Google Search

Sunday 17 October 2010

ഓര്‍മ്മയുടെ ഞരമ്പ്‌ - കെ. ആര്‍. മീര




 ഇവിടെ ഷെയര്‍ ചെയ്തിരിക്കുന്ന കഥ നിങ്ങള്‍ക്കു ഉപകാരപ്രദമായെങ്കില്‍, ഞാന്‍ ഒരുപകാരം ചോദിച്ചോട്ടെ :




ഈ ബ്ലോഗിന്‍റെ മുകളിലും താഴെയുമൊക്കെയായി കാണുന്ന ആഡ്സില്‍ (അഡ്വര്‍ട്ടൈസ്മെന്റുകളില്‍ / പരസ്യങ്ങളില്‍) നിങ്ങള്‍ ഒരു പ്രാവശ്യമെങ്കിലും ക്ലിക്ക് ചെയ്യണം. ഇതിന്‍റെ റേറ്റിങ്ങ് കൂടാന്‍ അതു സഹായകമാകും. കൂടാതെ ഈ വക കാര്യങ്ങള്‍ തുടര്‍ന്ന് അപ്‌ലോഡ്‌ ചെയ്യാന്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.




തുരുമ്പുപിടിച്ച വിജാഗിരികള്‍ ഇളകുന്നതുപോലെയായിരുന്നു അവരുടെ ശബ്ദം. ചുക്കിച്ചുളിഞ്ഞ കഴുത്തില്‍ വയലറ്റ് നിറമുള്ള ഒരു ഞരമ്പ് വെല്ലുവിളിപോലെ എഴുന്നുനിന്നു. കണ്ണട അല്പമൊന്നു നേരെയാക്കി പ്രത്യേകിച്ചു മുഖവുരയൊന്നുമില്ലാതെ വൃദ്ധ ചോദിച്ചു:
``കുട്ടി എഴുതുമോ?''
പെണ്‍കുട്ടി ഒന്നും മിിയില്ല. അവള്‍ വെറുതെ അവരെ നോക്കുകമാത്രം ചെയ്തു. ഇടയ്ക്ക് യാദൃച്ഛികമായി നോട്ടം വൃദ്ധയുടെ തലയില്‍വീണു. തലയോട്ടി പാതിയും പുറത്തു കാണാം. എങ്കിലും അങ്ങിങ്ങ് ചില കറുത്ത മുടിനാരുകള്‍ ഇപ്പോഴും ബാക്കിയു്.
``വള്ളത്തോളു വന്ന ഒരു സമ്മേളനമുായിരുന്നു... സ്വാതന്ത്ര്യം കിട്ടണേനു മുമ്പ്...'' വൃദ്ധ പറഞ്ഞു.
`സ്വാതന്ത്ര്യം' എന്ന വാക്ക് ഉച്ചരിച്ചപ്പോള്‍ അവരുടെ വയ്പുപല്ലുസെറ്റ് ദയനീയതയോടെ പുറത്തേക്കുന്തിവന്നു.
പെണ്‍കുട്ടിക്ക് അറപ്പുതോന്നി.
അസ്വസ്ഥത മറയ്ക്കാനെന്നതുപോലെ അവള്‍ തന്റെ ചുരിദാറിന്റെ ഇളം നീല ഷോളിന്റെ തൊങ്ങലുകള്‍ വിരലുകളില്‍ ചുറ്റിമുറുക്കുകയും അഴിക്കുകയും ചെയ്തു.
``അന്നൊക്കെ സ്വാതന്ത്ര്യംന്നു വച്ചാല്‍ എന്താ, എല്ലാര്‍ക്കും ഭ്രാന്തല്ലേ? നൈലോണും നൈലക്‌സുമൊക്കെ എല്ലാരും കത്തിച്ചുകളഞ്ഞു.. ഖദറേ ഉടുക്കൂ. എനിക്ക് കറുത്ത കരയുള്ള ഒരു സാരിയുായിരുന്നു... അന്നു സാരിയുടുക്കണതുപോലും വല്യ ഫാഷനല്ലേ...''
