവിച്ചത് എന്ന് നാം കരുതുന്നു. അതിനാല്‍ അനുകൂല അവസ്ഥകളെ മറ്റു ഗ്രഹങ്ങളിലും ജീവനുത്ഭവിക്കാനുള്ള സാധ്യതയു്. ഇത്തരം ഗ്രഹങ്ങള്‍ നമ്മുടെ ഗാലക്‌സിയില്‍ തന്നെ അനേകമെണ്ണമു്. പക്ഷേ, എങ്ങനെ ആദ്യമായി ജീവനുത്ഭവിച്ചു എന്ന് നമുക്കറിയില്ല. അനേകം ആറ്റമിക സംഘട്ടനങ്ങളില്‍ നിന്നും ഡി.എന്‍.എ. തന്മാത്ര ഉാകുന്നതിന്റെ സംഭാവ്യത വളരെ കുറവാണ്. പക്ഷേ ഡി.എന്‍.എ.യുടെ അടിസ്ഥാന ഘടകങ്ങള്‍ ഇപ്രകാരമുാകാനിടയു്. അനുകൂല അവസ്ഥകളുെങ്കില്‍ പോലും ജീവനുത്ഭവിക്കാനുള്ള സംഭാവ്യത കുറവാണെങ്കിലും ഈ പ്രപഞ്ചം വളരെ വലുതായതുകൊ് എവിടെയെങ്കിലും ജീവനുത്ഭവിച്ചിരിക്കാനുള്ള ഇടയു്.
ഉല്‍ക്കകളിലൂടെ നക്ഷത്രങ്ങള്‍തോറും അല്ലെങ്കില്‍ ഗ്രഹങ്ങള്‍ തോറും ജീവന്‍ സഞ്ചരിച്ചെത്തുന്ന പാന്‍സ്‌പേമിയ ഒരു സാധ്യതയാണ്. ചൊവ്വയില്‍ നിന്നും മറ്റും ഭൂമിയിലേക്ക് ഉല്‍ക്കകള്‍ പതിക്കുന്നതായി നമുക്കറിയാം. ഉല്‍ക്കകളിലേറി ജീവന്‍ ഗ്രഹങ്ങളിലെത്തുന്നു എന്നതിനുള്ള തെളിവുകളില്ല. പക്ഷേ, അതിന് സാധ്യതകളു്.
പാന്‍സ്‌പേമിയയിലൂടെയാണ് ഭൂമിയില്‍ ജീവനുായതെങ്കില്‍ മറ്റിടങ്ങളിലും ഡി എന്‍ എ അടിസ്ഥാനമായുള്ള ജീവികള്‍ കാണാനിടയു്. എന്നാല്‍ മറ്റു ഗ്രഹങ്ങളില്‍ സ്വതന്ത്രമായാണ് ജീവനുത്ഭവിച്ചിട്ടുള്ളതെങ്കില്‍ അത് ഡി എന്‍ എ അടിസ്ഥാനമാക്കിയുള്ള ഒന്നാണെന്ന് കരുതാന്‍ നിര്‍വാഹമില്ല. അതിനാല്‍ മറ്റുഗ്രഹങ്ങളില്‍ നിന്നുള്ള ജീവികളെ കുമുട്ടുകയാണെങ്കില്‍ സൂക്ഷിക്കുക. നമുക്ക് പ്രതിരോധമൊട്ടുമില്ലാത്ത രോഗം ഇതുവഴി പിടികൂടാനിടയു്.
350കോടി വര്‍ഷം മുമ്പുള്ള ഫോസിലുകളാണ് അക്കാലത്ത് ജീവനുായിരുന്നു എന്നതിന്റെ തെളിവ് നല്‍കുന്നത്. ഭൂമി ഉാകുന്നത് 460കോടി വര്‍ഷം മുമ്പാണ്. ആദ്യത്തെ 50കോടി വര്‍ഷം ഭൂമി ചുട്ടുപഴുത്ത നിലയിലായിരുന്നു. അതിനുശേഷമുള്ള 50കോടി വര്‍ഷത്തിനിടയിലാണ് ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചത്. ഭൂമിയുടെ ആയുസ് വെറും 1000കോടി വര്‍ഷം മാത്രമാണ്.
