Sunday, October 17, 2010

കൊമാല - സന്തോഷ് ഏച്ചിക്കാനം

``കടബാധ്യത മൂലം ഈ വരുന്ന ആഗസ്റ്റ് 15 പുലര്‍ച്ചെ 12.00ന് കൂട്ട ആത്മഹത്യ ചെയ്യുമെന്ന'' ബോര്‍ഡ് സ്വന്തം വീടിനു മുന്നില്‍ എഴുതിവച്ച് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ 45 കാരനാണ് കുൂര്‍ വിശ്വന്‍. ഈ പരസ്യപ്രഖ്യാപനം വര്‍ത്തമാന കേരളം നേരിട്ടുകൊിരിക്കുന്ന സാമ്പത്തികവും സാമൂഹികവും മാനസികവുമായ അസമത്വങ്ങളിലേക്കുള്ള ഒരു ചൂുപലക കൂടിയാണ്. വിശ്വന്‍ സകുടുംബം മരിക്കുമോ ഇല്ലയോ...? നമ്മുടെ ഉറക്കം കെടുത്തുന്ന ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വിശ്വന്‍ നമ്മോടൊപ്പം ലൈനിലു്. ഇന്ത്യയുടെ 59-ാം സ്വാതന്ത്ര്യദിനത്തില്‍ ഇത്തരം വിചിത്രമായ ഒരു ഭീഷണി യാഥാര്‍ത്ഥ്യമായി തീര്‍ന്നാലുള്ള ഭവിഷ്യത്ത് എന്തായിരിക്കും. ഇതില്‍ ആരാണ് കുറ്റക്കാരന്‍. വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കോ, അതോ 50,000 രൂപ കടമെടുക്കാന്‍ വിശ്വനെ ജാമ്യം നിര്‍ത്തിയശേഷം മുങ്ങിയ അയാളുടെ പ്രിയ സുഹൃത്ത് വെള്ളൂര്‍ കിഴക്ക് സര്‍വ്വേ നമ്പര്‍ 1256/83 താമസിക്കും കുഞ്ഞാമന്‍ മകന്‍ സുധാകരനോ. കേരളം ഉറ്റുനോക്കുന്ന ഈ പ്രശ്‌നത്തിന്റെ വിവിധ വശങ്ങളെപ്പറ്റി സംസാരിക്കുന്നതിനുവേി പ്രമുഖ മനഃശാസ്ത്രജ്ഞനും സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോക്ടര്‍ സി. നന്ദകുമാര്‍, വെള്ളൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി മാധവന്‍ നായര്‍, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് റിസര്‍ച്ച് ബ്യൂറോയിലെ ഉദ്യോഗസ്ഥന്‍ അലക്‌സ് പുന്നൂസ് എന്നിവര്‍ നമ്മോടൊപ്പം സ്റ്റുഡിയോവിലും, വിശ്വന്‍ കുൂര്‍, അഡ്വക്കേറ്റ് ഫാത്തിമ ബീഗം എന്നിവര്‍ ടെലിഫോണ്‍ ലൈനിലുമു്. ന്യൂസ് ടൈം തുടരുന്നു. അതിനുമുമ്പ് ഒരിടവേള.''
നിങ്ങളുടെ സ്വപ്നഭവനം സാക്ഷാത്കരിക്കാന്‍ നിങ്ങളോടൊപ്പം ഞങ്ങളും.
മൂലൂര്‍ ടവേഴ്‌സ് ആന്‍ഡ് റെസിഡന്‍സി.
ബെറ്റര്‍ ലൊക്കേഷന്‍സ്...... ബെറ്റര്‍ ലൈഫ് സ്റ്റൈല്‍.
ക്രിയേഷന്‍സ് ഫോര്‍ ജനറേഷന്‍സ്.
``ന്യൂസ് ടൈം തുടരുന്നു... ശ്രീ. വിശ്വന്‍ കുൂര്‍... കേള്‍ക്കാമോ, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? നിങ്ങളുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചൊന്ന് ചുരുക്കിപ്പറയാമോ.''
``ഞാന്‍ വിശ്വനാണ്...... കുൂരിന്നാണ്.''
``ങ്ഹാ.... വിശ്വന്‍ കേള്‍ക്കുന്നു് പറഞ്ഞോളൂ...''
``എനിക്ക് ഭാര്യയും ര് പെമ്പിള്ളേരുമാ... തിന്നാതേം കുടിക്കാതേം കഷ്ടപ്പെട്ടുാക്കീതാ ഈ ഏഴരസെന്റും വീടും. തേച്ചിട്ടില്ല. വാര്‍ക്കപ്പണി ഒപ്പിച്ച് കഴിഞ്ഞ തുലാത്തില്‍ കേറിക്കൂടീതാ. ഇത് ബാങ്ക് കൊായാപ്പിന്നെ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല.''
``വിശ്വന്‍, നിങ്ങളെങ്ങനെയാണ് ഇങ്ങനെയൊരു കടക്കെണിയില്‍പെട്ടത്.''
``പെട്ടതല്ല, പെടുത്തിയതാ... എന്റെ കൂട്ടുകാരന്‍ സുധാകരന്‍. ര് കൊല്ലം മുമ്പാ ഞാന്‍ കുടുംബത്തോടൊപ്പം കുൂരേക്ക് സ്ഥലം മാറിപ്പോയത്. എട്ടാം ക്ലാസ്സുവരെ വെള്ളൂര്‍ ഗവണ്‍മെന്റ് സ്കൂളില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവരാ ഞങ്ങള്. ``പരോപകാരമേ പുണ്യം'' എന്നെല്ലാം പൊതുവാള്‍ മാഷ് പഠിപ്പിച്ചത് ഇന്നും ഞാന്‍ മറന്നിട്ടില്ല. ഒരു ദിവസം കാലത്ത് വീട്ടില്‍ വന്ന് കരഞ്ഞ് പിഴിഞ്ഞ് ഒന്നാം ജാമ്യക്കാരന്റെ നേരെ ഒപ്പും സംഘടിപ്പിച്ച് പോകുമ്പോ എന്റെ കൈവെള്ളയില്‍ ഞെക്കി അവന്‍ പറഞ്ഞതും ഇതേ വാചകം തന്നെ. ``പരോപകാരമേ പുണ്യം, പാപമേ പരപീഡനം.'' ഈ സഹായം ഞാന്‍ മറക്കൂല വിശ്വാ.........' സുധാകരന്‍ കണ്ണുകള്‍ തുടച്ചു. `എന്ത് ആവശ്യമുെങ്കിലും നീ എന്നോട് ചോദിക്കാന്‍ മറക്കരുത്.' മൂന്നുകൊല്ലം കഴിഞ്ഞ് അന്‍പതിനായിരത്തിന്റെ മുതലും പലിശയും കൂട്ടി ഒരു ബാങ്ക് നോട്ടീസ് വീട്ടിലെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു. ``എനിക്ക് ര് പെങ്കുട്ട്യോളാ.... നീ ഞങ്ങളെ പെരുവഴിയിലാക്ക്യോ സുധാകരാ....?''
``ശരി, വിശ്വന്‍ വീും ബന്ധപ്പെടാം. ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ വെള്ളൂര്‍ സഹായസഹകരണബാങ്ക് സെക്രട്ടറി മാധവന്‍നായര്‍ നമ്മോടൊപ്പമു്.'' ശ്രീ. നായര്‍, നിങ്ങള്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ബാങ്ക് കാരണം നിരപരാധിയായ ഒരു മനുഷ്യന്‍ ആത്മഹത്യചെയ്യാന്‍ പോവുകയാണ്. ഇതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു?''
``ഞങ്ങള്‍ക്ക് സഹകരണ ബാങ്ക് ആക്ട് പ്രകാരമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. സുധാകരനാണ് ലോണ്‍ എടുത്തത്. അയാള്‍ തിരിച്ചടയ്ക്കാത്ത പക്ഷം മുതലും പലിശയും ചേര്‍ത്ത് തൊണ്ണൂറായിരത്തി മുന്നൂറ്റി നാല്പത്തഞ്ച് രൂപ ഒന്നാം ജാമ്യക്കാരന്‍ തിരിച്ചടച്ചേ പറ്റൂ. ഇല്ലെങ്കില്‍ വിശ്വന്റെ വീടും പറമ്പും ജപ്തി ചെയ്യുകയല്ലാതെ ബാങ്കിന് വേറെ നിര്‍വാഹമില്ല.''