വൃദ്ധ വയ്പുപല്ലുകള്‍ അതിന്റെ സ്ഥാനത്തേക്കു നാക്കുകൊു തള്ളിപ്പിടിപ്പിക്കുന്ന കാഴ്ച വീും കാണാനുള്ള വിഷമംകൊ് പെണ്‍കുട്ടി മുറിയിലെ പുസ്തകഷെല്‍ഫിലേക്കു നോട്ടം മാറ്റി.
ഷെല്‍ഫിന്റെ മുകള്‍ത്തട്ടില്‍ പഴയ ചില ഫോട്ടോകള്‍ ഫ്രെയിംചെയ്തുവച്ചിരുന്നു. ആരോ ആരെയോ മാലയിട്ടു സ്വീകരിക്കുന്ന
ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കൂട്ടത്തില്‍ മേധാവിത്വഭാവത്തോടെ തലയെടുത്തുനിന്നു. ബാക്കിയൊക്കെ പാറ്റ കരതും വെള്ളമൊലിച്ച കറവീണതുമായ കുടുംബഫോട്ടോകളാണെന്നു തോന്നി. രാമത്തെയും മൂന്നാമത്തെയും തട്ടുകളില്‍ കുറെ നോട്ട്ബുക്കുകള്‍ മാത്രം.
പെണ്‍കുട്ടി ഓര്‍ക്കാതെ വീും വൃദ്ധയെ നോക്കി.
``വല്യമ്മാമ പറഞ്ഞിട്ടു ഞാനൊരു കവിതയെഴുതി. സമ്മേളനത്തില് വായിച്ചു... അല്പരാമെങ്ങടെ തുച്ഛവാടികളിലും കല്പനാസൂനങ്ങള്‍ തന്‍ സൗരഭ്യം...''
`സൗരഭ്യം' എന്ന പദം ഉച്ചരിച്ചപ്പോഴും വൃദ്ധയുടെ പല്ലുസെറ്റുകള്‍ പുറത്തേക്കുന്തി.
കവിത ഈണത്തില്‍ പാടാനുള്ള ശ്രമത്തില്‍ അവരുടെ ഇടറിയ ഒച്ച വല്ലാതെ നേര്‍ത്തു തൊയിലാരോ പിടിച്ചുമുറുക്കിയതുപോലെ ഒരു ഞരക്കമായിത്തീര്‍ന്നു.
``മഹാകവി...'' വൃദ്ധ വള്ളത്തോളിനെ മുന്നില്‍ കാണുന്നതുപോലെ ഭയഭക്തിബഹുമാനങ്ങളോടെ കരം കൂപ്പി.
``അദ്ദേഹം എന്നെ അടുത്തുവിളിച്ച് രു കൈയും ഈ തലയില്‍വച്ച് അനുഗ്രഹിച്ചു. സരസ്വതി സാക്ഷാല്‍ സരസ്വതിതന്നെ...''
വൃദ്ധ വള്ളത്തോളിന്റെ കരങ്ങള്‍ പതിഞ്ഞ സ്വന്തം തലയില്‍ അരുമയായി തഴുകി. നരച്ച മുടികള്‍ക്കു താഴെ വേറെയും കറുത്ത മുടിയിഴകള്‍ ഒളിച്ചിരിപ്പുന്നെ് പെണ്‍കുട്ടി ഈര്‍ഷ്യയോടെ കെത്തി.
എപ്പോഴോ കത്തിത്തീര്‍ന്ന ഒരു ചന്ദനത്തിരിയുടെ ഗന്ധമുായിരുന്നു മുറിയില്‍. ജനാലയിലൂടെ ഒരു ചുടുകാറ്റ് ഭ്രാന്തെടുത്തു കടന്നുവന്ന് മുറിയില്‍ കോലാഹലമുയര്‍ത്തി. മങ്ങിയ വിരിയിട്ട മേശമേല്‍ ഇരുന്ന ചെറിയ സ്റ്റീല്‍ ഫ്‌ളാസ്ക് ചെറുതായി വിറച്ചു. അരികില്‍ ഇരുന്ന ഔണ്‍സ് ഗ്ലാസ് മറിഞ്ഞുവീണുരുു. അപ്പോള്‍ ഏതോ ഒരു ഔഷധത്തിന്റെയും ഗന്ധമുയര്‍ന്നു.