പാന്‍സ്‌പേമിയ വഴി അല്ലെങ്കില്‍ സ്വതന്ത്രമായി മറ്റു ഗ്രഹങ്ങളില്‍ ജീവന്‍ ഉത്ഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനുള്ള സാധ്യത കുറവാണെങ്കില്‍ ചിലപ്പോള്‍ 1000കോടി വര്‍ഷമെടുത്താവും ജീവനുത്ഭവിക്കുക.
പാന്‍സ്‌പേമിയ വഴി ഉാകുന്ന ജീവന്‍ സൗരയൂഥത്തിലോ തൊട്ടടുത്തോ നക്ഷത്രയൂഥങ്ങളിലോ ഉള്ളത് ഡി. എന്‍. എ. അടിസ്ഥാനമാക്കിയുള്ളതാകാന്‍ ഇടയു്. നമ്മുടെ ഗ്യാലക്‌സിയുടെ മറ്റുപ്രദേശങ്ങളില്‍ ആദ്യകാല ജീവിരൂപങ്ങള്‍ ഉാകാനിടയു്. വളരെയധികം പുരോഗമിച്ച ജീവിസമൂഹങ്ങള്‍ ഉാകാനിടയില്ല. മറ്റുഗ്രഹങ്ങളിലെ ജീവികള്‍ നമ്മെ സന്ദര്‍ശിച്ചതായി തോന്നുന്നില്ല. യു.എഫ്.ഒ.കളെ കു എന്ന വാര്‍ത്തകളെല്ലാം ഞാന്‍ തള്ളിക്കളയുന്നു. വന്യമായ ഭാവനകളുള്ള ചിലയാളുകളുടെ മുന്നില്‍ മാത്രമാണല്ലോ പറക്കും തളികകളും മറ്റുഗ്രഹങ്ങളിലെ ജീവികളും പ്രത്യക്ഷപ്പെടുന്നത്.
മറ്റു ഗ്രഹങ്ങളിലെ ജീവികള്‍ കൊു വന്ന ശാസ്ത്രീയമായ അറിവുകള്‍ ഗവണ്‍മെന്റ് പൂഴ്ത്തിവെക്കുന്നു എങ്കില്‍ അതൊട്ടും ഫലപ്രദമായ ഒന്നല്ല എന്നു കരുതേിവരും. അത്തരം സംഭവങ്ങള്‍ ഉായിട്ടില്ല എന്നുതോന്നുന്നു. സേതി എന്ന മറ്റു ഗ്രഹജീവികളെ അന്വേഷിക്കുന്ന പദ്ധതിയില്‍ നിന്നും അന്യഗ്രഹ സമൂഹങ്ങളുടെ ടെലിവിഷന്‍ ക്വിസ് പരിപാടികളെ ക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭിച്ചിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് നമ്മോളം വികസിച്ച ജീവിസമൂഹങ്ങള്‍ സൗരയൂഥത്തിന്റെ ചുറ്റുവട്ടത്തില്ല എന്നാണ്. കുറച്ചു നൂറുനൂറു പ്രകാശവര്‍ഷം വരുന്ന ദൂരത്തിനിടയില്‍ ഇത്തരം ജീവികളുാകാനിടയില്ല. അന്യഗ്രഹ ജീവികള്‍ കടത്തിക്കൊു പോകുന്നതിനെതിരായി ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി കൊടുത്താല്‍ ലാഭകരമായിരിക്കുമെന്ന് തീര്‍ച്ച.