``ഇതിന്റെ ഗൗരവത്തെപ്പറ്റി വിശ്വനെ അറിയിച്ചിരുന്നോ?''
``തീര്‍ച്ചയായും. രജിസ്റ്റര്‍ നോട്ടീസ് അടക്കം ബാങ്കിന്റെ സകല പ്രൊസീജ്യറും ഞങ്ങള്‍ പാലിച്ചിട്ടു്. ജപ്തി നീട്ടി വയ്ക്കാന്‍ പരമാവധി ശ്രമിച്ചു. പണം ഉാക്കാന്‍ വിശ്വന് വേുവോളം സമയവും കൊടുത്തു. അയാള്‍ പക്ഷേ, തിരിച്ചടച്ചത് വെറും ഏഴായിരം രൂപയാണ്. അതിപ്പോള്‍ പലിശയടക്കം വീും തൊണ്ണൂറായിരത്തിലെത്തി.''
``നമുക്ക് വിശ്വനിലേക്ക് തിരിച്ച് വരാം. ഹലോ... വിശ്വന്‍... ബാങ്ക് സെക്രട്ടറി പറഞ്ഞത് നിങ്ങള്‍ കേട്ടല്ലോ?''
``ഉവ്വ് സാറേ. അദ്ദേഹം പറഞ്ഞത് ശരിയാ. വെറും ഏഴായിരം എന്ന് പറഞ്ഞ് അദ്ദേഹത്തിന് പുച്ഛിക്കാം. പക്ഷേ, മൂന്നാല് കൊല്ലം ചവിട്ടിതയ്ച്ച് ഇത്രയും കാശുാക്കാന്‍ എന്റെ രാധ എത്ര കഷ്ടപ്പെട്ടിട്ടുന്നെ് അറിയാമോ. ഒടുവില്‍ മുട്ടിന് നീരുവന്ന് നടക്കാന്‍ പറ്റാതെ ഒരാഴ്ചക്കാലം പൊള്ളക്കട വൈദ്യരുടെ മരുന്നെടുത്തു. എന്റെയുള്ളില്‍ പച്ച പരമാര്‍ത്ഥിയായ ഒരു മനുഷ്യനു്. സാറെ അതുകൊല്ലേ ഏഴായിരമെങ്കില്‍ ഏഴായിരം ഞാന്‍ കൊുപോയി സെക്രട്ടറിയെ ഏല്പിച്ച് തൊഴുതുനിന്നത്. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ തൊഴുന്നതിനോളം വലിയ ഒരു നാണക്കേട് ലോകത്തില്‍ വേറെയുാേ. സുധാകരനുവേി ഞാനതും സഹിച്ചു. ഇനി എന്റെ കയ്യില്‍ ഈ വീടും പറമ്പുമല്ലാതെ വേറൊന്നുമില്ല.''
``ശ്രീ. മാധവന്‍ നായര്‍, ഇത്രയും സിന്‍സിയറായ അതും ചതിക്കപ്പെട്ട ഈ ജാമ്യക്കാരന്റെ കാര്യത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാറുള്ളതുപോലെ ഒരു കാരുണ്യവും ബാങ്കിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ചുകൂടെ?''
``കണ്ണീരിന്റെ മാനദണ്ഡം വച്ച് കടം എഴുതിത്തള്ളാന്‍ തുടങ്ങിയാല്‍ പിന്നെ ബാങ്കും പൂട്ടി വീട്ടിലിരുന്നാ മതി. മനുഷ്യന്റെ ജീവനെ സംരക്ഷിക്കേ ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല. ധനവിനിമയമാണ് ബാങ്കിന്റെ ജോലി. കൊടുത്ത കടം തിരികെ വന്നില്ലെങ്കില്‍ വിശ്വന്റെ സ്ഥലം ഞങ്ങള്‍ ജപ്തി ചെയ്യും.''
``ഇക്കാര്യത്തില്‍ ശ്രീ. നായര്‍, ബാങ്കിന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ, വിശ്വന്‍ കുൂരിന്റെ ജീവിതം ഒരു തുലാസില്‍ കിടന്നാടുകയാണ്. ശ്രീ. നന്ദകുമാര്‍ പ്രമുഖ മനഃശാസ്ത്രജ്ഞനും സാമൂഹിക പ്രവര്‍ത്തകനുമായ താങ്കള്‍ എന്തു പറയുന്നു? വിശ്വന്‍ ആത്മഹത്യ ചെയ്യുമോ?''
``ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയു്. ഏതായാലും ആത്മഹത്യയുമായി ബന്ധപ്പെട്ട ആസൂത്രിതമായ നീക്കം വിശ്വന്റെ മനസ്സില്‍ രൂപപ്പെട്ടുതുടങ്ങി എന്നുവേണം അനുമാനിക്കാന്‍. പക്ഷേ, മരണത്തെപ്പറ്റി ആലോചിക്കുന്ന ഒരാളെ പിറകോട്ട് വലിച്ച് ജീവിതം വല്ലാതെ വശീകരിച്ചുകളയും. അതയാളെ കൂടുതല്‍ ഭയചകിതനാക്കും. ഉദാഹരണത്തിന് തൂക്കിലേറ്റാന്‍ പോകുന്ന കുറ്റവാളികളോട് അവസാനത്തെ ആഗ്രഹം ചോദിക്കാറില്ലേ....?''
`` അതെ... അതെ... പറയൂ ഡോക്ടര്‍''
``കുരുക്കിട്ട് ഉറപ്പിച്ച മരണത്തിന്റെ മുന്നില്‍പ്പോലും അവര്‍ നിസ്സംഗരാവാറില്ല. നല്ല ഭക്ഷണം... വസ്ത്രം... ഒരു ഫോണ്‍ വിളി... മനുഷ്യന്റെ ആഗ്രഹങ്ങള്‍ മരിച്ചാലും തീരില്ല. വിശ്വന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് അതാണ്. അയാള്‍ക്ക് ആത്മഹത്യ ചെയ്‌തേ പറ്റൂ. പക്ഷേ, മരണത്തെക്കാള്‍ വലിയൊരു പേടി അയാളുടെ ഉള്ളില്‍ കിടന്ന് മുരളുകയും മാന്തുകയും ചെയ്യുന്നു്. ജീവിതത്തിന്റെ പ്രലോഭനം ഭയങ്കരമാണ്. ആഗ്രഹങ്ങളുടെ അഗാധതയിലേക്ക് അത് നമ്മെ കെട്ടിത്താഴ്ത്തും. ഒരു മണ്‍കുടംപോലെ നമ്മളതിന്റെ സൗമ്യതയിലേക്കിറങ്ങി ജലസസ്യങ്ങള്‍ക്കിടയില്‍ അവയുടെ തലോടലേറ്റ് അറിയാതെ ഉറങ്ങി ഒരു സ്വപ്നമായിപ്പോകും. ചിലപ്പോള്‍ ഒരു ചിരകാല സുഹൃത്തിന്റെ സ്വാതന്ത്ര്യത്തോടെ തോളില്‍ അമര്‍ത്തി ഒരു വഴിക്ക് കൊുപോകും അത്. പിന്നെ ഏതെങ്കിലും കൊടും വനത്തില്‍വച്ച് കയ്യൊഴിയും. ഇതുവരെ ആരും സ്പര്‍ശിക്കാത്ത ചെടികളുടെയും മണ്ണിന്റെയും രൂക്ഷമായ ഗന്ധം നമ്മെ ഒരു ശലഭമാക്കും. പ്രായംചെന്ന മരങ്ങളുടെ നിശ്ശബ്ദതയ്ക്കുമേല്‍ അവയുടെ ധ്യാനത്തെ വിവര്‍ത്തനം ചെയ്തുകൊ് ഒരു നാരായംപോലെ നമ്മള്‍ സഞ്ചരിക്കും. ഇതിനെയൊക്കെ അതിജീവിച്ച് വെള്ളൂര്‍ ബാങ്കിലെ കടക്കാരനോ രാധ എന്ന തയ്യല്‍ക്കാരിയുടെ ഭര്‍ത്താവോ ആയി വിശ്വനാഥന് തുടരാന്‍ പറ്റുമെങ്കില്‍ അയാള്‍ ആത്മഹത്യ ചെയ്തിരിക്കും. അതുറപ്പാ...''