ഇതൊക്കെയാണെങ്കിലും പലതരം ഗന്ധങ്ങള്‍ നിറഞ്ഞ ഈ മുറി അവള്‍ക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഈ വീട്ടിലെ ഏറ്റവും വായുസഞ്ചാരമുള്ള മുറി ഇതാണെന്ന് പെണ്‍കുട്ടി വിചാരിച്ചു.
``അന്ന് എനിക്കു വെറും ഒമ്പതു വയസ്സ്...'' വൃദ്ധ പറയുകയായിരുന്നു. ``പക്ഷേ, ഇപ്പഴത്തെ പെങ്കുട്ട്യോളുടെ മാതിരിയല്ല... കാല്‍ പത്തുപതിനാറു വയസ്സിന്റെ വളര്‍ച്ചയു്. അന്ന് ആ സമ്മേളനത്തില്‍വച്ച് എന്നെ കിട്ടാണ് ഇവിടത്തെയാള്‍...''
പറഞ്ഞുവന്നത് പെട്ടെന്ന് അവര്‍ അവസാനിപ്പിച്ചു. പിന്നെ നേര്യതിന്റെ തുമ്പില്‍നിന്ന് എഴുന്നുനിന്ന ഒരു വെള്ളനൂല്‍ ശ്രദ്ധാപൂര്‍വ്വം പൊട്ടിച്ചുകളഞ്ഞു.
നേര്‍ത്ത ചുവന്ന കരയന്‍ മുും നേര്യതുമാണ് അവര്‍ ധരിച്ചിരുന്നത്. വെള്ള ബ്ലൗസ് പഴക്കംകൊാകാം അങ്ങിങ്ങു പൊടിഞ്ഞിരുന്നു.
വൃദ്ധ അസ്വസ്ഥയായിട്ടെന്നതുപോലെ എഴുന്നേറ്റു. അവര്‍ പ്രാഞ്ചി പ്രാഞ്ചി മുറിയുടെ മൂലയിലുള്ള ഷെല്‍ഫിന്റെ അടുത്തേക്കാണു നീങ്ങിയത്.
ഷെല്‍ഫിനരികിലെ കസേരയിലിരുന്ന് വൃദ്ധ ബുക്കുകള്‍ ഓരോന്നും എടുത്തു ശ്രദ്ധാപൂര്‍വ്വം മറിച്ചുനോക്കി.
ആ കസേര അവിടെ സ്ഥിരമായി ഇട്ടിരിക്കുകയാണെന്നും അവര്‍ അവിടെ സ്ഥിരമായി ഇരുന്നു പുസ്തകങ്ങള്‍ എടുക്കാറുന്നെും പെണ്‍കുട്ടിക്കു തോന്നി.
``ഇതല്ല.... ചോന്ന ചട്ടയുള്ള ബുക്കാ...''
~ഒരു ബുക്കെടുത്തു നിവര്‍ത്തിയിട്ട് വൃദ്ധ ആവേശത്തോടെ പറഞ്ഞു.
പെണ്‍കുട്ടി ഒന്നു ഞെട്ടി.
വൃദ്ധ പിന്നെയും പുസ്തകം ഇളക്കിയപ്പോള്‍ പറന്നുപൊങ്ങിയ പൊടിയടിച്ചു പെണ്‍കുട്ടിക്കു തുമ്മല്‍ വന്നു.
വൃദ്ധ തീരെ സഹതാപമില്ലാതെയാണ് അപ്പോള്‍ അവളെ നോക്കിയത്.
``എനിക്കുമുായിരുന്നു ഇടയ്ക്ക്...'' അവര്‍ മറ്റൊരു ബുക്കെടുത്തു നിവര്‍ത്തു.