മറ്റു ഗ്രഹങ്ങളിലെ ജീവികളില്‍ നിന്നും നമുക്ക് സന്ദേശമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്താണിതിനു കാരണം? ഒരു കാര്‍ട്ടൂണ്‍ ഓര്‍മ്മ വരുന്നു: ``മറ്റു ഗ്രഹങ്ങളില്‍ ബുദ്ധിശക്തിയുള്ള ജീവികളു് എന്നതിന്റെ സൂചനയാണ് അവരിന്നുവരെ നമ്മെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല എന്നത്.'' ഇതായിരുന്നു കാര്‍ട്ടൂണിന്റെ ക്യാപ്ഷന്‍. അവര്‍ നമ്മെ ബന്ധപ്പെടാതിരിക്കുന്നതിന് മൂന്ന് കാരണങ്ങളു്. അനുകൂല അവസ്ഥകളുള്ള മറ്റു ഗ്രഹങ്ങളില്‍ ജീവനുത്ഭവിക്കുന്നതിന്റെ സംഭാവ്യത വളരെ കുറവാണെന്നതാണ് ആദ്യത്തെ കാരണം. ആദ്യകാല ജീവികള്‍ ഉാകുന്നതിന്‍െറ സംഭാവ്യത കൂടുതലാണെങ്കിലും ബുദ്ധിശക്തിയുള്ള ജീവികള്‍ വികസിക്കാനുള്ള സാധ്യത കുറവാകാനിടയു് എന്നതാണ് രാമത്തേത്. പരിണാമമാണല്ലോ ബുദ്ധി വികസിക്കാന്‍ കാരണമായത്. എന്നാല്‍ പ്രകൃതി നിര്‍ധാരണത്തിന്റെ പരിണത ഫലമാണ് ബുദ്ധി എന്ന് നമുക്ക് കരുതാനുമാവില്ല.
ബുദ്ധിയുള്ളതുകൊ് ദീര്‍ഘകാലം നിലനില്‍ക്കാം എന്ന് കരുതേതില്ല. ബുദ്ധിയുടെ പരിണതഫലമായ വിനാശകാരികളായ ആയുധങ്ങള്‍ ജീവികളെ കൊന്നൊടുക്കിയാലും ബാക്ടീരിയ, ചെറുപ്രാണികള്‍ എന്നിവ അവശേഷിക്കും. ചിലയിടങ്ങളില്‍ ജീവനുത്ഭവിക്കുകയും റേഡിയോ സിഗ്നലുകള്‍ അയക്കുന്നയത്ര അവ പുരോഗമിക്കുകയും ചെയ്യുമ്പോള്‍ ആണവ ബോംബുാക്കാനുള്ള വിദ്യയും അവര്‍ സ്വായത്തമാക്കിയിരിക്കും. അതുവഴി സ്വയം അവ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കാം. ഇതാണ് മൂന്നാമത്തെ സാധ്യത. ബാഹ്യഗ്രഹങ്ങളില്‍ നിന്നും നാമിതുവരെ സന്ദേശമൊന്നും ശ്രവിക്കാതിരുന്നതിന്റെ കാരണം ഇതല്ല എന്നാശിക്കാം. രാമത്തെ സാധ്യതയാണ് ശരിയായി വരാനിടയുള്ളത്. ആദ്യകാല ജീവികള്‍ പലയിടങ്ങളിലും ഉാകനിടയു്. പക്ഷേ ബുദ്ധിയുള്ള ജീവികള്‍ വളരെ വിരളവും. ചിലര്‍ പറയുന്നത് ഇത് ഭൂമിയുടെ കാര്യത്തിലും ശരിയാണെന്നാണ്.