``ഡോക്ടര്‍ നന്ദകുമാര്‍, നമുക്ക് പ്രശ്‌നത്തിലേക്ക് വരാം.''
``യെസ്, യെസ് ഐ ആം കമിങ് ടു ദാറ്റ് ആസ്‌പെക്ട്. മരിക്കാന്‍ തീരുമാനിച്ച വ്യക്തിക്ക് അങ്ങ് ചത്തോാപോരെ? പക്ഷേ, വിശ്വന്റെ കാര്യത്തില്‍ സംഭവിച്ചത് അതാണോ? മരിക്കാന്‍ അയാള്‍ സ്വാതന്ത്ര്യദിനം തിരഞ്ഞെടുത്തു. വീടിനു മുന്നില്‍ വലിയ അക്ഷരത്തില്‍ ഭീഷണി എഴുതിവച്ചു. മരിക്കാനല്ല, മരിക്കാതിരിക്കാനാണ് അയാള്‍ ഇതൊക്കെ ചെയ്തത്.
ഞാന്‍ മുമ്പു സൂചിപ്പിച്ചതുപോലെ അയാള്‍ ജീവിതത്തെ മരണത്തോളം സ്‌നേഹിക്കുന്നു. വാട്ട് എവര്‍ ഇറ്റ് ഈസ്, ദ പ്രോബ്ലം ഈസ് വെരി സീരിയസ്. റൈറ്റ് ടു ലിവ് വിത്ത് പേഴ്‌സണല്‍ ലിബര്‍ട്ടി ഈസ് ഫമെന്റല്‍, അതുപോലും നിഷേധിക്കപ്പെടുക എന്നുവച്ചാല്‍..... ഇവിടത്തെ സോഷ്യല്‍ സെറ്റപ്പിന്റെ വൈകൃതമാണ് വിശ്വന്‍ നമ്മുടെ മുന്നില്‍ എഴുതിവയ്ക്കുന്നത്. കേവലം വെള്ളൂര്‍ സഹകരണ ബാങ്കില്‍ മാത്രം ഒതുക്കേ പ്രശ്‌നമല്ലിത്.''
``ഡോക്ടര്‍, വിശ്വന്റെ കാര്യത്തില്‍ താങ്കളുടെ നിലപാടെന്താണ്. അയാള്‍ മരിക്കണോ വേയോ?''
``അതിനുത്തരം കെത്തേത് ഞാനല്ല. പിന്നെ വേറൊരു യാഥാര്‍ത്ഥ്യമു്. സമൂഹത്തിന്റെ മുന്നില്‍ ഒരു സംഭവം ചര്‍ച്ച ചെയ്യപ്പെടണമെങ്കില്‍ ഒരു രക്തസാക്ഷി കൂടിയേ തീരൂ..''
`` ഓക്കെ സര്‍, ചര്‍ച്ച തുടരാം... അതിനുമുന്‍പ് ഇന്നത്തെ മറ്റു പ്രധാന വാര്‍ത്തകള്‍.''
ആണവ സഹകരണം കൂട്ടാന്‍ ഇന്ത്യ - യു.എസ്. ധാരണ.
അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്ക് നികുതി ഈടാക്കാനുള്ള എന്റര്‍ടെയ്ന്‍മെന്റ് ടാക്‌സ് നിയമസഭ പാസ്സാക്കി.
ശബരിമല നട നാളെ അടയ്ക്കും.
ആഷസ് ക്രിക്കറ്റ് ടെസ്റ്റ് ആസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 196ന് ആള്‍ ഔട്ട്.
``വിശ്വന്‍ കുൂരിന്റെ പ്രശ്‌നം മന:ശാസ്ത്രപരമായി വിശകലനം ചെയ്തുകൊ് ഡോക്ടര്‍ നന്ദകുമാര്‍ ചര്‍ച്ചയില്‍ പുതിയ വഴിത്തിരിവുാക്കിയിരിക്കുകയാണ്. ആത്മഹത്യയുടെ നിയമവശങ്ങളെപ്പറ്റി സംസാരിക്കാന്‍ ഹൈക്കോടതി അഭിഭാഷക അഡ്വക്കേറ്റ് ഫാത്തിമാ ബീഗം ഇപ്പോള്‍ ലൈനിലു്. ഹലോ.... അഡ്വക്കേറ്റ് ഫാത്തിമാ ബീഗം...''
``യെസ്.''
``ന്യൂസ് ടൈമിലേയ്ക്ക് സ്വാഗതം. ഇവിടെ ഇതുവരെ ചര്‍ച്ചചെയ്യപ്പെട്ട കാര്യങ്ങള്‍ മാഡം ശ്രദ്ധിച്ചുകാണുമെന്നു വിചാരിക്കുന്നു.''
``തീര്‍ച്ചയായും.''
``വിശ്വം ആത്മഹത്യ ചെയ്യുമോ ഇല്ലയോ, അക്കാര്യം അവിടെ നില്‍ക്കട്ടെ. മാഡത്തോടു ചോദിക്കാനുള്ളത് ആത്മഹത്യയുടെ നിയമവശത്തെപ്പറ്റിയാണ്. സ്വയം മരിക്കുവാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ നിയമപരമായി നേരിടേിവരുന്ന ഭവിഷ്യത്തുകള്‍ എന്തൊക്കെയാണ്?''
...........
``ഹലോ........ ഹലോ............ഹലോ........ ക്ഷമിക്കണം സാങ്കേതികമായ തകരാറുമൂലം ലൈന്‍ കിട്ടുന്നില്ല. വീും ശ്രമിക്കാം. അതിനുമുന്‍പ് കേരളത്തില്‍ വര്‍ഷംപ്രതി കൂടിവരുന്ന ആത്മഹത്യാ പ്രവണതയെപ്പറ്റി സംസാരിക്കാന്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് റിസര്‍ച്ച് ബ്യൂറോ (NCRB) സീനിയര്‍ ഉദ്യോഗസ്ഥന്‍ ശ്രീ. അലക്‌സ് പുന്നൂസ് നമ്മോടൊപ്പമു്. സര്‍.... ഈ പറഞ്ഞ കാര്യം ശരിയാണോ?''
``വളരെ വളരെ ശരിയാണ്. കേരള ഹേസ് ദി ഹൈയെസ്റ്റ് റേറ്റ് ഓഫ് സൂയിസൈഡ് ഇന്‍ ദ കണ്‍ട്രി. നാഷണല്‍ ആവറേജ് വച്ചുനോക്കിയാല്‍ കേരളം അത്യന്തം അപകടകരമായ സിറ്റ്വേഷനിലേക്ക് പോയ്‌ക്കൊിരിക്കുകയാണ്. മദ്യപാനം, കുറ്റകൃത്യം എന്നിവയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. 2004-ലെ കണക്കനുസരിച്ച് 11300 പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു. ഓരോ കൊല്ലവും റേറ്റ് ഓഫ് സൂയിസൈഡ് കൂടിവരികയാണ്. വേറൊരു കാര്യം കേള്‍ക്കണോ.... നിങ്ങള്‍ ഞെട്ടിപ്പോകും. ഈയിടെ നടത്തിയ സര്‍വെയില്‍ പതിനൊന്നായിരം സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍.. എത്ര? ലവന്‍ തൗസന്റ്! അതില്‍ 27% പേര്‍ ആത്മഹത്യയെക്കുറിച്ച് നിരന്തരം ആലോചിച്ചുകൊിരിക്കുന്നവരാണ്. 16% കുട്ടികള്‍ അവര്‍ക്ക് മരിക്കാനുള്ള പദ്ധതികള്‍ ഏറെക്കുറെ ആസൂത്രണം ചെയ്തുകഴിഞ്ഞു. 8% പേര്‍ ആദ്യശ്രമം നടത്തിനോക്കി. ഇങ്ങനെ പോയാല്‍ വരുന്ന പത്തിരുപത് കൊല്ലത്തിനുള്ളില്‍ കേരളം മരിച്ചുപോയവരുടെ സംസ്ഥാനമാകും. ലോകപ്രശസ്ത എഴുത്തുകാരന്‍ ഹുവാന്‍ റുള്‍ഫോയുടെ `പെഡ്രൊപരാമോ' എന്ന നോവലിലെ `കൊമാല' എന്ന പട്ടണം പോലെ നമ്മുടെ കൊച്ചു കേരളം. ഞാനും നിങ്ങളും എല്ലാം മരിച്ചവര്‍.. ഹഹഹ... കേരളം കൊമാല. കൊമാല കേരളം, ഹഹഹ...''