``അതല്ലേ ആ ബുക്ക് നഷ്ടപ്പെട്ടത്? തുമ്മലുകാരണം പഴയ പത്രക്കടലാസും കുട്ട്യോളുടെ പുസ്തകോമൊക്കെ അടുക്കിവയ്ക്കാന്‍ മടിയായി. അതിന്റെടേല്... ഈ ബുക്ക് എവിടെയോ എങ്ങനെയോ.... ഇവിടുള്ളാളിന് പഴയ കടലാസ് കാണണതേ അരിശമായിരുന്നു. എല്ലാം അടുക്കിവയ്ക്കണം... മുറീല് ഒരിടത്തും പൊടിയും കടലാസും ഒന്നും കാണരുത്. എപ്പഴും അടിച്ചുവാരിയിടണം.'' അവരുടെ നിശ്വാസം നിന്നു വിറച്ചു. ``വയസ്സുകാലത്ത് ഇങ്ങനെയൊരാവശ്യം ഉാവുംന്ന് ആരു കു!''
അതു പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ത്തന്നെ കൊു. ശരിയാണ്, ആരു കാണുന്നു...
അവര്‍ ആ ബുക്കും മടക്കിവച്ച് അടുത്തത് എടുത്തു.
``ആദ്യത്തെ കഥ എഴുതുന്ന സമയത്ത് ഇവിടുള്ളാള് ജയിലിലാ... അന്ന് കമ്മ്യൂണിസ്റ്റുകാരെ കാല്‍ അറസ്റ്റ് ചെയ്യണ സമയം...''
കഥ എന്ന പദം ഉച്ചരിച്ചപ്പോഴും വൃദ്ധയുടെ വയ്പുപല്ലുകള്‍ ബീഭത്സമായി ഇളകി.
പെണ്‍കുട്ടി അസഹ്യതയോടെ എഴുന്നേറ്റ് ജനാലയ്ക്കരികിലേക്കു ചെന്നു. വീും വീശിയടിച്ച കാറ്റില്‍ മുഖത്തേക്കു പാറി വീണ മുടിയിഴകള്‍ ഒതുക്കാന്‍ അവള്‍ ശ്രമിച്ചു. അപ്പോള്‍, രാവിലെ സീമന്തരേഖയിലിട്ട സിന്ദൂരം വിയര്‍പ്പില്‍ കുതിര്‍ന്ന് വിരലിലൊട്ടി. ഒരുതുള്ളി രക്തംപോലെ അതു വിരല്‍ത്തുമ്പില്‍ ഒരുനിമിഷം തങ്ങി. പിന്നെ മെല്ലെ താഴേക്കു വീണു മരിച്ചു.
വൃദ്ധ അടുത്ത ബുക്കെടുത്തു നിവര്‍ത്തുകയായിരുന്നു.
``രാമന്‍കുട്ട്യടെ പഴയ നോട്ട്ബുക്ക്. ഇവിടുത്തെ അമ്മ കാണാതെ രാത്രീല് ദാ ഈ മുറീടെ മൂലേല് വിളക്കുകത്തിച്ച് വച്ചിരുന്ന് എഴുത്യ കഥ. ഇവിടുത്തെ അമ്മയ്ക്ക് എഴുതണതും വായിക്കണതും കാല്‍ കലിയിളകും. അതുകൊു തറവാട്ടിലേക്ക് എന്താ പ്രയോജനംന്ന് അമ്മ ചോയ്ക്കും.''
അവര്‍ ബുക്കിലെ പേജുകള്‍ സാവകാശം മറിച്ചു.
``സമ്മേളനത്തിനു കവിത വായിച്ച പെങ്കുട്ട്യേ ഇഷ്ടപ്പെട്ടൂന്ന് പറഞ്ഞതിന് ഇവിടെ വലിയ പുകിലായിരുന്നൂത്രേ... ശര്യല്ലേ? എന്തിനാ പാട്ടും കഥേം? അമ്മ പറേണതുപോലെ, പെണ്ണായാല്‍ ചോറും കറീം വയ്ക്കണം, പെറണം...''
അവര്‍ പേജുകള്‍ പതുക്കെ മറിച്ചു.