ഭൂമിയില്‍ നിന്നും വളരെക്കാലത്തേക്ക് നമുക്ക് മാറിനില്‍ക്കാനാകുമോ? അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള പരിചയം സൂചിപ്പിക്കുന്നത് മനുഷ്യര്‍ക്ക് അനേകകാലം സുഖമായി ബഹിരാകാശത്ത് കഴിയാന്‍ സാധിക്കുമെന്നാണ്. ഗുരുത്വാകര്‍ഷണമില്ലായ്മ അനേകം ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും അസ്ഥികളുടെ ബലക്ഷയം ശാരീരിക പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുമെങ്കിലും അതൊക്കെ തരണം ചെയ്യാവുന്നതേയുള്ളൂ. ചന്ദ്രനിലേക്കോ മറ്റു ഗ്രഹങ്ങളിലേക്കോ പോയിവരണമെങ്കില്‍ ഒരിടത്താവളം വേതു്. ചന്ദ്രനില്‍ പോലും ഒരു താവളം ആലോചിക്കാവുന്നതാണ്. ചന്ദ്രനില്‍ കുഴിതോി അവിടെ താവളം സ്ഥാപിച്ചാല്‍ ഉല്‍ക്കാപതനത്തില്‍ നിന്നും സൂര്യതാപത്തില്‍ നിന്നും പ്രാപഞ്ചിക രശ്മികളില്‍ നിന്നുമുള്ള പ്രതിരോധം ലഭിക്കും. ചന്ദ്രനെ അസംസ്കൃത വസ്തുക്കള്‍ക്കായുള്ള സ്രോതസായും കണക്കിലെടുക്കാവുന്നതാണ്.
സൗരയൂഥത്തിലെ ഏതൊക്കെയിടങ്ങളിലാണ് മനുഷ്യന് കുടിയേറാന്‍ കഴിയുക? ചന്ദ്രന്‍ നല്ലൊരിടമാണ്. വളരെ അടുത്തുമാണ്. പലതവണ നാമവിടെ എത്തിച്ചേര്‍ന്നിട്ടുമു്. പക്ഷേ ചന്ദ്രനില്‍ അന്തരീക്ഷമില്ല. ഭൂമിയിലെപ്പോലെ സൂര്യനില്‍ നിന്നുള്ള വികിരണത്തെ പ്രതിരോധിക്കാന്‍ ഉതകുന്ന കാന്തിക മണ്ഡലവുമില്ല. ജലം ദ്രാവകരൂപത്തിലല്ലെങ്കിലും ഉത്തര-ദക്ഷിണ ധ്രുവങ്ങളില്‍ ഐസ് കാണാനിടയു്. ഹിമമുെങ്കില്‍ അത് ഓക്‌സിജനുവേിയുള്ള സ്രോതസ്സായി ഉപയോഗിക്കാവുന്നതാണ്. ഊര്‍ജം സോളാര്‍ പാനലുകളില്‍ നിന്നോ, ആണവോര്‍ജമോ തന്നെ ഉപയോഗിക്കാവുന്നതാണ്. സൗരയൂഥത്തിലെ മറ്റിടങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് സഹായകമാവുന്ന ഒരിടത്താവളമായി ചന്ദ്രനെ ഉപയോഗിക്കാവുന്നതാണ്.