``സര്‍ എന്തുകൊാണ് മനുഷ്യന്‍ ആത്മഹത്യയിലേക്ക് വീണുപോകുന്നത്?''
``ഈ ചോദ്യം നിങ്ങള്‍ ഡോക്ടര്‍ നന്ദകുമാറിനോടാണ് ചോദിക്കേത്.''
``ഞങ്ങളുടെ കയ്യില്‍ കുറെ ഡാറ്റാസ് മാത്രമേയുള്ളൂ. എങ്കിലും പറയാം. രോഗം, കടം, പ്രണയഭംഗം, നിരാശ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഇതിന്റെ പിന്നില്‍ ഉ്. വിശ്വന്റെ കാര്യത്തില്‍ കടമാണ്. പക്ഷേ, കടം എന്ന് അങ്ങനെ പറയാന്‍ പറ്റില്ല. അതിനുമുന്‍പ് വിശ്വനെ കടക്കാരനാക്കിയ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ചും ആലോചിക്കേതു്. അപ്പോള്‍ കടമല്ല യഥാര്‍ത്ഥ കാരണമെന്നു വരുന്നു. ഒരു വ്യക്തിയെ കടക്കാരനാക്കുന്നത് രാജ്യത്തെ ഭരണകൂടമാണ്. ഉദാഹരണത്തിന്...
``സര്‍ വീും തിരിച്ചുവരാം. ഇപ്പോള്‍ അഡ്വക്കേറ്റ് ഫാത്തിമാബീഗം ലൈനിലു്. ഹലോ മാഡം. കുറച്ചുമുന്‍പ് ആത്മഹത്യയുടെ നിയമവശത്തെക്കുറിച്ച് ഞാന്‍ സൂചിപ്പിക്കുകയുായി. ഒന്ന് വിശദീകരിക്കാമോ?''
``ഐപിസി 307 വകുപ്പുപ്രകാരം ആത്മഹത്യാശ്രമം കുറ്റകരമാണ്. പത്തുവര്‍ഷം വരെ തടവും പിഴയും വിധിക്കാന്‍ കോടതിക്കധികാരമു്. ആത്മഹത്യാശ്രമം മാത്രമല്ല, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതും ഗുരുതരമായ കുറ്റം തന്നെ. ആഗസ്റ്റ് 15-ാം തീയതി കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ബോര്‍ഡെഴുതിവച്ച വിശ്വന്‍ കുൂര്‍ പ്രസ്തുത ശ്രമത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ മേല്പ്പറഞ്ഞ രു കുറ്റങ്ങളും അയാളുടെ മേല്‍ ചുമത്തപ്പെടുമെന്നതില്‍ തര്‍ക്കമില്ല. ഒരു കണക്കിന് ഭാര്യയെയും മക്കളെയും അയാള്‍ കൊല്ലുകയാണ്.''
``ആത്മഹത്യ കുറ്റകരമല്ലെന്ന് മുന്‍പൊരുവിധി ഉായിരുന്നില്ലേ?''
``അത് മഹാരാഷ്ട്ര കോടതിയുടെ വിധിയായിരുന്നു. ആ വിധി പിന്നീട് സുപ്രീം കോടതി തള്ളി.''
``അപ്പോള്‍ വിശ്വന്‍ കുൂര്‍ കുടുംബത്തോടൊപ്പം മരിച്ചേ തീരൂ എന്നാണോ?''
``എന്നു ഞാന്‍ പറയില്ല. ആ ഉദ്യമത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ നൂറു ശതമാനവും അയാള്‍ ശിക്ഷിക്കപ്പെടും.''
``ശരി മാഡം. വീും വിശ്വന്‍ കുൂരിലേക്ക് തന്നെ വരാം... വിശ്വന്‍... ഹലോ വിശ്വന്‍...''
``അതെ ഞാനാ... വിശ്വനാ...''
``നിങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിശദമായ ഒരു ചര്‍ച്ചതന്നെ ഇവിടെ നടന്നുകഴിഞ്ഞു. വിശ്വന് എന്തെങ്കിലും ഈ പ്രശ്‌നത്തില്‍ സൂചിപ്പിക്കാനുാേ? വളരെ ചുരുങ്ങിയ വാക്കില്‍ പറയാം. ന്യൂസ് ടൈമിന്റെ സമയം തീരാന്‍ പോവുകയാണ്. ചുരുങ്ങിയ വാക്കില്‍... ഓക്കെ... വിശ്വന്‍ പറഞ്ഞോളൂ...''
``വലിയ പഠിപ്പോ, വിവരമോ മനസ്സിലുള്ളതൊക്കെ അതേപടി പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവോ എനിക്കില്ല. ജപ്തിക്കും മരണത്തിനുമിടയില്‍ ഞാനും കുടുംബവും ഒരു നൂലിന്റെ മോളിക്കൂടെ നടക്കുകയാണ്. പത്ത് നാല്പത്തഞ്ച് കൊല്ലത്തിനിടയില്‍ ഒരുപാട് അനുഭവിച്ചവനാ ഞാന്‍. അനുഭവത്തില്‍ നിന്നല്ലേ മനുഷ്യന് പഠിക്കാന്‍ പറ്റൂ. നാളെ മറ്റാരെങ്കിലും ജാമ്യക്കാരനായി ചതിക്കപ്പെടും മുമ്പ് അവരോട് എനിക്ക് ഒന്നു ര് കാര്യങ്ങള്‍ പറയാനു്.''
``വേഗം പറയൂ. സമയം...''
``എന്തൊക്കെയായാലും ഈ ലോകത്ത് നമ്മള്‍ ഓരോരുത്തരും ഒറ്റപ്പെട്ടവരാ. ആറ്റില്‍ക്കളയുമ്പോഴും അളന്നു കളയണമെന്ന ഒരു ചൊല്ലു്. അതുകൊ് സ്വന്തം അമ്മയോടായാപ്പോലും കാശിന്റെ കാര്യത്തില്‍ ഒരു കണക്ക് സൂക്ഷിക്കുന്നത് നല്ലതാ. കണക്ക് പറയാനല്ല. നാളെ മറ്റുള്ളവര്‍ വന്ന് നമ്മളെക്കൊത് പറയിപ്പിക്കുമ്പോള്‍ മറുപടി പറയാന്‍ ഒരു തെളിവു വേ.േ..
രാമതായി ആത്മസുഹൃത്തുക്കള്‍ ഒരിക്കലും പരസ്പരം പണമിടപാട് നടത്തരുത്.
മൂന്ന്, ആര്‍ക്കും അയ്യായിരത്തില്‍ കൂടുതല്‍ കടം കൊടുക്കരുത്. അഥവാ കൊടുക്കുന്നുെങ്കില്‍തന്നെ പോസ്റ്റ് ഡേറ്റഡ് ചെക്കും കരാറും വാങ്ങിച്ചിരിക്കണം. ഇല്ലെങ്കില്‍ നാളെ പണം സംബന്ധിച്ച ഒരു പ്രശ്‌നം വന്നാ നിങ്ങള്‍ തമ്മില്‍ ഇതിന്റെ പേരില്‍ ഒന്നും രും പറഞ്ഞു തെറ്റും. ദൃഢസൗഹൃദം എന്നൊക്കെ നാക്കേലിട്ട് നുണയാന്‍ കൊള്ളാം. നിസ്സാരമായ ഒരു വാക്കേറ്റം മതി ഏത് ബന്ധവും നിമിഷനേരംകൊ് പൊളിഞ്ഞു പാളീസാകും.
നാല്, അവനവന്റെ നിലനില്‍പ്പും രക്ഷയും നോക്കാതെ ഒരു പൈസയുടെ സഹായം പോലും ആര്‍ക്കും ചെയ്യരുത്. നമ്മളിത്തിരി സ്വാര്‍ത്ഥനാന്നൊക്കെ തുടക്കത്തില് മറ്റുള്ളവര്‍ അടക്കം പറയുമെങ്കിലും അങ്ങനെയൊരു കാര്യബോധം കാണിച്ചതുകൊ് ഇപ്പോ ചങ്ങാത്തമെങ്കിലും ബാക്കിയായല്ലോ എന്ന് പിന്നീട് തിരിഞ്ഞോളും. കടം കയറി ജീവിക്കാന്‍ വകയില്ലാതായ നിങ്ങള്‍ക്ക് കള്ള് വാങ്ങിത്തരാന്‍ ഒരുപാട് പേരുകാണും. പക്ഷേ, ഒരു കിലോ അരിക്കാശ് ചോദിച്ചാല്‍ ഒരാളും തിരിഞ്ഞുനോക്കില്ല.''