``രാമന്‍കുട്ടിക്ക് പേരിട്ടത് ഇവിടുത്തെയാളാ. അവന്‍ രാമനെപ്പോലെ വളരട്ടെന്നു പറഞ്ഞു. അന്ന് രവീന്ദ്രനാഥ് എന്ന പേരായിരുന്നു എനിക്കിഷ്ടം. പിന്നെ ഞാനോര്‍ത്തു. ഇവിടുത്തെയാളുടെ ഇഷ്ടംപോലാവട്ടെ. എന്തിനാ വെറുതെ ഒരു കലശല്‍? രവീന്ദ്രനാഥ് എന്നു വിളിച്ചാലും രാമന്‍കുട്ടീന്നു വിളിച്ചാലും മോന്‍ എന്റെ മോനല്ലേ? അതോ് ശ്രീക്കുട്ടിക്കു ഞാന്‍ പേരൊന്നും വിചാരിച്ചില്ല. ശ്രീകുമാരീന്നാ അദ്ദേഹം പേരിട്ടത്... രാമന്‍കുട്ട്യോടു ഞാന്‍ പറഞ്ഞിരുന്നു, നിനക്കു കുട്ട്യോളുാവുമ്പോള്‍ ആണെങ്കില്‍ രവീന്ദ്രനാഥ്ന്ന് ഇടണം. പെണ്ണെങ്കില്‍ മൃണാളിനീന്ന്. ടാഗോറിന്റെ പേരല്ലേ രവീന്ദ്രനാഥ്? ടാഗോറിന്റെ ഭാര്യയുടെ പേരാണ് മൃണാളിനി...''
മൃണാളിനി എന്ന പേര് ഉച്ചരിക്കാന്‍ നേരമായപ്പോള്‍ പെണ്‍കുട്ടി വേഗം പുറത്തേക്കു നോക്കി.
എങ്കിലും പെണ്‍കുട്ടിക്ക് വൃദ്ധയോട് ഒരടുപ്പം തോന്നിത്തുടങ്ങിയിരുന്നു.
``ആദ്യത്തെ കഥ സ്വാതന്ത്ര്യസമരത്തിനുവേി ജയിലില്‍ പോകുന്ന സ്ത്രീയെക്കുറിച്ചായിരുന്നു.''
സ്വാതന്ത്ര്യം എന്ന പദം വന്നപ്പോള്‍ പെണ്‍കുട്ടി ചുുകള്‍ പൂട്ടി രഹസ്യമായി സ്വന്തം പല്ലുകള്‍ നാവുകൊു തടവി. എങ്ങാനും ഇളകുന്നുാേ?
വൃദ്ധ മറ്റൊരു നോട്ട്ബുക്കെടുത്തു നിവര്‍ത്തി.
``അത് ഇവിടുള്ളാളെ വായിച്ചുകേള്‍പ്പിക്കാന്‍ വേി സൂക്ഷിച്ചുവച്ചു... പക്ഷേ, ജയിലീന്നു വന്നു കുറെ ദിവസം കഴിഞ്ഞ്, ഞാന്‍ ഒരു കഥയെഴുതീട്ട്് എന്നു പറഞ്ഞപ്പോ...''
പെണ്‍കുട്ടി ആകാംക്ഷയോടെ നോക്കി.
വൃദ്ധയുടെ മുഖം മങ്ങിയിരുന്നു.
പെട്ടെന്ന് അവര്‍ ആ ബുക്ക് തിരികെവച്ച് മറ്റൊന്ന് എടുത്തു.
``ങ്ഹാ, ഇതുപോലെയുള്ള ഒരു ബുക്കായിരുന്നു... ദാ ഇങ്ങനത്തന്നെ നീലവരയുള്ള ബുക്ക്... അതില് മുകളില് ഞാന്‍ ഓം എന്നെഴുതീട്ടാണ് എഴുതിത്തുടങ്ങ്യത്. രാമത്തെ കഥയ്ക്ക് മേലെ ശ്രീരാമജയം എന്നെഴുതി. രാമത്തെ കഥയെഴുതുമ്പോള്‍ ഇവിടുത്തെയാള്‍ ഡല്‍ഹീലാ... എം.പി.യായിട്ട്...''