അടുത്ത ലക്ഷ്യം ചൊവ്വയാണ്. ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരത്തിന്റെ പകുതിയാണ് ഭൂമിയില്‍ നിന്നും ആ ഗ്രഹത്തിലേക്കുള്ള ദൂരം. ഭൂമിയില്‍ ലഭിക്കുന്നതിന്റെ പകുതി സൂര്യതാപമാണ് അവിടെ ലഭിക്കുന്നത്. ഒരിക്കല്‍ ഈ ഗ്രഹത്തിന് കാന്തിക മണ്ഡലമുായിരുന്നു. പക്ഷേ നാനൂറുകോടി വര്‍ഷം മുമ്പ് അത് ക്ഷയിച്ചു. സൂര്യനില്‍ നിന്നുള്ള വികിരണത്തെ പ്രതിരോധിക്കാന്‍ ചൊവ്വയില്‍ ഒന്നുംതന്നെയില്ല. ചൊവ്വയില്‍ അന്തരീക്ഷമില്ലാത്തതിന്റെ കാരണമിതാണ്. ഭൂമിയിലെ അന്തരീക്ഷത്തിന്റെ വെറും ഒരു ശതമനം മാത്രമാണ് അവിടെയുള്ളത്. പക്ഷെ അവിടെ പ് മര്‍ദം വളരെ കൂടുതലായിരുന്നു. ചൊവ്വയിലെ ജലമൊഴുകിയ പാതകളും വറ്റിവര തടാകങ്ങളും നാം കിട്ടുല്ലോ. ജലം ദ്രാവകരൂപത്തില്‍ ചൊവ്വയില്‍ നിലനില്‍ക്കില്ല. താപവും നനവുമുള്ള ഒരു ഭൂതകാലം ചൊവ്വക്കുായിരുന്നു. അവിടെ സ്വതന്ത്രമായോ പാന്‍സ്‌പേമിയ വഴിയോ ജീവന്‍ ഉദ്ഭവിച്ചിരിക്കാന്‍ ഇടയു്. ചൊവ്വയിലിന്ന് ജീവനുള്ളതിന്റെ സൂചനകളൊന്നുമില്ല. പക്ഷേ അവിടെ പ് ജീവനുായിരുന്നു എന്നതിന്റെ സൂചന ലഭിച്ചാല്‍ അനുകൂല അവസ്ഥകളുള്ള ഗ്രഹങ്ങളില്‍ ജീവനുത്ഭവിക്കാന്‍ സാധ്യതയു് എന്ന് നമുക്കനുമാനിക്കാവുന്നതാണ്.

1964
ല്‍ അയച്ച മാറിനര്‍ നാല് എന്ന ദൗത്യം മുതല്‍ അനേകം പര്യവേക്ഷണ യാനങ്ങള്‍ ചൊവ്വയിലെത്തിയിട്ടു്. ഉണങ്ങിവര മരുഭൂമിയുടെ ചിത്രങ്ങളാണ് അവയൊക്കെ ഭൂമിയിലെത്തിച്ചിട്ടുള്ളത്. പക്ഷേ ധ്രുവപ്രദേശങ്ങളില്‍ വളരെ വലിയ അളവില്‍ ജലം നിലനില്‍ക്കുന്നു്. ചൊവ്വയില്‍ കോളനി സ്ഥാപിക്കുമ്പോള്‍ ഓക്‌സിജനുള്ള സ്രോതസ്സായി ഈ ഹിമശേഖരത്തെ ഉപയോഗപ്പെടുത്താവുന്നതാണ്. ചൊവ്വയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളുായിട്ടു്. ഇതുവഴി അതിന്റെ ഉപരിതലത്തില്‍ ധാതുക്കള്‍ നല്ല അളവില്‍ കാണാനിടയു്. കോളനി സ്ഥാപിക്കുമ്പോള്‍ ഇത് ഉപയോഗപ്പെടുത്താവുന്നതാണ്.
ചന്ദ്രനും ചൊവ്വയുമാണ് തല്‍ക്കാലം കോളനി സ്ഥാപിക്കാന്‍ നല്ലത്. ബുധന്‍, ശുക്രന്‍ എന്നിവ വളരെ താപമേറിയ ഇടങ്ങളാണ്. വ്യാഴം, ശനി എന്നിവക്ക് ഉറപ്പുള്ള ഉപരിതലമില്ല, കാരണം അവ വാതക ഭീമന്മാരാണെന്നതു തന്നെ. ചൊവ്വയുടെ ഉപഗ്രഹങ്ങളെയും ഉപയോഗപ്പെടുത്താനാവില്ല. വ്യാഴം, ശനി എന്നിവയുടെ ചില ഉപഗ്രഹങ്ങളെ ഉപയോഗപ്പെടുത്താവുന്നതാണ്. ശനിയുടെ ഉപഗ്രഹമായ ടൈറ്റന് സാന്ദ്രതയുള്ള അന്തരീക്ഷമു്. മറ്റു ഉപഗ്രഹങ്ങളെക്കാള്‍ വലിപ്പവുമു്.
നാസയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും കസ്സീനി-ഹൈജന്‍സ് പര്യവേക്ഷണയാനം ടൈറ്റനിലെത്തുകയും അതിന്റെ ഉപരിതലത്തിന്റെ ചി്രതങ്ങള്‍ ഭൂമിയിലേക്കെത്തിക്കുകയും ചെയ്തിട്ടു്. അവിടം വളരെ തണുപ്പേറിയ ഒന്നാണ്. സൂര്യനില്‍ നിന്നും അകലത്തായതു കൊാണത്. മീഥേന്‍ നിറഞ്ഞിരിക്കുന്ന ഒരു തടാകത്തിനരികില്‍ കഴിയാന്‍ എനിക്കൊട്ടും താല്‍പര്യവുമില്ല.
സൗരയൂഥത്തിന്റെ അപ്പുറത്തുള്ള പ്രദേശത്തെക്കുറിച്ച് എന്തുപറയുന്നു? നമമുടെ നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത് നല്ലൊരു ശതമാനം നക്ഷത്രങ്ങള്‍ക്ക് ചുറ്റിനും ഗ്രഹങ്ങളുെന്നാണ്. പക്ഷേ നാമിതുവരെ കെത്തിയ ഗ്രഹങ്ങളെല്ലാം വ്യാഴം, ശനി എന്നിവയെപ്പോലുള്ള വാതകഭീമന്മാരാണ്. അതിനടുത്ത് ഭൂമിയെപ്പോലുള്ളവയെ കാണാനിടയു്. ഇതില്‍ ചില ഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരത്തിനു സമാനമായ അകലത്തിലായിരിക്കണം. അവിടെ ജലം ദ്രാവകരൂപത്തില്‍ കാണാനുമിടയു്.
ഭൂമിയുടെ അയലത്ത്, മുപ്പത് പ്രകാശവര്‍ഷം ദൂരത്തുള്ള പ്രദേശത്ത് ഏതാ് ആയിരം നക്ഷത്രങ്ങളു്. ഇതില്‍ ഒരു ശതമാനം എണ്ണത്തില്‍ ഭൂമിയെപ്പോലുള്ള ഗ്രഹങ്ങള്‍ കാണാനുള്ള സാധ്യതയുെങ്കില്‍ നമുക്ക് പത്ത് പുതിയ ലോകങ്ങള്‍ ലഭ്യമാകും എന്നര്‍ഥം.
ഇപ്പോഴത്തെ സാങ്കേതികത ഉപയോഗിച്ച് അവിടെ എത്തിച്ചേരാനാവില്ല. പക്ഷേ നമ്മുടെ ദീര്‍ഘകാല പദ്ധതി നക്ഷത്രാന്തര യാത്ര തന്നെയായിരിക്കണം. ദീര്‍ഘകാലം എന്നതുകൊ് ഇവിടെ ഞാനുദ്ദേശിച്ചത് അടുത്ത ഇരുനൂറ് മുതല്‍ അഞ്ഞൂറ് വര്‍ഷം വരെയാണ്. മനുഷ്യന്‍ കഴിഞ്ഞ ഇരുപതുലക്ഷം വര്‍ഷമായി ഒരു സ്വതന്ത്ര സ്പീഷീസായി നിലനിന്നു വരുകയാണല്ലോ.
പതിനായിരം വര്‍ഷം മുമ്പാണ് മനുഷ്യന്റെ ഉന്നമനം തുടങ്ങിയത്. മാനവരാശി വളരെ വേഗത്തില്‍ പുരോഗമിച്ചു വരുകയാണ്. അടുത്ത പത്തുലക്ഷം വര്‍ഷം മാനവരാശി നിലനില്‍ക്കുകയാണെങ്കില്‍ മറ്റാരും പോകാത്തയിടത്തേക്ക് ധൈര്യപൂര്‍വം നമുക്ക് എത്തിച്ചേരാനാകും.No comments:

Post a Comment

[b]