``സമയം പോകുന്നു വിശ്വം''
``അവസാനമായി ഒരു കാര്യംകൂടി സാറെ... കുറെ സ്‌നേഹവും വാഗ്ദാനങ്ങളുമായി ഒരു പുതിയ ചങ്ങാതി നിങ്ങളുടെ പിറകെ കൂടിയിട്ടുെങ്കില്‍ ഒരു പരീക്ഷണം എന്ന നിലയ്ക്ക് കുറച്ച് പണം കടം ചോദിക്കുക. പിറ്റേന്നു മുതല്‍ അയാളുടെ പൊടിപോലും കാണില്ല.''
``ശരി വിശ്വന്‍, ഒരാള്‍ജാമ്യം കൊ് വലിയ കാര്യങ്ങളാണ് നിങ്ങള്‍ പഠിച്ചെടുത്തിരിക്കുന്നത്. ഡോക്ടര്‍ നന്ദകുമാര്‍, ശ്രീ. മാധവന്‍നായര്‍, അഡ്വക്കേറ്റ് ഫാത്തിമാ ബീഗം, ശ്രീ. അലക്‌സ് പുന്നൂസ്, വിശ്വന്‍, ഈ ചര്‍ച്ചയില്‍ പങ്കെടുത്തതിന് വളരെയധികം നന്ദി.
വിശ്വന്‍ കുൂരിന്റെ ആത്മഹത്യ അനിവാര്യമാണോ?
അഭിപ്രായവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശം ഗള്‍ഫില്‍നിന്ന് 6798 എന്ന നമ്പറിലും ഇന്ത്യയ്ക്കകത്തുനിന്ന് 2354 എന്ന നമ്പറിലും ഞങ്ങള്‍ക്ക് SMS ചെയ്യുക.''
തന്റെ കാര്യത്തില്‍ പ്രേക്ഷകരുടെ നിര്‍ദ്ദേശം എന്താണെന്നറിയുവാനുള്ള ആകാംക്ഷയോടെ പിറ്റേന്ന് ന്യൂസ് ടൈമിന് അരമണിക്കൂര്‍ മുമ്പ് വിശ്വന്‍ വീട്ടില്‍ നിന്നിറങ്ങി. ശിരസ്സിനു മുകളില്‍ പിടിച്ച കൈപ്പത്തിക്ക് മേല്‍ പെയ്യുന്ന കനംകുറഞ്ഞ മഴയിലൂടെ വായനശാലയിലേക്ക് കയറിയപ്പോള്‍ ടെലിവിഷനരികില്‍ പതിവില്‍ കൂടുതല്‍ ആളുകള്‍ ഉായിരുന്നു. പക്ഷേ, ആരും പ്രതീക്ഷിച്ചപോലെ തലേന്നാള്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളെപ്പറ്റി വിശ്വനോട് ചോദിക്കുകയുായില്ല. പകരം അവര്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ചുഴലിക്കാറ്റിനെപ്പറ്റിയുള്ള ഉത്ക്കണ്ഠകളുമായി സിഗരറ്റുകള്‍ വലിച്ചുകൊിരുന്നു.
ന്യൂസ്‌ടൈം ആരംഭിച്ചു, സാധാരണയായി കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് ലഭിച്ച അഭിപ്രായങ്ങളുടെ ശതമാനം എത്രയെന്ന് എഴുതിക്കാണിച്ച് പ്രേക്ഷകരുടെ നിലപാടിനെപ്പറ്റിയും ഗവണ്‍മെന്റ് പ്രസ്തുത വിഷയത്തില്‍ കൈക്കൊള്ളേ അടിയന്തര നടപടിയെപ്പറ്റിയും ഒരു സംക്ഷിപ്ത വിവരണം ചാനലിന്റെ ഭാഗത്തുനിന്ന് ഉാകാറു്. പക്ഷേ, അതു രും ഉായില്ല. അന്നത്തെ ന്യൂസ് ടൈമില്‍ അവതാരകന്റെ തുടക്കം ഇങ്ങനെയായിരുന്നു.
``വിശ്വന്‍ കുൂരിന്റെ ആത്മഹത്യാഭീഷണിയുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചര്‍ച്ചയില്‍ വിശ്വന്‍ ആത്മഹത്യ ചെയ്യണോ വേയോ എന്ന ഞങ്ങളുടെ ചോദ്യത്തിന് മറുപടിയായി പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ലഭിക്കുകയുായില്ല. ന്യൂസ് ടൈമിനെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമാണ്. ഡിസ്ക്കവറി വിക്ഷേപണം - കൊളംബിയ ആവര്‍ത്തിക്കുമോ? ഇന്നത്തെ ചര്‍ച്ച ആരംഭിക്കും മുന്‍പ് ഒരു ചെറിയ ഇടവേള.''
വിശ്വന്‍ പിന്നെ അവിടെ നിന്നില്ല. മഴയിലേക്കിറങ്ങും മുന്‍പ് വായനശാലയുടെ ചാര്‍ജ്ജ് വഹിക്കുന്ന രമേശനോട് വിശ്വന്‍ പെഡ്രോ പരാമൊ എന്ന പുസ്തകത്തെക്കുറിച്ച് ചോദിച്ചു. ഉറകുത്തിയ തടിയലമാരയില്‍നിന്നും പേജുകള്‍ പൊടിഞ്ഞുതുടങ്ങിയ പ്രസിദ്ധമായ ആ മെക്‌സിക്കന്‍ നോവല്‍ എടുത്ത് വിശ്വന് നല്‍കുമ്പോള്‍ രമേശന്‍ ചിരിച്ചു. ``വിശ്വേട്ടന്‍ മരിക്കാന്‍ പോവ്വാല്ലേ... ഇത് മരിച്ചവരുടെ പുസ്തകാ....''
അലക്‌സ് പുന്നൂസ് തലേന്ന് ചര്‍ച്ചാവേളയില്‍ പ്രതിപാദിച്ച `കൊമാല' എന്ന ഗ്രാമത്തെ കുറിച്ചറിയാന്‍ വിശ്വന് തിടുക്കമായി. രാത്രി എല്ലാവരും കിടന്നുകഴിഞ്ഞപ്പോള്‍ ഹരിക്കേയ്ന്‍ ലാമ്പിന്റെ വിളറിയ നാളത്തിനുള്ളില്‍ അയാള്‍ നോവലിന്റെ പേജുകള്‍ നീക്കി. ഒരു സഹൃദയനല്ലെങ്കിലും കൊമാല പരേതാത്മാക്കളുടെ ഗ്രാമമാണെന്ന് വിശ്വന് എളുപ്പം മനസ്സിലായി. ഹുവാന്‍ പ്രേസിയാദോ എന്ന യുവാവ് അച്ഛനായ പെഡ്രോപരാമോവിനെ തേടി കൊമാലയിലേക്ക് വരുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. വര ഗ്രാമം മുഴുവനും മരിച്ചവരുടെ ശബ്ദങ്ങള്‍ മാറ്റൊലിക്കൊള്ളുന്നു. അവിടെ എത്തി ഏറെത്താമസിയാതെ പ്രേസിയാദോവും മരിക്കുന്നു. നോവലിലൊരിടത്ത് കൊമാലയെപ്പറ്റി ബര്‍ത്തലോമ എന്ന കഥാപാത്രം പറയുന്നതിന്റെ താഴെ വിശ്വന്‍ മഷികൊ് വരച്ചു. ``... ഇവിടെ ഒന്നുമില്ല. എങ്ങു നോക്കിയാലുമുള്ള ആ കെട്ട, പുളിച്ച നാറ്റമല്ലാതെ. ഈ ഗ്രാമമൊരു ദൗര്‍ഭാഗ്യമാണ്. ദൗര്‍ഭാഗ്യം മാത്രം.''