അവര്‍ ബുക്കു മടക്കി ഷെല്‍ഫില്‍ വച്ചു.
``ഡല്‍ഹി കാണാന്‍ വല്ലാത്ത കൊത്യായിരുന്നു എനിക്ക്. പക്ഷേ, എന്നെ കൊാേയില്ല.... പിന്ന്യാവാം പിന്ന്യാവാം എന്നു പറഞ്ഞു കാലം പോയി.... ഒരു വല്യൊഴിവിന് കുട്ട്യോളേം അമ്മേംകൊ് ഡല്‍ഹി കാണിക്കാന്‍ പോയി. ഞാനും കൂടിപ്പോയാല്‍ പശുക്കളെ ആരു നോക്കും. അച്ഛന്റെ അസ്ഥിത്തറേല് ആരു തിരി കൊളുത്തും എന്നൊക്കെ ചോദിച്ചു ഇവിടുത്തെ അമ്മ.... ഏതായാലും എന്റെ പോക്ക് നടന്നില്ല.''
വൃദ്ധ അപകടംപിടിച്ച രഹസ്യം പറയുന്നതുപോലെ പെണ്‍കുട്ടിക്കു നേരെ അല്‍പ്പമൊന്ന് ആഞ്ഞിരുന്നു.
``അന്നെഴുതീതാണു രാമത്തെ കഥ....''
ഇപ്പോള്‍ പെണ്‍കുട്ടിക്കു വൃദ്ധയോട് കൂടുതല്‍ താത്പര്യം തോന്നി.
``എന്തായിരുന്നു അത്?'' പെണ്‍കുട്ടി ചോദിച്ചു.
``ഒരു സാഹിത്യകാരി.... അവള് കഥയെഴുതി ആണുങ്ങളുടെ കള്ളപ്പേരില് പത്രമാസികകള്‍ക്ക് അയച്ചുകൊടുക്കുന്നു. ഒടുവില്‍ അവളുടെ ഒരു കഥയ്ക്ക് സമ്മാനം കിട്ടിയപ്പോള്‍ ആളുകള് അന്വേഷിച്ചുപിടിച്ച് അവളുടെ വീട്ടിലെത്തുന്നു... വിവരമറിഞ്ഞപ്പോള്‍ അവളുടെ ഭര്‍ത്താവ് പറഞ്ഞു: ഓ അതു ഞാനെഴുതിയതുതന്നെ...''
വൃദ്ധ കൃത്രിമമായ കൊച്ചരിപ്പല്ലുകള്‍ കാട്ടി ചിരിച്ചു. ``ഓരോരോ മോഹങ്ങള്.''
അവര്‍ ബുക്കു തിരിച്ചുവച്ച് മറ്റൊന്നെടുത്തപ്പോള്‍ പെണ്‍കുട്ടിക്ക് ബാക്കി കഥ അറിയാന്‍ താത്പര്യം തോന്നി. അവള്‍ ജനാലയഴികളില്‍ ചാരി വൃദ്ധയ്ക്കു നേരെ തിരിഞ്ഞുനിന്നു.
``മൂന്നാമത്തെ കഥയോ?'' അവള്‍ ചോദിച്ചു.
വൃദ്ധ മറ്റൊരു നോട്ട്ബുക്ക് എടുക്കാന്‍ തുടങ്ങുകയായിരുന്നു.
അപ്പോള്‍ പത്മാക്ഷി പാത്രങ്ങളുമായി വാതില്‍ കടന്നുവന്നു.
``വല്യമ്മേ... ഓ..... തുടങ്ങിയോ പരീക്ഷയ്ക്കു പഠിക്കാന്‍?'' പത്മാക്ഷി പരിഹാസം കലര്‍ന്ന സ്വരത്തില്‍ ഒച്ചവച്ചു.