ഒറ്റരാത്രികൊ് വായിച്ച് പുസ്തകം താഴെവച്ചപ്പോള്‍ അതിന്റെ വഴങ്ങാത്ത രൂപവും ഉള്ളടക്കവും വിശ്വനെ ഒരു മൂടല്‍മഞ്ഞിനകത്താക്കി. തന്റെ ജീവിതം കൊമാലപോലെ വരതും ദുസ്സഹവുമാണെന്ന് വിശ്വന് മനസ്സിലായി. ജനാലയില്‍ വന്നടിക്കുന്ന മഴയിലേക്ക് നോക്കി അയാള്‍ കുറേനേരം കരഞ്ഞു. പിന്നെ വിളക്കിന്റെ തിരി താഴ്ത്തി.
രാവിലെ എഴുന്നേറ്റപ്പോള്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ എവിടെയോ അയാള്‍ സ്വയം നഷ്ടപ്പെട്ടിരുന്നു. ചായയുമായി വന്ന ഭാര്യ, ഡൊറോത്തി*യെപ്പോലെ നേരത്തെ മരിച്ചുകഴിഞ്ഞതാണോ എന്ന് അയാള്‍ പേടിച്ചു.
തലേന്ന് രാത്രി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലി ഗ്രാമ്പുചെടിയുടെ ഇലകള്‍ മുഴുവന്‍ മുറ്റത്ത് കൊഴിച്ചിട്ടിരുന്നു. സുധാകരനെ എങ്ങനെയെങ്കിലും കെത്തണം. അയാള്‍ ആലോചിച്ചു. ഒളിച്ചിരിക്കുന്ന ഒരാളെ എവിടെ ചെന്നന്വേഷിക്കും...?
``സുധാകരനെ നിങ്ങള്‍ക്കൊരിക്കലും കെത്താന്‍ പറ്റില്ല.'' വിശ്വന്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഭാര്യ പറഞ്ഞു.
``ശരിയാണ്.'' അയാള്‍ ചെരിപ്പിലെ മഴവെള്ളം കുടഞ്ഞു. ``ആഗസ്റ്റ് പതിനഞ്ചാവാന്‍ ഇനിയും ഒരാഴ്ച ബാക്കിയു്. മരിക്കാന്‍ തീരുമാനിച്ചതുകൊായിരിക്കണം എനിക്ക് വല്ലാതെ ബോറടിച്ചുതുടങ്ങി. ഇനിയുള്ള ഏഴ് ദിവസങ്ങള്‍കൊ് എഴുപതുവര്‍ഷങ്ങളുടെ ഏകാന്തത ഞാനനുഭവിക്കേിവരും. അതുകൊ് വെറുതെ ഒരു യാത്ര. സുധാകരനെ കെത്തുമെന്ന പ്രതീക്ഷയോടെ. കെത്തിയില്ലെങ്കിലും നിരാശയില്ല. കുറേ പ്രതീക്ഷകളുടെ പുറത്തല്ലേ ഈ ലോകം കഴിഞ്ഞുപോകുന്നത്?''
ഒറ്റ രാത്രികൊ് വിശ്വനാകെ മാറിപ്പോയതുപോലെ ഭാര്യയ്ക്ക് തോന്നി. ആത്മഹത്യാകുറിപ്പ് എഴുതിവച്ച ബോര്‍ഡ് കാറ്റില്‍ ചെരിഞ്ഞിരിക്കുന്നു. അതുറപ്പിച്ച് വീടിന് നേരെ നോക്കി വിശ്വന്‍ പറഞ്ഞു.
``പേടിക്കേ.... മരിക്കാന്‍ സമയമാകുമ്പോഴേക്കും ഞാന്‍ തിരിച്ചെത്തും.'' ഭാര്യ തലയാട്ടി. വീടിന്റെ മുന്‍ വാതില്‍ അടച്ചു. സുധാകരനെ അന്വേഷിച്ച് വിശ്വന്‍ പല ദിക്കിലും നടന്നു. യഥാര്‍ത്ഥത്തില്‍ മരണത്തിനുമുമ്പുള്ള ശൂന്യതയെ കുടഞ്ഞുകളയാനുള്ള കേവലം സാങ്കല്പികമായ ഒരു ലക്ഷ്യം മാത്രമാണ് സുധാകരന്‍. പലരോടും അയാള്‍ സുധാകരനെപ്പറ്റി ചോദിച്ചു. അവരൊക്കെ തങ്ങളെ കബളിപ്പിച്ച മറ്റു പലരെയും കാത്തിരിക്കുകയാണ്.
യാത്രയുടെ അഞ്ചാം ദിവസം രാത്രി വിശ്വന്‍ വളരെ വൈകി ലോറികള്‍ക്ക് കൈനീട്ടിക്കൊ് നേഷണല്‍ ഹൈവേയില്‍ വന്നുനിന്നു. വാഹനങ്ങള്‍ അയാളെ ഗൗനിക്കാതെ കടന്നുപോയിക്കൊിരുന്നു. നീ യാത്രയുടെ പൊടിയും വിയര്‍പ്പും അയാളുടെ കോളറില്‍ ചെളികൊ് കട്ടിയില്‍ വരഞ്ഞിരുന്നു. ഒരു കവലയായിരുന്നു അത്. കുറെ കെട്ടിടങ്ങള്‍ ഉെങ്കിലും ഒരു തട്ടുകട മാത്രമേ ആ സമയത്ത് പ്രവര്‍ത്തിച്ചിരുന്നുള്ളൂ. അതിനു ചുറ്റും കുറെ ആളുകള്‍ നില്‍പ്പു്. സമോവറിന് കീഴില്‍ സ്റ്റൗവിന്റെ മുരള്‍ച്ചയൊഴിച്ചാല്‍ പൊതുവെ എല്ലാവരും മരിച്ചവരെക്കാള്‍ നിശ്ശബ്ദരായിരുന്നു. എണ്ണയില്‍ വേവുന്ന ഇറച്ചിയുടെ നേരെ അവരുടെ കൈയിലെ പാത്രങ്ങള്‍ നീളുന്നു്. കൊമാലയിലെ മനുഷ്യരും ഏതാ് ഇതുപോലെയാണ്. വിശ്വന്‍ ആലോചിച്ചു. ആ ബുള്‍സൈ കോരി വായിലിടുന്നത് അബുണ്‍ദിയോ*വായിരിക്കും. കൈകഴുകി കര്‍ച്ചീഫില്‍ തുടച്ച് ബില്‍ പേ ചെയ്യുന്നത് ഡോണ്യാ എദൂഹഹേസും.*
അയാള്‍ക്ക് ഭയങ്കരമായി വിശക്കുന്നുായിരുന്നു. ലോറിക്കാശു കഴിച്ചാല്‍ പിന്നെ കുറെ നാണയങ്ങള്‍ മാത്രമെ കീശയിലുള്ളൂ.
`ഒരു കട്ടന്‍ കാപ്പി'
അയാള്‍ പറഞ്ഞു. ചൂടുവെള്ളത്തില്‍ പൊടിയിട്ട് ഉറക്കെ സ്പൂണ്‍ ചലിപ്പിച്ച് തട്ടുകടക്കാരന്‍ വിശ്വന് ഗ്ലാസ് നീട്ടി. കാപ്പി ചൂില്‍ വച്ചതും റോഡില്‍ ബ്രേക്ക് ഉരയുന്നതും പൊട്ടിത്തെറിയും കേട്ട് വിശ്വന്‍ തിരിഞ്ഞുനോക്കി. ഒരു മനുഷ്യന്‍ മേലോട്ടുയര്‍ന്ന് വായുവിലൂടെ കൂപ്പുകുത്തി റോഡില്‍ തലയടിച്ചു വീഴുന്നു. തകര്‍ന്ന ബൈക്കിന്റെ വീല്‍ ചെളിവെള്ളത്തില്‍ കിടന്നു ശക്തിയായി കറങ്ങി പിന്നെ പതുക്കെ നിശ്ചലമായി. അയാള്‍ക്ക് പ്രത്യേകിച്ചൊരു ഞെട്ടലും ഉായില്ല. പായിരുന്നെങ്കില്‍ ആ കട്ടന്‍ ചൂടോടെ ഉപേക്ഷിച്ച് അയാള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ തീവ്രമായി ഏര്‍പ്പെട്ടേനെ.