``എത്ര നാളായിട്ടു പടിക്കുന്നതാ? ഇതെന്നാ ഒന്നു തീരുന്നത്?'' അവര്‍ പെണ്‍കുട്ടിയെ നോക്കി ഒരു ചെറിയ കുട്ടിയോടെന്നതുപോലെ കണ്ണുകളടച്ചു കാട്ടിയിട്ട് പാത്രങ്ങള്‍ മേശപ്പുറത്തു നിരത്തിവച്ചു.
ഒരു ചെറിയ ചരുവത്തില്‍ കഞ്ഞി. അതൊഴിച്ചുകുടിക്കാന്‍ വക്കുകള്‍ ഉരു പരന്ന സ്റ്റീല്‍പാത്രം. ഒരു ചെറിയ പാത്രത്തില്‍ രു പപ്പടം.
``വല്യമ്മേ, ഒന്നും കഴിക്കായോ? കഞ്ഞീം കുടിച്ചിട്ട് ഉച്ചക്കലത്തെ മരുന്നു കഴിച്ചിട്ടു കേറിയൊന്നു കിടന്നൊറങ്ങിക്കേ... എണീറ്റിട്ടു ദേഹം തുടച്ചുതരാം...''
``ഒച്ചയെടുക്കാതെ പെണ്ണേ....'' വൃദ്ധ സൗമ്യതയോടെ ശാസിച്ചു.
``എനിക്കു കേള്‍ക്കാം.''
``, എനിക്കിരിക്കട്ടെ കുറ്റം.'' പത്മാക്ഷിയുടെ മുഖത്തെ തടിച്ച പേശികള്‍ നിന്ദയോടെ ചലിച്ചു. അവര്‍ പെണ്‍കുട്ടിയുടെ നേരെ തിരിഞ്ഞു.
``മോളെന്താ കല്യാണത്തിനു പോകാഞ്ഞത്?'' അവര്‍ കുറ്റപ്പെടുത്തുംപോലെ ചോദിച്ചു: ``ശ്രീമോന്‍ കൊറേ നിര്‍ബന്ധിച്ചതല്ലിയോ? പുതുപ്പെണ്ണിനെ കാണാന്‍ എല്ലാര്‍ക്കും ആശ കാണത്തില്ലിയോ?''
പെണ്‍കുട്ടി ഒന്നും പറഞ്ഞില്ല. വൃദ്ധ വെറുതെ ചിരിച്ചു.
പെണ്‍കുട്ടിക്കു ബാക്കി കഥ അറിയാന്‍ താത്പര്യം തോന്നി. വൃദ്ധ പക്ഷേ, നിശ്ശബ്ദയായിരുന്നു.
പത്മാക്ഷി പകര്‍ന്നുവച്ച കഞ്ഞി അവര്‍ കഴിച്ചു. പിന്നെ വാഷ്‌ബേസിനരികിലേക്കു നടന്നു.
പല്ലുസെറ്റ് ഊരിക്കഴുകി വാഷ്‌ബേസിന് അരികില്‍വച്ച കുപ്പിഗ്ലാസ്സിലെ വെള്ളത്തിലിട്ട്, സ്റ്റാന്റിലിട്ട ടവ്വലില്‍ കൈയും മുഖവും തുടച്ചിട്ട് അവര്‍ മെല്ലെ നടന്നുവന്നു.
പത്മാക്ഷി മേശമേലിരുന്ന കുപ്പിയില്‍നിന്ന് ഒരു ഗുളികയും ഗ്ലാസ്സില്‍ വെള്ളവും പകര്‍ന്നെടുത്തു നീട്ടിയത് അവര്‍ വാങ്ങി. ചുളിഞ്ഞ തൊയിലൂടെ ഗുളികയും വെള്ളവും പ്രയാസപ്പെട്ട് ഇറങ്ങുന്നത് പെണ്‍കുട്ടിക്കു കാണാമായിരുന്നു. ഗുളിക വയലറ്റ്‌നിറമുള്ള ആ വലിയ ഞരമ്പിനോട് തെല്ലുനേരം മല്‍പ്പിടിത്തം നടത്തി. പിന്നെ മെല്ലെ അപ്രത്യക്ഷമായി. അപ്പോള്‍ വൃദ്ധ മെല്ലെ കട്ടിലിലേക്കു ചരിഞ്ഞു.