ആരെങ്കിലും പോയി പരിക്കേറ്റവനെ താങ്ങിയെടുത്ത് വാഹനങ്ങളുടെ നേരെ കൈനീട്ടുമായിരിക്കും. അയാള്‍ കാപ്പി അല്‍പ്പാല്‍പ്പമായി ഊതിക്കുടിച്ചു. പക്ഷേ അവിടെ കൂടിയവരില്‍നിന്നും അപകടത്തിനിരയായവന്റെ ദൗര്‍ഭാഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു നോട്ടംപോലും ഉയര്‍ന്നില്ല. അവര്‍ മൃതശരീരങ്ങള്‍ പോലെ ഭക്ഷണം കഴിക്കുന്നതില്‍ മുഴുകി.
യഥാര്‍ത്ഥത്തില്‍ ഇതു കൊമാലയാണൊ?
മരണത്തെപ്പറ്റിയുള്ള ഒരു ഹ്രസ്വചിത്രമാണോ താന്‍ കുകൊിരിക്കുന്നത്? വിശ്വന്‍ ആലോചിച്ചു. അത്താഴം കഴിച്ചുകൊിരിക്കുന്ന ഈ ആളുകളെല്ലാം തന്നെപ്പോലെ വരും ദിവസങ്ങളില്‍ മരിക്കാന്‍ തീരുമാനിച്ചവരാണോ? മരണത്തിന്റെ പുഴു അവരുടെ ഉള്ളിലെ ഇലകള്‍ മുഴുവന്‍ തിന്നുതീര്‍ത്തിരിക്കുമോ? അവര്‍ ഓരോരുത്തരും പുഴുക്കളുടെ ഓരോ മരങ്ങളായിരിക്കുമോ? ഒരു ട്രക്ക് അതിവേഗം പാഞ്ഞുപോയതും വിശ്വന്റെ കാലിനെ ചൂടുള്ള എന്തോ വന്ന് നനച്ചു.
ചോര!
ചെറുപ്പക്കാരന്റെ രക്തത്തിലൂടെ ടയറുകള്‍ കുതിച്ചുപോകുന്നു. ചോരയില്‍ മണല്‍ത്തരി ചേര്‍ത്ത് റോഡിലിട്ട് അരയ്ക്കുമ്പോഴുള്ള ഒച്ച അയാള്‍ക്ക് സഹിക്കാന്‍ പറ്റിയില്ല. വിശ്വന്‍ ഓടിച്ചെന്ന് യുവാവിന്റെ ഭാരിച്ച ശരീരത്തെ രക്തത്തില്‍നിന്ന് വലിച്ച് പുറത്തിട്ടു. കടന്നുപോകുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിനുനേരെ വലിയൊരു നിഴലായിനിന്ന് അയാള്‍ `രക്ഷിക്കൂ... ഒന്നു നിര്‍ത്തൂ... സഹായിക്കൂ....' എന്നൊക്കെ ഉറക്കെ പറഞ്ഞ് പലതവണ ആകാശത്തേക്ക് കൈ ഉയര്‍ത്തി. ഗ്ലാസ്സിലും ബോണറ്റിലും ഇടിച്ചു.
കടക്കാരന്‍ സമോവറിലെ വെള്ളം മണ്ണിലൊഴിച്ച് കട പൂട്ടി. അയാള്‍ വിശ്വന്റെ നേരെ വന്നു. പുച്ഛത്തോടെ ചിരിച്ചു. `ഇതൊക്കെ ഇവിടുത്തെ സ്ഥിരം കാഴ്ചയാ... പിന്നെ നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ മെഡിക്കല്‍ കോളേജ് വരെ ഞാനൊരു വാഹനം ഏര്‍പ്പാടാക്കിത്തരാം. വാടക കൊടുക്കേിവരും.' കൂടെ വരാന്‍ നിര്‍വ്വാഹമില്ലെന്ന് പ്രത്യേകം പറഞ്ഞ് അയാള്‍ വി ഉരുട്ടി ഇരുട്ടില്‍ മറഞ്ഞു.
പത്തുമിനിട്ടിനകം ഒരു ജീപ്പുവന്നു. ചെറുപ്പക്കാരന്റെ ഒടിഞ്ഞുവീണ തല ഒന്നു തൊടാന്‍പോലും കൂട്ടാക്കാതെ ഡ്രൈവര്‍ തിരക്കുകൂട്ടി. `ഈ സ്ഥലം കൊമാലയാണ്... നരകത്തിന്റെ വായയാണ്'.... പലതവണ വിശ്വന്‍ മനസ്സില്‍ പറഞ്ഞു. പെട്ടെന്ന് ഒരു മധ്യവയസ്ക്കന്‍ കക്ഷത്തില്‍ കറുത്ത ബാഗുമായി ഓടി ജീപ്പിനരികില്‍ വന്നു.
`ഞാന്‍ കൂടെ വരാം'... അയാള്‍ പറഞ്ഞു. വിശ്വന് അതുള്‍ക്കൊള്ളാന്‍ പറ്റിയില്ല. അയാളുടെ മനസ്സില്‍ ഒരു തണുപ്പ് അനുഭവപ്പെട്ടു. ഈ കൊമാലയില്‍ വരുപോകാത്ത ചില ഇടങ്ങള്‍ ഇനിയും ബാക്കിയു്. പരിക്കേറ്റവന്റെ കാലുകള്‍ നീക്കിവച്ച് വിശ്വന്റെ സമ്മതത്തിന് കാത്തുനില്ക്കാതെ ഇത്തിരി സ്ഥലമുാക്കി അയാള്‍ ഇരുന്നു. ജീപ്പ് നീങ്ങി.
അപകടമുാകാനിടയായ സാഹചര്യങ്ങള്‍, യുവാവിന്റെ വിലാസം എന്നിവയെക്കുറിച്ചെല്ലാം മധ്യവയസ്ക്കന്‍ വഴിയിലുടനീളം സംസാരിച്ചു. അതിനിടയില്‍ വിശ്വനെ പരിചയപ്പെടാനും മറന്നില്ല. കഴിഞ്ഞ ദിവസത്തെ ന്യൂസ് ടൈം അയാള്‍ കിരുന്നു. അതിലേയ്‌ക്കൊന്നും പക്ഷേ അയാള്‍ കടന്നില്ല. വിശ്വന്‍ മരിക്കുന്നതിനെപ്പറ്റിയോ ജീവിക്കുന്നതിനെപ്പറ്റിയോ അയാള്‍ ഉല്‍ക്കണ്ഠാകുലനായിരുന്നില്ല.
ശ്വാസം വലിച്ചെടുക്കാനുള്ള സാഹസത്തിനിടയില്‍ ചെറുപ്പക്കാരന്‍ ഒന്നു വളഞ്ഞു. വിശ്വന്‍ അവന്റെ നെഞ്ചില്‍ ശക്തമായി അമര്‍ത്തി. ഉള്ളം കാലുകള്‍ തിരുമ്മി ചൂടുപിടിപ്പിച്ചു. അവന്റെ ശരീരം മരണത്തിനുമേല്‍ ഉലയുകയാണ്. അവനെന്തോ പറയണമെന്നു്.
പെട്ടെന്ന് മധ്യവയസ്ക്കന്‍ ഡ്രൈവറെ തൊട്ടു.
`ഒന്നിവിടെ നിര്‍ത്തണേ... ആളിറങ്ങാനു്.'
വി നിന്നു. മധ്യവയസ്ക്കന്‍ ബാഗ് തപ്പിയെടുത്ത് കക്ഷത്തില്‍ വച്ച് ചാടിയിറങ്ങി. `ക്ഷമിക്കണം' അയാള്‍ പറഞ്ഞു. `ദാ ആ വെളിച്ചം കാേ, അതാണെന്റെ വീട്, ഹൈവേയില്‍ കിടന്ന് വി കിട്ടാതെ വിഷമിക്കുമ്പോഴാ ജീപ്പ് കത്. നിങ്ങള്‍ കയറ്റിയതുകൊ് സുഖമായിട്ടിങ്ങെത്തി. താങ്ക്‌യു ഗുഡ്‌നൈറ്റ്.'
അയാള്‍ ഇരുട്ടിലേക്ക് നടന്നു. ജീപ്പ് നീങ്ങി.