കഥയുടെ ബാക്കി അറിയാന്‍ പെണ്‍കുട്ടിക്ക് ആകാംക്ഷ വര്‍ദ്ധിക്കുകയായിരുന്നു.
``പുള്ളിക്കാരിയുടെ പഴയൊരു ബുക്കൊാരുന്നു. ഓര്‍മ്മ പോയേപ്പിന്നെ അതു തപ്പി നടക്കുവാ.'' പത്മാക്ഷി രഹസ്യമായി പറഞ്ഞു.
``മച്ചിന്റെ മോളിലും നെലവറേലും ഒക്കെ കേറിത്തപ്പും... ഒടുവില്‍ സഹികെട്ട് ഇവിടെ രാധേച്ചി ശ്രീമോന്റെയും മീനുമോളുടെയും പഴയ കുറെ ബുക്കെടുത്തുവച്ചുകൊടുത്തു... അതുകൊ് ആശ്വാസമായി.... അതോരോന്നും എടുത്തു മറിച്ചുനോക്കി ഇരുന്നോളും...''
പെണ്‍കുട്ടി ഒന്നു നെടുവീര്‍പ്പിട്ടുപോയി.
``മോളു പോരെ. ഇനീപ്പം വല്യമ്മ ഒറങ്ങിക്കോളും. വൈകിട്ട് അഞ്ചുവരെ ഈക്കെടപ്പാ.''
അവര്‍ പാത്രങ്ങളെടുത്ത് അടുക്കി പുറത്തേക്കു പോയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പെണ്‍കുട്ടി നിന്നു.
``മൂന്നാമത്തെ കഥ....?'' പെണ്‍കുട്ടി സ്വയമറിയാതെ വീും ചോദിച്ചു.
വൃദ്ധ അടഞ്ഞുതുടങ്ങിയ കണ്ണുകള്‍ വലിച്ചുതുറന്ന് മുറിയില്‍ അവളുടെ സ്ഥാനം പ്രയാസപ്പെട്ടു നിര്‍ണ്ണയിച്ചു. പിന്നെ ഒരു ക്രൂരമായ ചിരിയോടെ പറഞ്ഞു:
``ദുര്‍മരണം.''
പെണ്‍കുട്ടിക്കു മനസ്സിലായില്ല.
``കുരുക്കിടുമ്പോള്‍ കഴുത്തില്‍ ദാ, ഈ ഞരമ്പില്‍ വീഴണം...'' അവര്‍ കഴുത്തിലെ വയലറ്റ് ഞരമ്പില്‍ തൊട്ടു. ``അതാരറിഞ്ഞു...!''
പെണ്‍കുട്ടിക്ക് ഭയംപോലെയൊരു വികാരംകൊു ശരീരം കോരിത്തരിച്ചു.
``ഞരമ്പു തെറ്റരുത്....'' അവര്‍ കണ്ണുകളടച്ചുകൊ് ഓര്‍മ്മിപ്പിച്ചു.
``തെറ്റിയാല്‍ ഓര്‍മ്മ പോകും.''
വൃദ്ധ പിന്നെ ഒന്നും പറഞ്ഞില്ല.
രാത്രി ഏറെ വൈകി ശ്രീജിത്ത് തിരിച്ചെത്തുമ്പോള്‍ പെണ്‍കുട്ടി കണ്ണാടിക്കു മുന്നില്‍ കഴുത്തുനീട്ടി നിന്ന് എന്തോ പരിശോധിക്കുകയായിരുന്നു.
``എന്താ നോക്കുന്നത്?'' അര്‍ഹിക്കുന്ന ആദരം കിട്ടാത്ത യജമാനന്റെ ഈര്‍ഷ്യയോടെ അയാള്‍ ചോദിച്ചു.
``ഒരു ഞരമ്പ്.'' അവള്‍ വേവലാതിയോടെ പറഞ്ഞു: ``ഓര്‍മ്മയുടെ ഞരമ്പ്.''

0 comments:

Post a Comment

[b]