നമ്മുടെ കണക്കുകൂട്ടലുകളെല്ലാം എത്ര വേഗമാണ് തകിടം മറിയുന്നത്. വിശ്വന്‍ ആലോചിച്ചു. മനസ്സ് നിഷ്ക്കളങ്കനായ ഒരു കല്ലാശാരിയാണ്. മിനിട്ടുകള്‍ക്ക് മുന്‍പ് പരിചയപ്പെട്ട ഒരാള്‍ക്ക് ചുറ്റും എത്ര ഉത്തരവാദിത്തത്തോടുകൂടിയാണ് നന്മകളുടെ ഇഷ്ടിക കൊ് അതൊരു സങ്കല്പം പണിതുയര്‍ത്തിയത്. പക്ഷേ, അതിന്റെ ഭംഗി നുകരും മുമ്പ് തീരെ ദുര്‍ബലമായ ഒരു കല്‍ക്കൂമ്പാരമായി നുറുങ്ങിപ്പോയില്ലേ അത്. മനുഷ്യനപ്പോള്‍ കരയുകയോ ചിരിക്കുകയോ ചെയ്യാം. വിശ്വന് പക്ഷേ ചിരിക്കാനാണ് തോന്നിയത്. ശബ്ദം പുറത്തുവിടാതെ അയാള്‍ കണ്ണുനിറയുവോളം ചിരിച്ചു.
ചെറുപ്പക്കാരന്റെ ചുുകള്‍ മെല്ലെ അടര്‍ന്നു. അതിന്റെ വക്കില്‍ ഉമിനീരിന്റെ പശ പിടിച്ചിട്ടുായിരുന്നു. അതിലൂടെ അവന്റെ പല്ലുകള്‍ വെളിവായി. കൃഷ്ണമണികള്‍ പിറകോട്ട് വലിഞ്ഞു.
മരണത്തിന്റെ വെളുപ്പ് അവനെ കീഴടക്കി.
``നിര്‍ത്തൂ'' വിശ്വന്‍ പതുക്കെ ഡ്രൈവറുടെ ചുമലില്‍ തൊട്ടു. ഡ്രൈവര്‍ ബ്രേക്കില്‍ കാലുവച്ച് അയാളെ നോക്കി.
``ഇയാള്‍ മരിക്കാന്‍ പോവുകയാണ്.' വിശ്വന്‍ പുറത്തിറങ്ങി.
`ഇത്തിരി വെള്ളം കൊടുക്കണം.' വിയില്‍ കരുതിയിരുന്ന കുപ്പി എടുത്ത്, ഒരു തുള്ളി പോലുമില്ലെന്ന് കാണിക്കാന്‍ ഡ്രൈവര്‍ അതിനെ കുത്തനെ പിടിച്ചു. ബോട്ടില്‍ വാങ്ങി വിശ്വന്‍ നടന്നു. ഡ്രൈവര്‍ വി ഒതുക്കിയിട്ടു.
ഇരുട്ടില്‍ കുറേ മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നത് അയാള്‍ കു. പെട്ടെന്ന് അതിന്റെമേല്‍ നിലാവു വീണു. തണുത്ത കാറ്റ് വീശി. താഴോട്ട് ഇറങ്ങുന്തോറും മരങ്ങള്‍ക്കിടയില്‍ എവിടെയോ വെള്ളത്തിന്റെ ഉടലനക്കം അയാളറിഞ്ഞു. കാട്ടുവള്ളികളില്‍ തട്ടി ഇലകളുടെ തുമ്പുകളെ നനച്ച് പരല്‍കല്ലുകള്‍ക്ക് മേല്‍ ഒരു ഗ്ലാസ്സ് വിരിപോലെ അത് ഒഴുകുന്നു്. മരിച്ചുകൊിരിക്കുന്ന ഈ ചെറുപ്പക്കാരനുവേി.
തന്നെപ്പോലെ അവന്‍ എവിടെയൊക്കെ സഞ്ചരിച്ചു. ആരോടൊക്കെ സംസാരിച്ചു. മത്സരിച്ചു. തോല്ക്കുകയും കരയുകയും ജയിക്കുകയും സന്തോഷിക്കുകയും ചെയ്തു. സ്‌നേഹിക്കുകയും വെറുക്കുകയും വീഴുകയും എഴുന്നേല്ക്കുകയും ചെയ്തു. അവന്‍ സ്വന്തം ശരീരം തൃഷ്ണകളിലിട്ട് വേവിക്കുകയും വിസര്‍ജ്യങ്ങളില്‍ നിന്നതിനെ കഴുകി ശുദ്ധമാക്കുകയും ചെയ്തു. അവനെക്കുറിച്ച് എത്രയാളുകള്‍ ചര്‍ച്ച ചെയ്തു... അഭിപ്രായവോട്ടെടുപ്പുകള്‍ നടത്തി. അപ്പോഴൊക്കെ അവന്‍ അറിയാതെ തേടിക്കൊിരുന്നത് താന്‍ കാല്‍വിരലുകള്‍ മുക്കിവച്ചിരിക്കുന്ന ഈ ചെറിയ നീരൊഴുക്കിലെ രരേു തുള്ളി വെള്ളമായിരുന്നു...!
അവന്റെ എല്ലാ ദാഹങ്ങളും ഇവിടെ അവസാനിക്കുകയാണ്. വിശ്വന്‍ ചെറുപ്പക്കാരന്റെ ചുില്‍ വെള്ളം ഇറ്റിച്ചുകൊടുത്തു. വീണുകിടക്കുന്ന അവന്റെ കൈകള്‍ നെഞ്ചില്‍ ചേര്‍ത്തുവച്ചു.
അവന്‍ മരിച്ചു.
അതുവരെ കൂസലില്ലാതെ നിന്ന ഡ്രൈവര്‍ മരണത്തിനു മുന്നില്‍ വിരുപോയി. കുപ്പിയില്‍ ബാക്കിവന്ന വെള്ളം വിശ്വന്‍ കുടിച്ചു.
ഒന്നാലോചിച്ചാല്‍ ഓരോ മനുഷ്യരും കടക്കാരാണ്.
അയാള്‍ തണുത്ത കാറ്റിലൂടെ നടന്നു.
രു തുള്ളി വെള്ളമായിരുന്നു എന്റെ കടം.... അത് ഞാന്‍ കുറച്ചുമുമ്പേ വീട്ടിക്കഴിഞ്ഞു. വീടിനു മുന്നില്‍ താനെഴുതിവച്ച ആത്മഹത്യാഭീഷണി, അതൊരു വലിയ അസംബന്ധമാണെന്ന് അയാള്‍ക്ക് അപ്പോള്‍ തോന്നി. എത്രയും പെട്ടെന്ന് അതെവിടെനിന്ന് മാറ്റണം.

4 comments:

 1. Vishwan = Natha (Peepli Live)

  ReplyDelete
 2. പ്രിയ നവനീത്., മലയാളത്തില്‍ എഴുതപ്പെട്ട മികച്ച രചനകള്‍ വീണ്ടും വീണ്ടും വായിക്കുവാന്‍ അവസരമൊരുക്കുന്ന താങ്കളുടെ ഈ ഉദ്യമം അഭിനന്ദനീയമാണ്.ശ്രദ്ധേയമായ ഈ ബ്ലോഗ് ഇടക്കിടക്ക് മറിച്ചു നോക്കുവാനായി ഞാന്‍ ബുക് മാര്‍ക് ചെയ്തു വെച്ചിരിക്കുകയാണ്.മികച്ച കഥകള്‍ ഇനിയും പരിചയപ്പെടുത്തുക.

  എല്ലാ നന്മകളും നേരുന്നു.

  ReplyDelete
 3. santhosh echikkanam enna yuvasahithyakaarante rachanayaanu ithu ennu ippolaanu arinjathu njaan Santhosh Echikaanathe parichayapettu varunne ullu... ee rachana munpu vayichittundu

  ReplyDelete
 4. കാലികപ്രസക്തിയോടെ, സമൂഹം നേരിടുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സര്‍ഗാത്മകതയുടെ അതിര്‍വരമ്പ്കളിലൂടെ നമ്മെ നടത്തിച്ച സന്തോഷ്‌ എച്ചികാനത്തിനു ആയിരം ഭാവുകങ്ങള്‍ .. കൃത്യതയാര്‍ന്ന ഭാഷാപ്രയോഗവും ആഖ്യാന ശൈലിയും സന്തോഷ്‌ സാറിനെ യുവ എഴുത്തുകാരില്‍ ഒന്നാമനാക്കുന്നു.

  ReplyDelete

[b]